Author: webadmin

ഗംഭീര അഭിപ്രായം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം പേരൻപിലെ ‘അൻപേ അൻപിൻ’ എന്ന മനോഹരഗാനം പുറത്തിറങ്ങി. യുവാൻ ശങ്കർ രാജ ഈണമിട്ട് കാർത്തിക് ആലപിച്ച ഈ ഗാനത്തിന്റെ റിലീസിനായി പ്രേക്ഷകർ ഏറെ കാത്തിരുന്നതാണ്. മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പല അഭിനയ മുഹൂർത്തങ്ങളും ഗാനത്തിലൂടെ കടന്നു പോകുന്നുണ്ട്. തമിഴിലെ നവ തലമുറ സംവിധായകരിൽ പ്രധാനിയും ദേശീയ പുരസ്‌കാര ജേതാവുമായ റാമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. തെന്നിന്ത്യൻ താരസുന്ദരി അഞ്ജലിയാണ് നായിക. പ്രശസ്ത ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഇഷ്ടത്തിന്റെയും അതുമായി ബന്ധപ്പെടുന്ന സംഭവവികാസങ്ങളുടെയും ചിത്രം. അമുദൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്.

Read More

നിരവധി ചലച്ചിത്രമേളകളിൽ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പേരൻപ് തീയറ്ററുകളിൽ നിന്നും ഗംഭീര റിപ്പോർട്ടാണ് നേടി കൊണ്ടിരിക്കുന്നത്. മികച്ചൊരു ചിത്രം കണ്ടിറങ്ങിയ സന്തോഷത്തിലാണ് പ്രേക്ഷകർ ഏവരും. അതോടൊപ്പം തന്നെ ബോക്‌സ് ഓഫീസിലും ഗംഭീര പ്രകടനമാണ് ചിത്രം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി നാലു ദിനം പിന്നിടുമ്പോള്‍ ചിത്രം 10 കോടി രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചു കൊണ്ടിരിക്കെ ഐഎംഡിബി റേറ്റിംഗിലും പേരമ്പിന്റെ വമ്പ് കുതിക്കുകയാണ്. 10 ല്‍ 9.8 റേറ്റിംഗാണ് ഇപ്പോള്‍ ചിത്രത്തിനുള്ളത്. ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു തമിഴ് സിനിമ ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴില്‍ തിരിച്ചെത്തുന്ന മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് തമിഴകത്തുനിന്നും ലഭിക്കുന്നത്. മറ്റൊരു അന്യഭാഷ നടനും ലഭിക്കാത്ത വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍ സജീവമായി രംഗത്തുണ്ട്. ഒരു…

Read More

നിവിൻ പോളി എന്ന സൂപ്പർ നായകനെയും വിനീത് ശ്രീനിവാസൻ കഴിവുറ്റ സംവിധായകനെയും അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിങ്ങനെ നിരവധി താരങ്ങളെയും മലയാളത്തിന് സമ്മാനിച്ച ചിത്രമാണ് 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം. പ്രകാശനും സന്തോഷും കുട്ടുവും പുരുഷുവും പ്രവീണും അടങ്ങിയ മലർവാടിക്കൂട്ടം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു ഗ്യാങ് തന്നെയാണ്. 9 വർഷങ്ങൾക്കിപ്പുറം മലർവാടിക്കൂട്ടവും അവരുടെ കൂടെയുണ്ടായിരുന്നവരും വീണ്ടും ഒന്നിക്കുകയാണ്. അജു വർഗീസ് നിർമാതാവ് കൂടിയാകുന്ന ലൗ ആക്ഷൻ ഡ്രാമയിലൂടെയാണ് അവർ എല്ലാവരും വീണ്ടും എത്തുന്നത്. മലർവാടി ആർട്സ് ക്ലബ്ബിന്റെ തിരക്കഥയും സംവിധാനവും വിനീത് ശ്രീനിവാസനും ലൗ ആക്ഷൻ ഡ്രാമയുടെ തിരക്കഥയും സംവിധാനവും വിനീതിന്റെ അനുജൻ ധ്യാൻ ശ്രീനിവാസനുമാണ് എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായിക. സാമ്പത്തിക അടിത്തറയുള്ള നാട്ടിലെ ഉയർന്ന കുടുംബാംഗമാണ് ദിനേശൻ. ഒരു വിവാഹച്ചടങ്ങിനിടയിലാണ് മലയാളവും തമിഴും ഒരുപോലെ കൈകാര്യം ചെയ്യുന്ന ശോഭയെ ദിനേശൻ…

Read More

ശ്രീധരന്റെ ഒന്നാം മുറിവ്, അർത്ഥം , കളിക്കളം, ഗോളാന്തര വാർത്ത, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മമ്മൂട്ടി – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രമാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം. എസ് എന്‍ സ്വാമി തിരക്കഥയൊരുക്കിയ ചിത്രം 1997 നവംബറിലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി, ശ്രുതി, തിലകന്‍, ശ്രീനിവാസന്‍, കാവ്യ മാധവന്‍ പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇത്രയും വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടുമൊന്നിക്കുന്ന എന്ന സന്തോഷം സത്യൻ അന്തിക്കാട് തന്നെയാണ് പങ്ക് വെച്ചത്. “മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കളിക്കളവും അര്‍ഥവും ഗംഭീര വിജയമായിരുന്നു. മമ്മൂട്ടിയും കൂടി നിര്‍മ്മാണ പങ്കാളിയായ ചിത്രമാണ് നാടോടിക്കാറ്റ്. മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്.…

