Author: webadmin

മമ്മൂക്ക – വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ മാസ്സ് എന്റർടൈനർ പ്രേക്ഷകരെ ഏറെ രസിപ്പിച്ച് പ്രദർശനം തുടരുകയാണ്. മമ്മൂക്കയുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും ഹൈ ലൈറ്റ്. പ്രേക്ഷകരിൽ അമ്പരപ്പുളവാക്കിയ ആ ആക്ഷൻ രംഗങ്ങൾ സംവിധായകൻ വൈശാഖിനെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മമ്മൂക്കയുടെ കഠിനാധ്വാനം തന്നെയാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ഇപ്പോഴിതാ മധുരരാജ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ഒരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് വൈശാഖ്. മമ്മൂക്കയുടെ കഠിനാധ്വാനത്തെ പുകഴ്ത്തിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

Read More

മലയാള സിനിമക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായ സുഡാനി ഫ്രം നൈജീരിയ സമ്മാനിച്ച ഹാപ്പി അവേഴ്സ് എന്റർടെയിൻമെന്റിന്റെ പുതിയ ചിത്രം തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോർട്ട് നായകനാവുന്ന സിനിമ അഷ്‌റഫ് ഹംസ എന്ന നവാഗതനാണ് ഒരുക്കുന്നത് . മലയാള സിനിമയിലെ മികച്ച സംവിധായകരായ സമീർ താഹിർ , ഷൈജു ഖാലിദ് , ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങിയവർക്കൊപ്പം ചെമ്പൻ വിനോദ് കൂടിയാണ് തമാശ നിർമിക്കുന്നത്. സമീർ താഹിറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റെക്‌സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ ഗാനങ്ങൾ ഒരുക്കുന്നു. റംസാൻ റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും.

Read More

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നിലേക്ക് ഇറങ്ങുകയാണ് മമ്മൂട്ടി നായകനായി എത്തിയ മധുരരാജ. ഇൻഡസ്ട്രിയൽ ഹിറ്റ് പുലിമുരുകൻ ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ അനുശ്രീ, ഷംനകാസിം, മഹിമ നമ്പ്യാർ,അന്ന രാജ എന്നിവരാണ് നായികമാരായി എത്തുന്നത്. ചിത്രത്തിലെ ഏറ്റവും മികവുറ്റ രംഗങ്ങൾ ആയിരുന്നു ചിത്രത്തിലെ ഡോഗ് ഫൈറ്റ് സീനുകൾ. എങ്ങനെയാണ് ആ രംഗങ്ങൾ ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിൻറെ ഫൈറ്റ് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ. എട്ടുമാസത്തോളം ട്രെയിൻ ചെയ്ത ഡോഗുകളെയാണ് സിനിമയിൽ ഉപയോഗിച്ചത്. ഗ്രീൻ മാറ്റ് ടെക്നോളജി ഉപയോഗിച്ച് പലപ്പോഴും പീറ്റർ ഹെയ്ൻ തന്നെ ഈ രംഗങ്ങളിൽ ഡമ്മിയായി വേഷമിട്ടിരുന്നു.ഇതിന്റെ ഞെട്ടിപ്പിക്കുന്ന മേക്കിങ് വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഈ രംഗങ്ങൾ ഏറ്റവും മികവുറ്റ രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചത് തന്നെ ഈ സിനിമയ്ക്ക് വേണ്ടി ഇതിന്റെ ഫൈറ്റ് കൊറിയോഗ്രാഫി ടീം കാഴ്ചവെച്ച അർപ്പണബോധത്തിന്റെ തെളിവുകൂടിയാണ്.

Read More

‘ജിത്തുവിന് സംഭവിച്ചതറിഞ്ഞാൽ നിങ്ങൾ ഞെട്ടും’ ‘ജിത്തു ജോസഫിന്റെ തിരോധാനത്തിന് പിന്നിലെ പത്തു രഹസ്യങ്ങൾ’ ‘മങ്കേഷ് പാണ്ഡെക്ക് ഇഷ്ടം പുട്ടും പയറും’…! ഒരു മഞ്ഞപത്രം ടച്ച് ഫീൽ ചെയ്‌തിട്ടുണ്ടെങ്കിൽ തെറ്റ് പറയാൻ ആകില്ല. ആക്ഷേപഹാസ്യത്തിന് ഏറ്റവുമുതകുന്ന ഒരു മാധ്യമം സിനിമ തന്നെയാണ് എന്ന് തെളിയിക്കുന്ന ഒരു പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ വാചകങ്ങൾ ആണിത്. അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന സായാഹ്‌ന വാർത്തകൾ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഏറെ വ്യത്യസ്ഥത പുലർത്തുന്നത്. സ്യൂഡോ ജിത്തു ജോസഫിനെ കുറിച്ചുള്ള വാർത്തകൾ അടങ്ങുന്ന വാർത്തകൾ അറിയാൻ സായാഹ്‌ന വാർത്തകൾ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ് പോസ്റ്റർ ഷെയർ ചെയ്‌തിരിക്കുന്നത്‌ സാക്ഷാൽ ജീത്തു ജോസഫ് തന്നെയാണ് എന്നതാണ് ഏറെ രസകരം. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, വിജയരാഘവൻ, ഇന്ദ്രൻസ്, ശരണ്യ ശർമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവനേകുന്നത്.

