Author: webadmin

വമ്പൻ വിജയം കുറിച്ച് പ്രദർശനം തുടരുന്ന മധുരരാജയുടെ വിജയം പ്രിയപ്പെട്ട പ്രേക്ഷകർക്കൊപ്പം ആഘോഷിക്കുവാൻ മമ്മൂക്ക എത്തി. ഇന്നലെ ഈസ്റ്റർ ദിനത്തിൽ ഈരാറ്റുപേട്ട സൂര്യ തീയറ്ററിലും പാലാ മഹാറാണി തീയറ്ററിലുമാണ് മമ്മൂക്ക വിജയം ആഘോഷിക്കുവാൻ എത്തിയത്. സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നടൻമാരായ ബൈജു എഴുപുന്ന, പ്രശാന്ത് എന്നിവരും സന്നിഹിതരായിരുന്നു. ആദ്യദിനം 9 കോടിയിലേറെ വേൾഡ് വൈഡ് ഗ്രോസ് നേടിയ ചിത്രം നാല് ദിനങ്ങൾ കൊണ്ട് മുപ്പത് കോടിയിലേറെ കളക്ഷൻ കരസ്ഥമാക്കിയിരുന്നു. അൻപത് കോടി ക്ലബിൽ ഇടം നേടാനുള്ള കുതിപ്പിലാണ് ചിത്രമിപ്പോൾ. അവധിദിനങ്ങൾ ആയതിനാൽ തന്നെ കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും വമ്പൻ തിരക്ക് തന്നെ തീയറ്ററുകളിലുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടാൻ തക്ക കോമഡിയും ആക്ഷനും എല്ലാം നിറഞ്ഞ ചിത്രം കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ വിരുന്ന് തന്നെയാണ്.

Read More

പാര്‍വതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.”നീ മുകിലൊ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങുന്നത്. ആസിഫ് അലി,ടൊവിനോ ,സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്.റഫീഖ് അഹമ്മദ് രചന നിർവഹിച്ച് വിജയ് യേശുദാസും സിത്താരയും ചേർന്ന് പാടിയ ഗാനമാണിത്.

Read More

ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ ഇന്നലെ തിയേറ്ററുകളിൽ റിലീസിനെത്തി. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.പി എസ് ജയഹരി ആണ് സംഗീത സംവിധായകൻ.ചിത്രത്തിലെ വീഡിയോ ഗാനം ‘ഈ താഴ്‌വര ‘ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്.  പി എസ് ജയഹരി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചന്ദ്രശേഖരൻ രചന നിർവഹിച്ച്‌ അമൃത ജയകുമാർ ആലപിച്ച ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്

Read More

നാളുകൾക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ ചേർന്നാണ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മുറ്റത്തെ കൊമ്പിലെ എന്ന് തുടങ്ങുന്ന ഗാനത്തിൽ ദുൽഖർ സൽമാനും സംയുക്ത മേനോനുമാണ് അണിനിരക്കുന്നത് .ഒരു അടിപൊളി ഡാൻസ് നമ്പറായ ഗാനത്തിലെ വരികൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മയാണ്. നാദിർഷയാണ് സംഗീതസംവിധായകൻ. ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ,സിയ ഉൾ ഹഖ്,സുരാജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം കാണാം

Read More

നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളി ഗോപിയാണ്.ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണവും നിർവഹിച്ചു.ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് ഗംഭീര പ്രതികാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ചിത്രം ഇപ്പോൾ 150 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ് .വെറും 21 ദിവസം കൊണ്ടാണ് 150 കോടി എന്ന മാന്ത്രികസംഖ്യയിലേക്ക് ലൂസിഫർ എത്തിയത് .ദുഃഖവെള്ളിയാഴ്ചയായ ഇന്നലെ പോലും ചിത്രത്തിന് ഹൗസ്ഫുൾ ഷോകൾ നടന്നു എന്നത് എത്രത്തോളം ലൂസിഫറിനെ മലയാളികൾ നെഞ്ചിലേറ്റി എന്നതിൻറെ സൂചനയാണ് .ഒരേയൊരു സാമ്രാജ്യത്തിലെ ഒരേയൊരു രാജാവ് എന്ന് ക്യാപ്ഷനോടുകൂടിയാണ് ആശിർവാദ് സിനിമാസ് ഫേസ്ബുക്കിൽ വാർത്ത പോസ്റ്റ് ചെയ്തത്.ചിത്രത്തെ നെഞ്ചിലേറ്റിയ എല്ലാ മലയാളികൾക്കും ആശിർവാദ് സിനിമാസ് നന്ദിയും അർപ്പിച്ചു

Read More

മമ്മൂട്ടി നായകനായ മധുരരാജ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഉടൻ തന്നെ 50 കോടി ക്ലബിൽ ഇടം നേടും. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിലെ തട്ടുപൊളിപ്പൻ ഗാനമായ കണ്ടില്ലേ കണ്ടില്ലേ ഇപ്പോൾ റിലീസായിരിക്കുകയാണ്. അൻവർ സാദത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദർ ആണ് സംഗീതം.ഗാനം കാണാം

