Author: webadmin

ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭമായ ലൗ ആക്ഷൻ ഡ്രാമ ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ദിനേശനെന്ന നായക കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുമ്പോൾ ശോഭയായി നയൻ‌താര എത്തുന്നു.ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാർ എന്റർടൈന്മെന്റ്സ് എന്നീ ബാനറുകളിൽ അജു വർഗീസും വിശാഖ് പി സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ധന്യ ബാലകൃഷ്ണൻ, ജൂഡ് ആന്റണി എന്നിവർക്കൊപ്പം തമിഴിൽ നിന്നും കന്നടയിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം. ജോമോൻ ടി ജോൺ ഛായാഗ്രഹണവും വിവേക് എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ തലശ്ശേരിയിൽ പുരോഗമിക്കുകയാണ് സാമ്പത്തിക അടിത്തറയുള്ള നാട്ടിലെ ഉയർന്ന കുടുംബാംഗമാണ് ദിനേശൻ. ഒരു വിവാഹച്ചടങ്ങിനിടയിലാണ് മലയാളവും തമിഴും ഒരുപോലെ കൈകാര്യം ചെയ്യുന്ന ശോഭയെ ദിനേശൻ കണ്ടുമുട്ടുന്നത്. ഒരു പാലക്കാടൻ ബ്രാഹ്മണക്കുട്ടിയാണ് ശോഭ. സ്വന്തമായി വരുമാനം കണ്ടെത്തുന്നവൾ. അഭിമാനികളായ രണ്ടുപേരും സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കുന്നവരാണ്. ഇവരുടെ പ്രണയം നർമവും ആക്ഷനും…

Read More

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം.നന്ദു ആനന്ദ്,അലിൻസിയർ, റോഷൻ ഉല്ലാസ്,കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രയ്ലർ കാണാം

Read More

സുപ്പർ ഹിറ്റുകൾ ശീലമാക്കിയ പ്രിയ നായിക ഐശ്വര്യ ലക്ഷമിയും മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമും നായികാ-നായകന്മാരായി എത്തുന്ന മിഥുൻ മാനുവൽ ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് .ആഷിക് ഉസ്‌മാൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.ഹരിനാരായണൻ ബി കെ ആണ് വരികൾ എഴുതിയിരിക്കുന്നത്.ചിത്രത്തിലെ ഏന്തോലാ എന്ന ഗാനം കാണാം

Read More

ഒന്നിനൊന്ന് കിടിലൻ പ്രകടനവുമായി അപരന്മാർ നിറഞ്ഞു നിൽക്കുന്ന ഈ ടിക്ടോക് വിഡിയോകൾ കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും. ലാലേട്ടൻ, മമ്മൂക്ക, വിനായകൻ, പൃഥ്വിരാജ്, ജയസൂര്യ, ദിലീപ്, ഇന്ദ്രജിത്ത് എന്നിങ്ങനെ എല്ലാ ഐറ്റംസും ഇവിടെയുണ്ട്. ലുക്കിനൊപ്പം തന്നെ നടനംരുടെ മാനറിസങ്ങളും അതെ പോലെ പകർത്തിയാടുകയാണ് ഈ കലാകാരൻമാർ ഇവിടെ. വീഡിയോ കാണാം.

Read More

ആരണ്യകാണ്ഡത്തിന് ശേഷം ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്‌സ് ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, ഗായത്രി, സമന്തപ്രഭു, രമ്യ കൃഷ്ണൻ, ഭഗവതി പെരുമാൾ, മിഷ്കിൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. മാർച്ച് 29നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. വിജയ് സേതുപതി ട്രാൻസ്‌ജെൻഡർ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഡാർക്ക് കോമഡി ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും സൂപ്പർ ഡീലക്‌സ് എന്ന് ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്.

Read More

താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയിൽ വെച്ച് നടന്നു എന്ന നിലപാടിൽ ഉറച്ച് നിന്ന് അഭി ശരവണൻ. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി. ഇപ്പോഴിതാ അഭിയെ അതിഥിയെ വിവാഹം കഴിക്കുന്ന സ്വകാര്യ വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായിരിക്കുന്നു. ഒരു റൂമിൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായത്. തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കിയിരിക്കുകയാണ് അഭിയെന്ന് അഥിതി ആരോപിക്കുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എങ്കിലും വിവാഹം കഴിച്ചിട്ടില്ലെന്നും നടി പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് കേസ് കൊടുത്തിട്ടുണ്ടെന്നും നടി പറഞ്ഞു. 2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകൾ. മലയാളിയായ അതിഥിയുടെ യഥാർത്ഥ പേര് ആതിര സന്തോഷ് എന്നാണ്. സ്വദേശം ഇടുക്കിയും.