Read More

ട്രോളുകളോട് എന്നും പോസിറ്റീവായി മാത്രം പ്രതികരിച്ചിട്ടുള്ള അജു വർഗീസ് നല്ല നല്ല ട്രോളുകൾ തന്റെ പേജിലൂടെ ഷെയർ ചെയ്യാറുമുണ്ട്. അതിൽ ഒട്ടു മിക്കതും സെൽഫ് ട്രോൾ ആണെന്നത് തന്നെയാണ് ഏറെ പ്രത്യേകത ഉള്ളതും. മോഹൻലാൽ നായകനാകുന്ന ഇട്ടിമാണിയിൽ ഒരു റോൾ കിട്ടിയതിനെ കുറിച്ചാണ് അജു വർഗീസ് പുതിയ ട്രോൾ ഷെയർ ചെയ്‌തിരിക്കുന്നത്‌. ആന്റണി പെരുമ്പാവൂരിനെ കണ്ടപ്പോൾ പുതിയ ചിത്രത്തിൽ റോൾ ചോദിക്കുന്നതായിട്ടാണ് ട്രോൾ. എന്തായാലും ആശിർവാദ് സിനിമാസ് നിർമിക്കുന്ന ഇട്ടിമാണിയിൽ അജു വർഗീസിന് റോൾ ലഭിച്ചിട്ടുണ്ട്. ജിബി, ജോജു എന്നിവര്‍ ചേര്‍‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണിയിൽ ഹണി റോസാണ് ലാലേട്ടന്റെ നായിക. ഒരു തൃശ്ശൂർകാരന്റെ വേഷത്തിലാണ് ലാലേട്ടൻ എത്തുന്നത്.

Read More

മമ്മൂക്കയുടെ മാസ്സ് കഥാപാത്രമായ രാജയുടെ രണ്ടാം വരവിന് വഴിയൊരുക്കിയ മധുരരാജ ആദ്യദിനം നേടിയത് 9.12 കോടി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഔദ്യോഗികമായി ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷനാണ് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 4.2 കോടിയാണ് ചിത്രം കളക്റ്റ് ചെയ്‌തത്‌. കേരളത്തിന് പുറത്ത് നിന്നും 1.4 കോടി, ജിസിസി – 2.9 കോടി, USA – 21 ലക്ഷം, യൂറോപ്പ് – 11 ലക്ഷം, റെസ്റ്റ് ഓഫ് ദി വേൾഡ് – 30 ലക്ഷം എന്നിങ്ങനെയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നത്. ആക്ഷനും കോമഡിയുമെല്ലാം നിറച്ച് പ്രേക്ഷകന് തികഞ്ഞൊരു എന്റർടൈൻമെന്റ് പാക്കേജ് സമ്മാനിച്ച ചിത്രത്തിന് രണ്ടാം ദിനവും മികച്ച റിപ്പോർട്ടുകളും ഹൗസ്‌ഫുൾ ഷോകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവധിക്കാലം ആയതിനാൽ തന്നെ കൂടുതൽ പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Read More

മധുരരാജയുടെ ആഘോഷങ്ങൾ പ്രേക്ഷകരുടേതുമായി മുന്നേറുമ്പോൾ അത് വൈശാഖ് എന്ന സംവിധായകന്റെ വിജയം കൂടിയാണ്. മമ്മൂക്കക്ക് ഒരു വലിയ വിജയം കൂടി സമ്മാനിച്ച വൈശാഖ് ജനപ്രിയനായകൻ ദിലീപിന് ഒപ്പം ചേരുന്നു എന്നതാണ് പുതിയ വാർത്ത. ഒരു ആക്ഷൻ എന്റർടൈനർ ആയിരിക്കും ചിത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജാക്ക് ഡാനിയൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദിലീപ് ഇപ്പോൾ. കൂടാതെ കെ പി വ്യാസൻ ഒരുക്കുന്ന ശുഭരാത്രി, രാമചന്ദ്ര ബാബു ഒരുക്കുന്ന 3D ചിത്രം പ്രൊഫസർ ഡിങ്കൻ എന്നീ ചിത്രങ്ങളും ദിലീപിന്റേതായി ഒരുങ്ങുന്നുണ്ട്. ഹിറ്റ്‌മേക്കർ ജോഷിക്കൊപ്പവും ഒരു ചിത്രം ദിലീപിനുണ്ട്.

