Author: webadmin

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ ഫെബ്രുവരി 7ന് റിലീസിനെത്തും.മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്‌ആര്‍. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്.ചിത്രത്തിന്റെ മലയാളം ട്രയ്ലർ കാണാം

Read More

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.ചിത്രത്തിലെ താരങ്ങളുടെ ഏറ്റവും പുതിയ അഭിമുഖം കാണാം

Read More

വളരെയേറെ ചിത്രങ്ങൾ പിറന്ന കോടതി മുറിയിൽ നിന്നും ഒരു റിയലിസ്റ്റിക് സ്റ്റോറിയുമായി ആസിഫ് അലി എത്തുന്ന O.P.160/18 കക്ഷി അമ്മിണിപ്പിള്ളയുടെ മനോഹരമായ ടീസർ പുറത്തിറങ്ങി. ദിൻജിത് അയ്യത്താൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സനിലേഷ് ശിവനാണ്. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് രാഹുൽ രമേശാണ്. ജേക്സ് ബിജോയ് പശ്ചാത്തല സംഗീതവും അരുൺ മുരളീധരൻ, സാമുവൽ അബി എന്നിവർ ഗാനങ്ങളും ഒരുക്കുന്നു. തലശ്ശേരിയിലെ ഒരു കോടതിമുറിയിൽ നടക്കുന്ന അസാധാരണമായ ഒരു കേസിന്റെ രസകരമായ അവതരണമാണ് ചിത്രം. ആസിഫ് അലിയെ കൂടാതെ വിജയരാഘവൻ, ബേസിൽ ജോസഫ്, അഹമ്മദ് സിദ്ധിഖ്, അശ്വതി മനോഹരൻ, സരയൂ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Read More

വർഷങ്ങളായി മലയാളി കേൾക്കുന്ന ചലച്ചിത്ര രംഗത്തെ പല ശബ്ദങ്ങൾക്കും പിന്നിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഭാഗ്യലക്ഷ്‌മി. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലും തന്റെ ശബ്‌ദം ഉയർത്തുന്ന ഭാഗ്യലക്ഷ്‌മിയുടെ പുതിയ പ്രവർത്തി ഏവരെയും അമ്പരപ്പിച്ചിരിക്കുക മാത്രമല്ല ചെയ്‌തിരിക്കുന്നത്‌. ഒരു പ്രചോദനം കൂടിയാണ് പകർന്നിരിക്കുന്നത്. കാൻസർ രോഗബാധിതർക്കായി തന്റെ നീളമേറിയ തലമുടി ദാനം ചെയ്‌തിരിക്കുകയാണ് ഭാഗ്യലക്ഷ്‌മി. ലോക കാൻസർ ദിനത്തിൽ തന്നെയാണ് ഇത്തരം ഒരു പ്രവൃത്തി ഭാഗ്യലക്ഷ്‌മി ചെയ്‌തിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്. ഒരുപാട് കാലമായി തലമുടി ദാനം ചെയ്യണമെന്ന് വിചാരിക്കുന്നുണ്ട്. പക്ഷെ പലരോടും ഇതിനെക്കുറിച്ച് പറയുമ്പോൾ ചേച്ചിക്ക് തലമുടിയുള്ളതാണ് ഭംഗി, വെട്ടിക്കളയരുതെന്നൊക്കെ പറയും. തലമുടി പിന്നിയിടുമ്പോഴും അഴിച്ചിടുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടും. ഇതൊക്കെ കേട്ടുകഴിയുമ്പോൾ തലമുടി മുറിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻവലിയും. ഇത്തവണ പക്ഷെ ആരോടും അഭിപ്രായം ചോദിക്കാൻ പോയില്ല. കാൻസർ ബോധവത്കരണ പരിപാടിയിൽ മുഖ്യാതിഥി ആയാണ് ഞാൻ പോയത്. അവിടെ ചെന്നിട്ടാണ് അവരോട് ഞാൻ തലമുടി ദാനം ചെയ്യാൻ തയാറാണെന്ന് പറയുന്നത്. വെറുതെ പറച്ചിൽകൊണ്ടുമാത്രം കാര്യമില്ലല്ലോ,…

