Author: webadmin

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍. കേരളത്തിനകത്തും പുറത്തും റെക്കോര്‍ഡ് കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രത്തിന്‍െറ തമിഴ് ഡബ് വേര്‍ഷന്‍ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിനിടെ മമ്മൂട്ടി ലൂസിഫർ കണ്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽക്കർ സൽമാൻ. താൻ ലൂസിഫർ കണ്ടില്ല എന്നും മമ്മൂട്ടിയും ചില അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മമ്മൂക്കയുടെ വീട്ടിൽ വച്ച് ചിത്രം കണ്ടു എന്നും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ ഏറ്റവും അവസാനത്തെ റിലീസ് ചിത്രമായ മധുരരാജ മോഹൻലാലും കണ്ടിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം വാക്കുകൾക്കതീതമാണ് എന്നും ദുൽഖർ സൽമാൻ അഭിപ്രായപ്പെട്ടു .റെഡ് എഫ് എം സംഘടിപ്പിച്ച RJ മൈക്കുമായുള്ള അഭിമുഖത്തിലാണ് ദുൽഖർ സൽമാൻ വാചാലനായത്.വിഷ്ണു ഉണ്ണികൃഷ്ണനും അഭിമുഖത്തിൽ പങ്കെടുത്തു.

Read More

മലയാളസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ .ഹൊറർ ചിത്രമായി ഒരുക്കിയ ആകാശഗംഗ രണ്ടാംഭാഗം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. ഏപ്രിൽ 24ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ആകാശഗംഗയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് റിയാസ്.സൂപ്പർഹിറ്റായ ചിത്രമായിരുന്നുവെങ്കിലും റിയാസിനെ പിന്നീട് പ്രേക്ഷകർ കണ്ടില്ല. ആകാശഗംഗ 2 വിലൂടെ 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങിവന്നിരിക്കുകയാണ് റിയാസ്. ആകാശഗംഗയുടെ രണ്ടാംഭാഗം വരുമെന്നും അതിൽ എനിക്ക് അവസരം ലഭിക്കുമെന്നും ഞാൻ സ്വപ്നത്തിൽ പോലു കരുതിയില്ല. വിനയൻ ചേട്ടനെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും ഒരിക്കൽ പോലും ചാൻസ് ചോദിച്ചിട്ടില്ല. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എന്തെങ്കിലും അവസരമുണ്ടെങ്കിൽ അദ്ദേഹം വിളിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. രണ്ട് മാസം മുൻപാണ് വിനയൻ ചേട്ടൻ വിളിച്ച് ആകാശഗംഗയുടെ കാര്യം പറയുന്നത്. ഞാൻ ഞെട്ടിപ്പോയി. അതൊരു വലിയ ഭാഗ്യമാണ്. ദൈവാനുഗ്രഹമാണ്- റിയാസ് പറഞ്ഞു. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍,…

Read More

രജനികാന്ത് നായകനായ ദർബാറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.ബോംബെയിലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത്. ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാവകയും ഉറപ്പുനൽകുന്ന ഒരു ചിത്രമായിരിക്കും ദർബാർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കല്ലെറിഞ്ഞിരിക്കുകയാണ് ചില യുവാക്കൾ.സമീപത്തെ കോളജിലെ വിദ്യാര്‍ത്ഥികളാണ് കല്ലെറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സെറ്റില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് കല്ലെറിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോളജ് മാനേജ്മെന്‍റിനെതിരെ സംവിധായകന്‍ പരാതി നല്‍കി. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുമ്പോൾ സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

ദുൽഖർ സൽമാൻ നായകനായെത്തിയ ഒരു യമണ്ടൻ പ്രേമകഥ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.നവാഗതനായ ബി സി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹിറ്റ് ഫിലിം തിരക്കഥാകൃതുകളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചിത്രത്തിന്റെ ഏഴ് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഏഴ് ദിവസം കൊണ്ട് 16 കോടി കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്.ഓരോ ദിവസം കൂടുന്തോറും ചിത്രത്തിന്റെ പ്രേക്ഷക പിന്തുന്ന ഓരോ ദിവസവും കൂടി വരുകയാണ് ഇപ്പോൾ.ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ, സലിംകുമാർ, സൗബിൻ സാഹിർ, ഹരീഷ് കണാരൻ, നധർമജൻ ബോൾഗാട്ടി തുടങ്ങിയവർ അവർ നയിച്ച കോമഡി രംഗങ്ങൾ ആണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ താരങ്ങൾ ഒന്നിച്ച രംഗങ്ങളെല്ലാം തന്നെ ചിത്രത്തിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു

Read More

പുതിയ വാഹനം സ്വന്തമാക്കി മലയാളികളുടെ സ്വന്തം ലേഡി സുപ്പർ സ്റ്റാർ.പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് മഞ്ജു വാര്യര്‍ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. ബലേനൊയുടെ പരിഷ്‌കരിച്ച മോഡല്‍ ജനുവരിയിലാണ് മാരുതി പുറത്തിറക്കിയത്. ബലേനോയുടെ ഏറ്റവും ഉയര്‍ന്ന മോഡലായ ആല്‍ഫയുടെ പരിഷ്‌കരിച്ച വകഭേദമാണ് താരം സ്വന്തമാക്കിയത്. ബലേനോ ആല്‍ഫയുടെ പെട്രോള്‍ മോഡലിന് 7.55 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 8.83 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മഞ്ജു വാര്യർ നായികയായി എത്തിയ ലൂസിഫർ തിയറ്ററുകളിൽ ഇപ്പോളും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മോഹൻലാലിന്റെ മാസ്സ് പരിവേഷവും പൃഥ്വിരാജിന്റെ അതിഗംഭീര സംവിധാനവും ചിത്രത്തിന്റെ വലിയ വിജയത്തിന് ഗുണകരമായി.

Read More

മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ടോവിനൊ തോമസ്.കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഏവരുടെയും ചർച്ചാവിഷയം. ടൊവീനോയുടെ അടുത്തേക്ക് ഓടിയെത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച രണ്ട് ആരാധകരെ സംഘാടകര്‍ തടഞ്ഞപ്പോള്‍ ഏവരെയും ഞെട്ടിച്ച് താരം.സംഘാടകര്‍ തടഞ്ഞെങ്കിലും ആരാധകരെ ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുത്ത് ടൊവിനോ വേറിട്ടു നിന്നു.ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.കൊച്ചിയില്‍ നടന്ന ലുലു ഫാഷൻ വീക്കിനിടെയാണ് സംഭവം. റാംപ് വാക്ക് ചെയ്‍ത് ടൊവിനോ വേദിക്ക് താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് സെല്‍ഫി എടുത്ത് നല്‍കിയിരുന്നു.പിന്നീട് തിരിച്ച് പോകുന്ന വഴിക്കാണ് വീണ്ടും രണ്ട് യുവാക്കൾ സ്റ്റേജിലേക്ക് ഓടിവരുന്നത്.സെക്യൂരിറ്റി അവരെ തടഞ്ഞെങ്കിലും ടോവിനോ അവരോടൊപ്പം സെൽഫി എടുക്കുകയായിരുന്നു.

Read More

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് താരം വിവാഹജീവിതം അവസാനിപ്പിക്കാൻ പോകുന്നത്.. എറണാകുളം കുടുംബകോടതിയില്‍ ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്നും പരസ്പര സമ്മതത്തോടെയുള്ളതാണ് വിവാഹമോചന ഹര്‍ജിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി ടോമി എത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തുമെത്തി.2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. കുടുംബകോടതിയില്‍ ഇരുവരും ഹര്‍ജി നല്‍കിയത് മാധ്യമങ്ങള്‍ പോലും അറിഞ്ഞിരുന്നില്ല.ഇവര്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതിയുടെ പ്രകടനത്തെ പ്രശംസിച്ച്‌ നടി പ്രിയ പ്രകാശ് വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. ഐ സല്യൂട്ട് യൂ പാര്‍വതി ചേച്ചി എന്നു കുറിച്ചുകൊണ്ടാണ് പ്രിയ അഭിനന്ദനവുമായി എത്തിയത്. പാര്‍വതിയെ പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും പ്രിയ പറയുന്നുണ്ട്. ഒപ്പം ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും ആസിഫ് അലിക്കും ടൊവിനോയ്ക്കും നന്ദി പറയുന്നുമുണ്ട് താരം.

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ വിമർശിച്ചതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഒരു നാളിൽ പാർവതി ഏറ്റു വാങ്ങിയിരുന്നു. ഇതിൽ ഇപ്പോൾ വിശദീകരണവുമായി പാർവതി എത്തിയിരിക്കുകയാണ് .അന്ന് താന്‍ വിമര്‍ശിച്ചത് മമ്മൂട്ടിയെയല്ലെന്നും, കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയാണെന്നും പാര്‍വതി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അന്ന് താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും അതിനാലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായതെന്നും താരം പറഞ്ഞു.

Read More

മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് വിജയ കിരീടം ചൂടി മുന്നേറുകയാണ്. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ഡബ്ബ് വേർഷൻ റിലീസിന് ഒരുങ്ങുകയാണ് ഇപ്പോൾ.തമിഴ്‌നാട്ടില്‍ നിന്നും ഹൈയസ്റ്റ് ഗ്രോസിങ്ങ് മൂവി എന്ന റെക്കോര്‍ഡ് നേടിയായിരുന്നു ലൂസിഫര്‍ കുതിച്ചത്. ചരിത്രം തന്നെ തിരുത്തിക്കുറിച്ചുള്ള കുതിപ്പിലായിരുന്നു സിനിമ. ഗംഭീരനേട്ടം സ്വന്തമാക്കിയതിന് പിന്നാലെയായാണ് സിനിമയുടെ തമിഴ് ഡബ്ബ് വേര്‍ഷനുമായി ലൂസിഫർ എത്തുന്നത്. നാളെയാണ് തമിഴ് വേര്‍ഷന്‍ എത്തുന്നത്. വിവേക് ഒബ്രോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ് ,ഇന്ദ്രജിത് തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ലൂസിഫറിൽ ഉണ്ടായിരുന്നത്. ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്

Read More