Author: webadmin

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പ്രഖ്യാപിക്കും. ആരായിരിക്കും വിജയികൾ എന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ ഏവരും. 104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. മികച്ച നടനുള്ള സാധ്യതാ പട്ടികയില്‍ മോഹന്‍ലാല്‍ (ഒടിയന്‍, കായംകുളം കൊച്ചുണ്ണി) , ഫഹദ് (കാര്‍ബണ്‍, ഞാന്‍ പ്രകാശന്‍), ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി ,ജോജു ജോര്‍ജ്ജ് ( ജോസഫ്) എന്നിവര്‍ ഇടം നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് ഉര്‍വ്വശി (അരവിന്ദന്റെ അതിഥികള്‍, എന്റെ ഉമ്മാന്റെ പേര്) , മഞ്ജു വാര്യര്‍ (ആമി, ഒടിയന്‍), അനു സിതാര (ക്യാപ്റ്റന്‍, നീയും ഞാനും), ഐശ്വര്യ ലക്ഷ്മി (വരത്തന്‍) എന്നിവര്‍ മത്സരത്തിനുണ്ടെന്നാണ് വിവരം. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍…

Read More

നവാഗതനായ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘അമീര്‍’. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് ജൂണിൽ ആരംഭിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ഹിറ്റ് മേക്കർ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ആന്റോ ജോസഫ് പ്രൊഡക്ഷൻസും ഇച്ചായീസ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് മാസ്സ് & സ്റ്റൈലിഷ് ചിത്രങ്ങൾക്ക് പകരം വെക്കാനില്ലാത്ത മ്യൂസിക് ഒരുക്കുന്ന ഗോപി സുന്ദറാണ്. കൺഫഷൻസ് ഓഫ് എ ഡോൺ എന്നാണ് സിനിമയുടെ ടാഗ്‍ലൈൻ. മലയാളത്തിൽ നിന്നും കൂടാതെ അന്യഭാഷയിൽ നിന്നും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കും. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്​ഷൻ എന്റർടെയ്നറാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.25 കോടി മുതൽമുടക്കിൽ പൂർണമായും ദുബായിലാണ് അമീറിന്റെ ചിത്രീകരണം

Read More

തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരം ഐശ്വര്യ രാജേഷ് ഗുസ്തിക്കാരിയായി എത്തുന്നു.അധിരോഹ് ക്രിയേറ്റിവ് സൈന്‍സിന്റെ ബാനറില്‍ എന്‍.വി. നിര്‍മല്‍കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ആണ് ഐശ്വര്യ ഗുസ്തിക്കാരിയായി വേഷമിടുന്നത്.നേരത്തെ കന എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായി ഐശ്വര്യ വേഷമിട്ടിരുന്നു. ഒരു ഇന്റര്‍നാഷണല്‍ റസലിംഗ് ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടാന്‍ ലക്ഷ്യമിടുന്ന ഒരു ഗ്രാമീണ യുവതിയുടെ ശ്രമങ്ങളാണ് ചിത്രത്തിലുള്ളത്. ഉദയ് ശങ്കറാണ് നായകന്‍. പ്രദീപ് റാവത്ത്, സഞ്ജയ് സ്വരൂപ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു

Read More

ഓവിയ നായികയാകുന്ന 90ML എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. പ്രണയം, വിവാഹം, സെക്സ് എന്നിവ മോഡേണ്‍ രീതിയില്‍ പകര്‍ത്തിയാണ് ചിത്രമെത്തുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിമ്പു ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിമ്പു അതിഥി വേഷത്തിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിതാരം ആന്‍സന്‍ പോളും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. മാർച്ച് 1ന് ചിത്രം തിയേറ്ററുകളിലെത്തും.

Read More

പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കിയ ഇന്ത്യന്‍ നീക്കത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ലാലേട്ടനും. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ലാലേട്ടൻ ഇന്ത്യൻ തിരിച്ചടിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് പാകിസ്ഥാനില്‍ ആക്രമണം നടത്തിയത്. ഭീകരര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി എടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദിനെ മാത്രം ലക്ഷ്യമിട്ടാണ്. പുലര്‍ച്ചെ 3.30നാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുണ്ടെന്ന് സൂചന. 1000 കിലോ സ്ഫോടകവസ്തുവാണ് ഭീകരതാവളങ്ങളില്‍ ഇന്ത്യ വര്‍ഷിച്ചത്. ഇരുനൂറില്‍ അധികം ഭീകരെ വധിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. How is the Josh #IndiaStrikesBack #IndiaAirForce #JaiHind — Mohanlal (@Mohanlal) February 26, 2019

Read More

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം.നന്ദു ആനന്ദ്,അലിൻസിയർ, റോഷൻ ഉല്ലാസ്,കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആരോമൽ എന്ന ഗാനം പുറത്തിറങ്ങി.4 മ്യുസിക്ക്സ് ഈണം പകരുന്ന ഗാനം ആലപിച്ചത് പി ജയചന്ദ്രൻ ആണ്.

