Author: webadmin

നവയുഗ മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ പേരുകളിൽ ഒന്നാണ് ശ്യാം പുഷ്കരൻ.എഴുതിയ തിരക്കഥകളിൽ തന്റേതായ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ഈ തിരകഥാകൃത്തിന് സാധിച്ചിട്ടുണ്ട്.മഹേഷിന്റെ പ്രതികാരം മുതൽ കുമ്പളങ്ങി നൈറ്റ്‌സ് വരെ ഇത് പ്രകടമാണ്. ഇപ്പോൾ ഇതാ ഒരു ത്രില്ലർ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്യാം.അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്യാം തന്നെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.ദിലീഷ് പോത്തൻ ഈ ചിത്രം സംവിധാനം ചെയ്യും എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. എന്തായാലും അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ.

Read More

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും അഞ്ജലിയും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം സിന്തുബാദിന്റെ ടീസര്‍ പുറത്തിറങ്ങി.സേതുപതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. വിദേശ രാജ്യത്താണ് ചിത്രത്തിന്റെ ഭൂരിഭാഗം കഥയും നടക്കുന്നതെന്ന സൂചനയാണ് ടീസറില്‍ നിന്നും മനസിലാകുന്നത്.എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നറാണെന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍.

Read More

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന പ്രസ്താവന ആവർത്തിച്ച് നടൻ മോഹൻലാൽ. ഇന്നലെ പത്മഭൂഷൺ പുരസ്‌ക്കാരം സ്വീകരിക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു മോഹൻലാൽ.എല്ലാ പാര്‍ട്ടിയിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ട്. തനിക്ക് ലഭിച്ച പത്മഭൂഷണ്‍ മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്നും മോഹന്‍ലാല്‍ പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നാണ് മോഹന്‍ലാല്‍ പത്മവിഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.മോഹന്‍ലാലിന് പുറമെ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

Read More

വിജയകരമായി പ്രദർശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി. ചീത്തപ്പേര് സജിയും ബോബിയുമെല്ലാം ചേർന്ന് അമ്മയെ വിളിച്ചു കൊണ്ടുവരുവാൻ നടത്തുന്ന ഒരുക്കങ്ങളാണ് ഡിലീറ്റഡ് സീനിൽ കാണിച്ചിരിക്കുന്നത്. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, മാത്യു തോമസ് എന്നിവരാണ് രംഗത്തിൽ ഉള്ളത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ നിർമാണം ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.

Read More

ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിനെ അഭിനയിപ്പിക്കാൻ സാധിക്കാത്ത സങ്കടം പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫറിൽ അഭിനയച്ചതോട് കൂടി സന്തോഷമായി തീർന്നതിന്റെ ആഹ്ലാദത്തിലാണ് നടൻ ബാല. പൃഥ്വിരാജിന്റെ കരിയറിൽ വഴിത്തിരിവായ പുതിയ മുഖത്തിലും ലാലേട്ടന്റെ കരിയറിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായ പുലിമുരുകനിലും ഭാഗമായിരുന്ന ബാല ഇരുവരും ഒന്നിക്കുന്ന ലൂസിഫറിലും ഭാഗമായതിന്റെ സന്തോഷത്തിലാണ്. “ഇത്രയും സ്റ്റാറുകൾക്ക് ഒപ്പം സൂപ്പർസ്റ്റാർ മോഹൻലാലും ഒന്നിക്കുമ്പോൾ ഇതൊരു ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് ഉറപ്പാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പല ട്വിസ്റ്റുകളും ചിത്രത്തിൽ ഉണ്ടാകും. ഒരു ഫെസ്റ്റിവലിൽ ഒരു പടം ഇറങ്ങാം. പക്ഷേ എന്നാണോ ലൂസിഫർ ഇറങ്ങുന്നത്, അന്നാണ് ഫെസ്റ്റിവൽ എന്നാണ് എന്റെ ഒരു അഭിപ്രായം.” ബാല പറഞ്ഞു.

