Author: webadmin

നൂറ്റാണ്ടുകൾ മാറി മറിഞ്ഞാലും മറിഞ്ഞു വീഴാത്ത ചില ജാതി മത രാഷ്ട്രീയ മതിലുകളുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാഴ്ചകൾ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവർക്ക് മുൻപിൽ അതിന്റെ ഒരു യാഥാർഥ്യം കൂടി തുറന്ന് കാണിച്ചിരിക്കുകയാണ് അരുൺ ഗോപിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. റിലീസിന് മുന്നേ സംവിധായകൻ പറഞ്ഞതു പോലെ ഇതൊരു മാസ് മസാല ചിത്രമൊന്നുമല്ല. പലതും ഓർമിപ്പിക്കുന്ന, പലതിലേക്കും വിരൽ ചൂണ്ടുന്ന ഒരു സാധാരണ ചിത്രം. പക്ഷേ പല യാഥാർഥ്യങ്ങളും സത്യങ്ങളും ചിത്രം പ്രേക്ഷകനുമായി പങ്ക് വെക്കുന്നുണ്ട്. ഗോവയെ വിറപ്പിച്ചിരുന്ന പഴയ വീരഗാഥകൾ പാടി നടക്കുന്ന ബാബയുടെ മകനാണ് അപ്പു. ജീവിതത്തെ അതിന്റെ ഒഴുക്കിനൊപ്പം ആസ്വദിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരൻ. ഒരു ന്യൂ ഇയർ പാർട്ടിയിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ സയ എന്ന പെൺകുട്ടി അപ്പുവിന്റെ ജീവിതത്തിൽ സാരമായ മാറ്റം കൈവരുത്തുന്നു. ജനിച്ചു വളർന്ന ഗോവ…

Read More

നാളെ തീയറ്ററുകളിൽ എത്തുന്ന പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആശംസകളുമായി ഒടിയൻ തിരക്കഥാകൃത്ത് ഹരികൃഷ്‌ണൻ കോർണോത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ചിത്രത്തിനുള്ള ആശംസകളും കാണാനുള്ള ആഗ്രഹവും വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ… “അതീവ പ്രിയങ്കരനായ ചങ്ങാതിയാണ് അരുൺ ഗോപി. എന്റെ അനിയൻ. സുതാര്യവും മനോഹരവുമായ സ്നേഹം കൊണ്ടുമാത്രമല്ല അരുൺ എന്റെ പ്രിയങ്കരനാവുന്നത്; മലയാള സിനിമയിലെ യുവസംവിധായകരിൽ ഏറ്റവും പ്രതിഭാധനൻ എന്നതുകൊണ്ടുകൂടിയാണ്. രാമലീല എന്ന സിനിമയെ ക്രാഫ്റ്റിന്റെയും കാഴ്ചയുടെയും മികവുറ്റ അനുഭവമാക്കിയത് ഒരു പുതുമുഖസംവിധായകൻ ആണെന്നു പറയാനാവാത്തവിധമുള്ള മാജിക്ക് ആ സിനിമയ്ക്കുണ്ടായി. സിനിമ മാത്രം ശ്വസിക്കുന്ന ഒരാളുടെ, സിനിമയെടുക്കുന്നതിനെപ്പറ്റി മാത്രം സ്വപ്നം കാണുന്ന ഒരാളുടെ ആദ്യ കയ്യൊപ്പായിരുന്നു രാമലീല. എന്തൊരു ഗംഭീര കയ്യൊപ്പ്! നാളെ അരുണിന്റെ രണ്ടാം സിനിമ, പ്രിയപ്പെട്ട പ്രണവിന്റെയും രണ്ടാം സിനിമ, ‘ ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ റിലീസ് ചെയ്യുന്നു. പ്രതീക്ഷയുടെ ഒരു ഭാരവുമില്ലാതെ, സ്നേഹത്തിന്റെ കണ്ണുകൾകൊണ്ട് ഞാൻ ആ സിനിമ കാണും. നല്ല സിനിമ…