Read More

അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രം ‘ഉണ്ട’യുടെ ഷൂട്ടിങ് വയനാട്ടിൽ പുനരാരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വയനാട്ടിലെ ഷൂട്ടിങ് പൂർത്തിയായാൽ ടീം ഛത്തീസ്ഗഡിലേക്ക് യാത്ര തിരിക്കും. മമ്മൂട്ടി ഇന്നേവരെ ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളിൽ നിന്നും ഏറെ വേറിട്ട വേഷമായിരിക്കും ഉണ്ടയിലെ സബ് ഇൻസ്‌പെക്ടർ മണി എന്ന വേഷം. വിനയ് ഫോർട്ട്, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ലുക്ക്മാൻ, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗസ്റ്റ് റോളിൽ ആസിഫ് അലിയും എത്തുന്നുണ്ട്. ജിഗർത്തണ്ട ഫെയിം ഗവേമികാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം. ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ഷാം കൗശൽ സംഘട്ടനം കൈകാര്യം ചെയ്യുന്നു. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ഒരു അഡാർ ലവിലെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നൂറിൻ ഷെരീഫ് വീണ്ടും വാർത്തകളിൽ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജിൽ നടന്ന പ്രോഗ്രാമിനിടയിൽ കോളേജ് പിള്ളേർക്കൊപ്പം കിടിലൻ സ്റ്റെപ്പുകളുമായി നിറഞ്ഞു നിൽക്കുകയാണ് നൂറിൻ. ഒരു അഡാര്‍ ലവില്‍ ഏവരുടെയും മനം കവര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് നൂറിന്‍ ഷെരീഫ്. കൂട്ടുകാര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന പെണ്‍കുട്ടിയുടെ അടിപൊളി വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം പുറത്തിറങ്ങിയ സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ ഒരു അഡാര്‍ ലവ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തില്‍ നിന്ന് മാറി പുതിയ ക്ലൈമാക്സുമായാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.

Read More

ഓവിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ’90 എംഎല്‍’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍. പ്രണയം, വിവാഹം, ലൈംഗികത എന്നിവയെല്ലാം പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും രംഗങ്ങളുമാണ് ട്രെയ്‌ലറിൽ ഉള്ളത്. സെന്‍സര്‍ ബോര്‍ഡ് അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. ചിമ്പുവാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അതിഥി വേഷത്തില്‍ ചിമ്പു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read More

മലയാളികളുടെ പ്രിയ യുവനടൻ നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. നവാഗതനായ രജീഷ്‌ലാൽ വംശയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ളയാണ്. പുതുമുഖം അപർണയാണ് ചിത്രത്തിലെ നായിക. ബിജു സോപാനം, വിഷ്ണു ഗോവിന്ദന്‍, സാബു അബ്ദുൾ സമദ്, ജിതിൻ പാറമേൽ, രാജീവ് രാജൻ, ബിനോയ് നമ്പാല, കണ്ണൻ നായർ, ഇന്ദ്രൻസ്, ശ്രീജിത്ത് എസ്. പിള്ള, ശ്രീജ, കണ്ണൂർ ശ്രീലത എന്നിവർക്കൊപ്പം അൻപതോളം പുതുമങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. ആർ. ആർ. വിഷ്ണുവാണ് ഛായാഗ്രഹണം. 1983, പൂമരം, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മനോജാണ് ചിത്രത്തിന്റെ എഡിറ്റിങ്. സംഗീതം: ജെയ്ക്സ് ബിജോയ്, കഥ: രാജീവ് രാജൻ, കലാ സംവിധാനം: രാജേഷ് പി. വേലായുധൻ, പ്രോജക്ട് ഡിസൈനിങ്: വിനോദ്, രാഹുൽ ആനന്ദ്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വീണ സ്യമന്തക്, ഡയലോഗ്: വിഷ്ണു വംശ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനീഷ്…

Read More