Author: webadmin

മലയാളികൾക്ക് എന്നും ഏറെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ് തെങ്കാശി. പ്രത്യേകിച്ചും മലയാളി സിനിമ പ്രേമികൾക്ക്. ഇപ്പോഴിതാ ഒരു മന്ദമാരുതൻ പോലെ ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. ശിനോദ് സഹദേവൻ സംവിധാനം നിർവഹിച്ച തെങ്കാശികാറ്റ്‌ മനോഹരമായ ഒരു പ്രണയകാവ്യത്തിന്റെ സൗന്ദര്യമാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. അത്ര വലിയ താരനിരയോ വമ്പൻ ബാനരോ ബഡ്ജറ്റോയില്ലാതെ തയ്യാറാക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകന് പൂർണമായ ഒരു ആസ്വാദനം തരുന്നില്ലെങ്കിൽ പോലും പ്രേക്ഷകന് കണ്ടിരിക്കാവുന്ന ഒരു വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. ഹേമന്ത് മേനോൻ, കാവ്യ സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് നാട്ടിലെ തെങ്കാശി എന്ന ഗ്രാമത്തിൽ ജോലി തേടിയെത്തിയ മൂന്ന് യുവാക്കൾ അവിടെ സംസ്കാര ചടങ്ങുകളിൽ വാദ്യമേളങ്ങൾ മുഴക്കുന്ന ജോലിയിലൂടെ ജീവിതം കരുപിടിപ്പിക്കുന്നു. അതിനിടയിൽ ആ സംഘത്തിലെ ശിവ എന്ന യുവാവിന് വൈഗ എന്ന പെൺകുട്ടിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതേ സമയം ഒരു ലോക്കൽ ഗുണ്ടയായ അലക്‌സ് പാൻഡ്യനും അവളോട് ഇഷ്ടം തോന്നുന്നു. ഈ ത്രികോണ പ്രണയത്തിനിടയിലെ നിരവധി…

Read More

മലയാള സിനിമയുടെ പ്രിയ സംവിധായകൻ രാജീവ് രവി സംവിധാനം ചെയ്ത്, യുവതാരം നിവിൻ പോളി നായകനായി എത്തുന്ന ‘തുറമുഖ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ബിജു മേനോൻ, നിമിഷ സജയൻ,ഇന്ദ്രജിത്ത്,അർജുൻ അശോകൻ,പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിവരും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് സുകുമാർ തെക്കേപ്പാട്ട് ആണ്. 2016ൽ ദുൽഖർ സൽമാൻ നായകനായി എത്തിയ കമ്മട്ടിപ്പാടമാണ് രാജീവ് രവി അവസാനമായി സംവിധാനം ചെയ്ത ചിത്രം.ഈ ചിത്രത്തിലൂടെ വിനായകനും മണികണ്ഠനും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടുകയുണ്ടായി.ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. പൂർണിമ ഇന്ദ്രജിത്ത് സജീവ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നതാണ് ഈ സിനിമ നൽകുന്ന മറ്റൊരു സന്തോഷവാർത്ത.ആഷിക് അബു ഒരുക്കുന്ന വൈറസിലും മുഴുനീള കഥാപാത്രമായിട്ടാണ് പൂർണിമ പ്രത്യക്ഷപ്പെടുന്നത്.തുറമുഖത്തിൽ നിവിൻ പോളിയുടെ അമ്മയുടെ വേഷത്തിലാകും പൂർണിമ എത്തുന്നത് എന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.മറ്റൊരു പ്രത്യേകത പൂര്‍ണിമ ഇപ്പോള്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന രണ്ട് സിനിമകളിലും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് ഉണ്ടെന്നുള്ളതാണ്.

Read More

റെജിഷാ വിജയൻ കേന്ദ്ര കഥാപത്രമായി എത്തുന്ന ചിത്രമാണ് ജൂൺ.നവാഗതനായഅഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്.ആട് ടൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് ബാബു നിർമ്മിക്കുന്ന ചിത്രമാണ് ഇത്.ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.ചിത്രത്തിന്റെ പുതിയ ടീസർ കാണാം

Read More

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്.അതിനാൽ തന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയ്ക്ക് വേണ്ടി ആരാധകരെല്ലാം വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. യു.വി. ക്രിയേഷന്‍സും ടി സിരീസും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുഗീത് ആണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ‘സാഹൊ’യുടെ പുതിയ മേക്കിംഗ് വീഡിയോ പുറത്തെത്തി. ‘ഷേഡ്‌സ് ഓഫ് സാഹൊ’ എന്ന പേരില്‍ അണിയറക്കാര്‍ പുറത്തിറക്കുന്ന മേക്കിംഗ് വീഡിയോ സിരീസില്‍ രണ്ടാമത്തേതാണ് ഇത്. നായിക ശ്രദ്ധാ കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ അവര്‍ക്ക് ആശംസകളുമായാണ് 1.02 മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ വീഡിയോ എത്തിയിരിക്കുന്നത്.