Read More

ഇനി നടക്കാൻ പോകുന്ന ഇലക്ഷനിൽ മത്സരിക്കാൻ ഇറങ്ങി ഒരു യുവനടൻ ആസിഫ് അലിയും. എന്നാൽ ഏത് പാർട്ടിക്ക് വേണ്ടിയാണ് ആസിഫലി മത്സരിക്കുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കുറിച്ച് ഇതുവരെ ആസിഫലി ഒന്നും തുറന്നു പറയാത്തതും ജനങ്ങളെ ഏറെ ആശങ്കാകുലരാക്കുന്നു. മുൻപ് പലപ്പോഴും പല പ്രമുഖരും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് എങ്കിലും പ്രമുഖനായ യുവനടൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇത് ആദ്യമായാണ്. വാർത്തയുടെ നിജസ്ഥിതി അറിയുവാൻ ജനങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വാർത്തകൾ അറിയാം എന്ന് തന്നെയാണ് പ്രതീക്ഷ.

Read More

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നിലേക്ക് നീങ്ങുകയാണ് മധുരരാജ. രാജയുടെ രണ്ടാംവരവായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്. ഉദയകൃഷ്ണ തിരക്കഥ രചിച്ചപ്പോൾ സംഗീതം ചെയ്തിരിക്കുന്നത് ഗോപിസുന്ദറാണ്. നെൽസൻ ഐപ്പ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സക്‌സസ് ടീസർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .ലോകമെമ്പാടും ചിത്രത്തിന് വലിയ രീതിയിലുള്ള വരവേൽപ്പാണ് ലഭിച്ചത്. ഏറെക്കാലത്തിനു ശേഷം ലഭിക്കുന്ന മാസ് ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മധുരരാജയെ. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ വിജയത്തിനുവേണ്ടി മുൻ പന്തിയിൽ തന്നെ നിൽക്കുകയുണ്ടായി. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിമാറിയതിന്റെ സന്തോഷസൂചകമായിട്ടാണ് ഈ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

Read More

പ്രായം പുറകോട്ട് സഞ്ചരിക്കുന്ന ഒരു അത്ഭുതം തന്നെയാണ് മമ്മൂട്ടി എന്ന മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയെ ഇന്നും ഹൃദയങ്ങളിൽ നിലനിർത്തുന്ന ഒരു കാരണം. അഭിനയത്തിലും ആ ചെറുപ്പം എന്നും നിലനിർത്തുന്ന മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം മധുരരാജ ഗംഭീര റിപ്പോർട്ട് നേടിയാണ് പ്രദർശനം തുടരുന്നത്. അതിനിടയിലാണ് ചിത്രത്തിന്റെ ലൊക്കേഷനിൽ കൊച്ചു പിള്ളേർക്കൊപ്പം ഡാൻസ് കളിക്കുന്ന മമ്മൂക്കയുടെ വീഡിയോ വൈറലായിരിക്കുന്നത്. സംവിധായകൻ വൈശാഖിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്‌തിരിക്കുന്നത്‌. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം നെല്‍സണ്‍ ഐപ്പാണ്.

Read More

ഗോമതി എന്ന കഥാപാത്രം കൊണ്ട് ലൂസിഫറിൽ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ശ്രീയ രമേശ്. നിരവധി ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളിക്ക് പരിചിതയാണ് ശ്രീയ. ലൂസിഫർ കണ്ടിറങ്ങിയ ഒരു അമ്മച്ചിയുടെ ചോദ്യമാണ് ഇപ്പോൾ ശ്രീയ രമേശിനെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലാണ് ശ്രീയ ഇത് കുറിച്ചത്. സ്റ്റീഫൻ….. അതെ അന്ന് നെട്ടൂരാൻ സ്റ്റീഫൻ തീയേറ്ററുകളെ ഇളക്കിമറിച്ചുവെങ്കിൽ ഇന്ന് സ്റ്റീഫൻ നെടുമ്പള്ളി. മലയാള സിനിമയിൽ തരംഗമായി മാറിയ രണ്ടു രാഷ്ടീയ കഥാപാത്രങ്ങൾക്ക് ഒരേ പേരും ഒരേ താരവും രണ്ടു ചിത്രങ്ങളുടെ പേരു ആരംഭിക്കുന്നത് ല എന്ന അക്ഷരത്തിലും ആകുന്നത് അത്യപൂർവ്വമാണ്. ലാൽ സലാമിലെ നെട്ടൂരാനിൽ നിന്നും നെടുമ്പള്ളിയിലേക്ക് എത്തുമ്പോൾ ഏകദേശം 29 വർഷങ്ങളുടെ ദൂരമുണ്ട്. അന്നത്തെ യുവതലമുറയും ഇന്നത്തെ യുവതലമുറയും ഒരുപോലെ ആഘോഷിച്ചത് താരാരാജാവ് ലാലേട്ടന്റെ മാസ്മരിക പ്രകടനം തന്നെ. “നെട്ടൂരാൻ വിളിച്ചത്ര മുദ്രാവാക്യം ഒന്നും സഖാവ് സേതു വിളിച്ചിട്ടില്ല“ എന്ന ഡയലോഗ് ഇന്നും മലയാളികളുടെ മനസ്സിൽ അലയടിക്കുന്നുണ്ട്. “ എന്റെ പിള്ളാരുടെ മേത്ത് കൈവച്ചാലുണ്ടല്ലോ“…

Read More