Author: webadmin

ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ തന്നെ ഓരോ പ്രേക്ഷകനും മനസ്സിലേക്ക് വരുന്നത് നമുക്കിടയിൽ ഉള്ളതോ അല്ലെങ്കിൽ നമുക്ക് പരിചയമുള്ള ആരുടെയോ ജീവിതങ്ങൾ നിറഞ്ഞൊരു സിനിമയാണ്. അവരുടെ ആ ഒരു കൂട്ടത്തിൽ നിന്നും ഒരു സംവിധായകൻ കൂടി പിറവി കൊള്ളുമ്പോഴും ആ പ്രതീക്ഷകൾക്ക് നിറം മങ്ങുന്നില്ല, മറിച്ച് കൂടുതൽ വെട്ടിത്തിളങ്ങുകയാണ് എന്നതാണ് സത്യം. ഒരു നവാഗതന്റെ സ്വതസിദ്ധമായ വീഴ്‌ചകളോ കുറവുകളോ ആശങ്കകളോ ഒന്നുമേ ഇല്ലാതെ വളരെ മനോഹരമായിട്ടാണ് മധു സി നാരായണൻ എന്ന സംവിധായകൻ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച ആ ഒരു ടീം തന്നെ നൽകിയൊരുന്നൊരു പ്രതീക്ഷയെ ലവലേശം തകർക്കാത്ത ഒരു വിരുന്ന് തന്നെയാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി നാരായണൻ എന്ന പേര് കണ്ടാലും ഇനി മടിക്കാതെ കയറാവുന്ന സിനിമകൾ ഇനിയും ഉണ്ടാകുമെന്നുറപ്പ്. ഒരു സിനിമയിൽ ഒരു കഥാപാത്രം അല്ലെങ്കിൽ ഒരു അഭിനേതാവ് എത്രത്തോളം നേരമുണ്ടോ അതിലേറെ പ്രാധാന്യമുള്ളതാണ് ചെറുതെങ്കിലും…

Read More

ഈ ലോകത്തിനുമപ്പുറം എന്ന ടാഗ്‌ലൈനും 9 എന്നൊരു പേരും. അവിടെ തന്നെയാണ് പൃഥ്വിരാജ് എന്ന നിർമാതാവും നടനും ജെനൂസ് മുഹമ്മദ് എന്ന സംവിധായകനും മലയാളികളെ ആദ്യം അത്ഭുതപ്പെടുത്തിയത്. ഇത് എന്താണ്? എന്തായിരിക്കും ഇതിന്റെ പ്രമേയം എന്നുമെല്ലാം മലയാളികളെ കൊണ്ട് ആലോചിപ്പിക്കുന്നതിൽ തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന് തുടക്കമിട്ടത്. അതിന്റെ പൂർത്തീകരണമാണ് ഇന്നോളം മലയാളസിനിമയിൽ പരീക്ഷിച്ചിട്ടില്ലാത്ത പ്രപഞ്ചശക്തികളുടെ അധീനതയിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരു പ്രമേയവും അതിന്റെ അവതരണവും. ബാലൻ കെ നായരുടെയും ഷീലയുടെയും വേറിട്ടൊരു നർമത്തിൽ ചാലിച്ച പ്രണയകഥയായ 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിൽ നിന്നും 9 എന്ന ചിത്രത്തിലേക്ക് ജെനൂസ് എത്തുമ്പോൾ ആ സംവിധായകൻ മലയാളസിനിമക്ക് പകർന്ന് തരുന്ന പ്രതീക്ഷകൾ ഏറെയാണ്. ഒൻപതു ദിവസങ്ങൾക്കുള്ളിൽ മറ്റൊരു പ്രപഞ്ചത്തിൽ നിന്നും ഒരു ധൂമകേതു ഭൂമിയിൽ പതിക്കുവാൻ ഒരുങ്ങുകയാണ്. അത് ഭൂമിയിലെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണ്. വെളിച്ചവും വൈദ്യുതിയുമില്ലാത്ത 9 ദിനങ്ങൾ. ആ കാഴ്‌ച കാണാൻ ആസ്ട്രോ ഫിസിസ്റ്റ് ആൽബർട്ടും മകൻ ആദവും…