Read More

ബി ഉണ്ണിക്കൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ ട്രെയ്‌ലർ പുറത്തിറങ്ങി. കോമഡിയും സസ്‌പെൻസും നിറഞ്ഞ ട്രെയ്‌ലർ ഒരു മികച്ച ചിത്രം തന്നെ ഉറപ്പ് തരുന്നുണ്ട്. ദിലീപിനെ കൂടാതെ സിദ്ധിഖ്, രഞ്ജി പണിക്കർ, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, മമ്‌താ മോഹൻദാസ്, ലെന, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിയകോം 18 മോഷൻ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ അഖിൽ ജോർജും സംഗീത സംവിധാനം ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവരുമാണ്.

Read More

അരുൺ ഗോപി – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രത്തിൽ സയ ഡേവിഡാണ് നായിക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിനിടയിൽ നടന്ന ഒരിക്കലും മറക്കാനാവാത്ത. ഏറെ പേടിപ്പിച്ച ഒരു സംഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ അരുൺ ഗോപി. “തെങ്കാശിയിൽ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സമയം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലാണ് ഫൈറ്റിന്റെ ഷൂട്ട് നടക്കുന്നത്. ഒരു ടണലാണ്. ട്രെയിൻ കടന്നുപോകാനുള്ള ഒരു ഗ്യാപ്പേ ഉള്ളൂ.ടണൽ എത്തുമ്പോൾ താഴണം അല്ലെങ്കിൽ തല മുട്ടും. ഫുൾ ഫൈറ്റേഴ്‌സ് ഒരു സൈഡിൽ നിന്ന് ഫൈറ്റ് ചെയ്യുകയാണ്. പീറ്റർ ഹെയ്‌നാണ് ആക്ഷൻ. പുള്ളിയെ അറിയാമല്ലോ. എനിക്കാണ് ഭയങ്കര പേടിയാവുകയാണ്. അപ്പുവാണ് ആൾ, ടണൽ എത്തിയാലേ താഴത്തുള്ളൂ. ഞാൻ അവിടെ നിന്ന് വിളിച്ചു കൂവുകയാണ് ‘അപ്പു താഴ് താഴ്’ എന്ന്. എന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ ഈ നീളത്തിലും വണ്ണത്തിലും ഒരാളെ കൊണ്ടുപോയി കൊടുക്കാൻ പറ്റോ? ഞാൻ ഒക്കെ ശരിക്കും പ്രാർത്ഥനയോടെ നിന്ന് പോയി. കൂടെയുള്ളത് വിയറ്റ്നാമിൽ…

Read More

ഒരു അഡാർ ലൗവിലെ കണ്ണിറുക്കലും വെടി വെച്ചിടലും കൊണ്ടെല്ലാം ഇന്ത്യ മുഴുവൻ തരംഗമായ പ്രിയ വാര്യർ ഇത്തവണ തന്റെ സിഗ്നേച്ചർ സ്റ്റൈൽ കൊണ്ട് കീഴടക്കിയത് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുനെയാണ്. ഒരു അഡാർ ലൗ തെലുങ്ക് പതിപ്പ് ലവേഴ്‌സ് ഡേ ഓഡിയോ ലോഞ്ചിനിടയിലാണ് സംഭവം. ഒമർ ലുലു സംവിധാനം നിർവഹിക്കുന്ന ഒരു അഡാർ ലൗ ഫെബ്രുവരി 14നാണ് തീയറ്ററുകളിൽ എത്തുന്നത്. കന്നഡയിലും ചിത്രമെത്തുന്നുണ്ട്. ഷാൻ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ തന്നെ സൂപ്പർഹിറ്റാണ്. തീർത്തും പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Read More

