Author: webadmin

ലാലേട്ടൻറെ ഫൈറ്റുകൾ ചേർത്തിണക്കി ഒരുക്കിയ ഒരു അടിപൊളി ഫൈറ്റ് മാഷപ്പ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രം . മോഹൻലാലിൻറെ കരിയറിലെ സിനിമകളിൽ അദ്ദേഹം കാണിച്ചിട്ടുള്ള ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളും ഫൈറ്റുകളും ഏറ്റവും മികച്ച രീതിയിൽ മാഷപ്പ് ചെയ്തിരിക്കുകയാണ് ഈ വീഡിയോയിൽ.ഈയിടെ പുറത്തിറങ്ങിയ ലാലേട്ടന്റെ ലൂസിഫറിൽ കടവുളെ പോലെ എന്ന ഗാനമാണ് മാഷപ്പിൽ ഉപയോഗിച്ചിരിക്കുന്നത് .ലിന്റോ കുര്യൻ എന്ന അനുഗ്രഹീത കലാകാരൻ ആണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണാം

Read More

ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ മെഗാ ഹിറ്റുകൾക്ക് ശേഷം ഹനീഫ് അദേനി വീണ്ടും തിരക്കഥയൊരുക്കുന്ന മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് അമീർ.ഒരു പക്കാ സ്റ്റൈലിഷ് ഡോണിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം വിനോദ് വിജയനാണ്.ആന്റോ ജോസഫ് പ്രൊഡക്ഷൻസും ഇച്ചായീസ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് മാസ്സ് & സ്റ്റൈലിഷ് ചിത്രങ്ങൾക്ക് പകരം വെക്കാനില്ലാത്ത മ്യൂസിക് ഒരുക്കുന്ന ഗോപി സുന്ദറാണ്.കൺഫഷൻസ് ഓഫ് എ ഡോൺ എന്നാണ് സിനിമയുടെ ടാഗ്‍ലൈൻ. ചിത്രത്തിൽ മമ്മൂട്ടി അധോലോക നായകനായാകും എത്തുകയെന്ന് റിപ്പോർട്ട് ഉണ്ട്. മലയാളത്തിൽ നിന്നും കൂടാതെ അന്യഭാഷയിൽ നിന്നും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കും. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്​ഷൻ എന്റർടെയ്നറാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സി ബി ഐ അഞ്ചാം ഭാഗം,ബിലാൽ എന്നി ചിത്രങ്ങൾക്ക് മുമ്പ് തന്നെ അമീറിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.ഇത് സംബന്ധിച്ച് ചർച്ചകൾക്കായി മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മാമാങ്കത്തിന്റെ…

Read More

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ചില സ്റ്റില്ലുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കട്ട താടി ലുക്കിൽ കൂളിംഗ് ഗ്ലാസ് വെച്ച് ബുള്ളറ്റ് ഓടിക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.ദർമജനും ഉണ്ട് ചിത്രത്തിൽ. ഏറെനാളുകൾക്ക് ശേഷമാണ് പൃഥ്വിരാജിനെ ഇങ്ങനെ കട്ട താടി ലുക്കിൽ കാണുന്നത് .2006ൽ ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സിലെ സുകുമാരന്റെ ലുക്ക് തന്നെയാണ് ഇതിലും എന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു. എന്തായാലും സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read More

യുവതാരം അഷ്കർ അലിയെ നായകനാക്കി ആക്കി നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലർ ചിത്രമാണ് ജീം ബൂം ബാ. അഷ്കർ അലിയോടൊപ്പം അനീഷ് ഗോപൻ , നേഹ സക്സേന, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അഞ്ചു കുര്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. യുവതാരം പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .സച്ചിൻ വി.ജി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജുബൈർ മുഹമ്മദാണ്. ചിത്രത്തിൻറെ ട്രെയിലർ കാണാം

Read More

പക്കാ മാസ്സ് മൂവി കെജിഎഫിലൂടെ ഇന്ത്യൻ സിനിമാലോകം കീഴടക്കിയ കന്നഡ താരം യാഷ് തന്റെ മകളുടെ ക്യൂട്ട് ഫോട്ടോ ട്വിറ്ററിലൂടെ പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുകയാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത കുഞ്ഞിനെ തൽക്കാലം ബേബി YR എന്ന് വിളിക്കാമെന്ന പറഞ്ഞ താരം ഏവരുടെയും സ്നേഹവും അനുഗ്രഹങ്ങളും മകളുടെ മേലും നൽകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രേക്ഷകർ ഏവരും അവരുടെ സൂപ്പർ ഹീറോയുടെ ലോകം കീഴടക്കിയ കുഞ്ഞിനെ ഏറ്റെടുത്തിരിക്കുകയാണ്. അതിനിടയിലാണ് ഏറെ രസകരമായ കമന്റ് വന്നിരിക്കുന്നത്. കെജിഎഫിലെ മാസ്സ് ഡയലോഗ് കൂടി ചേർത്ത് ‘മുറിവേറ്റ സിംഹത്തിന്റെ കുഞ്ഞ്’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്‌തിട്ടുള്ളത്‌. Presenting to you ” The girl who rules my world ” ❤❤❤❤❤ Since we haven’t named her yet, let’s call her baby YR for now ❤❤❤❤❤ Do shower your love n blessings on her too 🙏 pic.twitter.com/x62kV5sEAC — Yash…

Read More

സൂപ്പർഹിറ്റ് സംവിധായകൻ സിദ്ധിഖ് അണിയിച്ചൊരുക്കുന്ന മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലൂടെ അനൂപ് മേനോൻ വീണ്ടും മോഹൻലാലിനൊപ്പം അഭിനയിക്കുന്നു. കനൽ, പകൽ നക്ഷത്രങ്ങൾ, വെളിപാടിന്റെ പുസ്‌തകം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിന് മുൻപ് ഒന്നിച്ചിട്ടുള്ളത്. സച്ചിദാനന്ദൻ എന്ന ലാലേട്ടൻ കഥാപാത്രത്തിന്റെ സഹോദരനായാണ് അനൂപ് മേനോൻ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ചെമ്പൻ വിനോദ്, ടിനി ടോം തുടങ്ങിയവർ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഒട്ടു മിക്ക കഥാപാത്രങ്ങൾക്കും ഒരു ബിഗ് ബ്രദറാണ് സച്ചിദാനന്ദൻ. ജൂൺ 25ന് ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും. ബോളിവുഡ് നടനും സൽമാൻ ഖാന്റെ സഹോദരനും ദബാംഗ് 2 സംവിധായകനുമായ അർബാസ് ഖാനും ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കുറിക്കുകയാണ്. റെജീന കേസാന്ദ്ര നായികാവേഷത്തിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

Read More

ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം കഠിനാധ്വാനം കൊണ്ട് കരസ്ഥമാക്കിയ നടനാണ് അക്ഷയ് കുമാർ. വേറിട്ട ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുമ്പോഴും രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ അദ്ദേഹം മറക്കാറില്ല. ഇത്തവണ അക്ഷയ് കുമാറിന്റെ പറ്റിക്കലിന് ഇരയായത് ഭാര്യ ട്വിങ്കിൾ ഖന്നയുടെ അമ്മ ഡിംപിൾ കപാഡിയയാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് ഇന്ത്യാസ് മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡ് മുംബൈയില്‍ നടക്കുന്നതിനിടെയായിരുന്നു അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ അമ്മയും പ്രമുഖ നടിയുമായ ഡിംപിള്‍ കപാഡിയെ അക്ഷയ് പറ്റിച്ചത്. മോസ്റ്റ് സ്‌റ്റൈലിഷ് പുരസ്‌കാരം ഡിംപിളില്‍ നിന്നും ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു അക്ഷയ്. മോസ്റ്റ് സ്‌റ്റൈലിഷ് എന്നെഴുതിയ ബാഡ്ജ് താരത്തിന്റെ കോട്ടില്‍ പിന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് മുറിവേറ്റത് പോലെ അക്ഷയ് പിന്‍വാങ്ങി. നെഞ്ചില്‍ ചോരവരുന്നത് കണ്ട ടിംപിള്‍ കണ്ണുപൊത്തി. പിന്നീടാണ് മനസ്സിലായത് എല്ലാം അക്ഷയ് കുമാറിന്റെ അഭിനയമാണെന്ന്. മറ്റുള്ളവരെ, പ്രത്യേകിച്ച് തന്നെ പറ്റിക്കുന്നത് അക്ഷയിന്റെ വിനോദമാണെന്ന് ഡിംപിള്‍ പറഞ്ഞു. ഡിംപിളിനൊപ്പം നടി സണ്ണി ലിയോണും വേദിയില്‍ ഉണ്ടായിരുന്നു.

