Author: webadmin

ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് മോഹൻലാൽ നായകനായ ഡ്രാമയിൽ ആണ്. താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. നീണ്ട് ഇടതൂർന്ന മുടി ഉള്ള ശാലിൻ മുടിവെട്ടി, ഭാരം കുറച്ച് ആകെ മാറി പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. താരത്തിന്റെ ഈ പുതിയ പരിവേഷം ആരാധകരെ അമ്പരപ്പിക്കുന്നു. എങ്കിലും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കറുപ്പ് നിറമുള്ള വസ്ത്രമണിഞ്ഞ ശാലിൻ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. മുടി വെട്ടിയ ഈ പുതിയ ലുക്കാണ് നല്ലതെന്ന് ചിലർ പറയുമ്പോൾ മുടി മുറിച്ചത് ഇഷ്ടമായില്ല എന്നും ചില ആരാധകർ പങ്കുവെക്കുന്നു. ശാലിൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാന്റം റീഫ്. ചിത്രം ഉടൻ പുറത്തിറങ്ങും.

Read More

മലയാളികൾ ഏറെ ഇഷ്ടത്തോടെ ഇപ്പോഴും മൂളിനടക്കുന്ന ഗാനമാണ് ജോസഫിലെ പണ്ട് പാടവരമ്പത്തിലൂടെ എന്ന ഗാനം. ഇപ്പോൾ ഇതാ ആ ഗാനം പങ്ക് വെച്ച് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ലും. ഒരു ടിക്‌ടോക് വീഡിയോയിലാണ് ഈ ഗാനത്തിന്റെ അകമ്പടിയോടെ ക്രിസ് ഗെയ്ൽ എത്തുന്നത്. വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറിയായി ക്രിസ് ഗെയ്ൽ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.

Read More

ത്രസിപ്പിക്കുന്ന സൂപ്പർഹിറ്റ് ഡയലോഗുകൾ കൊണ്ട് പ്രേക്ഷകരുടെ കൈയ്യടികൾ ഏറ്റുവാങ്ങിയിട്ടുള്ള സുരേഷ് ഗോപി ഈ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നടത്തിയ ഒരു പ്രസംഗം അതിനേക്കാൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘എനിക്ക് ഈ തൃശൂർ വേണം… നിങ്ങൾ എനിക്ക് തൃശൂർ തരണം… ‍ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ..’ എന്ന ആ ഡയലോഗിനെ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് കലാകാരന്മാരായ ട്രോളന്മാർ ആണെന്ന് മാത്രം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി തീർന്നിരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് അതുമായി ബന്ധപ്പെട്ടതാണ്. അച്ഛനെ അടക്കിയ ആറടി മണ്ണെങ്കിലും തനിക്ക് തരണമെന്ന് പറഞ്ഞ് സുരേഷ് ഗോപിയെ വിളിച്ച ഒരു യുവാവിന്റെ ഓഡിയോ ക്ലിപ്പാണിത്. സുരേഷ് ഗോപി തന്നെയാണോ കോൾ അറ്റൻഡ് ചെയ്‌തിരിക്കുന്നത്‌ എന്നുറപ്പില്ല. അദ്ദേഹത്തിന്റെ ശബ്ദത്തിൽ മറ്റാരെങ്കിലും റെക്കോർഡ് ചെയ്തതാകാനും സാധ്യതയുണ്ട്. ഫോൺ സംഭാഷണം ചുവടെ ചേർക്കുന്നു. ചോദ്യം: ഹലോ സുരേഷ് ഗോപി സാറല്ലേ? മറുപടി: അതേ സുരേഷ് ഗോപിയാണ്..ആരാണ്? ചോദ്യം: സാറെ ഞാൻ പേരാമ്പ്ര എന്ന സ്ഥലത്ത് നിന്നാ വിളിക്കുന്നേ..സാറെ എല്ലാവരും…

