മലയാള സിനിമയിൽ നിന്നും സന്തോഷ് ത്തിൻറെ പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .ഏറെ പ്രതീക്ഷയോടെ റിലീസിന് എത്തിയ ബ്രഹ്മാണ്ഡ ചിത്രം ലൂസിഫർ ഇപ്പോൾ 100 കോടി ക്ലബ്ബിൽ ഇടം നേടിയ എന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസാണ് ഈ വാർത്ത പുറത്തുവിട്ടത് . ചിത്രത്തെ നെഞ്ചോട് ചേർത്ത് പ്രേക്ഷകർക്ക് എല്ലാവർക്കും ആശിർവാദ് സിനിമാസ് നന്ദി പറയുന്നു. എട്ട് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം മോഹൻലാൽ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു വിരുന്നു തന്നെയായിരുന്നു .മാസ് ആക്ഷൻ രംഗങ്ങളാലും ഗംഭീര അഭിനയപ്രകടനം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. മോഹൻലാലിനോടൊപ്പം മഞ്ജു വാര്യർ, വിവേക് ഒബ്റോയി ,ടോവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായികുമാർ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചു .ചിത്രത്തിന് നിരവധി തിയേറ്ററുകളിൽ മിക്കദിവസവും സ്പെഷ്യൽ സംഘടിപ്പിക്കുകയുണ്ടായി ആശിർവാദ് സിനിമാസിന്റെ പോസ്റ്റ് ചുവടെ : പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു…
Author: webadmin
തൊണ്ണൂറുകളുടെ പ്രിയ ജോഡിയായിരുന്ന സുരേഷ് ഗോപി – ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്. നസ്രിയയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തെ കുറിച്ച് സംവിധായകൻ അനൂപ് പറയുന്നതിങ്ങനെ. അനൂപ് തന്നെയാണ് തിരക്കഥയും. “പേപ്പർ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ചിത്രത്തെ കുറിച്ച് ഒരു ഒഫീഷ്യൽ അന്നൗൺസ്മെന്റ് നടത്താറായിട്ടില്ല. മൂന്ന് പേർക്കും കഥ ഇഷ്ടപ്പെട്ടു. കൂടാതെ അവരെല്ലാം വലിയ ആവേശത്തിലുമാണ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഹ്യൂമറിന് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി സ്റ്റോറിയാണ് ചിത്രം. സുരേഷ് ഗോപി ചിത്രത്തിലെ ഹീറോയല്ല. എങ്കിലും വളരെ പ്രധാനപ്പെട്ട ഒരു റോളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ചാക്കോച്ചി സ്റ്റൈൽ റോളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്ന ഒരു റോളായിരിക്കും ഇത്.”
പറവ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ യുവതാരമായി ഉയർന്നു വരുന്ന ഷെയ്ൻ നിഗം തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ച വിഷയം. ഇഷ്ക് എന്ന ഹെന്റെ പുതിയ ചിത്രത്തിന്റെ ഡബ്ബിങ് വീഡിയോയാണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. അലറിക്കരഞ്ഞു കൊണ്ട് ഡബ്ബിങ് പൂർത്തിയാക്കി എന്നാണ് ഷെയ്ൻ നിഗം വീഡിയോ പങ്ക് വെച്ച് പറഞ്ഞിരിക്കുന്നത്. അലർച്ച ഒരു വീക്ക്നെസ് ആണല്ലേ എന്നാണ് വീഡിയോ കാനഡ ആരാധകരുടെ ചോദ്യം. നവാഗതനായ അനുരാജ് മനോഹര് ആണ് ‘ഇഷ്ക്’ സംവിധാനം ചെയ്യുന്നത് . മുകേഷ് ആര് മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്മ്മിക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഇഷ്കി’ ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. ചിത്രത്തില് ആന് ശീതളാണ് ഷെയ്നിന്റെ നായികയായി എത്തുന്നത്. ഷൈന് ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു…
റെക്കോർഡുകൾ ഓരോന്നായി കീഴടക്കി കുതിക്കുമ്പോൾ ലൂസിഫർ മലയാള സിനിമക്കായി പുതിയ മാർക്കറ്റുകളും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. UAE & GCC റിലീസ് മാത്രം കെങ്കേമമാക്കിയിരുന്ന മലയാള സിനിമ ഇപ്പോൾ മറ്റ് ഇന്റർനാഷണൽ മാർക്കറ്റുകളും കണ്ടെത്തിയിരിക്കുകയാണ് ലൂസിഫറിലൂടെ. ഇപ്പോഴിതാ അഞ്ച് ലക്ഷം ഡോളറിലേറെ കളക്ഷൻ അമേരിക്കയിൽ നിന്നും നേടുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന റെക്കോർഡ് കൂടി നേടിയിരിക്കുകയാണ് ലൂസിഫർ. പുതിയ മാർക്കറ്റുകൾ കണ്ടെത്തുന്നത് മലയാള സിനിമയെ എന്തായാലും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനിടയിൽ ലൂസിഫർ 100 ക്ലബ്ബിൽ ഇന്നിടം നേടാനുള്ള ഒരുക്കത്തിലുമാണ്. Thanks to all USA Malayalee audience. #Lucifer becomes the 1st Malayalam movie to gross $500K+ in USA as of 8:30 pm EST. 🙏 Phars Film Co LLC Zee Studios International — PrimeMedia (@PrimeMediaUS) April 8, 2019
മമ്മൂട്ടി നായകനായെത്തുന്ന മധുരരാജ ഇതിനോടകം വാർത്തകളിൽ ഇടം നേടിയ ചിത്രമാണ്. പോക്കിരിരാജയിലെ രാജയുടെ രണ്ടാം വരവായി കണക്കാക്കുന്ന മധുരരാജ എന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിച്ചത് . ഇതിനിടെ ചിത്രത്തിന്റെ ബജറ്റ് എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന് നിർമ്മാതാവ് നെൽസൺ ഐപ്പ് .ചിത്രത്തിൻറെ മൊത്തം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അവസാനിച്ചുവെന്നും ഇതുവരെ 27 കോടി ആയെന്നും നിർമ്മാതാവ് വെളിപ്പെടുത്തുന്നു .ഇതിൽ ഒരംശംപോലും തള്ളില്ല എന്നും കൃത്യം കൃത്യമായി ഇത്രയും തുക ചിലവായ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഏത് തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലാണ് മധുര രാജ ഒരുക്കിയിരിക്കുന്നത്. മാസ് രംഗങ്ങളും കോമഡി രംഗങ്ങളും ചിത്രത്തിൽ യദേഷ്ടം സമൃദ്ധമായി ഉണ്ട്. എന്തായാലും കാത്തിരിപ്പ് ഈ വെള്ളിയാഴ്ച വരെ മാത്രം
മലയാള സിനിമ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒരേ സമയം കാത്തിരിക്കുന്ന സിനിമയാണ് മധുരരാജ.ഈ വരുന്ന ഏപ്രിൽ 12-ആം തീയതിയാണ് ചിത്രം റിലീസിന് എത്തുന്നത്.ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്തിറങ്ങുകയുണ്ടായി. ചിത്രത്തിന് ആശംസ അറിയിച്ചു ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ്.ലൂസിഫർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്.മധുരരാജയുടെ ആദ്യ ഭാഗമായ പോക്കിരിരാജയിൽ സൂര്യ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയിരുന്നു.
കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മധുരരാജ.മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്.ചിത്രം ലോകം എമ്പാടും ഏപ്രിൽ 12-നാണ് റിലീസിന് എത്തുന്നത്… ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്തു വന്നിരുന്നു.ഗംഭീര പ്രതികരണമാണ് ട്രയ്ലറിന് ലഭിച്ചത്.ട്രയ്ലർ ഇതിനോടകം 2 മില്യൺ വ്യുസിനരികെ കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.ഒന്നരലക്ഷത്തിൽ പരം ലൈക്കും സ്വന്തമാക്കിയിട്ടുണ്ട് ട്രയ്ലർ.അടുത്ത വെള്ളിയാഴ്ചക്കുവേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജ എന്ന മെഗാഹിറ്റ് ചിത്രത്തിലെ രാജ എന്ന കഥാപാത്രത്തിന്റെ രണ്ടാം വരവ് എന്നോളമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്ത് വന്നിരുന്നു.മികച്ച അഭിപ്രായങ്ങൾ ആണ് ട്രയ്ലറിന് ലഭിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി.U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.രണ്ട് മണിക്കൂർ 27 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിലെ ഒരു രംഗവും സെൻസർ ബോർഡ് കട്ട് ചെയ്തിട്ടില്ല.ആരാധകർക്ക് ആവേശപൂർവ്വം കൊണ്ടാടുവാനുള്ള ഒരു ഗംഭീര എന്റർടൈനർ തന്നെയാകും വൈശാഖ് ഒരുക്കുന്നത് എന്ന പ്രതീക്ഷയിലാണ് ആരാധകർ.
സുഹൃത്തുക്കളിലോ പരിചയക്കാരിലോ ഷാജി എന്നൊരാൾ ഇല്ലാത്തവർ ഇന്ന് കേരളത്തിൽ വിരളമാണ്. അങ്ങനെയുള്ള മൂന്ന് ഷാജിമാരുടെ കഥയുമായിട്ടാണ് നാദിർഷ സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി തീയറ്ററുകളിൽ എത്തിയത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലേത് പോലെ തന്നെ ടൈറ്റിലിൽ നായകന്റെ പേര് ചേർത്ത് തന്നെയാണ് മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിലും ഒരുക്കിയിരിക്കുന്നത്. സൗഹൃദങ്ങളുടെ അകമ്പടിയോടെ പറഞ്ഞ ആദ്യ രണ്ടു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പരസ്പരം അറിയാത്ത മൂന്ന് ഷാജിമാരുടെ കഥയാണ് നാദിർഷ പറഞ്ഞിരിക്കുന്നത്. കോമഡിയും കുറച്ചു മാസ്സുമെല്ലാം ചേർത്ത് തന്നെയാണ് നാദിർഷ ഷാജിമാരെ അണിയിച്ചൊരുക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. കോഴിക്കോടുകാരനായ ഒരു ഗുണ്ട, ഊടായിപ്പിന്റെ ആശാനായ കൊച്ചിക്കാരൻ, തിരുവനന്തപുരത്ത് നിന്നുമുള്ള ഒരു ടാക്സി ഡ്രൈവർ എന്നിങ്ങനെ മൂന്ന് ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി പറയുന്നത്. ഇവർ മൂന്ന് പേരും യാദൃശ്ചികമായി കൊച്ചിയിൽ നടക്കുന്ന ചില സംഭവവികസങ്ങളുടെ ഭാഗമായി തീരുന്നതും അതിൽ നിന്നും പുറത്തെത്തുന്നതുമാണ് ചിത്രത്തിന്റെ…
മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. സുപ്പർ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം ആരാധകർക്ക് ഒരു വിരുന്ന് തന്നെയാകും എന്നാണ് കരുതുന്നത് .ഏപ്രിൽ 12നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്.പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് മധുരരാജയും സംവിധാനം ചെയ്യുന്നത് ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് വൈകിട്ട് 8 മണിക്ക് പുറത്ത് വിടും.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ട്രയ്ലറിന് വേണ്ടി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ബുർജ് ഖലീഫയിൽ വാർത്താ സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു.