Author: webadmin

പറയാൻ മറന്നുപോയ കഥകളും ഓർമയിൽ എങ്ങും ഇല്ലാത്ത കഥകളും പറയാൻ കൊതിക്കാത്തതുമായ പല കഥകളും നിറഞ്ഞ ഇടമാണ് ഓരോ ഭ്രാന്താലയവും. അവിടെ ഉള്ളവർക്ക് എന്നും പുതിയ കഥകളാണ് ഉള്ളത്. അത്തരം ഭ്രാന്താലയങ്ങളെ അധികരിച്ച് നിരവധി സിനിമകൾ കണ്ടിട്ടുള്ള മലയാളികൾക്ക് അവതരണത്തിലെ വേറിട്ടൊരു കാഴ്‌ചയും ഉദ്വെഗജനകമായ നിമിഷങ്ങളും സമ്മാനിച്ച് എത്തിയിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ അതിരൻ. വിവേക് എന്ന നവാഗത സംവിധായകന്റെ ചിത്രത്തിന് ഫഹദ് ഡേറ്റ് കൊടുത്തപ്പോൾ തന്നെ ഇതിൽ എന്തോ ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ട്. അതിന്റെ ഒരു പൂർത്തീകരണം തന്നെയാണ് തീയറ്ററുകളിലും കാണാൻ സാധിച്ചിരിക്കുന്നത്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അതിരൻ സത്യവും മിഥ്യയും തമ്മിലുള്ള ഒരു അതിർവരമ്പുകളിലൂടെയാണ് പ്രേക്ഷകനെ കൊണ്ട് പോകുന്നത്. 1970കളിലെ കഥയാണ് ചിത്രം പറയുന്നത്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഹിൽ സ്റ്റേഷനിൽ ഒറ്റപ്പെട്ട് നിൽക്കുന്ന മാനസികാരോഗ്യ കേന്ദ്രം. അവിടെ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെക്കുറിച്ച് പരിശോധിക്കാൻ ഒരു ഡോക്ടറെത്തുന്നു. നായകനായ ഡോക്ടറിലൂടെ കഥ തുടങ്ങുകയാണ്. ആശുപത്രിയിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി…

Read More

സംവിധാനം ചെയ്യുന്ന ആദ്യചിത്രം തന്നെ വമ്പൻ വിജയമാക്കുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. പക്ഷെ അതേ ചിത്രത്തിന് വർഷങ്ങൾക്കിപ്പുറം അതുക്കും മേലെ നിൽക്കുന്ന ഒരു രണ്ടാം ഭാഗം ഇറക്കുക എന്നത് അതിലും വലിയൊരു സ്വപ്നസാക്ഷാത്‍കാരമാണ്. അത്തരത്തിൽ ഒരു ആത്മസംവൃതിയുടെ നിറവിലാണ് സംവിധായകൻ വൈശാഖ് ഇപ്പോൾ. പോക്കിരിരാജക്ക് ഒരു തുടർച്ചയായി മധുരരാജ എത്തുന്നുവെന്ന് അറിഞ്ഞത് മുതലുള്ള പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് അവസാനം കുറിച്ച് മധുരരാജ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മാസ്സും കോമഡിയും അൽപം സെന്റിയുമൊക്കെയായി ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് ചിത്രം. പ്രേക്ഷകന്റെ മനസ്സറിയുന്ന, അവർ എന്താണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി അറിയാവുന്ന സംവിധായകനാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വൈശാഖ്. ഫ്ലാഷ് ബാക്കിലെ ഒരു സംഭവത്തോട് കൂടിയാണ് ചിത്രത്തിന് തുടക്കം കുറിക്കുന്നത്. ഭീതി ജനിപ്പിക്കുന്ന ആ ഒരു സംഭവത്തിൽ തന്നെ മേക്കിങ്ങിന്റെയും മറ്റും കാണാൻ പോകുന്ന കാഴ്‌ചയെ കുറിച്ച് ഒരു ഏകദേശ ധാരണ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. പാമ്പൻതുരുത്ത് എന്ന ഒരു തുരുത്തിലാണ് കഥ…

