Author: webadmin

മമ്മൂക്ക സമ്മാനിച്ച ഒരു സമ്മാനം ഇന്നും ജി എസ് പ്രദീപ് തന്റെ നെഞ്ചോട് ചേർത്ത് വെച്ചിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും നഷ്ടപ്പെടുത്താത്ത ആ സമ്മാനത്തെ കുറിച്ച് താൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന സ്വർണ്ണമത്സ്യങ്ങൾ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ വെച്ച് ജി എസ് പ്രദീപ് തുറന്ന് പറഞ്ഞു. മമ്മൂക്കയെ സാക്ഷി നിർത്തിയാണ് അദ്ദേഹം ഇത് പറഞ്ഞതും. “എന്‍റെ കോട്ടിന് ഇടതുഭാഗത്ത് നെഞ്ചോട് ചേര്‍ത്ത് ഒരു കുതിരയുടെ രൂപം കുത്തി വച്ചിട്ടുണ്ട്. അതിനെ കുറിച്ച് പലരും എന്നോട് ചോദിക്കാറുണ്ട്. എല്ലാം നഷ്ടപ്പെട്ടിട്ടും, വീട് പോയിട്ടും എന്ത് പ്രതിസന്ധിയുണ്ടായിട്ടും താന്‍ വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യാത്ത ഒന്നാണത്. ഇത് എന്നെ ഞാനാക്കിയ, അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചാനലിന്റെ ചെയര്‍മാനും ഏവർക്കും പ്രിയങ്കരനുമായ മമ്മൂക്ക എനിക്ക് നെഞ്ചില്‍ കുത്തിത്തന്നതാണ്. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്താറുണ്ട്. ഇത് ധരിക്കുന്നത് മനസ്സുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ തെറ്റ് ചെയ്യരുതെന്ന് ഓര്‍മപ്പെടുത്തലാണ്.”

Read More

പുതിയതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ മമ്മൂട്ടിയോ മോഹൻലാലോ നായകനായാൽ കുഴഞ്ഞേനെ എന്ന് സംവിധാകൻ കമൽ. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടലില്‍ നായകന്‍ വിനായകനാണ്. ചിത്രത്തിന്റെ പൂജാവേളയിലാണ് കമല്‍ മനസ് തുറന്നത്. “താരങ്ങള്‍ വേണ്ട എന്ന് നിര്‍മ്മാതാവ് പറഞ്ഞതായിരുന്നു എന്റെ ആദ്യത്തെ ആശ്വാസം. മമ്മൂക്ക വേണം, മോഹന്‍ലാല്‍ വേണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ കുഴഞ്ഞേനെ. കാരണം സിനിമ നീണ്ടു പോകും മൂന്നുനാല് വര്‍ഷം കാത്തിരിക്കേണ്ടി വരും.മമ്മൂട്ടിയോട് എനിക്ക് നന്ദിയുണ്ട്. ഞാന്‍ എപ്പോള്‍ പൂജയ്ക്ക് വിളിച്ചാലും അദ്ദേഹം വരും പക്ഷെ സിനിമയുടെ കാര്യവുമായി ചെല്ലുമ്പോള്‍ നാലഞ്ച് വര്‍ഷം കഴിയട്ടെ എന്നായിരിക്കും പറയുക. എന്നാല്‍ അതില്‍ എനിക്ക് അഭിമാനമാണുള്ളത്. ഞങ്ങളുടെയൊക്കെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമാണ്.” കമല്‍ പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിര്‍വഹിക്കും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, ഗബ്രി ജോസ്,…

Read More

സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ ‘ചെരാതുകൾ’ എന്ന ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. സിതാര കൃഷ്ണകുമാറും സുഷിൻ ശ്യാമും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സുഷിൻ ശ്യാം തന്നെയാണ്. അൻവർ അലിയുടേതാണ് വരികൾ. ശ്യാം പുഷ്ക്കരൻ തിരക്കഥയും നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാണവും നിർവഹിക്കുന്ന ചിത്രം ഫെബ്രുവരി 7ന് തീയറ്ററുകളിൽ എത്തും. ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്.

