Author: webadmin

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. റെജിന കസാന്‍ഡ്രയാണ് ചിത്രത്തിലെ നായിക.റെജിനയെ കൂടാതെ 2 നായികമാർ കൂടി ഉണ്ടാകും എന്നാണ് സംവിധായകൻ സിദ്ദിഖ് പറയുന്നത്.ഇതിൽ ഒരാൾ വിജയ് ആന്റണി നായകനായ പിച്ചൈക്കാരൻ എന്ന ചിത്രത്തിലെ നായിക സത്‌നാ ടൈറ്റസ് ആയിരിക്കും.മൂന്നാമത്തെ നായിക പുതുമുഖമാണ്. ചിത്രത്തിൽ ഇവരെ കൂടാതെ ഇന്നസെന്റ്, ജനാര്‍ദ്ദനന്‍,വിഷ്ണു ഉണ്ണിക്കൃഷ്ണൻ കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം നിർമ്മിക്കുന്നത് വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ദിക്കിന്റെ എസ് ടാക്കീസും ചേര്‍ന്നാണ്. ഏപ്രിൽ മാസം ചിത്രത്തിന്റെ പൂജ കഴിഞ്ഞു. മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ടിൽ…

Read More

ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ തന്നെ കേരളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ജോജു ജോർജ്. ആ കഥാപാത്രം ജോജുവിന് ഉണ്ടാക്കിക്കൊടുത്ത മൈലേജ് ചെറുതൊന്നുമല്ല . ഇപ്പോൾ ജോജു തന്റെ അപരനെ കണ്ട് ഞെട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു സിനിമാ ക്യാമ്പിൽ അതിഥിയായി പങ്കെടുക്കാൻ വന്നപ്പോഴാണ് ജോജു ജോർജ് തന്റെ അപരനെ കണ്ടുമുട്ടുന്നത് .ക്യാംപിലെ മെംബർ ആയ ഷംനാസ് ആണ് ജോസഫ് എന്ന കഥാപാത്രമായി എത്തി ജോജുവിനെ അമ്പരപ്പിച്ചത്.സിനിമ 360 ഡിഗ്രീ എന്ന ക്യാമ്പിലാണ് ജോജു അതിഥിയായി എത്തിയത്.

Read More

നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ടോവിനോ ചിത്രം ‘തീവണ്ടി’ തെലുങ്കിലേക്ക് റീമേക് ചെയ്യുന്നു. തെലുങ്ക് ചിത്രത്തിന്റെ പേര് “പൊകബണ്ടി” എന്നാണ്. തെലുങ്കിൽ ടൊവിനോ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം സൂര്യ തേജായിരിക്കും. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് ‘ജീവാംശമായി’ എന്ന സൂപ്പർ ഹിറ്റ് ഗാനം തീവണ്ടിയിലൂടെ സമ്മാനിച്ച കൈലാസ് മേനോന്‍ തന്നെയാണ്.കഴിഞ്ഞ ദിവസമാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത പുറത്തുവിട്ടത്. ടോവിനോയുടെ കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു തീവണ്ടി. സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത തീവണ്ടിയിൽ സംയുക്ത മേനോൻ ആയിരുന്നു നായിക.ബിനീഷ് ദാമോധരന്‍ എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്.ആഗസ്ത് സിനിമാസായിരുന്നു ചിത്രം നിർമ്മിച്ചത്. വിനി വിശ്വലാലാണ് ചിത്രത്തിന് രചന നിർവഹിച്ചത്.സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ്, ഷമ്മി തിലകന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഗൗതം ശങ്കറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്.

Read More

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകനായി മാറിയ ആളാണ് എസ്.എസ് രാജമൗലി. രാജമൗലിയുടെ അടുത്ത സിനിമ ഏതാണെന്ന് അറിയുവാൻ സിനിമാ ലോകം കാത്തിരിക്കാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി.അതിന് അവസനമായിട്ടാണ് അദ്ദേഹം തന്റെ അടുത്ത സിനിമ പ്രഖാപിച്ചത്.ആർ ആർ ആർ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന്റെ പേര്.ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ഈ ചിത്രം രണ്ട് സഹോദരന്‍മാരുടെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാംചരണും ജൂനിയര്‍ എന്‍ടിആറുമായിരിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. നിത്യാ മേനോൻ ആണ് ചിത്രത്തിലെ നായിക. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ചിത്രത്തിലെ ഷൂട്ടിങ്ങിനായി ആയി രാജമൗലി വീണ്ടും കണ്ണൂർ ഉള്ള കണ്ണവം വനത്തിലേക്ക് വരുന്നു എന്നാണ് ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ.കണ്ണവം വനത്തിലേക്ക് ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ആയിരിക്കും അണിയറ പ്രവർത്തകർ എത്തുക.ഈ കാലഘട്ടത്തിലെ കഥാപരിസരത്ത് നിന്ന് 1920 കളിലേയ്ക്ക് പോകുമ്പോള്‍ വിപ്ലവകാരികളായ കോമരം…