Read More

അഭിനയമികവിനാൽ വാഴ്ത്തപ്പെടുമ്പോഴും ഡാൻസിന്റെ കാര്യം വരുമ്പോൾ മമ്മൂക്ക പലപ്പോഴും പരിഹാസിതനാകേണ്ടി വരുന്നുണ്ട്. എന്ത് കൊണ്ടാണ് ഡാൻസ് കളിക്കാത്തത് എന്ന ചോദ്യത്തിന് മമ്മൂട്ടി തന്നെ ഉത്തരം തന്നിരിക്കുകയാണ്. തന്തി ടി വിക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂക്ക മനസ് തുറന്നത്. “ഡാൻസ് ചെയ്യാൻ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോൾ അത് എളുപ്പമാണെന്ന് തോന്നും. പക്ഷേ അവിടെച്ചെന്ന് നിൽക്കുമ്പോൾ ചെയ്യാൻ കഴിയില്ല. ദളപതി സിനിമയിലൊക്കെ കഷ്ടപ്പെട്ടാണ് ഡാൻസ് ചെയ്തത്. ഡാൻസ് ചെയ്യുമ്പോൾ റിയലിസ്റ്റിക് ആകില്ലെന്ന് പറയുന്നത് ഒഴിയാനുള്ള ന്യായമാണ്. സത്യത്തിൽ തനിക്ക് കളിക്കാൻ അറിയില്ല എന്നതും നാണമാണ് എന്നതുമാണ് കാരണം.” “എല്ലാ സിനിമകളും എല്ലാ കഥാപാത്രങ്ങളും ഞാൻ തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അഭിനേതാവെന്ന നിലയിൽ സ്വാർഥനാണ്. അതുകൊണ്ടുതന്നെയാണ് സിനിമ എന്നിൽ നിന്നും വിട്ടുപോകാത്തതും ഞാൻ സിനിമയില്‍ നിന്ന് വിട്ടുപോകാത്തതും.”

Read More

കേരളത്തിന്റെ ആരോഗ്യമേഖലയെ പിടിച്ചുലക്കുകയും അതോടൊപ്പം ഫലപ്രദമായ ഒരു സമീപനം എങ്ങനെ കൈക്കൊള്ളാമെന്നും തെളിയിച്ച നിപ്പ വൈറസ് ആക്രമണത്തെ ആസ്‌പദമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമായ വൈറസിന് സ്റ്റേ. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണ് എന്നാരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് എറണാകുളം സെഷൻസ് കോടതി സ്റ്റേ ഏർപ്പെടുത്തിയത്. കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, റഹ്മാന്‍, ആസിഫ് അലി, രേവതി, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ ,ശ്രീനാഥ് ഭാസി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, മഡോണ സെബാസ്റ്റിയന്‍, തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയും സംഗീത സംവിധാനം സുഷിൻ ശ്യാമുമാണ്. മുഹ്‌സിന്‍ പരാരി, സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More

കാലം മാറുന്നതിന് അനുസരിച്ച് ലുക്കിലും മറ്റുമെല്ലാം മാറ്റം വരുന്നത് സ്വാഭാവികമാണ്. പക്ഷേ അത് ഒരിക്കലും അപഹസിക്കാൻ കാരണമാക്കരുത്. അത്തരത്തിൽ അപഹസിക്കപ്പെട്ട ഒരു ട്രോളും അതിനു ഒരു മറുപടിയും കൊടുത്തിരിക്കുകയാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി രഞ്ജിനി. സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളിൽ നിന്ന് ആരാധകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പർ താരങ്ങൾക്കാണെന്ന് രഞ്ജിനി അഭിപ്രായപ്പെട്ടു. ട്രോളുകൾ ആസ്വദിക്കുന്നയാളാണ് താൻ. പക്ഷേ സ്ത്രീകളെ മാത്രം പരിസഹിച്ചുകൊണ്ടുള്ളവ അവഗണിക്കാനാകില്ലെന്നും രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു. ചിത്രം എന്ന സിനിമയിലെ മെമെ വെച്ച് ഒരുക്കിയ ട്രോളിന് ലാലേട്ടന്റെ ഫോട്ടോ ഭർത്താവിന്റെ സഹായത്തോടെ ചേർത്ത് വെച്ച് ഒരു മറുട്രോളും നടി പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഇത് വെറും പബ്ലിസിറ്റി ഹണ്ടാണെന്നും പറഞ്ഞാണ് കമെന്റുകൾ. ഫാൻഫൈറ്റും ആ പോസ്റ്റിൽ നടക്കുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം.

