Author: webadmin

പിറന്നാൾ ദിനമായ ഇന്നലെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ അമീർ ഖാൻ.ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം.ടോം ഹാങ്ക്‌സിന്റെ മികച്ച പ്രകടനം കൊണ്ടും ആറു ഓസ്‌കാറുകള്‍ നേടിയും ശ്രദ്ധേയമായ ചിത്രമാണ് ഫോറസ്റ് ഗമ്പ്. ലാൽ സിങ് ചധ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദനാനാണ്. അമീർ ഖാന്റെ തന്നെ സീക്രട്ട് സുപ്പർ സ്റ്റാർ എന്ന ചിത്രം ഒരുക്കിയത് അദ്ദേഹമാണ്.1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപിന് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്‌ട്‌സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചത്.

Read More

മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ഭദ്രൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. സൗബിന്‍ ഷാഹിറാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുവാൻ തുടങ്ങുന്നതിനിടെയാണ് പുതിയ ചിത്രത്തിന്റെ പണിയിലേക്ക് അദ്ദേഹം കടക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങും.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജ് വഴിയാകും ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സിനിമാ പ്രേമികളിലേക്ക് എത്തിക്കുക. മാര്‍ച്ച്‌ 15ന് വൈകുന്നേരം ഭദ്രന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഹന്‍ലാല്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.

Read More

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാമദാസൻ ഒരുക്കുന്ന ഇളയരാജയിലെ എന്നാലും ജീവിതമാകെ എന്ന മനോഹരഗാനം പുറത്തിറങ്ങി. രതീഷ് വേഗ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് വരികൾ തയ്യാറാക്കിയിരിക്കുന്നത്. മാർച്ച് 22നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. അപ്പോത്തിക്കരി, മേൽവിലാസം തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച മാധവ് രാമദാസനിൽ നിന്നും മറ്റൊരു മികച്ച ചിത്രം തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

Read More

ലോകമെമ്പാടുമുള്ള കോടികണക്കിന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാർവെൽ സ്റ്റുഡിയോസിന്റെ സൂപ്പർഹീറോസ് ചിത്രം അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന്റെ ഏറ്റവും പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ഏപ്രിൽ 26നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇൻഫിനിറ്റി വാറിൽ താനോസ് തീർത്ത നഷ്ടങ്ങൾക്ക് പകരം ചോദിക്കാൻ ബാക്കിയുള്ള സൂപ്പർഹീറോസ് കച്ചകെട്ടിയിറങ്ങുകയാണ് എൻഡ് ഗെയിമിൽ. ക്യാപ്റ്റൻ മാർവെൽ, ആന്റ് മാൻ തുടങ്ങിയ സൂപ്പർഹീറോസും എൻഡ് ഗെയിമിൽ അവേഞ്ചേഴ്‌സിന് ഒപ്പം ചേരുന്നുണ്ട്. അതോടൊപ്പം തന്നെ അവേഞ്ചേഴ്‌സ് സൃഷ്ട്ടാക്കളിൽ ഒരാളും നിര്യാതനുമായ സ്റ്റാൻ ലീയും ഈ ചിത്രത്തിൽ മുഖം കാണിക്കുന്നുണ്ട്.

Read More

പാപ്പരാസികളും ആരാധകരും അർജുൻ കപൂറിന്റെയും മലൈക അറോറയുടെയും പിന്നാലെയാണ്. ഇരുവരും ഏപ്രിലിൽ വിവാഹിതരാകും, അവരുടെ ചർച്ച് വെഡ്ഡിങ് കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ലാക്മേ ഫാഷൻ വീക്കിലും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതോടെ സംശയങ്ങൾ കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അർജുനെയും തന്നെയും ചുറ്റിപ്പറ്റിയുള്ള കഥകൾക്ക് വ്യക്തമായ രുത്തരം മലൈക നൽകിയത്. അർജ്ജുനും മലൈകയും തമ്മിലുള്ള ചർച്ച് വെഡ്ഡിങ്ങിനെപ്പറ്റിയുള്ള ചോദ്യത്തിന് മലൈക പ്രതികരിച്ചതിങ്ങനെ :- ” എന്റെ ദൈവമേ, ഇല്ല, ഇല്ല. ഇതെല്ലാം മാധ്യമ സൃഷ്ടിയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം മാധ്യമങ്ങൾക്കുള്ളതാണ്” 1998 ലാണ് മലൈകയും സൽമാൻ ഖാന്റെ സഹോദരൻ അർബാസും വിവാഹിതരാകുന്നത്. 2016 മാർച്ചിലാണ് ഇരുവരും വേർപിരിയുകയും കഴിഞ്ഞ വർഷം മെയിൽ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. അർബാസ് ജോർജിയ ആൻഡ്രിയാനി എന്ന യുവതിയുമായി പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

Read More

ജൂനിയർ എൻ ടി ആർ, രാംചരൺ എന്നിവരെ നായകരാക്കി ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം നിർവഹിക്കുന്ന ചിത്രം RRRൽ നായികയായി ബോളിവുഡ് താരം ആലിയ ഭട്ട് എത്തുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ആലിയ ഭട്ടിനെ കൂടാതെ അജയ് ദേവ്ഗണും സമുതിരകനിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാറാംരാജു, കോമരം ഭീം എന്നിവരുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ രാജമൗലി അണിയിച്ചൊരുക്കുന്നത്. 2020 ജൂലൈ 30ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ നിരവധി ഭാഷകളിലായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുക. July 30th, 2020… RRR…🔥🔥🔥 In theatres, Worldwide!!! In Telugu, Tamil, Hindi, Malayalam and other Indian languages simultaneously. An @ssrajamouli Film… #RRR #RRRPressMeet @tarak9999 #RamCharan @aliaa08 @ajaydevgn @thondankani @dvvmovies @RRRMovie pic.twitter.com/YgWpESLeVP — RRR Movie (@RRRMovie) March 14, 2019 Welcome aboard, @aliaa08!…

