Author: webadmin

ഹാട്രിക്ക് ബ്ലോക്ക് ബസ്റ്റർ ലക്ഷ്യമിട്ട് നാദിർഷാ അണിയിച്ചൊരുക്കിയ ചിത്രമാണ് മേരാ നാം ഷാജി.ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്ന് പേരും ചിത്രത്തിൽ ഷാജി എന്ന കഥാപാത്രമായാണ് എത്തുന്നത്.ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.ചിത്രത്തിലെ കുണുങ്ങി കുണുങ്ങി എന്ന ഗാനം ഇപ്പോൾ റിലീസായിരിക്കുകയാണ്.എമിൽ മുഹമ്മദ് ഈണമിട്ട ഗാനം ആലപിച്ചത് സംവിധായകൻ നാദിർഷാ തന്നെയാണ്

Read More

ദുൽഖർ സൽമാൻ ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.ഹിറ്റ് ഫിലിം മേക്കർ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫൽ. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ടീസർ കാണാം

Read More

പൃഥ്വിരാജിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ച മോഹൻലാൽ ചിത്രം ലൂസിഫർ വമ്പൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന മാസ്സ് കഥാപാത്രത്തെ കാണാൻ സാധിച്ച ചിത്രം മലയാളസിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. എല്ലായിടത്ത് നിന്നും അഭിനന്ദനപ്രവാഹങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശനും എത്തിയിരിക്കുന്നു. മലയാളം കണ്ടിട്ടുള്ള ഏറ്റവും മികച്ച മാസ്സ് ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫറെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആന്റണി പെരുമ്പാവൂരിന്റെ തന്നെ നിർമാണത്തിൽ ലാലേട്ടൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാറുടെ അണിയറയിലാണ് അദ്ദേഹം. അതും ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ വലിയൊരു ഹിറ്റ് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read More

ലൂസിഫറിന്റെ വമ്പൻ വിജയം മലയാളികൾക്ക് ഒരു ഉത്സവപ്രതീതിയാണ് സമ്മാനിച്ചിരിക്കുന്നത്. അവധിക്കാലം കൂടി തുടങ്ങിയതോട് കൂടി കുടുംബസമേതമാണ് പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്നത്. ഒരിടത്തും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. മലയാളത്തിലെ ഏറ്റവും വേഗത്തിൽ അമ്പതു കോടിയും നൂറ് കോടിയും നേടുന്ന ചിത്രം ഇതായിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കൂടത്തെ 200 കോടിയെന്ന അത്ഭുത നമ്പറിലേക്ക് ചിത്രം എന്ന് എത്തുമെന്ന ആകാംക്ഷയിലുമാണ് ആരാധകർ. പൃഥ്വിരാജ് എന്ന സംവിധായകനെ മലയാളികൾ അംഗീകരിച്ചതിന്റെ തെളിവ് കൂടിയാണിത്. എല്ലായിടത്ത് നിന്നും അഭിനന്ദങ്ങളുടെ പ്രവാഹമാണ് പൃഥ്വിരാജിന്റെ സംവിധാന സംരംഭത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജാണ് സംവിധായകനെങ്കിൽ ബാഹുബലി പോലൊരു ചിത്രം മലയാളത്തിൽ പ്രതീക്ഷിക്കാമെന്നാണ് നടി രസ്ന പവിത്രൻ അഭിപ്രായപ്പെട്ടത്. ജീത്തു ജോസഫ് ചിത്രം ഊഴത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് രസ്ന പവിത്രൻ.

Read More

റെക്കോർഡുകൾ തകിടം മറിച്ച് മലയാളത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ വിജയത്തെ ഏറ്റെടുത്ത് ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളും. ഗൂഗിൾ ഇന്ത്യയുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലാണ് എല്ലാ റെക്കോർഡും തകർക്കുവാൻ അറിയുന്ന ഹീറോസ് എന്ന ക്യാപ്ഷനോട് കൂടി ലാലേട്ടനെ പരാമർശിച്ചിരിക്കുന്നത്. ഈ ആഴ്ചയിലെ ഗൂഗിൾ ട്രെൻഡ്‌സായ ലൂസിഫർ, മിയാമി ഓപ്പൺ, യുവരാജ് സിംഗ് എന്നീ മൂന്ന് ടാഗുകളോട് കൂടിയാണ് അവർ ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. അവധിക്കാലം തുടങ്ങിയത് കൊണ്ട് തീയ്യറ്ററുകളിൽ വമ്പൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന് പുറത്തും അതെ തിരക്കുകൾ തന്നെയാണ് അനുഭവപ്പെടുന്നത്. നട്ടപ്പാതിരാക്കും പുലർച്ചക്കും സ്‌പെഷ്യൽ ഷോകൾ വെച്ചിട്ടും ഹൗസ്‌ഫുൾ ആകുന്നത് കാണുമ്പോഴേ അറിയാം മോഹൻലാൽ എന്ന താരത്തിന്റെ മൂല്യം. The heroes who know how to smash all records.#GoogleTrends#Lucifer @Mohanlal#MiamiOpen @MiamiOpen@YUVSTRONG12 pic.twitter.com/TGKPfkvU5H — Google India (@GoogleIndia) March 30, 2019

Read More

ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരൻ ആണ്.പോസിറ്റീവ് റിപ്പോർട്ടുകൾ കിട്ടിയ ചിത്രം മാസ്സ് രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച തിയറ്ററുകളിലും സ്‌പെഷ്യൽ ഷോകൾ സംഘടിപ്പിച്ചിട്ടു പോലും തിരക്ക് നിയന്ത്രണാവിധേയമാണ്. ഇതിനിടെ അപ്പൂർവ റെക്കോർഡ് കൂടി തേടി എത്തിയിരിക്കുകയാണ് ലൂസിഫറിനെ.ഒരു സെക്കൻഡ് പോലും ഇടവേളയില്ലാതെ 48 മണിക്കൂർ ലൂസിഫർ പ്രദർശിപ്പിച്ചിരിക്കുകയാണ് ഒരു തിയറ്ററിൽ.ചങ്ങരംകുളം മാർസ് സിനിമാസിന് വേണ്ടി 48 മണിക്കൂർ മാരത്തോൺ മൂവി ഷോ നടന്നത്.വ്യാഴാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ ഇന്ന് പുലർച്ചെ 4.30ക്കുള്ള ഷോ തുടങ്ങിയതോടെയാണ് 48 മണിക്കൂർ പൂർത്തിയാക്കിയത്.ഇന്നും ചിത്രത്തിന് ഇടവേളയില്ലാതെ പ്രദർശനം ഒരുക്കിയിരിക്കുകയാണ് മാർസ് സിനിമാസ്.

Read More

ഹിറ്റിൽ നിന്നും സുപ്പർ ഹിറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് ഇന്നലെ രാത്രിയിൽ നിരവധി സ്‌പെഷ്യൽ ഷോകളാണ് ഒരുക്കിയത്. അവയെല്ലാം തന്നെ ഫുൾ ആണ് എന്നത് മറ്റൊരു വസ്തുതയും. ചിത്രത്തിന് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 12 കോടിക്ക് മുകളിൽ കളക്ഷൻ ആണ് ലഭിച്ചത്.ആദ്യ ദിവസത്തെ ട്രെന്റ് പിന്തുടർന്ന് വരും ദിനങ്ങളിൽ ഒടിയന്റെ കളക്ഷൻ തൂത്തുവാരി മുന്നേറുന്ന കാഴ്ചക്ക് കേരള ബോക്‌സ് ഓഫീസ് സാക്ഷിയാകും.കേരളത്തിൽ നിന്ന് മാത്രം ആറ് അര കോടി രൂപയോളം ആദ്യ ദിനം ലൂസിഫർ സ്വന്തമാക്കി. ഇന്നലെ രാത്രി വൈകിയും ചിത്രത്തിന്റെ നിരവധി സ്‌പെഷ്യൽ ഷോകൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയാണ്.