Read More

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. റെജിന കസാന്‍ഡ്രയാണ് ചിത്രത്തിലെ നായിക.റെജിനയെ കൂടാതെ 2 നായികമാർ കൂടി ഉണ്ടാകും ചിത്രത്തിൽ ഇവരെ കൂടാതെ ഇന്നസെന്റ്, ജനാര്‍ദ്ദനന്‍,വിഷ്ണു ഉണ്ണിക്കൃഷ്ണൻ കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം നിർമ്മിക്കുന്നത് വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ദിക്കിന്റെ എസ് ടാക്കീസും ചേര്‍ന്നാണ്. ഏപ്രിൽ മാസം ചിത്രത്തിന്റെ പൂജ കഴിഞ്ഞു. മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ടിൽ വിരിഞ്ഞ വിയറ്റ്നാം കോളനി മലയാള സിനിമയിലെ ഹിറ്റുകളിലൊന്നാണ്. ഒരു ആക്ഷൻ കോമഡി വിഭാഗത്തിലാണ് ബിഗ് ബ്രദർ ഒരുങ്ങുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് ബംഗളൂരു,…

Read More

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ പേട്ടയോട് ഒപ്പമാണ് റിലീസിനെത്തുന്നത് എങ്കിലും തമിഴ്നാട്ടിൽ പൊങ്കൽ വിന്നറായി മാറിയ ചിത്രമാണ് തല അജിത്ത് നായകനായ വിശ്വാസം. ശിവയോടൊപ്പം അജിത് ഒന്നിച്ച വിവേകത്തിന്റെ പരാജയത്തിന് ശേഷമാണ് അജിത്തിന്റെ ബോക്സ് ഓഫീസിലെ ഈ മിന്നുന്ന പ്രകടനം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത് എങ്കിലും ബോക്സോഫീസിൽ ചിത്രം തീവ്ര കളക്ഷൻ തന്നെയാണ് നേടിയത്.ഇപ്പോൾ ചിത്രത്തിനെ തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ് . തമിഴ്നാട്ടിൽ ഒരു സിനിമ ടെലിവിഷൻ പ്രീമിയറിൽ നേടുന്ന ഏറ്റവും കൂടിയ ടി പി ആർ റേറ്റിങ് സ്വന്തമാക്കിയിരിക്കുകയാണ് വിശ്വാസം.മേയ് ഒന്നിന് അജിത്തിന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ചിത്രം പ്രീമിയർ ചെയ്തത്.ബാര്‍ക്ക് റേറ്റിംഗ് പ്രകാരം 1,81,43,000 ഇംപ്രഷന്‍സ് ആണ് വിശ്വാസം സ്വന്തമാക്കിയത്. അവധിദിവസം ആയതും ചിത്രത്തിന് ഇത്തരത്തിലുള്ള ഒരു റേറ്റിങ് കിട്ടുവാൻ കാരണമായി .വിജയ് ആന്റണി നായകനായ പിച്ചൈക്കാരന്‍ എന്ന സിനിമയുടെ 1,76,96,000 എന്ന റെക്കോർഡ് ആണ് വിശ്വാസം തകർത്തത്. വിജയ് നായകനായ സർക്കാറിനു പോലും ഇതിന്…

Read More

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ചില സ്റ്റില്ലുകൾ കഴിഞ്ഞ ദിവസങ്ങളിൽ ലീക്ക് ആയിരുന്നു. കട്ട താടി ലുക്കിൽ കൂളിംഗ് ഗ്ലാസ് വെച്ച് ബുള്ളറ്റ് ഓടിക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇപ്പോൾ പൃഥ്വിരാജ് മുണ്ട് ഉടുത്ത് നടക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ് .ദർമജനും ഉണ്ട് ചിത്രത്തിൽ. ഏറെനാളുകൾക്ക് ശേഷമാണ് പൃഥ്വിരാജിനെ ഇങ്ങനെ കട്ട താടി ലുക്കിൽ കാണുന്നത് .

