Author: webadmin

ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികൾക്ക് സുപരിചിതയായ ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്. മൂന്നാറിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിന് സമീപം ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച ജയശ്രീ ശിവദാസ് 1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും വേഷമിട്ടിട്ടുണ്ട്.

Read More

എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിന്റെ പേരിൽ ദിലീപും ആർ എസ് വിമലും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വ്യാജവാർത്ത പടച്ചുവിട്ടവരെ അക്കമിട്ട് നിരത്തി സംവിധായകൻ വ്യാസൻ കെ പി. ദിലീപിന്റെ ഓരോ സിനിമകളുടെ റിലീസിന് മുമ്പേ ഇത്തരം പെയ്ഡ് ന്യൂസ് സൃഷ്ടിക്കാൻ അവർ പാടു പെട്ടു കൊണ്ടിരിക്കുന്നുവെന്നും വിമലിന്റെ മറുപടിയോ ടെ അവർ നാണം കെട്ട് പിന്മാറും എന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്തക്കെതിരെ സംവിധായകൻ ആർ എസ് വിമൽ തന്നെ മറുപടിയുമായി മുന്നോട്ട് വന്നിരുന്നു. ദിലീപിന്റെ അടുത്ത ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് വ്യാസൻ കെ പി. R S വിമലിനെ പോലൊരു സംവിധായകൻറെ പേരിൽ വ്യാജവാർത്ത പടച്ച് വിട്ട് ദിലീപ് എന്ന നടനു അപകീർത്തി കരമാകണം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഓൺലൈൻ സൈറ്റുകളിൽ ഒരു പോലെ ഒരു വാർത്ത വരണം എങ്കിൽ രണ്ട് കാരണങ്ങളെ കാണുന്നുള്ളൂ ഒന്ന് ദിലീപ് ആരോപിച്ച പോലെ കോടികളുടെ പരസ്യം മാധ്യമ…

Read More

ദിലീപിനെതിരെ എന്ന് നിന്റെ മൊയ്‌ദീൻ സംവിധായകൻ ആർ എസ് വിമൽ കുറ്റം ആരോപിച്ച് എന്ന് പറഞ്ഞ് പ്രമുഖ മാധ്യമങ്ങളിൽ വന്ന വ്യാജ വാർത്തക്കെതിരെ പ്രതികരണവുമായി ആർ എസ് വിമൽ. ഒരുപാട് പേരുടെ ഇരയായിരുന്നു എക്കാലത്തും താനെന്നും തന്റെ രക്തം ആർക്കോ ആവശ്യമുണ്ട് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മലയാളി നെഞ്ചേറ്റിയ എന്നു നിന്റെ മൊയ്തീൻ എന്റെ ഒന്നര പതിറ്റാണ്ടു കാലത്തെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതിനു വേണ്ടി ഞാനൊഴുക്കിയ കണ്ണീരിനും വിയർപ്പാക്കിയ ചോരയ്ക്കും അളവില്ല! കർണ്ണനും അതേപോലെ തന്നെയാണ്. മൊയ്തീനു ശേഷം ആർ. എസ്. വിമലില്ല എന്നു പറഞ്ഞവർ പോലുമുണ്ട്. പക്ഷേ, ഒടുവിൽ നമ്മുടെ സിനിമാ ഇതിഹാസമായി ചിയാൻ വിക്രമിനെ കേന്ദ്രമാക്കി ക്യാമറ ഉരുണ്ടു തുടങ്ങും വരെയും ഞാൻ ഒരു പാട് കണ്ണീരുണ്ടിട്ടുണ്ട്. മഹാവീർ കർണ്ണയുടെ ആദ്യ ഷെഡ്യൂളിനായി ഒന്നര മാസത്തോളം ഹൈദരാബാദിലായിരുന്നു. മടങ്ങി വന്നിട്ട് രണ്ടു നാളേ ആയിട്ടുള്ളു. ഇന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലുമാണ്. തികച്ചും സ്വകാര്യവും…

Read More

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം നിർവഹിക്കുന്ന മേരാ നാം ഷാജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവർ ഷാജിമാരായി എത്തുന്ന ചിത്രത്തിന്റെ നിർമാണം യൂണിവേഴ്‌സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷാണ്. ദിലീപ് പൊന്നൻ തിരക്കഥയും വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും നിർവഹിക്കുന്നു. ശ്രീനിവാസൻ , ധർമജൻ ബോൾഗാട്ടി , ഗണേഷ് കുമാർ , സുരേഷ് കുമാർ , നിഖില വിമൽ , രഞ്ജിനി ഹരിദാസ് , മൈഥിലി , നിർമൽ പാലാഴി എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിൽ ആദ്യവാരം ഉർവശി തീയറ്റേഴ്‌സ് പ്രദർശനത്തിന് എത്തിക്കും.

Read More

പ്രണയത്തിനേക്കാൾ നൂറിരട്ടി ബലവത്തായ യഥാർത്ഥ സൗഹൃദത്തിന്റെ അഴകുമായി ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവിലെ പുതിയ ഗാനം പുറത്തിറങ്ങി. പകരം വെക്കാനില്ലാത്ത ഓർമ്മകൾ സമ്മാനിക്കുന്ന സൗഹൃദത്തിന്റെ ഗാനം ആലപിച്ചിരിക്കുന്നത് സച്ചിൻ വാര്യരാണ്. സത്യജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാന്റെ സംഗീതം കൂടിയായപ്പോൾ ഓർത്തിരിക്കാൻ ഒരു ഗാനം കൂടി സമ്മാനിച്ചിരിക്കുകയാണ് ഒരു അഡാർ ലവ്. റോഷൻ, പ്രിയ വാര്യർ, നൂറിൻ ഷെരിഫ് എന്നിവരടക്കം നിരവധി പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 14നാണ് തീയറ്ററുകളിൽ എത്തുന്നത്.

