Author: webadmin

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ്‌ രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. രതീഷ് വേഗയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മേൽവിലാസം, അപ്പോത്തിക്കിരി എന്നി ചിത്രങ്ങൾക്ക് ശേഷം മാധവ് രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഹരിശ്രീ അശോകന്റെ ക്യാരക്ടർ പോസ്റ്റർ ഇന്നലെ പുറത്തിറങ്ങി .പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിൽ ഗംഭീര മേക്ക് ഓവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.ഈ അടുത്ത് സംവിധായകനായി ഭാഗ്യം പരീക്ഷിക്കുകയും ചെയ്തിരുന്നു ഹരിശ്രീ അശോകൻ. ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ചിത്രം അടുത്തിടെ തീയേറ്ററുകളിൽ എത്തിയിരുന്നു.

Read More

ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച ഹിറ്റ് ചിത്രമാണ് കെ ജി എഫ്.കന്നഡ നായകൻ യാഷ് നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ഹിറ്റായിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ മലയാളം പരിഭാഷയുടെ സംപ്രേഷണാവകാശം ഇപ്പോൾ സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്. കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തീയേറ്ററുകളിലെത്തിയത്.തുക എത്രയാണെന്ന് വ്യക്തമായിട്ടില്ല.ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഷൂട്ടിംഗ് ആരംഭിക്കും.

Read More

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന കൽക്കിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പൂജ നടന്നിരുന്നു.’എസ്ര’യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാകും ‘കല്‍ക്കി’. ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ പോസ്റ്ററിന് വലിയ വരവേൽപ്പ് ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്.പ്രവീണ്‍ പ്രഭരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ്

Read More

യുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത്, സുപ്പർ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ലൂസിഫർ.പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം ഈ വരുന്ന മാർച്ച് 28ന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ട്രയ്ലർ മാർച്ച് 22ന് പുറത്തു വരും.അബുദാബിയിലെ ഡെൽമ മാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സാന്നിഹിതരാകും.മാർച്ച് 28ന് ലോകമെമ്പാടും ആണ് ചിത്രം റിലീസിനെത്തുന്നത്.ജി സി സി യിൽ ഫാർസ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Read More

ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ക്യാമ്പസ് ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്. എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളിൽ ഒരെണ്ണം. ചിത്രത്തിലെ റസിയ എന്ന കഥാപാത്രം ചെയ്യാന്‍ കാവ്യ മാധവന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ താന്‍ ദേഷ്യപ്പെട്ടുവെന്നും ലാല്‍ ജോസ് പറയുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞു. കഥ പറയാന്‍ ഞാന്‍ ജയിംസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേര്‍ന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല. അതിനിടെ ജയിംസ് ഓടിയെത്തി. കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില്‍ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് ഞാന്‍ കാര്യമെന്താണെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി’ കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തേ ഇമേജുള്ളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര…

Read More

ഒരു അടാർ ലവിലെ അഭിനേതാക്കളായ നൂറിനും പ്രിയ വാര്യരും പിണക്കമാണെന്ന് നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് പ്രിയ വെളിപ്പെടുത്തിയിരിക്കുന്നു. അഡാറ് ലൗ സിനിമയില്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ലെന്ന് വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ മറുപടി നല്‍കിയത്. പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സിനിമയില്‍ എന്റെ റോള്‍ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളേയും പോലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടര്‍ സ്‌ക്രീന്‍ പ്രസന്‍സ് നല്‍കിയത്. അല്ലാതെ പാട്ടിറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടൊന്നുമില്ല. എനിക്കു വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടുമില്ല’. ‘നൂറിനും ഞാനും തമ്മില്‍ വലിയ പിണക്കത്തിലാണ് പ്രശ്‌നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം. അതില്‍ സത്യമൊന്നുമില്ല. പിന്നെ നൂറിന്‍ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ വെച്ചിരുന്നു. എനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ അതായിരിക്കും…

Read More

പദ്‌മഭൂഷൺ നൽകി ആദരിച്ചതിന് ലാലേട്ടൻ നന്ദി പറഞ്ഞിടത്താണ് എല്ലാത്തിന്റെയും തുടക്കം. പച്ച മലയാളത്തിൽ ബ്ലോഗ് ഒക്കെ എഴുതിയിരുന്ന ലാലേട്ടന്റെ ഇംഗ്ലീഷിലുള്ള നന്ദി പ്രകടനം കണ്ട് ആരാധകർ ഒന്ന് ഞെട്ടി. പക്ഷേ അതിന് പിന്നിലെ കാരണം ട്രോളന്മാർ കണ്ടെത്തി. വേറെയാരുമല്ല, ലാലേട്ടനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് തന്നെ. പൃഥ്വിരാജിന്റെ ഇംഗ്ലീഷ് അല്ലെങ്കിൽ തന്നെ കടുകട്ടിയാണ്. ‘രാജുമോനാണ്’ ലാലേട്ടന് ഇംഗ്ലീഷിലുള്ള ഈ ക്യാപ്ഷൻ പറഞ്ഞു കൊടുത്തത് എന്നാണ് ട്രോളന്മാരുടെ കണ്ടുപിടിത്തം.

Read More

പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ സെലിബ്രിറ്റീസിന്റെ പേരിൽ ഇറക്കി പബ്ലിസിറ്റി ഹണ്ട് നടത്തുന്നത് സോഷ്യൽ മീഡിയയിലെ ഒരു സ്ഥിരം കാഴ്ചയാണ്.അത്തരത്തിൽ ഉള്ളൊരു പ്രവൃത്തിക്ക് രസകരമായ മറുപടി നൽകിയിരിക്കുകയാണ് നടനും സംവിധായകനുമായ സലിം കുമാർ. താനൊരു ഇടതുപക്ഷ അനുഭാവിയാണെങ്കിലും ജയരാജനെ പോലുള്ളവരെ മത്സരിപ്പിക്കരുതെന്ന് സലിം കുമാർ പറഞ്ഞതായ ഒരു പോസ്റ്ററും താനൊരു കോൺഗ്രസുക്കാരനാണ്, ജയരാജനെ പോലുള്ളവരെയാണ് രാഷ്ട്രീയ രംഗത്ത് ആവശ്യമെന്നും സലിം കുമാർ പറഞ്ഞ ഒരു പോസ്റ്ററുമാണ് അദ്ദേഹം ഷെയർ ചെയ്‌തിരിക്കുന്നത്‌. രണ്ടു ഫോട്ടോയും ഷെയർ ചെയ്‌ത് സലിം കുമാർ ഇട്ട ക്യാപ്ഷന് തന്നെയാണ് കൈയ്യടി. “എന്റെ ചോദ്യം ഇതാണ്. ഇതിൽ ആരാണ് ഞാൻ?”

Read More

ദിലീപ്, സിദ്ധിഖ്, അനു സിതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ പി വ്യാസൻ ഒരുക്കുന്ന ശുഭരാത്രി ചിത്രീകരണം പുരോഗമിക്കുന്നു. വിവാഹവേഷത്തിലുള്ള ദിലീപിന്റെയും അനു സിതാരയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുകയാണ്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് നിർമാണം , അരോമ മോഹൻ എക്സിക്യൂട്ട് പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രം അബാം മൂവീസ് തിയേറ്ററിൽ എത്തിക്കും. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്‌. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നായകൻ വിവേക് ഒബ്‌റോയിക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടെ മരത്തിന്റെ മുനയുള്ള വേര് കാലില്‍ തറച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ മുറിവ് തുന്നിക്കെട്ടി. തുടര്‍ന്ന് ഷൂട്ടിങ് പുനഃരാരംഭിച്ചു. ഗയ ഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍ ധരാളി ബസാറിനേയും മുഖ്ബ ഗ്രാമത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലവും രാഷ്ട്രീയ ജീവിതവും ചിത്രീകരിക്കുന്നത്. പിഎം നരേന്ദ്രമോദി എന്ന പേരിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. ഇദ്ദേഹം ‘മേരി കോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദിയെപ്പറ്റിയുള്ള ചിത്രം ചിത്രീകരിക്കുന്നത് ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും.

Read More