Read More

കൊച്ചിയിൽ കുട്ടികൾക്കുവേണ്ടി കിഡ്സ് ബുട്ടീക്കും ഹെയർ സലൂണും ആരംഭിച്ച് നടൻ അജു വർഗ്ഗീസും ഭാര്യ അഗസ്റ്റിന അജുവും. ടൂളാ ലൂലാ എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഈ വരുന്ന ഞായറാഴ്ച മെയ്മാസം പന്ത്രണ്ടാം തീയതി ഉദ്ഘാടനം ചെയ്യപ്പെടും. ഇതിൻറെ ഉദ്ഘാടനത്തിനും മറ്റു ചടങ്ങിലേക്കുമായി മലയാളികൾ ഓരോരുത്തരെയും ക്ഷണിക്കുകയാണ് അജു വർഗീസും ഭാര്യ അഗസ്റ്റിന അജുവും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇതിന്റെ പ്രഖ്യാപനവും മമ്മൂക്ക നടത്തുകയുണ്ടായി .കൊച്ചിയിൽ കലൂരിൽ സ്റ്റേഡിയം ലിങ്ക് റോഡിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുക. മെയ് 12ന് രാവിലെ പത്തരയ്ക്ക് ആയിരിക്കും ഉദ്ഘാടനം നടക്കുക. ഇതിനു ശേഷം കേക്ക് കട്ടിങ്ങും ഉണ്ടായിരിക്കും.ഈ അവസരത്തിൽ എല്ലാവരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുകയാണ് അജുവും ഭാര്യ അഗസ്റ്റീനയും.

Read More

ഏ ആര്‍ മുരുഗദോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന രജിനികാന്തിന്റെ 167ാമത്തെ സിനിമയാണ് ദർബാർ.ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ് വില്ലനാകുന്നുവെന്ന് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തകൾ പ്രചരിച്ചിരുന്നു. ബോളിവുഡ് മുതൽ മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരെ വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു.ദര്‍ബാറില്‍ 25 വര്‍ഷത്തിന് ശേഷം കാക്കിയിട്ട് രജിനികാന്ത് എത്തുമ്പോള്‍ വില്ലനാകുന്നതിന്റെ ആവേശത്തിലാണോ താങ്കൾ എന്ന ചോദ്യവുമായി ചെമ്പന്‍ വിനോദ് ജോസിനെ ഒരു പ്രമുഖ ഓണ്ലൈന് മാധ്യമം സമീപിച്ചപ്പോള്‍ താൻ ഒന്നും അറിഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ദര്‍ബാറിന്റെ ഒരു ഫാന്‍മേയ്ഡ് പോസ്റ്റ് ഷെയര്‍ താരം കുറച്ച് ദിവസം മുമ്പ് ചെയ്തിരുന്നു. ഫാന്‍ മേയ്ഡ് പോസ്റ്റര്‍ ആണെന്ന് കണ്ട് ഫേസ്ബുക്കില്‍ നിന്ന് ആ പോസ്റ്റര്‍ ഡിലീറ്റും ചെയ്തു. ഇതാണ് ദർബാർ എന്ന സിനിമയുമായി തനിക്കുള്ള ബന്ധമെന്ന് ചെമ്പൻ വിനോദ് തുറന്നുപറഞ്ഞു. അദ്ദേഹവും രജനി ചിത്രത്തിനുവേണ്ടി കട്ട വെയ്റ്റിംഗിലാണ്.ഇതുവരെ ദർബാർ എന്ന ചിത്രത്തിലേക്ക് തന്നെ ആരും വിളിച്ചിട്ടില്ല എന്നും വിളിച്ചാൽ പോകാൻ റെഡിയായി ഇരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ…

Read More

നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന്റെ ഷെഡ്യൂൾ പൂർത്തിയായി.കണ്ണൂർ ആയിരുന്നു പ്രധാന ലൊക്കേഷൻ. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബിജു മേനോൻ,നിമിഷ സജയൻ,ഇന്ദ്രജിത്ത്,അർജുൻ അശോകൻ,പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിവരും ചിത്രത്തിൽ വേഷമിടുന്നു.ചിത്രം നിർമ്മിക്കുന്നത് സുകുമാർ തെക്കേപ്പാട്ട് ആണ്.കഴിഞ്ഞ വർഷം മറഡോണ എന്ന ടോവിനോ തോമസ് ചിത്ര നിർമിച്ചത് ഇദ്ദേഹമായിരുന്നു. 2016ൽ ദുൽഖർ സൽമാൻ നായകനായി എത്തിയ കമ്മട്ടിപ്പാടമാണ് രാജീവ് രവി അവസാനമായി സംവിധാനം ചെയ്ത ചിത്രം.ഈ ചിത്രത്തിലൂടെ വിനായകനും മണികണ്ഠനും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടുകയുണ്ടായി. പൂർണിമ ഇന്ദ്രജിത്ത് സജീവ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നതാണ് ഈ സിനിമ നൽകുന്ന മറ്റൊരു സന്തോഷവാർത്ത.

Read More