Read More

സെറാ വനിതാ ഫിലിം അവാർഡ്സിൽ മോഹൻലാൽ മികച്ച നടൻ.ഒടിയനിലെ മികച്ച പ്രകടനമാണ് മോഹൻലാലിന് അവാർഡ് നേടി കൊടുത്തത്.മഞ്ജു വാര്യരാണ് മികച്ച നടി.ഒടിയനിലെയും ആമിയിലെയും പ്രകടനം മഞ്ജുവിനെ മികച്ച നടിയാക്കി.‘ഈ.മ.യൗ’ ആണു മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ. ഹരീഷ് പെരുമണ്ണയാണ് മികച്ച ഹാസ്യതാരം. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം റഫീക്ക് അഹമ്മദ് ഏറ്റുവാങ്ങി. വിനീത് ശ്രീനിവാസനും നിഖിലയുമാണു മികച്ച താരജോഡികൾ. മികച്ച ഡ്യുയറ്റ് സോങ് പുരസ്കാരം ശ്രേയാ ഘോഷാലിനും സുദീപ് കുമാറിനുമാണ്.ജോജു ജോസഫ് സ്പെഷൽ പെർഫോമൻസ് പുരസ്കാരം സ്വന്തമാക്കി. ജയറാമാണു മികച്ച കുടുബനായകൻ. മികച്ച പുതുമുഖനായകനുള്ള പുരസ്കാരം കാളിദാസ് ജയറാം സ്വന്തമാക്കി. ധനുഷാണ് മികച്ച തമിഴ് നടൻ. ബാലചന്ദ്രമേനോൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും സ്വന്തമാക്കി.സക്കരിയയാണു (സുഡാനി ഫ്രം നൈജീരിയ) മികച്ച പുതുമുഖ സംവിധായകൻ.ഷൈജു ഖാലിദിനാണു മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം എം.ജയചന്ദ്രൻ . മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഷാഹി കബീർ. ദിനേശ് മാസ്റ്ററാണു മികച്ച നൃത്ത…

Read More

ഏറെ കൈയടി നേടിയ പ്രിയ കൂട്ടുകെട്ട് ദിലീപും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു.വ്യാസൻ കെ.പി സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപും സിദ്ദിഖും ചേർന്ന് ആണ് സിനിമയുടെ പേര് വെളിപ്പെടുത്തിയത്. ദിലീപിന്റെ അവസാന മൂന്ന് ചിത്രത്തിലും സിദ്ദിക്ക് അഭിനയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ കോടതി സമക്ഷം ബാലൻ വക്കീലിൽ ആണ് ഇരുവരും അവസാനം ഒന്നിച്ചത്.ചിത്രം മികച്ച റിപ്പോർട്ടുകളോടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന് നായിക. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സംഗീതം ബിജിബാൽ. നിർമാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്. മാർച്ച് 12 ന് ചിത്രീകരണം തുടങ്ങും.

Read More

നവാഗതനായ റെജിഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രം നിർമിക്കുന്നത് ടേക്ക് വണ് എന്റർടൈന്മെന്റ്‌സ് ആണ്. ദിലീഷ് പോത്തൻ ,അമിത് ചക്കാലക്കൽ,നെടുമുടി വേണു തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.എൽദോ ഐസക്ക് ഛായാഗ്രഹണം.മെജോ ജോസഫ് സംഗീതം.കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് മികച്ചു റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ചിത്രം ഇപ്പോൾ ചൈനയിൽ റിലീസ് ചെയ്യുവാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.സംവിധായകൻ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. താൻ ആദ്യമായി നായകവേഷത്തിൽ എത്തുന്ന ഈ ചിത്രവും ഇത്തരത്തിൽ കടുത്ത പ്രതിസന്ധികൾ നേരിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയതെന്ന് സിനിമയിലെ നായകനായ അമിത് ചക്കാലക്കൽ പറഞ്ഞു.

Read More

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് തമിഴ് സിനിമയിലെ പ്രിയ നടൻ കാർത്തി തന്നെയാണ്.ട്വിറ്ററിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “കുമ്പളങ്ങി നൈറ്റ്‌സ് മനോഹരമാണ്.അത് ഭംഗിയായി ഒഴുകുന്നു.ഒരേസമയം അത് നമ്മളെ രസിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.എനിക്കും ഒരുനാൾ ഇങ്ങനെ ഒരു സിനിമ ചെയ്യുവാൻ കഴിയട്ടെ”,അദ്ദേഹം കുറിച്ചു.

Read More

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം.നന്ദു ആനന്ദ്,അലിൻസിയർ, റോഷൻ ഉല്ലാസ്,കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആയിരകുമ്പം എന്ന ഗാനം പുറത്തിറങ്ങി.4 മ്യുസിക്ക്സ് ഈണം പകരുന്ന ഗാനം ആലപിച്ചത് നടൻ കൂടിയായ ബാലചന്ദ്രൻ ആചാരിയാണ്.

Read More

മലയാള സിനിമയുടെ പ്രിയ സംവിധായകൻ രാജീവ് രവി സംവിധാനം ചെയ്ത്, യുവതാരം നിവിൻ പോളി നായകനായി എത്തുന്ന ‘തുറമുഖ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോൻ, നിമിഷ സജയൻ,ഇന്ദ്രജിത്ത്,അർജുൻ അശോകൻ,പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിവരും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് സുകുമാർ തെക്കേപ്പാട്ട് ആണ്. 2016ൽ ദുൽഖർ സൽമാൻ നായകനായി എത്തിയ കമ്മട്ടിപ്പാടമാണ് രാജീവ് രവി അവസാനമായി സംവിധാനം ചെയ്ത ചിത്രം.ഈ ചിത്രത്തിലൂടെ വിനായകനും മണികണ്ഠനും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടുകയുണ്ടായി.ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കമ്മട്ടിപ്പാടം കൂടാതെ അന്നയും റസൂലും ഞാൻ സ്റ്റീവ് ലോപസ് എന്നി ചിത്രങ്ങളും രാജീവ് രവി ഒരുക്കിയിട്ടുണ്ട്.രാജീവ് രവിയുടെ ഭാര്യ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലും നിവിൻ പോളി തന്നെയാണ് നായകൻ.

Read More