Read More

എല്ലാ നാട്ടിൻപുറത്തും ഉണ്ടാകും യാതൊരു പണിക്കും പോകാതെ എങ്ങനെ പെട്ടെന്ന് കാശ് ഉണ്ടാക്കാം എന്ന് ചിന്തിച്ച് നടക്കുന്ന ഒരു കൂട്ടം യുവാക്കൾ. വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും പിന്നോട്ട് നിൽക്കുന്ന അവരുടെ അവസ്ഥ കണ്ടു പരിചയിച്ചിട്ടുള്ള പ്രേക്ഷകർക്ക് എ ജീവിതത്തെ തിരശീലയിൽ കൂടി ചിരികൾ കൂടി നിറച്ച് അവതരിപ്പിച്ചിരിക്കുകയാണ് മിസ്റ്റർ ആൻഡ് മിസ് റൗഡിയിലൂടെ ജീത്തു ജോസഫ്. ത്രില്ലർ ചിത്രങ്ങളുടെ സംവിധായകൻ എന്ന ലേബലിലും പുറത്ത് വരുവാനുള്ള ജീത്തു ജോസഫിന്റെ ഒരു ശ്രമം കൂടിയാണ് ഈ കൊച്ചു വലിയ ചിത്രം. ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങൾക്ക് ഉയർന്നു വരുവാൻ നല്ലൊരു അവസരവും. നാട്ടിലെ വലിയ ഗുണ്ടകളാകണം എന്ന ആഗ്രഹത്തോടെ നടക്കുന്ന അഞ്ചു യുവാക്കൾ. ജീവിക്കുവാൻ പണം അത്യാവശ്യം ആണെന്നതും ജനം അവരെ കണ്ടിരിക്കുന്നത് നല്ല കണ്ണിലൂടെയല്ല എന്നതും അവരുടെ ലൈഫ് കൂടുതൽ മോശമാക്കുന്നു. അനാഥനായ അപ്പുവാണ് അവരുടെ ഗ്യാങ്‌ലീഡർ. ഒരിക്കൽ ‘പണി’ക്കിറങ്ങിയ അവരുടെ ജീവിതത്തിലേക്ക് എട്ടിന്റെ ‘പണി’ നൽകി പ്രവീണ എന്ന യുവതി…

Read More

2019ലെ ആദ്യ രണ്ടു മാസങ്ങൾ പിന്നിടുമ്പോൾ ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളാണ് ഇതുവരെ മലയാളത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. ജയറാം, ദിലീപ്, നിവിൻ പോളി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒട്ടനേകം നായകന്മാരുടെ ചിത്രങ്ങൾ ഈ കാലയളവിൽ തീയറ്ററുകളിൽ എത്തി. ഏതു ചിത്രമാണ് നല്ലത്? ആരാണ് മികച്ചത്? എന്നെല്ലാമുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഒന്ന് സംശയിക്കാൻ തക്ക ചിത്രങ്ങളാണ് മിക്കവയും. പക്ഷേ ഇതിന്റെ എല്ലാം ഇടയിലൂടെ പ്രേക്ഷകരെ സ്ഥിരം ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സിദ്ധിഖിന്റെ അസാമാന്യ പ്രകടനങ്ങൾ അദ്ദേഹത്തെ നായകന്മാരേക്കാൾ ഏറെ മുന്നിൽ എത്തിച്ചിരിക്കുകയാണ്. ആസിഫ് അലി നായകനായി എത്തിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ നായകൻറെ അച്ഛൻ വേഷത്തിലൂടെയാണ് 2019ന് സിദ്ധിഖ് തുടക്കമിട്ടത്. ‘ആന ഹരി, ആന ഹരി എന്ന് കേട്ടിട്ടില്ല. ഹരിയാന എന്ന് കേട്ടിട്ടുണ്ട്’ എന്ന ഡയലോഗ് തീയറ്ററുകളിൽ തീർത്തത് നിലക്കാത്ത ചിരികളാണ്. മകന് കോപ്പി എഴുതി കൊടുക്കുന്ന ആ അച്ഛൻ വേഷം സരസമായ…

Read More

മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. ഒരു അഭിമുഖത്തിൽ സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ തീയറ്ററുകളിൽ എത്തിയ ബി ഉണ്ണികൃഷ്ണൻ – ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത് കോമഡിയും സസ്‌പെൻസും ആക്ഷനും എല്ലാം നിറഞ്ഞ ചിത്രത്തിന് ഹൗസ്ഫുൾ ഷോകളാണ് എങ്ങും. പതിവ് ശൈലിയിൽ നിന്നും മാറി കോമഡി ട്രാക്കിൽ ചിത്രമൊരുക്കിയ ബി ഉണ്ണികൃഷ്ണൻ തന്റെ പുതിയ മോഹൻലാൽ ചിത്രത്തിൽ ഏത് ജോണറാണ് ഉപയോഗിക്കുക എന്നതാണ് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യം. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറാണ് മോഹൻലാലിൻറെ തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന പുതിയ ചിത്രം. തമിഴ് ചിത്രം കാപ്പാന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണ തിരക്കുകളിലാണ്. സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദർ, ഇട്ടിമാണി, അരുൺ ഗോപി ചിത്രം, എന്നിങ്ങനെ…

Read More

നടിമാരുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ മെസേജ് അയച്ചും കമന്റ് ഇട്ടും എട്ടിന്റെ പണി സ്വയം ഏറ്റുവാങ്ങുന്ന നിരവധി ഞരമ്പുകളെ നമ്മൾ സ്ഥിരം കാണാറുണ്ട്. ചില നടിമാർ ഇത്തരം കാര്യങ്ങൾ മൈൻഡ് ചെയ്യാതെ പോകുമ്പോൾ ചിലർ കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കാറുമുണ്ട്. അങ്ങനെ ചൊറിയാൻ വന്ന ഒരുത്തന് നടി നമിത പ്രമോദ് കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ… ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’ എന്ന് ചോദിച്ച ഒരു ഫേക്കിന് ഒരു അടിപൊളി മറുപടിയാണ് നമിത കൊടുത്തത്. ‘ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്! ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം !! വയ്യ അല്ലേ !! ഏഹ് ഏഹ്”. ദിലീപ് നായകനാകുന്ന 3ഡി ചിത്രം പ്രൊഫസർ ഡിങ്കനാണ് നമിത പ്രമോദിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. View this post on Instagram A…

Read More