Read More

സോഷ്യൽ മീഡിയയെ ചുരുങ്ങിയ സമയം കൊണ്ട് കീഴടക്കിയ ഒന്നാണ് 10 ഇയർ ചലഞ്ച്. 10 വർഷത്തെ ഇടവേളയിൽ ഉണ്ടായ മാറ്റങ്ങൾ പങ്ക് വെച്ച് സെലിബ്രിറ്റികൾ അടക്കം അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു ചിത്രമാണ് നടിയും ഗായികയുമായ മമ്ത മോഹൻദാസ് ഷെയർ ചെയ്തത്. 2009ൽ കാൻസർ പിടിപെട്ട മമ്ത നീണ്ട പോരാട്ടത്തിന് ശേഷം തിരികെ എത്തിയ അനുഭവമാണ് 10 ഇയർ ചലഞ്ചിലൂടെ പങ്ക് വെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പേജ് വഴിയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. “എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് എല്ലാം മാറ്റി മറിച്ച ഒരു വർഷമാണ് 2009. കഴിഞ്ഞ പോയ 10 വർഷങ്ങൾ തികഞ്ഞൊരു വെല്ലുവിളി തന്നെയായിരുന്നു. 2019ൽ തിരിഞ്ഞ് നോക്കുമ്പോൾ വിശ്രമമില്ലാതെ പോരാടി, തളർന്നു പോകാതെ ഞാൻ അതിജീവിച്ചുവെന്ന് അഭിമാനത്തോടെ തന്നെ ഞാൻ തിരിച്ചറിയുന്നു. ഇത്രയധികം വർഷം പോസിറ്റീവായി നിലനിൽക്കുക എന്നത് എന്ത് കൊണ്ട് ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ…

Read More

മമ്മൂക്കയെ നായകനക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം ഓരോ ദിനവും കൂടുതൽ വിവാദങ്ങളിലേക്ക് ചെന്നെത്തുകയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആയപ്പോഴേക്കും ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച പലരേയും ഒഴിവാക്കിയിരിക്കുകയാണ് നിർമാതാവ്. ഇപ്പോഴിതാ മാമാങ്കത്തിന്റെ ചിത്രീകരണം തുടങ്ങിയത് മുതൽ കൂടെ ഉണ്ടായിരുന്ന ആദി കിരൺ എന്ന അണിയറപ്രവർത്തകന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. സജീവ് പിള്ളയ്ക്ക് മാമാങ്കമെന്ന സിനിമയുമായി ഇനിയൊരു ബന്ധവുമില്ല എന്ന നിര്‍മ്മാതാവിന്റെ വാക്കുകളാണ് ഈ കുറിപ്പിന് ആധാരം. കുഞ്ഞുമായി പെറ്റമ്മയ്ക്കിനി യാതൊരു ബന്ധവുമില്ലെന്ന് വളര്‍ത്തച്ഛന്‍ പറയുമ്പോലെ അതിക്രൂരവും നൈതികതയ്ക്ക് നിരക്കാത്തതും നിഷ്ഠൂരവുമാണ് ആ വാക്കുകള്‍.. ഞാന്‍ മാമാങ്കമെന്ന ചിത്രത്തില്‍ ആദ്യം ജോയിന്‍ ചെയ്യുന്ന സംഘാംഗമാണ്, 2017 ജൂണ്‍ മാസത്തിലായിരുന്നു അത്. അന്നു മുതല്‍ സംവിധായകന്റെ ആ ബൃഹത് സ്വപ്നമെന്താണെന്നും അതിനായി അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം എന്തുമാത്രമുണ്ടെന്നും അടുത്തറിയാം. അദ്ദേഹം കഴിവുകെട്ടവനാണെന്നും മോശം പ്രോഡക്ട് ഉണ്ടാക്കിയിരിക്കുന്നു എന്നുമൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്നത് ഇതൊക്കെ നന്നായറിയുന്ന ഞങ്ങളെപ്പോലുള്ളവരെ ചെറുതല്ലാത്ത വിധം അസ്വസ്ഥരാക്കുന്നുണ്ട്. ജോയിന്‍ ചെയ്ത…