Read More

ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരൻ ആണ്.പോസിറ്റീവ് റിപ്പോർട്ടുകൾ കിട്ടിയ ചിത്രം മാസ്സ് രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച തിയറ്ററുകളിലും സ്‌പെഷ്യൽ ഷോകൾ സംഘടിപ്പിച്ചിട്ടു പോലും തിരക്ക് നിയന്ത്രണാവിധേയമാണ്. ഇതിനിടെ ചിത്രത്തിന്റെ വിജയം ആഘോഷിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൊച്ചിയിലെ ലാലേട്ടന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു ആഘോഷം. നിർമാതാവ് ആന്റണി പെരുമ്പാവൂർ, ലാലേട്ടന്റെ ഭാര്യ സുചിത്ര,പൃഥ്വിരാജ്, സുപ്രിയ മേനോൻ,ടോവിനോ തുടങ്ങിയവർ പങ്കെടുത്തു.കേക്ക് മുറിച്ചായിരുന്നു ആഘോഷം.കേക്ക് മുറിച്ച് കൊണ്ട് പൃഥ്വിരാജിനോട് ലോകത്തിലെ ഏറ്റവും വലിയ സംവിധായകൻ ആകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു ലാലേട്ടൻ.

Read More

വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം മാസ്സ് രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച തിയറ്ററുകളിലും സ്‌പെഷ്യൽ ഷോകൾ സംഘടിപ്പിച്ചിട്ടു പോലും തിരക്ക് നിയന്ത്രണാവിധേയമാണ്. ഇതിനിടയിൽ ലൂസിഫറിലെ ചില പ്രധാന ഭാഗങ്ങളുടെയും വീഡിയോ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ടിക് ടോക്ക് തുടങ്ങിയ ആപ്പുകൾ വഴിയാണ് രംഗങ്ങൾ വൈറലാകുന്നത്.ഇവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലൂസിഫർ അണിയറ പ്രവർത്തകർ.ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആരെങ്കിലും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അണിയറ പ്രവർത്തകരെ അറിയിക്കണമെന്നും അവർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : സുഹൃത്തുക്കളെ, ഏവർക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫർ’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. ‘ലൂസിഫർ’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയിൽ, ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പ് വഴിയും…

Read More

ടി എസ് മോഹൻ സംവിധാനം നിർവഹിച്ച് 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പടയണി’. മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിങ്ങനെ വമ്പൻ താരനിരയുമായി എത്തിയ ചിത്രത്തിന്റെ നിർമാണം നടൻ സുകുമാരൻ ആയിരുന്നു. ആ ചിത്രത്തിലൂടെ തന്നെയാണ് ഇന്ദ്രജിത്ത് സുകുമാരന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. അതും ലാലേട്ടന്റെ ചെറുപ്പകാലം അഭിനയിച്ച്…! മൂന്ന് ദശാബ്ദങ്ങൾക്ക് ഇപ്പുറം അനിയൻ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും നായകൻ മോഹൻലാൽ തന്നെയാണ്. ലാലേട്ടനെ നായകനാക്കി പൃഥ്വിരാജ് സംവിധാന രംഗത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ച ലൂസിഫർ മലയാള സിനിമ തന്നെ കണ്ട എക്കാലത്തേയും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. നിലക്കാത്ത ഹൗസ്‌ഫുൾ ഷോകളും സ്‌പെഷ്യൽ ഷോകളുയുമായി ഇൻഡസ്ട്രിയൽ ഹിറ്റിലേക്കുള്ള വമ്പൻ കുതിപ്പിലേക്കാണ് ലൂസിഫറിന്റെ മുന്നേറ്റം. ഗോവർദ്ധൻ എന്ന ശക്തമായൊരു കഥാപാത്രത്തെ ഇന്ദ്രജിത്തും ഈ സിനിമയിൽ അവതരിപ്പിക്കുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. 2002ൽ രഞ്ജിത്ത് ഒരുക്കിയ നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് തന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത്. 2009ൽ ഇറങ്ങിയ പുതിയ മുഖമാണ് പൃഥ്വിരാജിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രം. 2011ൽ…

Read More