Author: webadmin

മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് വിജയ കിരീടം ചൂടി മുന്നേറുകയാണ്. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻറെ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിനെ ഡയറക്ടേഴ്സ് ടീമിന് പാർട്ടി ഒരുക്കിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.തന്റെ കന്നി സംവിധാന സംരംഭത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ എല്ലാ സഹ സംവിധായകർക്കും അസോസിയേറ്റ് സംവിധായകനും തന്റെ വീട്ടിൽ തന്നെയാണ് പൃഥ്വിരാജ് സുകുമാരൻ പാർട്ടി ഒരുക്കിയത്. പ്രത്യേകം തയ്യാറാക്കിയ ക്യാപ്പുകളും എല്ലാവരും ധരിച്ചിരുന്നു .ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിവേക് ഒബ്രോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ് ,ഇന്ദ്രജിത് തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ലൂസിഫറിൽ ഉണ്ടായിരുന്നത്. ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്

Read More

താന്‍ പ്രണയവും നഷ്ടവും ഒരു പോലെ അനുഭവിച്ചിട്ടുണ്ടെന്നും അതൊക്കെ എന്നും മനസില്‍ സൂക്ഷിക്കുന്ന ഓര്‍മ്മകളാണെന്നും തുറന്ന് പറഞ്ഞ് യുവനടി ഭാവന.ഒരു ദിവസം ആദ്യ കാമുകനെ കണ്ടുമുട്ടിയാല്‍ യാതൊരു ബുദ്ധിമുട്ടും വിചാരിക്കരുത്. അയാളുമായി എന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ തോന്നിയേക്കാം. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് മനസിലാകുമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ് സ്‌ക്കൂളിലാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ട് സ്‌കൂളില്‍ പഠിക്കുമ്ബോള്‍ പ്രണയത്തിന് അവസരമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സ് മുതല്‍ സിനിമയില്‍ എത്തിയതുകൊണ്ട് കലാലയ ജീവിതത്തിലെ ഒരു പ്രണയത്തിനുള്ള സാധ്യതയും ഉണ്ടായിട്ടില്ല. പിന്നീട് പ്രണയമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരു പ്രശ്‌നമുണ്ടായില്ല. സാധാരണക്കാരെ പോലെ തന്നെ ഞങ്ങള്‍ സംസാരിച്ചു. ആ അനുഭവം മനോഹരമായിരുന്നു. ആ പ്രണയവും മനോഹരമായിരുന്നു. പരിശുദ്ധമായിരുന്നു. പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമായിരിക്കും. ഞാന്‍ ഭാഗ്യവതിയാണ്. കാരണം പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.’,ഭാവന പറഞ്ഞു

Read More

മലയാള സിനിമയിലെ ഏറ്റവും മുൻനിര നായകന്മാരിൽ പ്രമുഖയാണ് സിത്താര കൃഷ്ണകുമാർ .അടുത്തിടെ സിത്താര നേരിടേണ്ടിവന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വാചാല ആവുകയാണ് സിത്താര. അതോടൊപ്പം ഒരു സന്ദേശവും…. സിത്താരയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… സ്ഥലം തലസ്ഥാനനഗരം ! ഒരു സംഗീത പരിപാടിക്കായി എത്തിയതാണ്. എയർപോർട്ടിൽ കാത്തുനിന്നവർ മുതൽ, വേദിയുടെ പുറകിലും, മുന്നിലും, സദസ്സിലും എല്ലാം കണ്ടവരും പരിചയപ്പെട്ടവരും എല്ലാം നല്ല മുത്തുപോലത്തെ മനുഷ്യരായ സംഘാടകർ, കാണികൾ ! ആദ്യഗാനം പാടിയ ശേഷം ഉള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ്‌ ഇടവേളയിൽ ഉയർന്നു കേട്ട ഒരു ശബ്ദം ! സദസ്സിൽ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നു, നിങ്ങൾ ടീവിയിൽ ഇങ്ങനെ ചിരിക്കരുത് ! ആദ്യം കെട്ടുകെട്ടില്ല എന്ന മട്ടിൽ ‘എന്തോ? ‘ എന്നു ചോദിച്ചു ! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് ! തമാശ പോലെ ഞാൻ ചോദിച്ചു നോക്കി ‘ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത്…

