Author: webadmin

മലയാള സിനിമയിൽ ഒരേ പേരിൽ ഇറങ്ങിയ നിരവധി ചിത്രങ്ങളുണ്ട്. ഒരേ പേരായിരുന്നെങ്കിൽ പോലും റീമേക്കുകളും മറ്റ് വ്യത്യസ്ത കഥകളും ആയിരുന്നു. അത്തരം നിരവധി ചിത്രങ്ങളുടെ ഒരു ലിസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. [ലിസ്റ്റ് അപൂർണം..!] അച്ഛൻ(1952 , 2011) ഭാര്യ(1962 , 1994) തസ്കരവീരൻ(1962 , 2005) ബാല്യകാല സഖി(1967 , 2014) അസുരവിത്ത്(1968 , 2011) നഖങ്ങൾ(1973 , 2013) ചട്ടക്കാരി(1974 , 2012) സമ്മാനം(1975 , 1997) രാസലീല(1975 , 2012) തുറുപ്പുഗുലാൻ(1977 , 2006) നിവേദ്യം(1978 , 2007) രതിനിർവേദം(1978 , 2011) ഓർക്കുക വല്ലപ്പോഴും (1978 , 2008) തമ്പുരാട്ടി(1978 , 2008) നീലത്താമര(1979 , 2009) ലൗ ഇൻ സിംഗപ്പൂർ (1980 , 2009) മനുഷ്യമൃഗം(1980 , 2011) നിദ്ര(1981 , 2012) തിര(1981 , 2013) പറങ്കിമല(1981 , 2014) സൂര്യൻ(1982 , 2007) കയം(1982 , 2011) നായകൻ (1985 , 2010)…

Read More

മലയാള സിനിമയുടെ അഭിമാനസ്‌തൂപമായി എന്നും നിലകൊള്ളുന്ന വ്യക്തിപ്രഭാവമാണ് ശ്രീ പ്രേം നസീർ. അദ്ദേഹത്തിന് വേണ്ടി ഡബ് ചെയ്യുക എന്നത് പോലും വളരെയേറെ അനുഗ്രഹീതവും വെല്ലുവിളി നിറഞ്ഞതുമാണ്. അതിന് സാധിച്ചിട്ടുള്ള വ്യക്തിയാണ് നടൻ കൂടിയായ ഷമ്മി തിലകൻ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ… അന്യ ഭാഷയിൽ നിന്നുള്ള നടീനടന്മാർക്ക് ഡബ്ബ് ചെയ്യുന്നത് സർവ്വസാധാരണമാണ്. അനേകം നടന്മാർക്ക് ശബ്ദം നൽകാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. 1994-ലും, 2018-ലും സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജോഷിസാർ, ജിജോ, രാജീവ് കുമാർ, ശ്രീകുമാർ മേനോൻ തുടങ്ങിയ സംവിധായകർ തങ്ങളുടെ ചില ചിത്രങ്ങളിൽ ഡബ്ബിങ്ങിന്റെ മേൽനോട്ടം എന്നെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്..! എൻറെ അനുഭവത്തിൽ, എൻറെ തന്നെ ശബ്ദത്തിൽ അല്പസ്വല്പം മാറ്റം വരുത്തി മറ്റൊരു വ്യക്തിക്ക് ഡബ്ബ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, സമൂഹത്തിൽ സുപരിചിതമായ ഒരു ശബ്ദം അനുകരിച്ച് (മിമിക്രി) ഡബ്ബ് ചെയ്യുക എന്നത് താരതമ്യേനെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിൽ അനശ്വര നടൻ പ്രേംനസീറിന് അദ്ദേഹത്തിന്റേത്…

Read More

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മത്സരാർത്ഥികളായ പേർളിയും ശ്രീനിഷ് അരവിനന്ദും വിവാഹിതരായി. എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹ സൽക്കാര ചടങ്ങുകൾ നടന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം ആണ് വിവാഹച്ചടങ്ങുകൾ നടന്നത്. .ഇതിനുശേഷം മെയ് എട്ടിന് പാലക്കാട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. മലയാളത്തിലെ ബിഗ് ബോസിൻറെ ആദ്യ പതിപ്പിലെ മത്സരാർത്ഥികളാണ് ശ്രീനിഷും പേർളിയും .ഇരുവരും തമ്മിൽ മത്സരത്തിനിടയിൽ പ്രണയം സംഭവിക്കുകയായിരുന്നു .എന്നാൽ ഇത് മത്സരത്തിന്റെ ഭാഗമായുള്ള തന്ത്രമാണോ എന്നുപോലും ചിലർ അന്ന് സംശയിച്ചിരുന്നു.ഇവർക്കുള്ള മറുപടി ആണ് ഇവരുടെ വിവാഹം. സിനിമാ, ടെലിവിഷന്‍ മേഖലയിലെ അപൂര്‍വ്വം സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു ക്ഷണം. സിനിമാരംഗത്തുനിന്ന് മമ്മൂട്ടി, ടൊവീനോ തോമസ്, ദീപ്തി സതി, ഷോണ്‍ റോമി എന്നിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന്റെ ടീസര്‍ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.വീഡിയോ കാണാം