Read More

അമ്പിളിദേവിയുടെയും ആദിത്യന്റെയും വിവാഹം വഴി തെളിച്ചിരിക്കുന്നത് വമ്പൻ വിവാദങ്ങളിലേക്കാണ്. ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്ന പ്രചാരണത്തോടെ തുടങ്ങിയ വിവാദം, അമ്പിളിയുടെ മുൻഭർത്താവ് ലോവൽ ഷൂട്ടിംഗ് സൈറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചതോടെ കൂടുതൽ വിവാദമായി. ലോവലിനെതിരെ ആദിത്യനും അമ്പിളിയും രംഗത്തെത്തി. ഇപ്പോൾ തന്റെ കുടുംബജീവിതം തകർത്തത് ആദിത്യൻ ആണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലോവൽ. “ഇപ്പോഴും അതിനൊരു കൃത്യമായ മറുപടി പറയാൻ എനിക്ക് അറിയില്ല. എല്ലാ ദമ്പതിമാർക്കും ഇടയിലും ഉണ്ടാവില്ലേ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ. പിന്നെ, എനിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നും മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും പുറത്തു നിന്നു പലരും അമ്പിളിയെ വിളിച്ചു പറഞ്ഞു. ജീവിതം തകർക്കാൻ ചിലർ വച്ച പാരകൾ.” ലോവൽ വെളിപ്പെടുത്തി. ആ കൂട്ടത്തിൽ ആദിത്യനും ഉണ്ടോയെന്ന ചോദ്യത്തിന് ലോവലിന്റെ മറുപടി ഇപ്രകാരമായിരുന്നു. “തീർച്ചയായും. എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം…

Read More

മമ്മൂക്കയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഇപ്പോൾ വിവാദങ്ങളുടെ പിന്നാലെയാണ്. ‘മാമാങ്ക’വുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാവുന്നതാണെങ്കിൽ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ട്വീറ്ററിലൂടെയാണ് റസൂൽ പൂക്കുട്ടി ഈ കാര്യം വ്യക്തമാക്കിയത്. 2018 താൻ വായിച്ച തിരക്കഥകളിൽ ഏറ്റവും മികച്ച തിരകഥകളിൽ ഒന്നാണ് മാമാങ്കം. അന്തർദേശീയ തലത്തിൽ മലയാള സിനിമയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സാധ്യതകളും മാമാങ്കത്തിനുണ്ട്. അത്തരമൊരു സിനിമ ഇത്തരത്തിൽ അവസാനിച്ചതിൽ സങ്കടമുണ്ടെന്നും റസൂൽ കുറിച്ചു. If the news on #Mamankam film is to be believed, it’s a shame on the creative community of #MalayalamCinema It was one of the best script I had read in 2018, it had all the possibility…

Read More

ഇന്നലെ കൊച്ചി PVRൽ വെച്ച് നടന്ന മമ്മൂക്ക ചിത്രം പേരൻപ് പ്രീമിയർ ഷോ കണ്ടിറങ്ങിയവർക്കെല്ലാം ഗംഭീര അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയാനുള്ളത്. മമ്മൂട്ടിയുടേയും സാധന എന്ന പെൺകുട്ടിയുടെയും പ്രകടനത്തെ ഏറെ പ്രശംസിച്ചിരിക്കുകയാണ് ചിത്രം കണ്ടിറങ്ങിയ സിനിമ ലോകത്തെ പ്രമുഖർ. അതിനിടയിൽ ഏറെ ശ്രദ്ധേയമാകുകയാണ് അനു സിതാരയുടെ ഫേസ്ബുക്ക് കുറിപ്പ്. “അമിത പ്രതീക്ഷയോടെയാണ് പേരൻപ് കണ്ടത്. പക്ഷേ ചിത്രം എന്റെ ആ പ്രതീക്ഷകൾക്കും എല്ലാം ഏറെ അപ്പുറമാണ്. അത്ര മനോഹരമായിട്ടാണ് റാം സാർ ആ ചിത്രം ഒരുക്കിയിരിക്കുന്നത്.” മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലായെന്ന് അനു അഭിപ്രായപ്പെട്ടു. ഈ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്ന് ആണ് ഉറപ്പ് തരുന്നു. ഫെബ്രുവരി ഒന്നിനാണ് പേരൻപ് തീയറ്ററുകളിൽ എത്തുന്നത്.