Read More

യുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത്, സുപ്പർ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ലൂസിഫർ.പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം ഈ വരുന്ന മാർച്ച് 28ന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തെ കുറിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ബാല.ഭദ്രൻ എന്ന കഥാപാത്രമായി ആണ് ബാല ചിത്രത്തിൽ എത്തുന്നത്.ചിത്രം ഏതൊരു തരം പ്രേക്ഷകനെയും രസിപ്പിക്കുന്ന തരത്തിൽ ഒരു ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് ബാല പറയുന്നു.ഫെസ്റ്റിവൽ സീസണിൽ സിനിമകൾ റിലീസ് ചെയ്യുന്നത് സ്വാഭാവികം.എന്നാൽ എന്നാണോ ലൂസിഫർ റിലീസാകുന്നത്,അന്നാണ് തനിക്കു ഫെസ്റ്റിവൽ,ബാല കൂട്ടിച്ചേർത്തു

Read More

കേരളത്തിലെ എല്ലാവർക്കും ഷാജി എന്ന മതേതര പേര് ഇടണമെന്ന വേറിട്ട ആവശ്യവുമായെത്തുന്ന മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഇടപ്പള്ളി ലുലു മാളിൽ വെച്ച് നടന്നു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബൈജു, നാദിർഷ, നിഖില വിമൽ എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോൻ, ബൈജു, ആസിഫ് അലി, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. ദിലീപ് പൊന്നൻ, ഷാനി കാദർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും,എമിൽ മുഹമ്മദ്‌ മ്യൂസിക്കും കൈകാര്യം ചെയ്തിരിക്കുന്നു. വിഷുവിന് ചിരിക്കണി ഒരുക്കുവാൻ ഷാജിമാർ എത്തും.

Read More

ദിലീപ്, സിദ്ധിഖ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ പി വ്യാസൻ ഒരുക്കുന്ന ശുഭരാത്രിക്ക് തുടക്കമിട്ടു. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു. അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന് നായിക. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് നിർമാണം , അരോമ മോഹൻ എക്സിക്യൂട്ട് പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രം അബാം മൂവീസ് തിയേറ്ററിൽ എത്തിക്കും. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്‌. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു.

Read More

ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച വിജയം കുറിച്ച് പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സീ കേരളം ചാനലിലെ കോമഡി നൈറ്റ്സ് വിത്ത് സുരാജ് എന്ന പരിപാടിയിൽ എത്തിയതായിരുന്നു ദിലീപ്. സുരാജ്, അശ്വതി എന്നിവർ ചേർന്നാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലെ താരങ്ങളെ പരിചയപ്പെടുത്താൻ ഒരു സെഗ്മെന്റ് ആ പ്രോഗ്രാമിലുണ്ട്. അതിൽ എത്തിയ അനഘ എന്ന പെൺകുട്ടി താൻ കുട്ടിയാണ് എന്ന് പറഞ്ഞപ്പോളായിരുന്നു ദിലീപിന്റെ രസകരമായ മറുപടി “മഞ്ജുവും കാവ്യയും ഒമ്പതിലും പത്തിലും ഒക്കെ പഠിക്കുമ്പോളാണ് എന്റെ ഒപ്പം അഭിനയിക്കുന്നത് !!”. ഡെവിൾ കുഞ്ചു എന്ന പേരിൽ ടിക് ടോക്കിലെ താരമാണ് അനഘ.

Read More

രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മോഹൻലാൽ അടക്കമുള്ള നിരവധി പേർക്ക് പദ്‌മ ഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ശ്രീ രാംനാഥ് കോവിന്ദ് സമ്മാനിച്ചു. പദ്‌മ ബഹുമതികൾ കരസ്ഥമാക്കിയ മലയാളികൾക്കായി കേരള ഹൗസിൽ ഇന്ന് വൈകിട്ട് ഡൽഹി മലയാളികളുടെ നേതൃത്വത്തിൽ ഒരു അനുമോദന ചടങ്ങും ഒരുക്കിയിട്ടുണ്ട്. മോഹൻലാലിന് പുറമേ സയന്റിസ്റ്റ് നമ്പി നാരായണൻ, സംഗീതജ്ഞൻ ജയൻ, ആർക്കിയോളജിസ്റ്റ് കെ കെ മുഹമ്മദ് എന്നിവരും പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുണ്ട്. #PadmaAwards: Kerala’s Pride Actor #Mohanlal receiving the #PadmaBhushan from the President of India @rashtrapatibhvn pic.twitter.com/KQF3sjshmp — Forum Reelz (@Forum_Reelz) March 11, 2019 Delhi: President Ram Nath Kovind confers Padma Bhushan award upon actor Mohanlal. #PadmaAwards pic.twitter.com/CFZejeale6 — ANI (@ANI) March 11, 2019

Read More