Read More

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിലെ മമ്മൂട്ടിക്കുള്ള ട്രിബ്യുട്ട് ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തലൈവാ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.നിരഞ്ജ് സുരേഷും ഗോപി സുന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം കാണാം. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ലോകം എങ്ങും ഇന്ന് തൊഴിലാളി ദിനം ആഘോഷിക്കുകയാണ് . തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന ഇന്നേദിവസം തൊഴിലാളി ദിന സന്ദേശവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ വേറിട്ടൊരു തൊഴിലാളി ദിന സന്ദേശം നൽകിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ആൻറണി വർഗീസ് എന്ന പെപ്പെ. തൻറെ അച്ഛൻറെ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ആൻറണി വർഗീസ് തൊഴിലാളി ദിനാശംസകൾ അറിയിച്ചത്. ഇതിൽ എന്താണ് കൗതുകം എന്നല്ലേ? അധികം ആർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ് ഇതിലെ കൗതുകകരമായ കാര്യം. ആൻറണി വർഗീസിന്റെ പിതാവ് ഒരു ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ഉപജീവനമാർഗ്ഗം കൊണ്ടാണ് ആൻറണി വർഗീസിന്റെ കുടുംബം കഴിഞ്ഞിരുന്നത് .പിന്നീടാണ് ദൈവനിയോഗം പോലെ അങ്കമാലി ഡയറീസ് സംഭവിച്ചത് .പിന്നീട് ആന്റണിക്കും കുടുംബത്തിനും തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല .മകൻ ഉയരങ്ങളിലെത്തി എങ്കിലും ഇപ്പോഴും ഓട്ടോ ഓടിച്ചു തന്നെയാണ് ആൻറണിയുടെ പിതാവ് ജീവിക്കുന്നത്. സ്വന്തം തൊഴിലിനോട് കാണിക്കുന്ന ഈ ആദരവിന് അദ്ദേഹത്തിന് നിറഞ്ഞ കൈയടികൾ

Read More

ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു എമണ്ടൻ പ്രേമകഥ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് കുടുംബ പ്രേക്ഷകരും കുട്ടികളും ഒരേപോലെ ഏറ്റെടുത്ത ചിത്രം ആദ്യാവസാനം പൊട്ടിച്ചിരികൾ ആണ് തിയേറ്ററിൽ നിറയ്ക്കുന്നത് ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഒരു യമണ്ടൻ പ്രേമകഥ ദുല്‍ഖര്‍ ജീവിതത്തില്‍ കണ്ട ഒരു യമണ്ടന്‍ പ്രേമകഥയെ കുറിചെറു ചോദ്യം കഴിഞ്ഞ ദിവസം ദുൽക്കർ അഭിമുഖീകരിക്കുകയുണ്ടായി. ഒരു അഭിമുഖത്തില്‍ താരം നല്‍കിയ മറുപടി ഇങ്ങനെ. ‘വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്ബതികളായിട്ടുള്ളത്. എന്നാല്‍ ഞങ്ങളെ പോലെ തന്നെയാണ് വാപ്പിച്ചിയും ഉമ്മച്ചിയും. പരസ്പരം കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, എപ്പോഴും ഫോണ്‍ ചെയ്യുക. അങ്ങനെ പ്രണയത്തിന്റെ പുതുമയാണ് എപ്പോഴും. എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലവ് സ്‌റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്,ദുല്‍ഖര്‍ പറയുന്നു. ഉമ്മയും ബാപ്പയും വിളിക്കുന്നതുപോലെ താനും…