Read More

ഇൻസ്പിറേഷൻ പകരുന്ന ഗാനങ്ങൾക്ക് മലയാളികൾ എന്നും കാതോർത്തിട്ടുണ്ട്. അത്തരത്തിൽ ഉള്ളൊരു ഗാനമാണ് പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ ഒന്നിക്കുന്ന ഉയരെയിലെ ‘പതിനെട്ട് വയസ്സിൽ’ എന്ന ഗാനം പുറത്തിറങ്ങി. റെനീഷ് ഒറ്റപ്പാലമാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ക്രൈസ്‌തകലയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം ഷെനുഗ, ഷെഗന, ഷേർഗ എന്നിവർ ചേർന്നാണ്. രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്ന മനു അശോകനാണ് സംവിധാനം നിർവഹിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം സഞ്ജയ് ബോബി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഉയരെ.

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ .9 വർഷങ്ങൾക്കുമുമ്പ് റിലീസിനെത്തിയ പോക്കിരിരാജയുടെ കഥാപാത്രങ്ങളുടെ രണ്ടാം വരവാണ് മധുരരാജ. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ലോകമെമ്പാടും വലിയ റിലീസ് ആണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി മമ്മൂട്ടി ആരാധകർ നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം നിരവധി ഫാൻസ് ഷോകൾ ആരാധകർ സംഘടിപ്പിക്കുന്നുണ്ട്. ഫാൻസ് ഷോകളുടെ എണ്ണം 150 കഴിഞ്ഞു. എണ്ണം ഇനിയും കൂടാനാണ് സാധ്യത. കേരളത്തിനു വെളിയിലും മമ്മൂട്ടി ആരാധകർ ഫാൻസോ സംഘടിപ്പിക്കുന്നുണ്ട്. അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Read More

വലിയ വിജയത്തിൽ നിന്നും അതിലും വലിയ വിജയത്തിലേക്ക് യാത്ര തിരിക്കുകയാണ് ലൂസിഫർ ഇപ്പോൾ. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഉടനെയെങ്ങും നിൽക്കുന്ന ലക്ഷണം കാണുന്നില്ല .പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലാണ് നായകൻ. ചിത്രം യൂ എസ് ബോക്സ് ഓഫീസിൽ നിന്ന് അഞ്ച് ലക്ഷം ഡോളർ സ്വന്തമാക്കിയിരിക്കുകയാണ്. യുഎസ് ബോക്സ് ഓഫീസിൽ നിന്ന് ഒരു മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത നേട്ടമാണ് ആശിർവാദ് സിനിമാസിന്റെ ലൂസിഫർ സ്വന്തമാക്കിയത് .ഒരു മലയാള സിനിമ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ചിത്രം ഇപ്പോഴും യുഎസിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്

Read More

100 കോടി ഗ്രോസ്സെന്ന മാന്ത്രിക സംഖ്യ ആഗോള മാർക്കറ്റിൽ കരസ്ഥമാക്കി ലൂസിഫർ കുതിക്കുമ്പോൾ പൃഥ്വിരാജ്, ലാലേട്ടൻ എന്നിവർക്കൊപ്പം അഭിമാനത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന ആൾ തന്നെയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. വേറിട്ട തിരക്കഥകൾ ഒരുക്കിയിട്ടും പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ അദ്ദേഹത്തിന് ഈ വിജയം ഒരു മധുരപ്രതികാരം കൂടിയാണ്. ലാലേട്ടനും ദിലീപിനും പൃഥ്വിരാജിനും എല്ലാം വേണ്ടി തിരക്കഥ ഒരുക്കിയ മുരളി ഗോപി ഇനി എന്നാണ് മമ്മൂക്കക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത് എന്നതാണ് ഏവരുടെയും സംശയം. അതിനുള്ള മറുപടി അദ്ദേഹം തന്നെ പറയുന്നു. ‘മമ്മൂട്ടി എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷേ അദ്ദേഹമാണ് നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരുപാട് പ്ലാന്‍സ് ഉണ്ട് എനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. ഇത്രയും ഡെപ്‌തോടുകൂടി ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി…