Read More

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫർ. ചിത്രം ഒരു വൻ വിജയമായിരുന്നു. 2019 ലെ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ്സിന്റെ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് പൃഥ്വിരാജിനാണ്. പുരസ്കാരം പ്രമുഖ സംവിധായകരിലൊരാളായ ഭദ്രനിൽ നിന്നും ഏറ്റു വാങ്ങാൻ പൃഥ്വി എത്തിയത് കട്ട താടി വച്ച ലുക്കിലാണ്. പൃഥ്വിരാജിന്റെ ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രേക്ഷക മനസ്സ് കീഴടക്കി 2006 ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ പൃഥ്വി കുറച്ചു രംഗങ്ങളിൽ താടിവച്ച് എത്തിയിരുന്നു. അന്നത്തെ പൃഥ്വിയെ തന്നെയാണ് ഇന്നത്തെ ചിത്രത്തിലും ആരാധകർ കാണുന്നത്. അന്ന് വെപ്പുതാടി ആയിരുന്നെങ്കിൽ ഇന്ന് അത് ഒറിജിനൽ എന്നുമാത്രം. ചിത്രങ്ങളിൽ 13 കൊല്ലത്തെ വ്യത്യാസം കാണുവാനില്ല. ഇത് ഞങ്ങളുടെ സുകു തന്നെയാണ് എന്ന് കുറിച്ചുകൊണ്ടാണ് ആരാധകർ ഈ ചിത്രം പങ്കു വെക്കുന്നത്. ടോവിനോയും, ഫഹദ് ഫാസിലും ആയിരുന്നു മികച്ച നടന്മാർ.മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ പ്രമുഖ താരങ്ങളെല്ലാം ഈ പുരസ്കാരദാന ചടങ്ങിൽ…

Read More

പ്രിയങ്ക ചോപ്രയുടെ മെറ്റ് ഗാലയിലെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2017ൽ മെറ്റ് ഗാലയിൽ എത്തിയ ലുക്കിനും നിരവധി ട്രോളുകൾ പ്രിയങ്ക ചോപ്ര ഏറ്റു വാങ്ങിയിരുന്നു. പ്രിയങ്കയുടെ ഹെയർ സ്റ്റൈൽ തന്നെയാണ് ഏറെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളത്. ഭർത്താവ് നിക്ക് ജോൺസിന് ഒപ്പമാണ് പ്രിയങ്ക എത്തിയത്. രസകരമായ ചില ട്രോളുകൾ കാണാം.

Read More

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഏ ആർ മുരുഗദോസ് ഒരുക്കുന്ന ദർബാറിൽ മലയാളികളുടെ പ്രിയപ്പെട്ട നടനും എഴുത്തുകാരനുമായ ചെമ്പൻ വിനോദും അഭിനയിക്കുന്നു. രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗോലി സോഡ 2 ന് ശേഷമുള്ള ചെമ്പന്‍ വിനോദിന്റെ തമിഴ് ചിത്രമാവും ദര്‍ബാര്‍. ഏത് കഥാപാത്രമാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത് എന്നു സംബന്ധിച്ച കാര്യം പുറത്തുവിട്ടിട്ടില്ല. രണ്ട് പതിറ്റാണ്ടിന് ശേഷമായി രജനി പൊലീസ് വേഷത്തിലെത്തുന്നത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. നയന്‍താരയാണ് നായിക. നിവേദ തോമസും ഒരു പ്രധാനവേഷത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ വർക്കിംഗ് സ്റ്റിൽസ് പലതും പുറത്തിറങ്ങിയിരുന്നു.

Read More

മലയാളികളുടെ പ്രിയതാരം നവ്യാനായർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.’ഹര്‍ഷബാഷ്പം തൂകി, വര്‍ഷപഞ്ചമി വന്നു. ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്വൂ നീ’ രാഗലോലുപനായി ശ്രുതിമധുരമായ ശബ്ദത്തില്‍ പാടുന്നത് ഈ ഗാനം പാടുന്നത് മറ്റാരുമല്ല, നടി നവ്യ നായരുടെ അച്ഛന്‍ രാജുവാണ്. അരികിൽ താളം പിടിച്ചുകൊണ്ട് കൂടെ പാടുകയാണ് നവ്യയുടെ അമ്മ വീണ.1971 ല്‍ പുറത്തിറങ്ങിയ ‘മുത്തശ്ശി’ എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഈ ഗാനം.പി ഭാസ്‌കരന്‍ മാഷ് രചിച്ച്‌ ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി പി ജയചന്ദ്രന്‍ ആലപിച്ച ഗാനം നവ്യയുടെ അച്ഛൻ നന്നായിത്തന്നെ പാടിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. വീഡിയോയ്ക്കൊപ്പം എന്റെ അച്ഛൻ… എന്റെ മാർഗദർശി… എന്റെ എല്ലാം എന്ന് അച്ഛനെക്കുറിച്ച് നവ്യ കുറിക്കുന്നു. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നവ്യ നായർ സിനിമ രംഗത്തേക്ക് കടന്നുവന്നത്. വിവാഹശേഷം അഭിനയ രംഗത്തുനിന്നും വിട്ടു നിന്ന നവ്യ നൃത്തത്തിലും റിയാലിറ്റി ഷോകളിലും സജീവമാണ്. അടുത്തിടെ നവ്യയുടെ റൗഡി ബേബി…