Read More

കൊട്ടിക്കയറുന്ന മേളപ്പെരുക്കത്തിനൊപ്പം മതിമറന്ന് തുള്ളുന്ന ഒരു പെൺകുട്ടി. അവളാണ് രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലെ തരംഗം. ഇത് പാർവതി. പൂരത്തെ സ്നേഹിക്കുന്ന, മേളത്തെ സ്‌നേഹിക്കുന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാത്ത പെൺകുട്ടി. മറ്റുള്ളവർ പറഞ്ഞാണ് താൻ വൈറലായിയെന്ന് ആ കുട്ടി അറിയുന്നത് തന്നെ. പാർവതി പറയുന്നത് ഇങ്ങനെ “നാട്ടിൽ നിന്ന് ഞങ്ങളൊരു സംഘമായാണ് പൂരത്തിന് പോയത്. ഞാനൊരു പൂരപ്രേമിയാണ്, മേളവും നന്നായി ആസ്വദിക്കും. മേളം കൊഴുത്തപ്പോൾ എനിക്കും ആവേശമായി. വിഡിയോ എടുത്തതോ ആളുകൾ ശ്രദ്ധിക്കുന്നതോ ഒന്നും ഞാനറിഞ്ഞില്ല. അപ്പോഴത്തെ ആവേശം പ്രകടിപ്പിച്ചു എന്നല്ലാതെ ഇതിത്ര വലിയ സംഭവമാകുമെന്ന് കരുതിയില്ല. വിഡിയോയിൽ എനിക്കൊപ്പമുണ്ടായിരുന്നത് ചിറ്റയും അമ്മായിയുമായിരുന്നു. ചിറ്റയാണ് കയ്യിൽ പിടിച്ചുകൊണ്ടിരുന്നത്. അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷേ ഞാനൊന്നും കേട്ടില്ല. സത്യം പറഞ്ഞാ, മേളലഹരിയിൽ മതിമറന്നുപോയി. അവിടെയുണ്ടായിരുന്ന എല്ലാ ആളുകളും എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്ന് ചിറ്റയും അമ്മായിയും പിന്നീട് പറഞ്ഞു. ഒരു വർഷം പോലും ആനയടിപ്പൂരം മുടക്കാറില്ല. നമ്മുടെ സ്വന്തം പൂരമല്ലേ? ഇത്തവണത്തേത് മറക്കാനാകില്ല.…

Read More

സോഷ്യൽ ആക്റ്റിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിതാ ഫേസ്ബുക്കിൽ ഒരു ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ സന്തോഷത്തിലാണ് രഹ്ന. അതോടൊപ്പം തന്നെ തന്നെ താഴ്ത്തിക്കെട്ടാനും ഒതുക്കാനും നോക്കുന്ന സദാചാരവാദികൾക്ക് എത്ര ശ്രമിച്ചാലും താൻ തിരിച്ചു വരുമെന്ന് ഒരു മുന്നറിയിപ്പും രഹ്ന നൽകിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിൽ എനിക്ക് കഴിഞ്ഞ ദിവസം ഒരുലക്ഷം ഫോളോവേഴ്‌സ് കവിഞ്ഞു. ഞാൻ ഏറ്റവും കൂടുതൽ ആക്രമണം നേരിട്ടിട്ടുള്ളതും, എന്റെ വൈബ് ഉള്ള കൂടുതൽ ആളുകളെ കണ്ടെത്തിയിട്ടുള്ളതും ഇതേ സൈബർ ഇടത്തിൽ നിന്ന് തന്നെയാണ്. പലവട്ടം തനിച്ചു പരിഹരിക്കാൻ പറ്റാത്തവിധം പ്രശ്നങ്ങളിൽ അകപ്പെട്ടപ്പോഴും എന്നെ മാനസികമായും സാമ്പത്തികമായും പിന്തുണ തന്ന് താങ്ങി നിർത്തിയവരും ഈ സൈബർ ഇടത്തിൽ കൂടി മാത്രം പരിചയം ഉള്ളവർ ആണ്. അത് കൊണ്ട് ഒക്കെ കൂടിയാണ് 10കൊല്ലത്തിനിടക്ക് പലവട്ടം എന്റെ പ്രൊഫൈൽ സദാചാരവാദികളും ഹിന്ദു/മുസ്ളീം ഫണ്ടമെന്റലിസ്റ്റുകളും റിപ്പോർട്ട് ചെയ്തു പൂട്ടിച്ചിട്ടും എനിക്ക് എന്റെ ആശയങ്ങളും ഫീലിംഗ്സുകളും സത്യസന്ധമായി പങ്കുവെക്കാൻ ഇത്…

Read More

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. റാം സംവിധാനം ചെയ്ത സിനിമയ്ക്ക് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണം ലഭിച്ചിരുന്നു. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ മമ്മൂക്ക മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. റാം സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ചിത്രത്തിലെ അന്‍പേ അന്‍പിന്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

Read More

മധു സി നാരായണന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന കുമ്പളങ്ങി നൈറ്റ്‌സ് നാളെ മുതൽ തീയറ്ററുകളിലേക്ക്. ശ്യാം പുഷ്ക്കരൻ തിരക്കഥയും നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാണവും നിർവഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

Read More

റോഷൻ, പ്രിയ വാര്യർ എന്നിങ്ങനെ പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു ഒരുക്കുന്ന ഒരു അടാർ ലവിന്റെ തെലുങ്ക്, തമിഴ് ടീസറുകൾ പുറത്തിറങ്ങി. ഇരുവരുടെയും ലിപ്‌ലോക്ക് സീൻ തന്നെയാണ് ടീസറിന്റെ മുഖ്യ ആകർഷണം. കണ്ണിറുക്കിയും വെടി വെച്ചിട്ടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യർ ഈ ഒരു ലിപ്‌ലോക്ക് സീൻ കൊണ്ടും ചിത്രത്തിനായുള്ള കാത്തിരിപ്പിന് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 വാലെന്റൈൻസ് ഡേയിലാണ് 5 ഭാഷകളിലായി 1200 തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെടുന്നത്.

Read More