Read More

മോഹൻലാൽ ബി ജെ പി സ്ഥാനാർത്ഥിയായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരണവുമായി മോഹൻലാൽ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന പല തവണ പറഞ്ഞിട്ടുള്ളതാണെന്നും വീണ്ടും ആവർത്തിക്കുന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയ പാർട്ടികൾക്കു അവർക്കു മത്സരിപ്പിക്കാൻ സാധ്യതയുള്ളവരുടെ പേര് പറയുക സ്വാഭാവികം. അതിൽ ഒരു തെറ്റും പറയാനാകില്ല. എന്നാൽ മത്സരിക്കണോയെന്നു തീരുമാനിക്കേണ്ടത് വ്യക്തി മാത്രമാണ്. ഇതൊന്നും സമ്മർദ്ദം ചെലുത്തി ചെന്നിരിക്കാവുന്ന കസേരയാണെന്നു ഞാൻ കരുതുന്നില്ല. എനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ട്. അത് പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അറിയാവുന്ന ഒരു തൊഴിൽ ചെയ്ത് ജീവിക്കുകയാണ്. അതിൽ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നെ തിരുത്തുകയും എന്നിലുണ്ടെന്നു ചിലരെങ്കിലും കരുതുന്ന നടനെ പുറത്തെത്തിക്കുകയും ചെയ്യുന്നത് കാണികളാണ്. ഞാൻ അവരോടൊപ്പം നിൽക്കുകയാണ്. അവർക്കോരോരുത്തർക്കും രാഷ്ട്രീയം ഉള്ളതുപോലെ എനിക്കുമുണ്ട്. എന്നെ കൂടുതൽ തിരുത്തുകയും കൂടുതൽ നന്നായി ജോലി ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നതാണ് ഞാൻ ഓരോരുത്തരിലും നിന്നും പ്രതീക്ഷിക്കുന്നത്. തൽക്കാലം ഒരു വിവാദത്തിലേക്കും എന്നെ വലിച്ചിഴക്കരുത്.”

Read More

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പേരല്‍പിനെ പ്രശംസിച്ച്‌ മമ്മൂട്ടിയുടെ അടുത്ത സിനിമയായ യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ്. തന്റെ ചിത്രമായ യാത്ര കണ്ടില്ലെങ്കില്‍ തന്നെയും എല്ലാവരും പേരന്‍പ് കാണണമെന്നാണ് മഹി പറയുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോസ്റ്റ് ചുവടെ ‘ഒരു കഥാപാത്രമായി മാറാനും രൂപാന്തരപ്പെടാനും മമ്മൂട്ടി സാറിനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. യാത്രയില്‍ വൈഎസ്‌ആര്‍ ആയി അദ്ദേഹത്തെ കാണാനും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുമുള്ള ഭാഗ്യം ലഭിച്ചു. പേരന്‍പ് കണ്ടു. മുന്‍പ് അദ്ദേഹം അവതരിപ്പിച്ച ഏതെങ്കിലുമൊരു കഥാപാത്രവുമായി യാതൊരു വിധത്തിലും സാമ്യം തോന്നുന്നതായിരുന്നില്ല പേരന്‍പിലെ കഥാപാത്രം, അവരുടെ നിഴലുകള്‍ പോലുമുണ്ടായിരുന്നില്ല. അമുദന്‍ (പേരന്‍പ്) ദേവ (ദളപതി) ഭാസ്‌കര പട്ടേല്‍ (വിധേയന്‍) സ്‌കൂള്‍ ടീച്ചര്‍ (തനിയാവര്‍ത്തനം) പാപ്പ, അമുദന്‍, വിജി, മീര. എന്തിന് ആ മഞ്ഞിനും പൂച്ചക്കും വരെ എന്തെങ്കിലുമൊക്കെ എന്നോട് പറയാനുണ്ടായിരുന്നു. കഥപറഞ്ഞ റാമിനെ വണങ്ങുന്നു. കൂടുതല്‍ വാക്കുകള്‍ പറയാനില്ല, എനിക്കിങ്ങനെ കഥ പറയാനാകില്ലല്ലോ എന്ന…

