Author: webadmin

മധുരരാജയിൽ ഏറ്റവുമധികം കൈയ്യടി നേടിയ സീനുകളാണ് നായകളെ വെച്ചുള്ള രംഗങ്ങൾ. വില്ലൻ കഥാപാത്രത്തിന്റെ എല്ലാ ക്രൂരതയുടെയും പൂർണത ആ നായ്ക്കളിൽ കാണാൻ സാധിക്കും. ഏറെ ഭീതി നിറക്കുന്ന ആ രംഗങ്ങൾ ഒരുക്കുന്നതിൽ നൂറ് ശതമാനം വിജയമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്വന്തമാക്കിയിട്ടുള്ളത്. അത്തരം ഒരു സീനിന്റെ ലൊക്കേഷൻ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ് നടി അന്ന രാജൻ. നായകളുമായി ഉള്ള ഒരു സംഘട്ടന രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ ആണ് ഈ നടി പങ്കു വെച്ചിരിക്കുന്നത്. വേട്ട പട്ടികളെ ഉൾപ്പെടുത്തിയുള്ള ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.

Read More

ആദ്യ ദിനം 9.12 കോടി വേൾഡ് വൈഡ് കളക്ഷൻ കരസ്ഥമാക്കിയ മധുരരാജ നാല് ദിവസങ്ങൾ കൊണ്ട് വേൾഡ് വൈഡ് നേടിയത് 32.4 കോടി. ഹിറ്റ് മേക്കർ വൈശാഖ് വീണ്ടും പ്രേക്ഷകമനം അറിഞ്ഞ് ഒരുക്കിയ മധുരരാജ മമ്മൂക്കയുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും മികച്ച കോമഡികൾ കൊണ്ടും സമ്പന്നമാണ്. ഈ വിഷുക്കാലത്ത് പ്രേക്ഷകർക്ക് കുടുംബസമേതം തീയറ്ററുകളിൽ പോയി ആസ്വദിക്കുവാൻ കഴിയുന്ന ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് മധുരരാജ. അവധിക്കാലം കൂടിയായതിനാൽ തീയറ്ററുകളിൽ വമ്പൻ തിരക്കാണ് കാണുവാൻ സാധിക്കുന്നത്. എല്ലാ ദിവസവും തേർഡ് ഷോകളും മിക്കയിടത്തും കളിക്കുന്നുണ്ട് എന്നത് തന്നെ ചിത്രത്തിന്റെ വിജയം വിളിച്ചോതുന്നു.

Read More

പാർവതി, ആസിഫ് അലി, ടോവിനോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഉയരെയുടെ ട്രെയ്‌ലർ നാളെയെത്തും. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം ഷെനുഗ, ഷെഗന, ഷേർഗ എന്നിവർ ചേർന്നാണ്. രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്ന മനു അശോകനാണ് സംവിധാനം നിർവഹിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം സഞ്ജയ് ബോബി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഉയരെ. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിക്കാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത്.

Read More

സ്വകാര്യ സന്ദേശങ്ങൾ അയച്ച് ലൈംഗികപരമായി ശല്യം ചെയ്യുന്ന ആളുടെ പ്രൊഫൈൽ തുറന്നുകാട്ടി നദി ഐശ്വര്യ ലക്ഷ്‌മി. ഏറെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ സംഗതി ആ പ്രൊഫൈൽ ചെറിയ പിള്ളേരുടെ ആണെന്നുള്ളതാണ്. ഇൻസ്റ്റാഗ്രാമിലാണ് ഐശ്വര്യ ലക്ഷ്‌മി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍ യൂണീഫോം ധരിച്ചുനില്‍ക്കുന്ന നാല് ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്. ഇത്തരം വൃത്തികേടുകള്‍ കാണുമ്പോള്‍ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’, ഐശ്വര്യ കുറിച്ചു. ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്‌ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്‌സ് എന്ന ഹാഷ്ടാഗോടെ സ്‌കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം.