Read More

ഏതൊരു അഭിമുഖത്തിലും സ്റ്റേജ് ഷോയിലും മമ്മൂക്കയോട് അറിയാതെ ആണെങ്കിലും ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ് ‘ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം എന്താണ്?’ എന്നത്. ഇന്നലെ കൊച്ചിയിൽ നടന്ന യാത്ര ട്രെയ്‌ലർ ലോഞ്ചിലും മമ്മൂക്കയോട് ഈ ചോദ്യം അവതാരിക ചോദിച്ചു. വളരെ രസകരമായ ഒരു മറുപടിയാണ് മമ്മൂക്ക അതിന് നൽകിയത്. “യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല.” ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും എല്ലാ ജനങ്ങളും ഒരേപോലെ സ്നേഹിച്ചിരുന്ന വ്യക്തിയുമായ Dr വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം തിരശീലയിൽ എത്തുന്ന ചിത്രമാണ് ‘യാത്ര’. അദ്ദേഹത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തിച്ച ഒരു വേനൽക്കാലത്തെ ഒരു കാൽനട യാത്രയാണ് ചിത്രത്തിന്റെ…

Read More

വിവാദങ്ങൾ കൂട്ടുപിടിച്ച മാമാങ്കത്തിന് പിന്നിലെ വെളിപ്പെടുത്തലുകളുമായി സംവിധായകൻ സജീവ് പിള്ള. സംവിധായകനും താരങ്ങളുമടക്കം നിരവധി പേരെ മാറ്റിയ ചിത്രം ഇപ്പോൾ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വിവാദങ്ങൾക്ക് ഇടയിലും ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു. പദ്മകുമാറാണ് ആ ഭാഗം സംവിധാനം ചെയ്യുന്നത്. സജീവ് പിള്ളയുടെ വാർത്താക്കുറിപ്പ് ഞാന്‍ സജീവ് പിള്ള. മാമാങ്കത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമാണ്. മാമാങ്കവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ അടുത്തകാലത്ത് പുറത്തുവന്നു. എന്നോട് പലരും പലതും ചോദിച്ചുവെങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഇതുവരെ പരസ്യമായി ചര്‍ച്ച ചെയ്തിട്ടില്ല. ധ്രുവന്‍ എന്ന നടന്‍റെയും ഇന്ത്യയിലെ തന്നെ മികച്ചവരിൽപെടുന്ന വലിയ നിരയെയും പുറത്താക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ എന്റെ നേര്‍ക്കു വന്ന ചില ചോദ്യങ്ങള്‍ക്ക് അറിയില്ല എന്ന മറുപടി പറഞ്ഞത് ചര്‍ച്ചാവിഷയമായി എന്നത് ശരിയാണ്. അറിയില്ല എന്നു പറഞ്ഞത് ശരിക്കും എനിക്ക് ആ കാര്യത്തെപ്പറ്റി അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. എന്നാല്‍, എനിക്കെതിരെ നിറയെ ആരോപണങ്ങളുമായി നിര്‍മാതാവ് ശ്രീ. വേണു കുന്നപ്പള്ളി അടുത്തിടെ ഒരു…

Read More

പ്രണവ് മോഹൻലാലിൻറെ അഭിനയത്തേയും കരിയറിനെയും കുറിച്ച് തുറന്ന് പറഞ്ഞ് മോഹൻലാൽ. ദൈവാനുഗ്രഹവും അവന്‍റെ കഴിവുമാണ് എല്ലാം തീരുമാനിക്കുക. കഴിവുണ്ടെങ്കിൽ അഭിനയം തുടരും, അല്ലെങ്കില്‍ അവൻ വേറെ ജോലി കണ്ടെത്തുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു. പുതിയ ചിത്രം മരക്കാറിനെ കുറിച്ചും സംവിധായകൻ പ്രിയദർശനെ കുറിച്ചും മോഹൻലാൽ വിശേഷങ്ങൾ പങ്ക് വെച്ചു. മരക്കാർ അങ്ങനെ വലുതായി പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ഇത്ര വലിയൊരു ചിത്രം ചെയ്യുമെന്നോ അതിൽ പ്രണവും കല്യാണിയുമൊക്കെ അഭിനയിക്കുമെന്നോ ഒന്നും കരുതിയിരുന്നില്ല, പക്ഷേ അത് സംഭവിച്ചു. ഇതുപോലെ മറ്റനേകം കാര്യങ്ങളും സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ജീവിതത്തില്‍ നല്ല കാര്യങ്ങൾ സംഭവിച്ചപ്പോഴെല്ലാം പ്രിയൻ ഒപ്പമുണ്ടായിരുന്നു. ആദ്യത്തെ സംസ്കൃത നാടകം അവതരിപ്പിച്ചപ്പോൾ, പദ്മ പുരസ്കാരം ലഭിച്ചപ്പോൾ എല്ലാം കൂടെയുണ്ടായിരുന്നു. അവാര്‍‌ഡ് വാർത്ത അറി‍ഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന എല്ലാവരുമായും ആ സന്തോഷം പങ്കുവെച്ചു.