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് എന്റർടൈനറാണ് മധുര രാജ. സുപ്പർ ഹിറ്റായ പോക്കിരി രാജയുടെ രണ്ടാം ഭാഗം പോലെയാണ് മധുര രാജ ഒരുക്കിയിരിക്കുന്നത്. വൈശാഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സണ്ണി ലിയോൺ ഐറ്റം ഡാൻസിൽ എത്തുന്നുണ്ട്. ഇതിനിടെ മമ്മൂട്ടി നായകനായ പേരൻപ് കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തി.ഗംഭീര പ്രതികരണമാണ് ആദ്യ ഷോ മുതൽ തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്.അടുത്ത കാലത്ത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സിനിമയാണ് പേരൻപ് തുടങ്ങിയ അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. പേരൻപിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം മധുരരാജയുടെ ലൊക്കേഷനിൽ വെച്ച് ആഘോഷിക്കുകയുണ്ടായി.സംവിധായകൻ വൈശാഖ്, പീറ്റർ ഹെയ്ൻ,നിർമാതാവ് നെൽസൻ തുടങ്ങിയവർ വിജയാഘോഷത്തിൽ പങ്കെടുത്തു

Read More

നവാഗതനായ ബിലഹരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, കൃഷ്ണശങ്കർ,ശ്രീനാഥ് ഭാസി തുടങ്ങിയവർ വേഷമിട്ട ചിത്രമാണ് അള്ള് രാമേന്ദ്രൻ.ആഷിക് ഉസ്മാൻ നിർമാണം നിർവഹിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ഇതുവരെ മലയാള സിനിമ കാണാത്ത തരത്തിൽ ഒരു പ്രതികാര കഥ ചർച്ച ചെയ്യുന്ന സിനിമ പുതുമയുള്ള ആവിഷ്കരണം കൊണ്ടും സമ്പന്നമാണ്.ഇവയൊക്കെയുണ്ടെങ്കിലും ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച രാമേന്ദ്രൻ എന്ന കഥാപാത്രം തന്നെയാണ്. സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് രാമേന്ദ്രൻ പോലീസ്.കരിയറിൽ അധികം പോലീസ് റോളുകൾ ഒന്നും ചെയ്തിട്ടില്ലാത്ത താരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് ചിത്രത്തിൽ സംവിധായകൻ ഒരുക്കി വെച്ചിരുന്നത്.കഴിഞ്ഞ വർഷം നിരവധി റോം-കോം സിനിമകളുടെ ഭാഗമായ കുഞ്ചാക്കോ ബോബനിൽ നിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു അള്ള് രാമേന്ദ്രനിലെ രാമേന്ദ്രൻ. പതിവ് കോമഡി-ചോക്ലേറ്റ് നായകനിൽ നിന്നുമുള്ള ഉയർത്തെഴുന്നേൽപ്പ് കൂടിയാണ് ചാക്കോച്ചന് ഈ സിനിമയും കഥാപാത്രവും.അത്രമേൽ മികവോടും ഭംഗിയോടും കൂടിയാണ് ഈ കഥാപാത്രത്തിന് ചാക്കോച്ചൻ ജീവൻ നൽകിയത്.ഇതുവരെ…

Read More