Read More

മൺമറഞ്ഞു പോയ അതുല്യ കലാകാരൻ സുകുമാരന്റെ പേര് കൂടുതൽ തിളക്കമാർന്നത് ആക്കുന്നതാണ് മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും കൈവരിക്കുന്ന നേട്ടങ്ങൾ. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയും ചെയ്യുന്നു. തന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫർ മാർച്ച് 28ന് തീയറ്ററിൽ ഇറങ്ങുമ്പോൾ അതിന്റെ ഒരു ആവേശത്തിലും ആകാംക്ഷയിലുമാണ് പൃഥ്വിരാജ്. അതിലുമേറെ ആവേശത്തിലാണ് ചേട്ടൻ ഇന്ദ്രജിത്ത് സുകുമാരൻ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ച് ഇന്ദ്രജിത്ത് മനസ്സ് തുറന്നത്. “അനിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചേട്ടനും വേണമെന്ന് പറയുമ്പോൾ സമ്മതിക്കാതിരിക്കാൻ പറ്റോ? അത്ര വലിയ വേഷമൊന്നുമല്ല ലൂസിഫറിൽ എനിക്കുള്ളത്. ഒരു കാമിയോ റോൾ ആണെങ്കിൽ പോലും വളരെ പ്രാധാന്യമുള്ള റോളാണ്. ലൂസിഫർ എല്ലാ തരത്തിലും ഒരു സമ്പൂർണ ലാലേട്ടൻ ചിത്രമാണ്. ഒരു പക്കാ കൊമേർഷ്യൽ ചിത്രത്തിനുള്ള എല്ലാ ഘടകങ്ങളും ഉണ്ടെങ്കിലും തിരക്കഥക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം തന്നെയാണിത്. അങ്ങനെയൊരു ചിത്രത്തിൽ, അതും എന്റെ അനിയൻ സംവിധാനം ചെയ്യുന്ന…

Read More

താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങൾ തനിക്ക് ലഭിക്കാതിരിക്കുവാൻ പലരും പല കളികളും കളിക്കുന്നുണ്ടെന്ന് നടൻ ഗോകുൽ സുരേഷ്. എന്നാല്‍ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലില്‍ നിന്ന് പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തിലാണ് ഗോകുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ അതിഥി വേഷമാണെങ്കില്‍, കൂടി അതുവഴി എനിക്ക് അരുണ്‍ ഗോപി സാറിനെ പരിചയപ്പെടാന്‍ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാന്‍ സാധിച്ചു. ആ എക്സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. ‘മാസ്റ്റര്‍പീസി’ല്‍ ആണെങ്കിലും അതെ, മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ല. ഒരു സാധാരണ വ്യക്തി ഒരു താരത്തെ കാണുമ്പോള്‍ എക്സൈറ്റഡ് ആവുന്നതുപോലെ എക്സൈറ്റഡാവുന്ന ഒരാളാണ് ഞാന്‍.

Read More

ഹാപ്പി വെഡിങ്ങിൽ പാട്ട് പാടി പൊട്ടിച്ചിരിപ്പിച്ച ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്സിലെ സിമിയായി വീണ്ടുംമ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. സ്വാഭാവിക നർമത്തോടൊപ്പം ബേബി മോളുടെ ചേച്ചിയായുള്ള തകർപ്പൻ പ്രകടനം കൂടിയായപ്പോൾ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് ഗ്രേസ് ആന്റണിക്ക് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സിമി എന്ന റോളിന് വേണ്ടി നടത്തിയ ഗ്രേസ് ആന്റണിയുടെ രസകരമായ ഓഡിഷൻ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Read More

ശാസ്ത്രജ്ഞൻ നമ്പി ​നാ​രാ​യ​ണ​ന്റെ​ ​ജീ​വി​ത​ത്തെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ചിത്രമാണ് ​റോ​ക്ക​ട്രി​;​ ​ദ​ ​ന​മ്ബി​ ​ഇ​ഫ​ക്ട്.ചിത്രത്തിൽ ​അ​തി​ഥി​ ​താ​ര​ങ്ങ​ളാ​യി​ ​ഷാ​രൂ​ഖ് ​ഖാ​നും​ ​സൂ​ര്യ​യും​ ​എ​ത്തു​ന്നു എന്നതാണ് ചിത്രത്തിലെ പുതിയ വാർത്ത.​ ​ര​ണ്ടു​പേ​രു​ടെ​യും​ ​ഭാ​ഗ​ങ്ങ​ള്‍​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മും​ബ​യി​ല്‍​ ​ചി​ത്രീ​ക​രി​ച്ചു.​ ​ ട്രൈ​ ​ക​ള​ര്‍​ ​ഫി​ലിം​സും​ ​സാ​ഫ്രോ​ണ്‍​ ​ഗ​ണേ​ഷ് ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റും​ ​ചേ​ര്‍​ന്നാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്. മാ​ധ​വ​നാ​ണ് ​നമ്പി ​നാ​രാ​യ​ണ​ന്റെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​തും​ ​മാ​ധ​വ​ന്‍​ ​ത​ന്നെ​യാ​ണ്.​ ​ആ​ന​ന്ദ് ​മ​ഹാ​ദേ​വ​നാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നി​രു​ന്ന​ത് .​ ​എ​ന്നാ​ല്‍​ ​തി​ര​ക്ക് ​കാ​ര​ണം​ ​അ​ദ്ദേ​ഹം​ ​പി​ന്മാ​റു​ക​യാ​യി​രു​ന്നു.

Read More