Author: webadmin

വിജയകരമായി പ്രദർശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിലെ സുഷിൻ ശ്യാം ഈണമിട്ട ‘സൈലന്റ് ക്യാറ്റ്’ എന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. നേസർ അഹമ്മദിന്റെ വരികൾക്ക് ആലാപന മാധുര്യം നൽകിയിരിക്കുന്നത് കെ സിയയാണ്. സിനിമയുടെ താളത്തിനൊപ്പം ചുവടുവെച്ചു പോകുന്ന ഗാനം ചിത്രത്തിന്റെ മർമ്മപ്രധാനമായ ഒരു ഭാഗത്താണ് പ്രേക്ഷകന്റെ ആസ്വാദനത്തെ കൂടുതൽ ആഴമുള്ളതാക്കി എത്തുന്നത്.

Read More

ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ പുറത്തിറക്കി. നസ്രിയയുടെ അനുജൻ നവീൻ നാസിമും അമ്പിളിയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നുണ്ട്. മുകേഷ് ആർ മേഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നു. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജൂലൈ മാസം ചിത്രം തീയറ്ററുകളിൽ എത്തും.

Read More

കനലിന് ശേഷം മോഹൻലാലിൻറെ നായികയായി ഹണി റോസ് വീണ്ടുമെത്തുന്നു. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണിയിലാണ് ഹണി റോസ് വീണ്ടും ലാലേട്ടന്റെ നായികയാകുന്നത്. ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം ആണ് ഇത്. സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും. ഒരു തൃശ്ശൂർകാരന്റെ വേഷത്തിൽ ലാലേട്ടൻ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനം സിംഗപ്പൂരിൽ തുടങ്ങുമെന്നാണ് അറിയുന്നത്.

Read More

ദക്ഷിണേന്ത്യയിലെ ആദ്യ വെബ് സിനിമയുമായി റസൂൽ പൂക്കുട്ടി എത്തുന്നു. മോഹൻലാലാണ് നായകനാകുന്നത്. വെബ് സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുകയാണ് റസൂൽ പൂക്കുട്ടി. യുഎസ് കമ്പനിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കരാര്‍ നടപടിക്രമം പൂര്‍ത്തിയാക്കാനുണ്ട്. മോഹന്‍ലാലുമായി ഒരു പ്രാവശ്യം ചര്‍ച്ച നടത്തി. ഏറെ രസകരമായ സബ്‌ജെക്ടാണ് ഇത്. സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ഹിന്ദിയിലായിരിക്കും. ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം സംവിധാനം ചെയ്യുന്ന മലയാള സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. 45 ദിവസത്തെ ഡേറ്റാണ് തന്റെ ആദ്യ വെബ് സിനിമക്ക് മോഹൻലാൽ നൽകിയിരിക്കുന്നത്. റസൂൽ പൂക്കുട്ടി നായകനായി അരങ്ങേറുന്ന പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഏപ്രില്‍ അഞ്ചിന് തീയറ്ററുകളിൽ എത്താനുള്ള ഒരുക്കത്തിലാണ്. ചിത്രത്തിന്റെ നിര്‍മ്മാണം രാജീവ് പനക്കല്‍. ഇതിലെ സൗണ്ട് ഡിസൈനിങ്ങും, ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത് റസൂല്‍ തന്നെയാണ്.100 മിനിട്ടു നീളുന്ന ചിത്രം കാഴ്ചവൈകല്യം ഉള്ളവര്‍ക്കും കൂടിയുള്ളതാണ്. പൂരത്തിനെഴുന്നള്ളിക്കുന്ന…

Read More

തീയറ്ററുകളിൽ നിന്നും വൻ വിജയം നേടാൻ സാധിക്കാതെ പോയിട്ടും ടോറന്റിൽ വമ്പൻ ഹിറ്റായി തീർന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായ ഗപ്പി. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ നിരയിൽ ഗപ്പിക്ക് മികച്ച സ്ഥാനമാണ് ഉള്ളത്. ഗപ്പിയുടെ സംവിധായകൻ ജോൺ പോൾ ജോർജ് തന്റെ രണ്ടാമത്തെ ചിത്രം അന്നൗൺസ് ചെയ്‌തപ്പോൾ മുതൽ അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. സൗബിൻ ഷാഹിർ നായകനാകുന്ന ‘അമ്പിളി’ എന്ന ആ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് 4.30ന് ഫഹദ് ഫാസിൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കും. നസ്രിയയുടെ അനുജൻ നവീൻ നാസിമും അമ്പിളിയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മുകേഷ് ആർ മേഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Read More