Read More

ബിഗ് ബോസിലൂടെ തമിഴകത്ത് ഏറെ ആരാധകരെ സ്വന്തമാക്കിയ സുന്ദരിയാണ് ഒവിയ. കഴിഞ്ഞദിവസം ഒവിയയുടെ പിറന്നാളായിരുന്നു. പിറന്നാളിനോടനുബന്ധിച്ച് ട്വിറ്ററിൽ തൻറെ ആരാധകരുമായി സംവതിക്കുകയായിരുന്നു ഓവിയ . പല നല്ല കോൺവെർസേഷനുളും നടന്നു എങ്കിലും ചിലർ ച മോശം കമന്റുമായി കല്ലുകടി തീർത്തു. ഒരു വ്യക്തി ഒവിയയെ ഐറ്റം എന്ന് വിളിക്കുകയുണ്ടായി. പൊടുന്നനെ ഒവിയയിൽ നിന്നും മറുപടിയും എത്തി. ഐറ്റം നിങ്ങളുടെ അമ്മയാണ് എന്നാണ് ഒവിയ മറുപടി നൽകിയത്. ആരെയും പേടിക്കാതെ അർഹിക്കുന്ന മറുപടി കൊടുത്ത ഒവിയയെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ . ഇതിനിടെ ഒവിയ നായികയായി എത്തിയ കാഞ്ചന 3 വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. ചിത്രം ഇതിനോടകം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. ഇതിനിടെ ഒവിയ നായികയായി എത്തുന്ന കളവാണി 2 റിലീസ് കാത്തിരിക്കുകയാണ്

Read More

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ സംവിധായകനാണ് ഷാഫി. വൺമാൻ ഷോ യിലൂടെ സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഷാഫി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത് ബിബിൻ ജോർജ് നായകനായെത്തിയ ഒരു പഴയ ബോംബ് കഥയാണ്. ഷാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക് വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തില്‍ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവ‍ര്‍ നായികമാരായി എത്തുന്നു. മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം.ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി. ട്രയ്ലർ കാണാം

Read More

വിനയ് ഫോർട്ട് നായകനായെത്തുന്ന പുതിയ ചിത്രം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.തമാശ എന്നാണ് ചിത്രത്തിന് പേര്. ഷൈജു ഖാലിദ് സമീർ താഹിർ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് നേരത്തെ ഷൈജു ഖാലിദ് സമീർ താഹിറും ചേർന്ന് സുഡാനി ഫ്രം നൈജീരിയ ആകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഇരുവർക്കും ഒപ്പം ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദും ചേർന്നിരിക്കുകയാണ്. അഷ്റഫ് ഹംസയാണ് സംവിധാനം.അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥ.സമീർ താഹിർ ആണ് ഛായാഗ്രാഹകൻ.റെക്സ് വിജയനും ഷഹബാസ് അമനും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.ചിത്രത്തിലെ പാടി ഞാൻ എന്ന ഗാനത്തിന്റെ വീഡിയോ കാണാം.ഷഹബാസ് അമൻ ആണ് പാടിയിരിക്കുന്നത്

Read More

സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സുന്ദരിയാണ് മീരാജാസ്മിൻ. നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയിരുന്നു ഒരു കാലത്ത് മീരാ ജാസ്മിൻ. മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ നായകന്മാരായി അഭിനയിക്കാനും ഭാഗ്യം ലഭിച്ചു ഈ സുന്ദരിക്ക്. 2016ലാണ് മീര ജാസ്മിന്‍ അവസാനമായി ഒരു സിനിമയില്‍ അഭിനയിച്ചത്. ഡോണ്‍ മാക്‌സ് സംവിധാനം ചെയ്ത 10 കല്‍പനകള്‍ ആയിരുന്നു ആ ചിത്രം.ദേശീയ അവാര്‍ഡ് ജേതാവായ മീര 2014ലാണ് അനില്‍ എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ വിവാഹം ചെയ്ത് വിദേശത്തേക്ക് പോയത്. അതിനു ശേഷം വളരെ വിരളമായി മാത്രമെ താരത്തെ പൊതുവേദികളില്‍ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായ മീരയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ സഹോദരിയായ ജെനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത വിവാഹത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന മീരയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തടി കുറച്ച്‌ അതീവ…

Read More