Author: webadmin

TRP റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന സീത എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്നിരിക്കുകയാണ് സ്വസിക. സീതയും ഇന്ദ്രനും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് പ്രേക്ഷകരെ സീതയുടെ ആരാധകരാക്കിയത്. അതിനാൽ തന്നെ ഇന്ദ്രന് ഒരു റീ എൻട്രി അവർ കൊടുക്കുകയും ചെയ്‌തു. ഇരുവരും ഒന്നിച്ചുള്ള ഇഴുകിച്ചേർന്നുള്ള രംഗങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഷാനവാസാണ് ഇന്ദ്രനെ അവതരിപ്പിക്കുന്നത്. സീതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുകയാണ് സ്വസിക സീത ഇപ്പോൾ എന്റെ ഒരു അടുത്ത സുഹൃത്തായി മാറിയത് പോലെയാണ്. ഞാൻ പതിയെ സീതയായി മാറുകയാണോ എന്നും എനിക്ക് സംശയമുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഈ റോൾ ചെയ്യുന്നതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. വെല്ലുവിളി ഉയർത്തുന്ന നിരവധി തലങ്ങൾ ഉള്ള കഥാപാത്രമാണ് സീത. അതിനാൽ തന്നെ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും എന്നിലെ അഭിനേത്രിയെ കൂടുതൽ ബലപ്പെടുത്താനും സീതയെ കൊണ്ട് സാധിക്കുന്നു. ഓൺ സ്‌ക്രീനിൽ ഉള്ള ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. ആളുകൾ…

Read More

വീണ്ടും ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ സജീവമാകുകയാണ് പ്രിയനടി പാർവതി. ഉയരെയിലെ പല്ലവി എന്ന കഥാപാത്രം പാർവതിക്ക് നിരവധി പ്രശംസയാണ് ഇപ്പോൾ നേടികൊടുക്കുന്നത്.ചിത്രത്തെ പുകഴ്ത്തി കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹ്യ പ്രസക്തമായ ചിത്രം പ്രേക്ഷകരിലേക്ക് ഗുണാത്മക ഊര്‍ജം പ്രസരിപ്പിക്കുന്നതാണെന്നും മികച്ച പ്രകടനമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതിയുടേതെന്നും ഷൈലജ ടീച്ചര്‍ പറയുന്നു. സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കിടയില്‍ താന്‍ ഒരുപടി മുന്നിലാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് പാര്‍വതിയുടേത്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം. ‘ഉയരെ’ സാമൂഹമൊന്നാകെ കാണേണ്ട സിനിമ മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’ എന്ന സിനിമ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്. പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ‘ഉയരെ’ വിരല്‍ ചൂണ്ടുന്നത്. സമൂഹത്തിലെ ഒരു അംഗം എന്ന നിലയില്‍ ഒരു പെണ്‍കുട്ടിക്ക് അനുഭവിക്കാന്‍ കഴിയേണ്ടത് പൂര്‍ണ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്. അവസരങ്ങള്‍ ഓരോ പൗരനും തുല്യമായി ഉപയോഗിക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ…

Read More

വീണ്ടും ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ സജീവമാകുകയാണ് പ്രിയനടി പാർവതി. ഉയരെയിലെ പല്ലവി എന്ന കഥാപാത്രം പാർവതിക്ക് നിരവധി പ്രശംസയാണ് ഇപ്പോൾ നേടികൊടുക്കുന്നത്.പലപ്പോഴും അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ടമായ നടിയാണ് പാർവതി. ഇതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് പാർവതി ഇപ്പോൾ. ” അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയില്‍ അഭിനയിക്കും വരെ ഓരോ സിനിമകള്‍ക്കിടയിലുള്ള ഇടവേള ഞാന്‍ സ്വയം തെരഞ്ഞടുത്തതായിരുന്നു. സിനിമകളിലേക്കുള്ള വിളികള്‍ യഥേഷ്ടം തേടി വന്നിരുന്നു. എന്നാല്‍ കൂടെയില്‍ അഭിനയിച്ച ശേഷമുണ്ടായ 8 മാസത്തെ ഇടവേള അങ്ങനെയായിരുന്നില്ല. സിനിമയിലേക്കുള്ള വിളികള്‍ കുറഞ്ഞു. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായ കാലമായിരുന്നു അത്. ബാംഗ്ലൂര്‍ ഡെയ്സ് മുതല്‍ വലിയ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായ ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ഇത് അസ്വാഭാവികമാണ്. വിജയചിത്രങ്ങളുടെ ഭാഗമായ, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. ഇനിയും അത്തരം റോളുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ഒരു പ്രിവിലേജ്ഡ് ആര്‍ട്ടിസ്റ്റായിട്ടും എന്റെ അവസ്ഥ ഇതാണെങ്കില്‍…