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ല ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇതിനിടെ ചിത്രത്തിനെ തേടി അവാർഡുകൾ എത്തി തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിലെ ഈ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ഉള്ള അവാർഡ് ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ സ്വന്തമാക്കി. നടനായും നിർമ്മാതാവായും പുരസ്കാരങ്ങൾ മേടിച്ചിട്ടുള്ള പൃഥ്വിരാജ് തൻറെ ഷെൽഫിലേക്ക് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡും കൊണ്ടുപോകുന്ന അസുലഭ കാഴ്ചയാണ് ഇത്. ചിത്രത്തിലെ തന്നെ ആക്ഷൻ സിനിമകൾക്ക് മികച്ച സ്റ്റൻഡ് ഡയറക്ടറായി സ്റ്റൻഡ് സിൽവയും തിരഞ്ഞെടുക്കുകയുണ്ടായി .ലൂസിഫർ ഒരു മാസം പിന്നിടുമ്പോഴും ഇപ്പോഴും നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്. കഴിഞ്ഞദിവസം…

Read More

ചുരുക്കം ചില വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ നടിയാണ് വരലക്ഷ്മി ശരത് കുമാർ .ശരത്കുമാറിന്റെ മകളായ വരലക്ഷ്മി ഇതിനോടകം നായികയായും സഹനടിയായും വില്ലത്തിയായും നിരവധി വേഷങ്ങൾ ചെയ്തു കഴിഞ്ഞു. നായികയായി അഭിനയിക്കാൻ ശാഠ്യമില്ല എന്ന് തന്നെയാണ് ഈ നടിയെ തേടി കൂടുതൽ അവസരങ്ങൾ എത്തുവാൻ കാരണം. ഇപ്പോൾ തമിഴ്നാട്ടിൽ ഏറെ ഹിറ്റായ നീയാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ് വരലക്ഷ്മി ശരത്കുമാർ. ചിത്രത്തിൽ നാഗകന്യകയുടെ വേഷത്തിലായിരിക്കും വരലക്ഷ്മി ശരത് കുമാർ പ്രത്യക്ഷപ്പെടുക. കമലഹാസനും ശ്രീപ്രിയയും ഒന്നിച്ച് അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നീയാ. വർഷങ്ങൾക്കുശേഷം ചിത്രത്തിലെ രണ്ടാം ഭാഗമാണ് ഒരുങ്ങുമ്പോൾ വരലക്ഷ്മിയുടെ കഥാപാത്രം തന്നെ ആയിരിക്കും ചിത്രത്തിലെ ഹൈലൈറ്റ്. ചിത്രത്തിലെ ഒരേ ജീവന്‍ ഒന്‍ഡ്രേ ഉള്ളം വാരായ് കണ്ണാ എന്ന ഗാനവും പഴയ സിനിമയിൽ നിന്ന് കടമെടുത്തുതതാണ്. വരലക്ഷ്മി നാഗകന്യകയായി എത്തുന്ന ഈ ഗാനം തന്നെയാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് .ഈ ഗാനത്തിനായി പ്രത്യേകം നൃത്തരംഗങ്ങൾ…

Read More

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്തേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും ബോളിവുഡിലും ഒക്കെ താരം സജീവമായപ്പോൾ മലയാളത്തിലേക്ക് തിരികെയെത്തില്ലെ എന്ന ആശങ്ക ആരാധകർ അറിയിച്ചിരുന്നു. ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആരാധകർക്ക് ഒരു യമണ്ടൻ മറുപടിയുമായാണ് ഒരു യമണ്ടൻ പ്രേമകഥ എത്തിയത്. ചിത്രം മികച്ച പ്രതികരനങ്ങളോടെ മുന്നേറുകയാണ്.ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ലല്ലു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ രസകരമായ ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. മാങ്ങയിട്ട മീൻ കറി കൂട്ടി ചോറുണ്ണുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഡയറ്റ് ശ്രദ്ധിക്കുന്ന കാര്യത്തിൽ താനും വാപ്പച്ചിയും ഒരുപോലെ ശ്രദ്ധാലുക്കൾ ആണെന്ന് ദുൽഖർ ഒരു അഭിമുഖത്തിനിടയിൽ പങ്കുവച്ചിരുന്നു.എന്നാൽ ചിത്രത്തിലെ ഈ സീനിൽ അഭിനയിക്കേണ്ടി വന്നില്ലെന്നും മറിച്ച് ജീവിക്കുകയായിരുന്നു എന്നും ഇതുവരെ ഭക്ഷണം കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയെ പോലെ ആണ് താൻ ഊണ് കഴിച്ചതെന്നും  താരം പറയുന്നു.നവാഗതനായ ബി സി…