Read More

ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ മമ്മൂക്ക നായകനായ വൈശാഖ് ചിത്രം മധുരരാജയിൽ ചുവട് വെക്കുന്ന എന്ന വാർത്ത മലയാളി പ്രേക്ഷകരെ ചെറുതായിട്ടൊന്നുമല്ല ആവേശം കൊള്ളിച്ചത്. മ്മൂക്കക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ മധുരരാജ ലൊക്കേഷൻ സ്റ്റിലും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സണ്ണി ലിയോൺ ഇപ്പോൾ. മമ്മൂട്ടി സാറിനെ പരിചയപ്പെടണമെന്നും ഒപ്പം വര്‍ക്ക് ചെയ്യണമെന്നും താൻ ആഗ്രഹിച്ചിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സണ്ണി പറഞ്ഞു. മധുരരാജയിലെ ആ ഗാനം വലിയ ഹിറ്റാവുമെന്നാണ് കരുതുന്നത് എന്നും അവർ പറഞ്ഞു. “കേള്‍ക്കുന്നവരുടെ ശ്രദ്ധ പെട്ടെന്ന് പിടിക്കുന്ന ഒരു പാട്ടാണത്, വരികളുടെ അര്‍ഥം മനസിലായാലും ഇല്ലെങ്കിലും” സണ്ണി ലിയോണ്‍ പറയുന്നു. മധുരരാജയിലെ ഗാനരംഗത്തില്‍ ലിപ്‌സിങ്ക് ചെയ്തതില്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്നും സണ്ണി പറയുന്നു. ‘അതത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. പാട്ടിന്റെ വരികള്‍ എനിക്ക് നേരത്തേ കിട്ടിയിരുന്നു. ഷൂട്ടിംഗ് ആരംഭിക്കുംമുന്‍പേ ഞാനത് ഹൃദിസ്ഥമാക്കിയിരുന്നു.’ ലിപ്‌സിങ്കിംഗ് പ്രശ്‌നമായിരുന്നില്ലെങ്കിലും കൊറിയോഗ്രാഫര്‍ രാജു സുന്ദരം ഒരുക്കിയ സ്റ്റെപ്പുകള്‍ അത്ര അനായാസം…

Read More

മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ ഇന്നലെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്ന ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ വെച്ചാണ് സംഭവം. യാഷ് ആയിരുന്നു മുഖ്യ അതിഥി. ‘സുഖമാണോ കൊച്ചി’ എന്ന് സംസാരിച്ചു തുടങ്ങിയ യാഷ്‌ മലയാളത്തിൽ സംസാരിക്കാൻ താൻ പരമാവധി ശ്രമിച്ചെങ്കിലും മലയാളം ഇച്ചിരി പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് മമ്മൂക്കയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ദി കിംഗിലെ കിടിലൻ സംഭാഷണവും പറഞ്ഞ്‌ യാഷ്‌ ആരാധകരുടെ കൈയ്യടി നേടി. മലയാളം പഠിക്കണമെങ്കിൽ സെൻസ് വേണം, സെൻസിബിലിറ്റി വേണം സെൻസിറ്റിവിറ്റി വേണം എന്നായിരുന്നു യാഷ് പറഞ്ഞത്. കൂടാതെ ‘ജോസഫ് അലക്‌സ്’ സ്റ്റൈലിൽ മുടി പുറകിലേക്ക് ഒരു തലോടലും..! ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും എല്ലാ ജനങ്ങളും ഒരേപോലെ സ്നേഹിച്ചിരുന്ന വ്യക്തിയുമായ Dr വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം തിരശീലയിൽ എത്തുന്ന ചിത്രമാണ് ‘യാത്ര’. അദ്ദേഹത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തിച്ച ഒരു വേനൽക്കാലത്തെ ഒരു കാൽനട യാത്രയാണ് ചിത്രത്തിന്റെ ആധാരം. രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം…

Read More

കൊളംബിയൻ അക്കാദമി എന്ന ചിത്രത്തിന് വേണ്ടി അജു വർഗീസും ഷാൻ റഹ്മാനും ചേർന്ന് ആലപിച്ച ലഹരി ഈ ലഹരി എന്ന ഗാനം ശ്രദ്ധേയമാകുന്നു.അഖിൽ രാജ് അടിമാലി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചത് ആലോഷ്യ പീറ്റർ ആണ്.അജു വർഗീസ്,സലിം കുമാർ,അഞ്ജലി നായർ,ധർമജൻ തുടങ്ങിയവർ അഭിനയിക്കുന്നു.

Read More