Read More

നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ngk.പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് ഇത്.ഹിറ്റ് ഫിലിം മേക്കർ ശെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാകുൽ പ്രീതും സായ് പല്ലവിയുമാണ് നായികമാരായി ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൂര്യയുടെ വ്യത്യസ്ത ലുക്കുകൾ ഉള്ള ട്രയ്ലർ ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണെന്ന സൂചനകൾ നൽകുന്നു.യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ട്രയ്ലർ കാണാം

Read More

വിനീത് ശ്രീനിവാസൻ നായകനാകുന്ന മനോഹരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂക്ക റിലീസ് ചെയ്‌തു. വിനീത് ശ്രീനിവാസനെ നായകനാക്കി ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രം ഒരുക്കിയ അൻവർ സാദിഖാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. അപർണ ദാസാണ് നായിക. ജോസ് ചക്കാലക്കൽ, സുനിൽ ഏ കെ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന് പുറമേ ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ദീപക് പറമ്പോൾ, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി കെ പ്രകാശ്, ഡൽഹി ഗണേഷ്, അഹമ്മദ് സിദ്ധിഖ്, നിസ്താർ സേട്ട്, നന്ദിനി, മഞ്ജു സുനിൽ, കലാരഞ്ജിനി, ശ്രീലക്ഷ്‌മി, വീണ നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജെബിൻ ജേക്കബ് ഛായാഗ്രഹണവും സഞ്ജീവ് തോമസ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

Read More

മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് വിജയ കിരീടം ചൂടി മുന്നേറുകയാണ്. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവേക് ഒബ്രോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ് ,ഇന്ദ്രജിത് തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ലൂസിഫറിൽ ഉണ്ടായിരുന്നത്. ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച മുരളി ഗോപി ഇപ്പോൾ ലാലേട്ടനും ഒത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. പോസ്റ്റ് വായിക്കാം : കഥാപാത്രത്തിന്റെ ഉടയാടകളണിഞ്ഞു നിൽക്കുന്ന വേളകളിൽ, നാല് സന്ദർഭങ്ങളിൽ മാത്രമേ ഞാൻ ലാലേട്ടനെ കണ്ടിട്ടുള്ളൂ… ആദ്യം കാണുന്നത് 1988ഇൽ, അച്ഛൻ സംവിധാനം ചെയ്ത “ഉത്സവപ്പിറ്റേന്ന്” എന്ന ചിത്രത്തിന്റെ വഴിമധ്യേ, അനിയൻ തമ്പുരാന്റെ നിഷ്കളങ്ക സ്വത്വം തുളുമ്പി നിൽക്കുന്ന വേളയിൽ. അന്ന് ഞാൻ കാഴ്ചക്കാരൻ. പിന്നീട്, രണ്ടായിരാമാണ്ടിൽ, കർണ്ണഭാരം നെഞ്ചേറ്റി…