Read More

പ്രഭുദേവ – തമന്ന കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദേവിയുടെ രണ്ടാം ഭാഗത്തിലെ റെഡി റെഡി എന്ന കിടിലൻ ഗാനം പുറത്തിറങ്ങി. ഗ്ലാമറസായി എത്തുന്ന തമന്ന തന്നെയാണ് ഗാനത്തിന്റെ ഹൈ ലൈറ്റ്. വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത് സാം CS ആണ്. പ്രഭുദേവയുടേതാണ് വരികൾ. നിൻസി വിൻസെന്റാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read More

ഒരു പ്രമുഖ ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സമീറ റെഡ്ഢി രസകരമായ ചില വെളിപ്പെടുത്തലുകൾ പങ്ക് വെച്ചത്. കൂടെ അഭിനയിച്ച നായകന്മാർക്ക് ഓരോ റാങ്ക് നൽകുകയാണെങ്കിൽ ഓരോരുത്തർക്കും ഏതൊക്കെ റാങ്ക് നൽകുമെന്നായിരുന്നു അവതാരകന്റെ ചോദ്യം. തനിക്ക് ആരെയും അങ്ങനെ തരാം തിരിച്ചു കാണുന്നതോ തന്നെ ആരെങ്കിലും അങ്ങനെ കാണുന്നതോ തനിക്കിഷ്ടമല്ല എന്നും സമീറ പറഞ്ഞു. ഉദാഹരണത്തിന് സൂര്യ സാർ എനിക്ക് ഒരു എട്ടാം റാങ്ക് തന്നാൽ എന്റെ ഹൃദയം തകർന്ന് പോകുമെന്നും സമീറ രസകരമായ മറുപടി അവതാരകന് സമ്മാനിച്ച്. തന്റെ ഇഷ്ടചിത്രം വാരണം ആയിരമാണെന്നും ഇന്നും സൂര്യ തന്നെയാണെന്നും നടി പറഞ്ഞു.

Read More

കഴിഞ്ഞദിവസം നടൻ സിദ്ദിഖ് തമിഴ് സിനിമയിലെ സൂപ്പർ താരം ദളപതി വിജയ്നെക്കുറിച്ച് കുറിച്ച് പറഞ്ഞ പരാമർശം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു .വിജയ് ഒരു സൂപ്പർതാരം ആണെന്നും ഒരിക്കലും ഒരു സൂപ്പർ ആക്ടർ അല്ലെന്നും സിദ്ദിഖ് അഭിപ്രായപ്പെടുകയുണ്ടായി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം സംവാദങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നു.ഈ വിഷയത്തിൽ പ്രതികരണവുമായി മലയാളി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. നിരവധി തമിഴ് സിനിമകളിലും മലയാളസിനിമകളും ഭാഗമായ താരമാണ് ഹരീഷ് പേരടി. വിജയ് നായകനായ മെർസലിൽ ഒരു പ്രധാന വില്ലനായി അഭിനയിച്ച വ്യക്തി കൂടിയാണ് ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്… സ്വന്തം അനുഭവത്തിൽ പറയട്ടെ ഈ മനുഷ്യൻ… സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട്…

Read More

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ രാജ്യമൊട്ടാകെ .ഈ മാസം ആദ്യം പ്രഖ്യാപിക്കാൻ ഇരുന്ന അവാർഡുകൾ ഇലക്ഷൻ കാരണം മാറ്റിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പ് കുറച്ചു നാളുകൾ കൂടി വേണ്ടിവരും. ഇതിനിടെ മലയാള സിനിമയെ സംബന്ധിച്ച് വളരെ ആവേശപൂർവമായ വാർത്തയാണ് ദേശീയ അവാർഡിനെക്കുറിച്ച് ലഭിക്കുന്നത്. മികച്ച നടനായി ഉള്ള മത്സരത്തിൽ മലയാളത്തിൽ നിന്നും താരങ്ങളുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ എന്ന വരെയായിരിക്കും ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്ന എന്നാണ് ലഭിക്കുന്ന സൂചനകൾ എന്നാൽ മമ്മൂട്ടിക്ക് ആയിരിക്കും അവാർഡ് എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല എന്ന് ഒരു ജൂറി അംഗം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ വരുന്ന ജൂലൈയോടെ ആയിരിക്കും ചലച്ചിത്രപുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ചെയർമാൻ ഉൾപ്പെടെ 11 അംഗങ്ങളാണ് ഇത്തവണത്തെ ജൂറി കമ്മിറ്റിയിൽ ഉള്ളത് . കമ്മിറ്റി ഇത്തവണത്തെ ചലച്ചിത്രങ്ങൾ കാണുവാൻ നേരത്തെ…

Read More