ബോളിവുഡ് രാജാക്കന്മാരായ സൽമാൻ ഖാനെയും ഷാരൂഖ് ഖാനെയും ഒരുമിച്ച് ഒരു ചിത്രത്തിൽ കാണുകയെന്നത്‌ ഓരോ പ്രേക്ഷകന്റെയും ആവേശത്തെ അതിര് കടത്തുന്നതാണ്. ഈ അടുത്ത കാലത്തായി ഇരുവരും കാമിയോ റോളുകളുമായി ഒന്നിക്കുമ്പോഴും ഇരുവരും ഒന്നിച്ചുള്ള ഒരു മുഴുനീള ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് നീണ്ടുപ്പോയിക്കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആ കാത്തിരിപ്പുകൾക്ക് അവസാനം കുറിക്കുകയാണ്. പദ്മാവതി, ബജിറാവോ മസ്താനി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രത്തിൽ സൽമാൻ ഖാനാണ് നായകനായി എത്തുന്നത്. പ്രാധാന്യമുള്ള ഒരു മുഴുനീള കഥാപാത്രത്തെ ഷാരൂഖ് ഖാനും അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

Read More

വാളയാർ പരമശിവം എന്ന പേരിൽ സൂപ്പർഹിറ്റ് ചിത്രം റൺവേയുടെ രണ്ടാം ഭാഗത്തിനായി ദിലീപും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുവാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ദിലീപും ജോഷിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്നാണ് സൂചന. ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ റൺ ബേബി റൺ പോലെ മീഡിയ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസിന്റെ ചിത്രീകരണ തിരക്കുകളിലാണ് ജോഷി ഇപ്പോൾ. കെ പി വ്യാസനൊപ്പം ദിലീപ് ചെയ്യുന്ന ചിത്രത്തിന് ശേഷമേ ദിലീപ് – ജോഷി ചിത്രം ചിത്രീകരണം ആരംഭിക്കൂ. പ്രിയദർശനും ഒരുമിച്ചൊരു ചിത്രവും ദിലീപിന്റെ ലിസ്റ്റിൽ ഉണ്ട്.

Read More

അങ്കമാലിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് വേദിയിലേക്ക് സൂപ്പർ ബൈക്കിൽ കട്ട മാസ്സ് എൻട്രി മലയാളികളുടെ സ്റ്റൈലിഷ് യുവതാരം ദുൽഖർ സൽമാൻ നടത്തിയത്. ഒപ്പോ മൊബൈലിന്റെ ലോഞ്ച് ഫങ്ഷനിടയിലാണ് ദുൽഖറിന്റെ എൻട്രി. വാഹനങ്ങളോട് ഏറെ കമ്പമുള്ള ദുൽഖർ ഈ റൈഡും ഏറെ ആസ്വദിച്ചിട്ടുണ്ടാകും എന്നുറപ്പ്. ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥ റിലീസിന് ഒരുങ്ങുകയാണ്. അതും ഒരു ഗംഭീര വിരുന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Read More

മലയാള സിനിമകളും നടന്മാരും മറ്റുള്ള ഇൻഡസ്ട്രികളിൽ ഉള്ളവർക്ക് ഒരു പാഠപുസ്തകമാണ്. അത്തരത്തിൽ ലാലേട്ടന്റെ അഭിനയം കണ്ടു പഠിക്കണം എന്ന വിജയ് സേതുപതിയുടെ വാക്കുകൾ കേട്ട് അത്ഭുതവും അഭിമാനവും നിറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ ഇട്ട ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. സിദ്ധു പനക്കലിന്റെ കുറിപ്പ് മക്കൾ സെൽവനോടൊപ്പം…. ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയിൽ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നിൽക്കുമ്പോൾ, ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു. കാറിൽ നിന്നിറങ്ങി വന്നത് fight മാസ്റ്റർ അനൽ അരസ്സ്.അനലുമായി വർഷങ്ങളുടെ ബന്ധമുണ്ട്‌. ഞാൻ വർക്ക്‌ ചെയ്ത ഒരു പടത്തിൽ ആണ് അനൽ സ്വതന്ത്ര മാസ്റ്റർ ആകുന്നത്‌.”മത്സരം”.അതിൽ പീറ്റർ ഹൈൻ ആയിരുന്നു മാസ്റ്റർ. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോൾ അസിസ്റ്റന്റ് ആയ അനലിനെ പടം ഏൽപ്പിച്ചു പീറ്റർ മാസ്റ്റർ പോയി. അനൽ തന്റെ ജോലി നന്നായി പൂർത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച”പുതിയമുഖം” ആണ് അനലിനെ മലയാളത്തിൽ…

Read More

പരസ്പരം പോരാടുന്ന ആരാധകർ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് അവർ ആരാധിക്കുന്ന നടന്മാർ തമ്മിലുള്ള അഭേദ്യമായ സുഹൃത്ബന്ധം. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന വിജയുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖർ, ശോഭ എന്നിവർക്കൊപ്പമുള്ള സൂര്യയുടെ സെൽഫി. വിജയുടെ പേഴ്‌സണൽ അസിസ്റ്റന്റ് രാജേന്ദ്രന്റെ മകളുടെ വിവാഹ ചടങ്ങിനിടയിൽ വെച്ചാണ് ഈ ഫോട്ടോ എടുത്തത് എന്നാണ് റിപ്പോർട്ടുകൾ. വിജയുടെ അമ്മക്കൊപ്പമുള്ള രജനികാന്തിന്റെ ഫോട്ടോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

Read More