Read More

വാലൻന്റൈൻ ഡേ സ്പെഷ്യലായി ഫോർട്ട് കൊച്ചി പശ്ചാത്തലമാക്കി ഒരു വെസ്റ്റേൺ സോങ്ങ്. മുംബൈ കേന്ദ്രീകരിച്ചുള്ള ജെൻഡർ ഫ്ലൂയിഡ് ആർട്ടിസ്റ്റും LGBTQ പ്രവർത്തകയുമായ പ്രഗ്യ പല്ലവിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മലയാളികൾക്ക് സുപരിചിതയായ കനി കുസൃതിയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സഹയാത്രിക എന്ന കേരളത്തിലെ LGBTQ & അഡ്വക്കസി ഗ്രൂപ്പിന്റെ സഹ-സ്ഥാപകയായ ദീപ വാസുദേവനും പ്രഗ്യയും ചേർന്നാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. Queerism എന്ന ആൽബത്തിലെ ആദ്യഗാനമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്. രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കാഴ്ചകളിലേക്കാണ് ഗാനം പ്രേക്ഷകരെ കൊണ്ട് പോകുന്നത്. ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒഴികെ ഈ ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം സ്ത്രീകൾ ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അവർ മിക്കവരും തന്നെ LGBTQI + കമ്മ്യൂണിറ്റിയിൽ പെട്ടവരും. ആൽബത്തിലെ അടുത്ത ഗാനം വനിതാ ദിനമായ മാർച്ച് 8ന് മുൻപായി റിലീസ് ചെയ്യും.

Read More

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ഏറെ വേദനിപ്പിക്കുന്ന ഒരു കാഴ്‌ചയായിരുന്നു പ്രളയത്തിൽ മുങ്ങി നാമാവശേഷം ആയിക്കൊണ്ടിരുന്ന കലാഭവൻ മണിയുടെ വാഹനങ്ങൾ. ആ വലിയ മനുഷ്യനെ സ്നേഹിച്ചവർ ഓരോരുത്തരുടെയും ഉള്ളിൽ ഒരു പിടച്ചിൽ തീർത്ത ചിത്രങ്ങൾ. എന്നാൽ കലാഭവൻ മണി ബാക്കി വെച്ച് പോയ നന്മ ഇല്ലാതായിട്ടില്ല എന്നതാണ് ചാലക്കുടിയിലെ പിള്ളേർ തെളിയിച്ചിരിക്കുന്നത്. മണിച്ചേട്ടന്റെ എല്ലാമെല്ലാമായ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ആ ഓട്ടോറിക്ഷയെ കഴുകി വൃത്തിയാക്കിയിരിക്കുകയാണ് ചാലക്കുടിയിലെ പിള്ളേർ. അവരുടെ വാക്കുകൾ പോലെ “പ്രളയത്തിന് ശേഷം പൂജ്യത്തിൽ നിന്ന് ഒന്നിലേക്കെത്താൻ കൊറച്ചു സമയം എടുത്തു ഇനി ഒന്നിൽ നിന്നും തുടങ്ങണം. എല്ലാം പഴയത് പോലെ ആകും, ആക്കണം”. ഈ ചാലക്കുടിക്കാരൻ ചാലക്കുടി വിട്ടെങ്ങും പോകില്ല എന്ന് പാടിയ ആ നാവുകൾ ഇതും ഒരു പക്ഷേ മുൻകൂട്ടി കണ്ടിട്ടുണ്ടാകും.

Read More

ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ ആളാണ് ജിസ് ജോയ്.രണ്ട് സിനിമകളിലും ആസിഫ് അലി ആയിരുന്നു നായകനായി എത്തിയത്. ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ” വിജയ് സൂപ്പറും പൗർണ്ണമിയും “. ജിസ് ജോയ് തന്നെയാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയത്. ഈ വർഷം ആദ്യം റിലീസിനെത്തിയ ചിത്രത്തിന് മികച്ച റിപ്പോർട്ടുകൾ ആണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. ഈ അടുത്ത കാലത്ത് മലയാള സിനിമയ്ക്ക് കിട്ടിയ ഏറ്റവും മികച്ച ഫീൽ ഗുഡ് ചിത്രമാണ് ഇതെന്ന തരത്തിൽ ഉള്ള നിരൂപനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ കളക്ഷണിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ചിത്രം ഇതിനോടകം 25 കോടി കളക്ഷനാണ് ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ നിന്നും നേടിയത്.ചിത്രം ഇപ്പോളും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഐശ്വര്യ ലക്ഷ്മിയാണ് ആണ് ചിത്രത്തിലെ നായിക.…

Read More

മലയാളികളുടെ പ്രിയ യുവനായകൻ കാളിദാസ് ജയറാമും വിജയം തുടർക്കഥയാക്കിയ ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർകടവിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മാർച്ച് 1ന് തീയറ്ററുകളിലെത്തുന്നു. ആട് 2വിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അശോകൻ ചരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Read More

സംവിധായകൻ വിനയനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. വിനയൻ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. വിനയന്റെ സംവിധാനത്തിൽ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി മികച്ചൊരു വിജയമാണ് കുറിച്ചത്. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.. വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്.. ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.. ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും.. വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

Read More