Read More

മമ്മൂക്ക – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മാസ്സ് എന്റർടൈനർ മധുരരാജയിലൂടെ തമിഴ് താരം ജയ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ശക്തമായ ഒരു മുഴുനീള വേഷം തന്നെയാണ് ജയ്ക്ക് മധുരരാജയിൽ ഉള്ളത്. സുബ്രഹ്മണ്യപുരം, എങ്കേയും എപ്പോതും, രാജാ റാണി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ പരിചിതനായ ജയ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചപ്പോൾ ഏറെ ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരുന്നത്. ആ കാത്തിരിപ്പുകളെ സാധൂകരിക്കുന്ന ഒരു പ്രകടനം അദ്ദേഹത്തിൽ നിന്നും ഉണ്ടാവുകയും ചെയ്‌തു. മധുരരാജയിൽ മമ്മൂക്കക്കൊപ്പം അഭിനയിച്ച അനുഭവം പങ്ക് വെക്കുകയാണ് അദ്ദേഹം. സൂപ്പർസ്റ്റാർ മമ്മൂക്കക്കൊപ്പമാണ് അഭിനയിക്കേണ്ടത് എന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്. എന്നാൽ ഒരു സൂപ്പർസ്റ്റാർ എന്നതിനേക്കാൾ ഉപരി സുഹൃത്തായ ഒരു സഹപ്രവർത്തകനൊപ്പം അഭിനയിക്കുന്ന ഒരു പുത്തൻ അനുഭവമാണ് എനിക്ക് ലഭിച്ചത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ ഹ്യൂമർസെൻസും കരുതലും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. വേറെ ലെവൽ..! തികഞ്ഞ ആരാധനയാണ് തോന്നുന്നത്. അദ്ദേഹത്തിൽ നിന്നും ഏറെ പഠിക്കാനും സാധിച്ചു.…

Read More

കേരളക്കാരെ ഒന്നാകെ തരംഗം സൃഷ്ടിച്ച റിലീസ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി നായകനായി എത്തിയ മധുരരാജ. ഇൻഡസ്ട്രി ഹിറ്റ് പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത മധുരരാജ റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്ന് എല്ലാം തന്നെ മികച്ച റിപ്പോർട്ടുകളാണ് സ്വന്തമാക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രം ആകാൻ പോകുന്ന സിനിമയാകും മധുരരാജ എന്നാണ് പ്രേക്ഷകർ കരുതുന്നത്. ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് സിനിമയിലെ ഫൈറ്റ് രംഗങ്ങൾ തന്നെയായിരുന്നു .ഫൈറ്റ് രംഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് ക്ലൈമാക്സിലെ ഫൈറ്റ് രംഗമായിരുന്നു . മുൻപ് എങ്ങും കാണാത്ത വിധത്തിലുള്ള മെയ് വഴക്കത്തോട് കൂടി മമ്മൂട്ടി സംഘട്ടനം നടത്തുന്നത് കാണുവാൻ ഒരു പ്രത്യേക ചന്തമായിരുന്നു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ഒരുക്കിയ ഏറ്റവും മികച്ച സംഘട്ടനമാണ് മധുര രാജയിലേത്. പ്രത്യേകിച്ചും ഈ പ്രായത്തിൽ മമ്മൂട്ടി ഫൈറ്റ് സീനുകൾ ചെയ്യുവാൻ കാണിച്ച അർപ്പണ ബോധത്തിന് ഒരു നിറഞ്ഞ കൈയ്യടി. സിനിമയിലെ ഏറ്റവും മികവുറ്റ രംഗവും…

Read More

മമ്മൂക്ക – വൈശാഖ് – ഉദയ് കൃഷ്‌ണ കൂട്ടുകെട്ടിൽ എത്തിയ മധുരരാജ ഗംഭീര റിപ്പോർട്ട് നേടി പ്രദർശനം തുടരുകയാണ്. കട്ട മാസും കിടിലൻ ആക്ഷനും ചിരിയും നൊമ്പരവുമെല്ലാം നിറച്ചെത്തിയ ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ ഉണ്ണി മുകുന്ദന്റെ വാക്കുകളും വൈറലായിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഉണ്ണി മുകുന്ദൻ അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. കുട്ടികളെയും കുടുംബങ്ങളെയും ഒരേപോലെ ആകർഷിക്കുന്ന ചിത്രം കോമഡിയും ആക്ഷനും ഇമോഷൻസും നിറഞ്ഞൊരു ഫൺ റൈഡാണെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. മമ്മൂക്കയുടെ മാസ്സ് ഇൻട്രോയും ആക്ഷനും വളരെയധികം ഇഷ്ടപ്പെട്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

Read More