Author: webadmin

2019ൽ പ്രേക്ഷകർ ആരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് എന്റർടൈനർ മധുരരാജ. വമ്പൻ വിജയം കുറിച്ച പോക്കിരിരാജക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോൾ മുതലേ ആരാധകർ ഏറെ ആവേശം കൊണ്ടിരുന്നു. ഇപ്പോഴിതാ 116 ദിവസം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാക്കപ്പ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ അവന്യൂ സെന്ററിൽ വെച്ച് ഒരു കിടിലൻ പാക്കപ്പ് പാർട്ടിയോട് കൂടിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പര്യവസാനിപ്പിച്ചത്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർ മാത്രം പങ്കെടുത്ത പാർട്ടിയിൽ വെച്ച് തന്നെ മധുരരാജയുടെ ഓഡിയോ ലോഞ്ചും നിർവഹിച്ചിരുന്നു. മലയാള സിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകൾ തേടിയുള്ള സംവിധായകൻ വൈശാഖിന്റെ യാത്രകൾക്ക് അവസാനം കുറിച്ചത് കൊച്ചി എടവനക്കാടിലെ തുരുത്തുകളിലാണ്. നിരവധി സെറ്റുകളാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങും ഏറെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ക്ളൈമാക്സ് സീനുമെല്ലാം സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്‌തത്‌.…

Read More

നാളുകളുടെ കാത്തിരിപ്പിന് ഒടുവിൽ ഇന്റർനെറ്റ് സെൻസേഷൻ സ്റ്റാർ പ്രിയ വാര്യർ നായികയായി എത്തുന്ന ഒരു അഡാർ ലൗ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തി..2000 തിയറ്ററുകളിൽ ആയിട്ടാണ് ചിത്രം റിലീസിനെത്തിയത്.നാല് ഭാഷകളിലായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഹാപ്പി വെടിങ്‌സ്, ചങ്ക്സ് എന്നി ചിത്രങ്ങൾ ഒരുക്കിയ ഒമർ ലുലുവാണ്. ചിത്രത്തിന്റെ പുതിയ ടീസർ കാണാം

Read More

അനിൽ കപൂറിന്റെ മകളും ബോളിവുഡ് താരറാണിയുമായ സോനം കപൂർ തന്റെ വിവാഹശേഷം തന്റെ പേര് സോനം കെ അഹൂജ എന്ന് മാറ്റിയിരുന്നു. ബിസിനസ് മാഗ്നെറ്റായ ആനന്ദ് അഹൂജയെ 2018 മെയ് 8നാണ് സോനം വിവാഹം ചെയ്‌തത്‌. ആരാധകരെ അത്ഭുതപ്പെടുത്തി സോനം തന്റെ പേര് വീണ്ടും മാറ്റിയിരിക്കുകയാണ്. സോയ സിംഗ് സോളങ്കി എന്നാണ് പുതിയ പേര്. പുതിയ പേര് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സോനം അപ്ഡേറ്റ് ചെയ്‌തിട്ടുണ്ട്‌. പേര് മാറ്റിയതിന് പിന്നിലെ കാരണം രസകരമാണ്. ദുൽഖറിനെ നായകനാക്കി അഭിഷേക് ശർമ്മ ഒരുക്കുന്ന സോയ ഫാക്ടർ എന്ന ചിത്രത്തിലെ നായികയായ സോനത്തിന്റെ കഥാപാത്രത്തിന്റെ പേരാണ് സോയ സിംഗ് സോളങ്കി. പ്രൊമോഷൻ തന്ത്രങ്ങൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് മുൻപ് കണ്ടിട്ടില്ല. ഏപ്രിൽ അഞ്ചിന് തീയറ്ററുകളിൽ എത്തുന്ന സോയ ഫാക്ടറിൽ നിഖിൽ ഖോട എന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഒരു പരസ്യ കമ്പനിയിലെ ജോലി ചെയ്യുന്ന സോയ എന്ന പെൺകുട്ടി…

Read More

വമ്പൻ ഹിറ്റായി മാറിയ മാണിക്യമലരായ പൂവി എന്ന ഗാനത്തിന് ശേഷം വിനീത് ശ്രീനിവാസൻ ആലപിച്ച ഒരു അഡാർ ലവിലെ പുതിയ ഗാനമെത്തി. ‘ആരും കാണാതിന്നെൻ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ഹരിനാരായണന്റേതാണ്. ഷാൻ റഹ്മാന്റെ മാന്ത്രിക സംഗീതം വീണ്ടും വീണ്ടും പ്രേക്ഷകരെ ആനന്ദിപ്പിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ ഗാനം. റോഷൻ – പ്രിയ പ്രണയം കണ്ടു കൺനിറഞ്ഞ പ്രേക്ഷകർക്ക് പുതുമയേകി റോഷൻ – നൂറിൻ ഷരീഫ് പ്രണയമാണ് ഈ ഗാനത്തിലൂടെ കാണാൻ സാധിക്കുന്നത്. ആദ്യ രണ്ടു ഗാനങ്ങളും സോഷ്യൽ മീഡിയ കീഴടക്കിയത് പോലെ തന്നെ ഈ ഗാനവും സോഷ്യൽ മീഡിയയിൽ ഒരു തരംഗമാകട്ടെ എന്ന് പ്രാർത്ഥിക്കാം.