വെള്ളം, യാത്രകൾ, സാഹസികതകൾ ഇവയെല്ലാം പ്രണവിനെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം നിറക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള സാഹസികതകളുടെ നിറഞ്ഞ കാഴ്‌ചകളുമായി അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. സാഹസികത നിറഞ്ഞ രംഗങ്ങൾ ചെയ്യാൻ ഡ്യൂപ്പിന്റെ ആവശ്യമില്ലാതെ മുന്നിട്ടിറങ്ങുന്ന പ്രണവ് ലൊക്കേഷനിലെ ഏവരെയും സ്തബ്ധരാക്കിയ ഒരു സംഭവത്തെ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. സിനിമ ഡാഡി എക്‌സ്‌ക്ലൂസീവ് ഫൺ ചാറ്റ് ഷോയായ എങ്കിലേ എന്നോട് പറ എന്ന പരിപാടിയിലാണ് അരുൺ ഗോപി മനസ്സ് തുറന്നത്. “ഞങ്ങൾ കടലിൽ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. വരുന്ന ഷോട്ടിൽ ജെറ്റ് സ്‌കി വേഗത്തിൽ ഓടിച്ചുവന്ന് അതിൽനിന്ന് കടലിലേക്ക് എടുത്തു ചാടണം. പ്രണവിന് കടലിലെ സാഹസികതയൊക്കെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങൾ വളരെ സൂക്ഷ്മതയോടെ ബോട്ടിൽ ക്യാമറ സെറ്റ് ചെയ്തു വച്ചു. ഞാൻ പ്രണവിനോട് പറഞ്ഞത് ജെറ്റ് സ്‌കി ഓടിച്ചുവന്ന് പതുക്കെ കടലിലേക്ക് ചാടണം എന്നാണ്. എന്നാൽ പ്രണവ് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. പ്രണവ് ജെറ്റ്…

Read More

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. മികച്ചൊരു ഹൈപ്പ് ഉണ്ടാക്കിയെടുക്കുവാൻ മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ഈ ചിത്രത്തിനായിട്ടുണ്ട്. എന്നാൽ അവകാശവാദങ്ങൾ ഒന്നും തന്നെ ഇല്ലായെന്നാണ് സംവിധായകൻ പറയുന്നത്. അരുൺ ഗോപിയുടെ വാക്കുകളിലൂടെ… “പ്രിയപെട്ടവരെ…നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങൾ ഒന്നുമില്ല.. ആരുടേയും തലയിൽ അമിതഭാരം തരുന്നതുമില്ല.. എന്റെ പരിമിതികളിൽ നിന്നും ഒരുപാട് സ്നേഹത്തോടെ സൃഷ്ട്ടിക്കാൻ ശ്രെമിച്ച ഒരു സിനിമയാണ് ഇത് !! ആരെയും നിരശാരാക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു!! ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നന്ദി.. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലർ ആക്കുന്ന എൻ നെഞ്ചിൽ കുടിയിരിക്കും എന്റെ ട്രോളന്മാർക്കും നന്ദി..!! 🙏🏻 എല്ലാരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം..!! കൂടെ ഉണ്ടാകണം..!! പ്രാർത്ഥനയോടെ സ്നേഹത്തോടെ……