Read More

നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്. ജോമോൾ, ജലജ, വിനീത് തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചേച്ചിക്ക് പിന്നാലെ വിദ്യ ഉണ്ണിയും സിനിമയിലെത്തിയിരുന്നു. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തുടക്കം കുറിച്ചത്. വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എൻജിനീയറങ്ങിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യ ഇപ്പോള്‍ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. PHOTO COURTESY: COCONUT WEDDING CINEMAS 

Read More

ഇപ്പോള്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ അമ്പിളി ദേവിക്കെതിരെയല്ല എന്നും, എല്ലാം തനിക്ക് നേരെയാണെന്നും ആദിത്യന്‍ പറഞ്ഞു. തന്നോട്ട് ശത്രുതയുള്ളവരാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. തങ്ങളുടെ വിവാഹം കേക്ക് മുറിച്ച്‌ ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം താനാണെന്നും ആദിത്യന്‍ കൂട്ടിച്ചേര്‍ത്തു. 18കൊല്ലമായി ഞാന്‍ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ എന്നും നടന്‍ ആദിത്യന്‍ ചോദിച്ചു. തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണ്. ഒരു വര്‍ക്ക് ലഭിച്ചാല്‍ അയാള്‍ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാന്‍ താമസം മാറി പോകാന്‍ വരെ കാരണക്കാരന്‍ അയാളാണ്. 2015 മുതല്‍ ഇയാള്‍ എന്നെ ഉപദ്രവിക്കുകയാണ്. എന്നോടുള്ള ശത്രുതയാണ് അവര്‍ ഇപ്പോള്‍ തീര്‍ക്കുന്നത്. പണ്ട് എനിക്ക് അമ്പിളി ദേവിയെ ഇഷ്ടമായിരുന്നു. അമ്പിളിയോടോ കുടുംബത്തോടോ ഞാനത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ലോവല്‍ എന്നെ പറ്റി മോശം പറഞ്ഞ് അത് മുടക്കി.…

Read More

ഈ വർഷം നിവിൻ പോളിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് മിഖായേൽ. ഹിറ്റ് മേക്കർ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.ചില കോണുകളിൽ നിന്ന് മനപ്പൂർവ്വം ചിത്രത്തെ കരിവാരി തേക്കുവാനുമുള്ള ശ്രമവും നടക്കുകയുണ്ടായി. എന്നാൽ രണ്ടാം വാരം കാര്യങ്ങൾ മാറിമറയുന്ന കാഴ്ചയാണ് കേരളത്തിലെ തിയറ്ററുകളിൽ കാണുന്നത്.ആദ്യ ആഴ്ചയെക്കാൾ കൂടുതൽ സിനിമാപ്രേക്ഷകർ മിഖായേൽ കാണുവാൻ എത്തിയത് ഈ ആഴ്ചയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിനോടകം നിരവധി കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ഷോകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. കുടുംബപ്രേക്ഷകരുടെ വലിയ പിൻതുണയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് നിസംശയം പറയാം.മിക്ക തിയറ്ററുകളിലും കുടുംബപ്രേക്ഷകരുടെ നീണ്ട നിര തന്നെയാണ് ചിത്രം കാണുവാൻ വേണ്ടി എത്തുന്നത്.നാളുകൾക്ക് ശേഷം എത്തുന്ന മാസ്സ് ആക്ഷൻ എന്റർടൈനർ എന്ന നിലയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട് മിഖായേൽ.മുൻപ് നിവിൻ ചിത്രമായ ആക്ഷൻ ഹീറോ ബിജു രണ്ടാം വാരത്തിൽ ഉയർത്തെഴുന്നേറ്റത്തിന് സമാനമായ…

Read More

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് നയൻ.പൃഥ്വിരാജിന്റെ തന്നെ പ്രൊഡക്ഷൻ ആയ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നതും.100 ഡേയ്‌സ് ഓഫ് ലൗ സംവിധാനം ചെയ്ത ജെനസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം നിൽക്കുന്ന ശക്തമായ കഥാപാത്രമായി തന്നെയാണ് മമ്ത വേഷമിടുന്നത്.മംമ്തയും വമിഖാ ഗബ്ബിയുമാണ് നായികമാർ.പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ട്രയ്ലർ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. ചിത്രത്തിലെ അകലെ എന്ന ഗാനം ഇപ്പോൾ റിലീസായിരിക്കുകയാണ്.ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ഹരീബ് ഹുസൈനും ആനി എമിയും ചേർന്നാണ്.

Read More