Read More

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഷൂട്ടില്‍ ലൊക്കേഷനില്‍ നിന്ന് പുറത്തു വരുന്ന ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അന്യഭാഷ നടന്മാരും ഉണ്ടെന്ന് റിപ്പോട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ സൂപ്പർ താരത്തെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രേക്ഷകർ. തമിഴകത്തിന്റെ സ്വന്തം തല അജിത്താണ് മരക്കാർ ലൊക്കേഷനിൽ എത്തിയത്. സംവിധായകൻ പ്രിയദർശനും അജിത്തും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Read More

മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി അടുത്ത ചിത്രവുമായി എത്തുന്നു.പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.ജോസഫിലെ ശക്തമായ നായകവേഷത്തിന് ശേഷം ജോജു വീണ്ടും നായകനാകുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്

Read More

പൃഥ്വിരാജിനെ നായകനാക്കി ജെനുസ് മുഹമ്മദ് സംവിധാനം നിർവഹിച്ച നയൻ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള സിനിമയിൽ തന്നെ ഇന്നേ വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രമേയവുമായി എത്തിയ ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്‌ഷന്‍ എന്നിങ്ങനെ പല മേഖലകളിലും ശ്രദ്ധയൂന്നിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ആദ്യനിർമാണ സംരംഭം കൂടിയായിരുന്നു നയൻ. സോണി പിക്ച്ചേർസുമായി കൈകോർത്തായിരുന്നു ചിത്രം നിർമിച്ചിരിക്കുന്നത്. 8 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. സാറ്റലൈറ്റ്, ഡിജിറ്റൽ, ഓവർസീസ് അവകാശങ്ങളിലൂടെ 9 കോടിയോളം സ്വന്തമാക്കിയ നയൻ ഇപ്പോൾ മുതൽ മുടക്ക് മുഴുവൻ തിരിച്ചു പിടിച്ചിരിക്കുകയാണ്. തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിൽ നിന്നുമുള്ള വരുമാനം അപ്പോൾ പൂർണമായും ലാഭമാണ്. പരീക്ഷണ ചിത്രങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നല്‍കുകയാണ് 9 എന്ന് സംശയമില്ലാതെ പറയാം. ഒരു അച്ഛന്‍ മകന്‍ ബന്ധം ഹൊറര്‍, സൈക്കോളജിക്കല്‍ ത്രില്ലര്‍ ഇതിനുപുറമെ മലയാള സിനിമ ഇതുവരെ കാണാത്ത സയന്‍സ് ഫിക്ഷന്‍ എന്ന തലവും…

Read More

സ്ത്രീ കഥാപാത്രങ്ങൾക്ക് ഊന്നൽ നൽകിയുള്ള സിനിമകൾ മലയാള സിനിമയിൽ തുലോം കുറവാണ്. അത്തരം ചിത്രങ്ങളോട് പുരുഷാധിപത്യം നിറഞ്ഞ നമ്മുടെ സിനിമ ലോകം അധികം താല്പര്യം കാണിക്കാത്തത് തന്നെയാണ് അതിന്റെ പ്രധാന കാരണവും. ഇന്നിപ്പോൾ കാലം മാറിയപ്പോൾ കഥയും മാറി തുടങ്ങി. സിനിമയുടെ ക്വാളിറ്റി നോക്കി തീയറ്ററിൽ പോകുന്ന പ്രേക്ഷകരെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. അങ്ങനെയുള്ള പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്ന ഒരു മനോഹരചിത്രമാണ് ജൂൺ. പേരിൽ തന്നെയുള്ള ആ ഒരു സൗകുമാര്യത ചിത്രത്തിൽ ഉടനീളം ഉണ്ടെന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന കഥ എന്നൊരു ആശയം തന്നെ അധികം പരീക്ഷിക്കാത്തതാണ്. ഇതിന് മുൻപ് അത്തരത്തിൽ ഒരു വിജയം കുറിച്ച ചിത്രമെന്ന് പറയുന്നത് നസ്രിയ നായികയായ ഓം ശാന്തി ഓശാനയാണ്. തന്റെ ആദ്യ സംവിധാന സംരംഭം തന്നെ മനോഹരമാക്കിയ അഹമ്മദ് കബീർ എന്ന സംവിധായകൻ മലയാള സിനിമയുടെ ഒരു ഭാവി വാഗ്‌ദാനം തന്നെയാണെന്ന് ഉറപ്പ്. അങ്ങേര്…

Read More

സ്വാഭാവിക അഭിനയത്തിന് ഇന്ന് മലയാളസിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു പേരായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തത് തന്നെ അതിനുള്ള തെളിവാണ്. മികച്ച നായകന്മാരുടെ നിരയിൽ മുന്നിട്ട് നിൽക്കുമ്പോഴും ഇങ്ങനെയൊരു വില്ലൻ കഥാപാത്രം ചെയ്യാനുള്ള ഫഹദിന്റെ തീരുമാനം തന്നെയാണ് ഏറ്റവുമധികം കൈയ്യടി നേടുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യചടങ്ങില്‍ ഉദ്ഘാടകനായി എത്തിയ താരത്തെ കാണാന്‍ വന്‍ ജനാവലിയാണ് കാത്തുനിന്നത്. ഉദ്ഘാടനത്തിനുശേഷം കുമ്പളങ്ങി നൈറ്റ്‌സിലെ തന്റെ പ്രശ്‌സത ഡയലോഗ് ഫഹദ് ഏറ്റുപറയുകയുണ്ടായി. ആവേശത്തോടെയായിരുന്നു ഫഹദിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്. സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് എന്റർടൈനറാണ് മധുര രാജ. സുപ്പർ ഹിറ്റായ പോക്കിരി രാജയുടെ രണ്ടാം ഭാഗം പോലെയാണ് മധുര രാജ ഒരുക്കിയിരിക്കുന്നത്. വൈശാഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സണ്ണി ലിയോൺ ഐറ്റം ഡാൻസിൽ എത്തുന്നുണ്ട്.ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു..കാണാം

Read More