Read More

ബിഗ് ബോസിന്റെ വേദിയിൽ ആരംഭം കുറിച്ച പ്രണയം ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിൽ എത്തി.ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹമായിരുന്നു ആദ്യം നടന്നത്.അതിനു ശേഷം ഇന്ന് പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.ചില്ലി റെഡ് കാഞ്ചീപുരം സാരിയിലാണ് വധു പേളി എത്തിയത്. സാരിയിൽ ഒരു സർപ്രൈസ് ഒളിപ്പിച്ച് വച്ചിട്ടുണ്ടായിരുന്നു. കൊച്ചിയിലെ മിലന്‍ ഡിസൈനാണ് 50 ഓളം നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ എടുത്ത് പേളിക്കായി സാരി ഡിസൈന്‍ ചെയ്തത്.സാരിയുടെ അറ്റത്ത് പേളിയുടെയും ശ്രീനിഷിന്‍റെയും ചിത്രങ്ങളും നെയ്തു ചേർത്തിട്ട് ഉണ്ടായിരുന്നു. വിവാഹവേളയിൽ അണിഞ്ഞ ഗൗണിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു.തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്ന പേരായിരുന്നു പ്രത്യേകത. പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകര്‍ സമ്മാനിച്ച ആ പേര് ‘പേളിഷ്’ എന്ന പേരായിരുന്നു വെയിലിൽ ഉണ്ടായിരുന്നത്.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇതിനിടെ മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ലൂസിഫറിലൂടെ പൃഥ്വിരാജിനെ തേടി എത്തിയിരുന്നു.ഭദ്രൻ ആണ് പൃഥ്വിരാജിന് മികച്ച സംവിധായകനുള്ള അവാർഡ് നൽകിയത്.അവാർഡ് നേടിയ അവസരത്തിൽ ലൂസിഫർ നെക്കുറിച്ച് അധികമാരും അറിയാത്ത ചില വിശേഷങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് . ചിത്രത്തിലെ ഏറ്റവും വലിയ മാസ്സ് രംഗങ്ങളിൽ ഒന്നായിരുന്നു പോലീസുകാരൻ മയിൽവാഹനത്തിന്റെ നെഞ്ചിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ചവിട്ടുന്ന രംഗം. തീയേറ്ററുകളിൽ ഏറെ കൈയടി കിട്ടിയ രംഗമായിരുന്നു ഇത്. എന്നാൽ ഈ രംഗം തിയറ്ററിൽ എത്തുന്നതിനു മുമ്പ് കണ്ട ഒരേ…

Read More

യുവതാരം ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വെയിൽ എന്നാണ് ചിത്രത്തിന് പേര്. നിരവധി സൂപ്പർഹിറ്റുകൾ മലയാളത്തിൽ സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റൻറ് ഡയറക്ടറായിരുന്ന ശരത് ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ .ഷെയ്ൻ നിഗത്തിന് പുറമേ സുരാജ് വെഞ്ഞാറമൂട് ,ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഇരിങ്ങാലക്കുടയുടെ പശ്ചാത്തലത്തിൽ ആണ് കഥ പുരോഗമിക്കുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിലെ സംഗീത സംവിധായകൻ.കബാലിയിലെ മായാനദി, കാലയിലെ കണ്ണമ്മാ എന്നീ ഗാനങ്ങൾ ആലപിച്ച് പ്രശസ്തനാണ് പ്രദീപ്കുമാർ. ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഷെയ്ൻ നിഗം. വലിയ പെരുന്നാൾ,ഇഷ്‌ക്ക് എന്നി ചിത്രങ്ങളാണ് ഷെയിനിന്റെയും റിലീസിന് തയ്യാറെടുക്കുന്നചിത്രങ്ങൾ.

Read More