Read More

രാജയുടെ മരണമാസ്സ്‌ രണ്ടാം വരവിനെ അതിലും മാസ്സാക്കി പ്രേക്ഷകലക്ഷങ്ങൾ. റിലീസ് ചെയ്‌ത്‌ നാല് ദിവസങ്ങൾ പിന്നിടുമ്പോഴും എക്സ്ട്രാ ഷോകളും ഹൗസ്‌ഫുൾ ഷോകളുമായി നിറഞ്ഞാടുകയാണ് മധുരരാജ. ആദ്യദിനം 9.12 കോടി വേൾഡ് വൈഡ് കളക്ഷൻ നേടിയ ചിത്രത്തിന് അന്ന് നൂറോളം എക്സ്ട്രാ ഷോകളും ഉണ്ടായിരുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ എഴുപതോളം എക്സ്ട്രാ ഷോകളാണ് മധുരരാജ കളിച്ചത്. ഹിറ്റ് മേക്കർ വൈശാഖ് വീണ്ടും പ്രേക്ഷകമനം അറിഞ്ഞ് ഒരുക്കിയ മധുരരാജ മമ്മൂക്കയുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും മികച്ച കോമഡികൾ കൊണ്ടും സമ്പന്നമാണ്. ഈ വിഷുക്കാലത്ത് പ്രേക്ഷകർക്ക് കുടുംബസമേതം തീയറ്ററുകളിൽ പോയി ആസ്വദിക്കുവാൻ കഴിയുന്ന ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് മധുരരാജ.

Read More

ദുൽഖർ സൽമാൻ ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.ഹിറ്റ് ഫിലിം മേക്കർ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫൽ. ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു.ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.നാദിർഷാ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരൻ മാസ്റ്റർ ആണ്.വന്ദിപ്പിൻ മാളോരേ എന്ന ഗാനം കാണാം

Read More

ഒരു മെക്സിക്കൻ അപാരത ഒരുക്കിയ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ദി ഗാംബ്ലർ.ആൻസൻ പോൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് .സൂപ്പർഹീറോ പരിവേഷമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ ആൻസൻ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് തങ്കച്ചൻ ഇമ്മാനുവൽ ആണ്.പ്രകാശ് വേലായുധൻ ഛായാഗ്രഹണവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിന് ടീസർ കാണാം

Read More

ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫോറൻസിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് വാസുദേവാണ്. ജെയിംസ് ആൻഡ് ആലീസ്, ഓട്ടോർഷ എന്ന ചിത്രത്തിനു ശേഷം സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അനസ് ഖാനും അഖിൽ പോലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഒക്ടോബറിലാണ് ഷൂട്ടിംഗ് ആരംഭിക്കുക.സെവൻത് ഡേ എന്ന ഹിറ്റ് ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ഈ ചിത്രം മറ്റൊരു ഹിറ്റ് ചിത്രം കൂടിയായിരിക്കും എന്ന പ്രതീക്ഷയിലാണ് മലയാളസിനിമാലോകം.സെവൻത് ഡേയിലെ നായകൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജ് സിനിമയുടെ പ്രഖ്യാപനം അറിയിച്ചത്. സയൻസ് ഓഫ് എ ക്രൈം എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം വരുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയ്ക്ക് ചേരുന്ന വിധത്തിലുള്ള ഫസ്റ്റ് പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും മലയാളസിനിമയ്ക്ക് ഓർത്തുവയ്ക്കാൻ ഭാഗത്തിന് മറ്റൊരു മികച്ച ത്രില്ലർ കൂടിയായിരിക്കും ഫോറൻസിക് എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം.

Read More

നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജീംബൂംബാ.അഷ്കർ അലി, അനീഷ് ഗോപൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചിൻ വിജി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ജിഎൻപിസി ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .അനീഷ്,അഷ്കർ എന്നിവരാണ് ഗാനരംഗത്ത് ചുവട് വെക്കുന്നത്. ജുബൈർ മുഹമ്മദ് ആണ് സംഗീതസംവിധായകൻ. അദ്ദേഹം തന്നെയാണ് ഗാനമാലപിച്ചിരിക്കുന്നത്.

Read More

ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ ഇന്നലെ തിയേറ്ററുകളിൽ റിലീസിനെത്തി. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.പി എസ് ജയഹരി ആണ് സംഗീത സംവിധായകൻ. ചിത്രത്തിൽ പി ജയചന്ദ്രൻ ആലപിച്ച ആട്ടുതൊട്ടിൽ എന്ന ഗാനം റിലീസായി.ഗാനം കാണാം

Read More