Read More

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഈ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.’ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്‌നേഹം നല്‍കുന്നു’ -കുഞ്ചാക്കോ ബോബന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇപ്പോൾ കുഞ്ഞിന് പേരിട്ടിരിക്കുന്നു എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ .കഴിഞ്ഞദിവസം മഴവിൽ എൻർടൈന്മെന്റ്‌സ് അവാർഡ് വേദിയിൽ ആണ് കുഞ്ചാക്കോ ബോബൻ ഈ പ്രഖ്യാപനം നടത്തിയത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ഇവൻറ്റിലെ പ്രധാന അവതാരകൻ. കുഞ്ഞിന് പേരിട്ടോ എന്ന് ഗാനഗന്ധർവ്വൻ യേശുദാസ് ചോദിച്ചപ്പോൾ എൻറെ പേര് തിരിച്ചു ഇട്ടാൽ മതി എന്ന് ചാക്കോച്ചൻ മറുപടി നൽകി .ആയതിനാൽ ബോബൻ കുഞ്ചാക്കോ എന്നായിരിക്കും കുഞ്ഞിൻറെ പേര്. കുഞ്ചാക്കോ ബോബൻറെ പിതാവിന്റെ പേര് ബോബൻ കുഞ്ചാക്കോ എന്നായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ചാക്കോച്ചൻ. ആദ്യചിത്രമായ അനിയത്തിപ്രാവ് മുതൽ കുഞ്ചാക്കോ ബോബൻ മലയാള മനസ്സിൽ ഇടംപിടിച്ച കഴിഞ്ഞ നായകനടനാണ്.…

Read More

സിനിമാരംഗത്ത് വനിതകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. ആണും പെണ്ണും ഇവിടെ തുല്യരാണ്. താരങ്ങളുടെ വിപണിമൂല്യത്തെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിശ്ചയിക്കപ്പെടുന്നതെന്നും പറഞ്ഞ ശ്രീനിവാസന്റെ വാക്കുകളോട് യോജിക്കുന്നുവെന്ന് മുകേഷ്. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന തിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുകേഷ് പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെട്ടു. മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ദിലീപിന് പൂര്‍ണ പിന്‍തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസപോലും ഇതിന് ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. നടിമാരുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെയും കടുത്ത വിമര്‍ശനവുന്നയിച്ചു. ഡബ്ല്യുസിസിയുടെ ആവശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എന്ത് ഉദ്ദേശത്തിനുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ല. സിനിമാരംഗത്ത് വനിതകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. ആണും പെണ്ണും ഇവിടെ തുല്യരാണ്. താരങ്ങളുടെ വിപണിമൂല്യത്തെ…

Read More

രണ്ടു മതാചാരങ്ങളിൽ പെട്ടവർക്ക് വിവാഹം നടത്തിക്കൊടുക്കുന്നതിൽ പണക്കാർക്ക് മുന്നിൽ സഭക്ക് നിയമങ്ങൾ ബാധകമല്ല എന്നൊരു വാദം പേളി മാണി – ശ്രീനിഷ് വിവാഹത്തോട് കൂടി ബലപ്പെട്ടിരിക്കുകയാണ്. എന്നാൽ പേളിയുടേത് കൗദാശിക വിവാഹം അല്ലായിരുന്നുവെന്നും അതിനുള്ള കാരണങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് നോബിൾ തോമസ് പാറക്കൽ എന്ന വൈദികൻ. “പേളി മാണിയുടേത് കൗദാശികവിവാഹമല്ല” മിനിസ്ക്രീനിലെ താരമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹം സീറോ മലബാര്‍ സഭയുടെ ദേവാലയത്തില്‍ ആശീര്‍വ്വദിക്കപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. സാധാരണപോലെ തന്നെ കാര്യത്തെപ്പറ്റി വലിയ അറിവൊന്നുമില്ലാത്ത ചിലരുടെ തട്ടുപൊളിപ്പന്‍ അടിക്കുറിപ്പുകളോടെ ചൂടുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു. ക്രിസ്ത്യന്‍ ട്രോള്‍സ് തുടങ്ങിവച്ച ട്രോള്‍ പലരും ഏറ്റുപിടിച്ച് വളരെ അക്രൈസ്തവമായ രീതിയില്‍ യാഥാര്‍ത്ഥ്യങ്ങളറിയാതെ ആരോടൊക്കെയോ ഉള്ള കലിപ്പ് തീര്‍ത്തുകൊണ്ടിരിക്കുന്നു. ചില ആരോപണങ്ങള്‍ ഇതാണ്: – കാശുനല്കിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തും. സന്പന്നര്‍ക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം (അവശ്യസന്ദര്‍ഭങ്ങളില്‍ ഈ ആനുകൂല്യം രൂപതാമെത്രാന്‍ ആര്‍ക്കും നല്കും) – പാവപ്പെട്ടവന്…

Read More