Read More

ചട്ടമ്പിനാടിലെ ദശമൂലം ദാമു എന്ന കഥാപാത്രം ഏറെ പൊട്ടിച്ചിരികൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം ട്രോളന്മാരുടെയും ഇഷ്ട കഥാപാത്രമാണ് ദശമൂലം ദാമു. അതെ പേരിൽ തന്നെ ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നതുമാണ് റിപ്പോർട്ടുകൾ. ദാമുവിനെ ഫോക്കസ് ചെയ്‌ത്‌ ആരാധകർ പല തരത്തിലുള്ള വീഡിയോസ് പുറത്തിറക്കിയിരുന്നു. അവയെല്ലാം തന്നെ തന്റെ പേജിലൂടെ സുരാജ് ഷെയർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴിതാ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി WWE താരമായി എത്തിയിരിക്കുകയാണ് ദാമു. ശ്രീരാജ് എന്ന കലാകാരനാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരാജ് ആ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

Read More

ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ദുൽഖറിനൊപ്പം ഒരു യമണ്ടൻ ഡിന്നർ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ ജീവിതത്തിലെ “ഒരു യമണ്ടൻ പ്രേമകഥ” ഞങ്ങളോട് പറയുക. 30 സെക്കൻഡിൽ കുറയാതെയോ 1 മിനിറ്റിൽ കൂടാതെയോ വീഡിയോ രൂപത്തിൽ “ആ പ്രേമകഥ” 9142425050 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സാപ്പ് ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ദുൽഖർ സൽമാനും, യമണ്ടൻ പ്രേമകഥയിലെ മറ്റു താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം ഒരു യമണ്ടൻ ഡിന്നർ !!! നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് ഒന്നര വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തില്‍ നായികമാരായി എത്തുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്.…

Read More

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം. നൂറ് കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതൽ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ അതിനെ വെല്ലാൻ മറ്റൊരു മലയാള ചലച്ചിത്രം എത്തുകയാണ്. അതും മോഹൻലാൽ ചിത്രം തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മോഹൻലാൽ തന്നെ നായകനും സംവിധായകനുമാകുന്ന ബറോസാണ് മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാകാൻ ഒരുങ്ങുന്നത്. നൂറ്റമ്പത് കോടിയും പിന്നിട്ടുള്ള ലൂസിഫറിന്റെ കുതിപ്പ് മോഹൻലാൽ എന്ന നടന്റെ മാർക്കറ്റ് മറ്റു രാജ്യങ്ങളിൽ പോലും വളർത്തിയിട്ടുണ്ട്. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തിൽ ഉള്ള ഒരു ത്രീഡി ചിത്രമായി ആണ് ഒരുക്കാൻ പോകുന്നത്. ഗോവയിലും മറ്റു രാജ്യങ്ങളിലുമായി ചിത്രീകരണം നടക്കാൻ പോകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം നവംബറിൽ തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്. മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുമ്പോൾ അദ്ദേഹത്തിനൊപ്പം ഒരു കുട്ടിയും പ്രധാന…

Read More

ലാലേട്ടന്റെ കല്യാണത്തിന് വിളിക്കാതെ പോയി സാധ്യ കഴിച്ച ഓരം പുതുക്കി സംവിധായകൻ ബോബൻ സാമുവൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് സംവിധായകൻ ഇക്കാര്യം കുറിച്ചത്. “മോഹൻലാലിന്റെ കല്യാണം ..ഒന്നും നോക്കിയില്ല സൈക്കിൾ എടുത്ത് നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്കു ..ലാലേട്ടൻ ഫാൻ ആയ ഞാൻ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വർഷങ്ങൾ😍😍” 1988 ഏപ്രിൽ 28ന് തിരുവനന്തപുരം വഴുതക്കാടുള്ള സുബ്രഹ്മണ്യം ഹാളിൽ വെച്ചായിരുന്നു മോഹൻലാൽ – സുചിത്ര വിവാഹം. പ്രശസ്ത തമിഴ് നടനും നിർമാതാവുമായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് ഇരുവർക്കും വിവാഹ വാർഷികത്തിന്റെ ആശംസകൾ നേർന്നത്.

Read More