Read More

താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് മുൻനിര നായകന്മാരുടെ നിരയിലേക്ക് കടന്നു വന്നിട്ടും വന്ന വഴി മറക്കാത്ത നടനാണ് വിജയ് സേതുപതി. അതിനാൽ തന്നെയാണ് അദ്ദേഹത്തിന് ഇത്രയധികം ആരാധകർ ഉള്ളതും. ആ ആരാധകരോടുള്ള സ്നേഹവും വളരെ വലുതാണ്. അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ആലപ്പുഴയിൽ വെച്ച് നടന്നതും. ആലപ്പുഴയില്‍ വിജയ് ഉണ്ടെന്നറിഞ്ഞ് നിരവധി ആരാധകരാണ് ഷൂട്ടിംഗ് പരിസരത്ത് വന്നുകൂടിയത്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി കൂടി നിന്ന ആരാധകരെ കാണുകളും കൈ കൊടുക്കുകയും ചെയ്ത വിജയ് ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, ഇപ്പോള്‍ ഷൂട്ടിലാണെന്നും ഇതു കഴിഞ്ഞിട്ട് ആവാമെന്നും പറഞ്ഞു. തിരക്കിനിടയില്‍ തന്നെ തൊടാന്‍ കൈനീട്ടിയ ആരാധകന്റെ കയ്യില്‍ ചുംബിച്ചാണ് വിജയ് സ്‌നേഹമറിയിച്ചത്. തിരക്കിനിടയിലും താരജാഡയില്ലാതെയുള്ള ഇടപെടല്‍ ആരാധകരെ സന്തോഷപ്പെടുത്തുന്നതിലും ഉപരിയായി അത്ഭുതപ്പെടുത്തിയെന്നതാണ് സത്യം. അഞ്ചു ദിവസം സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി ആലപ്പുഴയിലുണ്ടാവും. മലയാളത്തിന്റെ മണികണ്ഠന്‍ ആചാരിയും സേതുപതിയൊക്കൊപ്പം സിനിമയിലുണ്ട്. ഡിസംബര്‍ 15ന് മധുരയില്‍ കഴിഞ്ഞ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍…

Read More

ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ചാർലി, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സിനിമാറ്റോഗ്രാഫിയുടെ പുതിയ തലങ്ങൾ കാണിച്ചു തന്ന ജോമോൻ ടി ജോൺ മലയാളത്തിലേക്ക് തിരികെയെത്തുന്നു. നിവിൻ പോളി – നയൻതാര ജോഡിയെ നായകരാക്കി ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലൗ ആക്ഷൻ ഡ്രാമയിലൂടെയാണ് ജോമോൻ ടി ജോണിന്റെ തിരിച്ചു വരവ്. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന് പിന്നാലെ എന്നൈ നോക്കി പായും തോട്ട, ഗോൽമാൽ എഗൈൻ, സിംബ എന്നിങ്ങനെ തമിഴിലും ബോളിവുഡിലും തിരക്കേറിയ ജോമോൻ ടി ജോണിന്റെ തിരിച്ചുവരവ് മലയാളികൾക്ക് എന്തായാലും ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും. സാമ്പത്തിക അടിത്തറയുള്ള നാട്ടിലെ ഉയർന്ന കുടുംബാംഗമാണ് ദിനേശൻ. ഒരു വിവാഹച്ചടങ്ങിനിടയിലാണ് മലയാളവും തമിഴും ഒരുപോലെ കൈകാര്യം ചെയ്യുന്ന ശോഭയെ ദിനേശൻ കണ്ടുമുട്ടുന്നത്. ഒരു പാലക്കാടൻ ബ്രാഹ്മണക്കുട്ടിയാണ് ശോഭ. സ്വന്തമായി വരുമാനം കണ്ടെത്തുന്നവൾ. അഭിമാനികളായ രണ്ടുപേരും സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കുന്നവരാണ്. ഇവരുടെ പ്രണയം നർമവും ആക്ഷനും കൂട്ടിയിണക്കിയാണ് ലൗ ആക്ഷൻ ഡ്രാമയിൽ അവതരിപ്പിക്കുന്നത്. ഫന്റാസ്റ്റിക്ക് ഫിലിംസ്, എം…

Read More

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അള്ള്‌ രാമേന്ദ്രൻ.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിന് തിയറ്ററുകളിൽ എത്തും. നവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അപർണ്ണ ബാലമുരളിയും , ചാന്ദിനി ശ്രീധരനും ചിത്രത്തിലെ നായികമാരാകുന്നു. ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തിക്കും. ചിത്രത്തിലെ മേലെ കാവിൽ എന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.

Read More