Read More

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യുവും കൊച്ചുമോനും ചേർന്ന് നിർമിച്ച് നവാഗതനായ വിവേക് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് അതിരൻ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ സായി പല്ലവിയാണ് നായിക. പ്രകാശ് രാജ്, അതുൽ കുൽക്കർണി, രഞ്ജി പണിക്കർ, നന്ദു, ശാന്തി കൃഷ്ണ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പി എഫ് മാത്യൂസ് തിരക്കഥയൊരുക്കുന്ന ചിത്രം ഏപ്രിൽ 12നാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ വിവേക് മനസ്സ് തുറക്കുന്നു. അതിരന്‍ ഒരു പ്രോജക്റ്റാവുന്നത് ഫഹദ് ഫാസില്‍ സാര്‍ ഒരു കണ്‍ഫേംഡ് ഡേറ്റു തരുമ്പോഴാണ്. അദ്ദേഹം വഴിയാണ് ഞാന്‍ സായ് പല്ലവിയിലേക്ക് എത്തുന്നത്. അതിനു മുമ്പ് എനിക്ക് അവരെ അറിയത്തേയില്ലായിരുന്നു. ഫഹദ് സാര്‍ കഥ കേട്ടപ്പോള്‍ നായികയായി സായ് പല്ലവി തന്നെയാണ് യോജിക്കുന്നതെന്നു പറയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സായ് പല്ലവിയെ കാണുന്നത്. അവര്‍ കഥ കേള്‍ക്കാതെ തന്നെ എനിക്കു ഡേറ്റു തന്നു. ഞാന്‍ കാണുന്ന സമയത്ത് ഫിദ എന്ന പടത്തിനും മറ്റു രണ്ടു…

Read More

പുണ്യാളൻ അഗർബത്തീസ്, ദിവാൻജിമൂല ഗ്രാൻപ്രീ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനേത്രിയായും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ അവതാരകയായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നൈല ഉഷയെ ഇനി കാണാൻ പോകുന്നത് ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായിട്ടാണ്. ജോജു ജോർജും ചെമ്പൻ വിനോദുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ അടുത്തൊരു ഇന്റർവ്യൂവിൽ എന്താണ് ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം തരുന്നത് എന്ന ചോദ്യത്തിന് നൈല ഉഷയുടെ ഉത്തരം തന്റെ മകനുമൊപ്പമുള്ള നിമിഷങ്ങൾ ആണെന്നാണ്. “എനിക്ക് ഫുട്‍ബോളിനെ കുറിച്ച് ഒന്നും അറിയില്ല. പക്ഷേ എനിക്കിപ്പോൾ ബെൽജിയം ഫുട്‍ബോൾ ടീമിലെ എല്ലാവരെയും കുറിച്ചറിയാം. എന്റെ മകനിൽ നിന്നുമാണ് അതെല്ലാം പഠിച്ചത്. എന്റെ മകന് ഇഷ്ടമുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ ഒരിക്കലും അറിവില്ലാത്ത ഒരാളായിരിക്കരുത്.”

Read More

മമ്മൂട്ടി നായകനായെത്തുന്ന മധുരരാജ ഇതിനോടകം വാർത്തകളിൽ ഇടം നേടിയ ചിത്രമാണ്. പോക്കിരിരാജയിലെ രാജയുടെ രണ്ടാം വരവായി കണക്കാക്കുന്ന മധുരരാജ എന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിച്ചത് . ചിത്രത്തിന്‍െറ പ്രീ ലോഞ്ച് പരിപാടി ഏപ്രില്‍ 10ന് വൈകീട്ട് 6 മണിക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വച്ച്‌ നടക്കുന്നു.വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ…

Read More

ഫഹദ് ഫാസിൽ സായിപല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അതിരൻ. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ സായിപല്ലവി എന്നിവരെ കൂടാതെ അതുൽ കുൽക്കർണി പ്രകാശ് രാജ് രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ മാ യൗ എന്ന ചിത്രത്തിന് ശേഷം പി എഫ് മാത്യൂസ് തിരക്കഥ രചിക്കുന്ന ചിത്രമാണ് ഇത്. സെഞ്ച്വറി ഫിലിംസ് ഏറെനാളുകൾക്ക്ശേഷം നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന് ട്രെയിലർ കാണാം

Read More