Author: webadmin

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. പൃഥ്വിരാജാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ലക്ഷദ്വീപിലെ കവരത്തി ദ്വീപിന് സമീപം കടലിൽ വെച്ച് പുലർച്ചെ 4.30ന് ആയിരുന്നു ഫൈനൽ ഷോട്ട് എടുത്തത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ്‌ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാർച്ച് മാസം അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ഹിറ്റ് ഫിലിം മേക്കർ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണ് മിഖായേൽ. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ മിഖായേലായി എത്തുന്നത് .ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.ഹനീഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ചിത്രത്തിലെ നോവിന്റെ കായൽ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ഗോപി സുന്ദർ ഈണമിട്ട ഗാനം ആലപിച്ചത് സിത്താരയാണ്.

Read More

നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജൂൺ. യുവനടി റെജിഷാ വിജയനാണ് ജൂൺ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. റെജിഷയുടെ ഗംഭീര മേക്ക് ഓവർ തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. വിജയ് ബാബു നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ലിബിൻ വർഗീസ്, അഹമ്മദ് കബീർ,ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ്. ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.ചിത്രത്തിലെ മൂന്നാം ഗാനം ‘ഉയരും’ എന്ന ഗാനത്തിന്റെ വീഡിയോ ഗാനം ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.ഇഫ്തിയാണ് സംഗീതസംവിധാനം.അനു എലിസബത്ത് രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് ഗൗരി ലക്ഷ്മിയാണ്. ഗാനം കാണാം

Read More

ജയറാം,രേഷ്മ രാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ലോനപ്പന്റ മാമോദീസ. ലിയോ തദ്ദേവൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു.ഷിനോയ്‌മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അൽഫോൻസ് ജോസഫാണ്. ചിത്രത്തിലെ പുണ്യ റാസ എന്ന ഗാനം കാണാം

Read More

മലയാളസിനിമ ഇൻഡസ്ട്രിയിലെ എക്കാലത്തേയും മികച്ച വിജയങ്ങളിൽ ഒന്ന് കരസ്ഥമാക്കിയ നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി നൂറാം ദിനാഘോഷം ഇന്നലെ കൊച്ചിയിലെ PVR സിനിമാസിൽ വെച്ച് നടത്തി. 100 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിന്റെ നൂറാം ദിനാഘോഷവും താരസമ്പുഷ്ടമായിരുന്നു. നിവിൻ പോളി, മോഹൻലാൽ, ബാബു ആന്റണി, സണ്ണി വെയ്ൻ എന്നിങ്ങനെ മികച്ചൊരു ചിത്രം പ്രേക്ഷകന് നല്ലൊരു സിനിമ അനുഭവം തന്നെയാണ് പകർന്നേകിയത്.

Read More

ചലച്ചിത്ര താരം അനീഷ് ജി.മേനോൻ വിവാഹിതനായി. ഐശ്വര്യയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വധുവായ ഐശ്വര്യയുടെ കഴുത്തിൽ മിന്നുചാർത്തിയത്. ‘ബെസ്റ്റ് ആക്ടര്‍’, ‘ദൃശ്യം’, ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’, ‘കാപ്പുച്ചിനോ’, ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ അനീഷ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലും അനീഷ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. മികച്ച വിജയം നേടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Read More

എത്ര കിട്ടിയാലും മതിയാകാത്തവരാണ് ചില ഞരമ്പ് രോഗികൾ എന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിൽ എന്ത് വൃത്തികേട് പറഞ്ഞാലും അത് ഉടൻ പരസ്യമാകുന്ന ഈ സാഹചര്യത്തിൽ നടികളോടുള്ള ആരാധകരുടെ മോശമായ കമന്റുകളും പ്രൈവറ്റ് മെസ്സേജുകളും അവർ തന്നെ പുറത്ത് വിടുന്നത് എന്നും കാണുന്നതാണ്. എന്നിട്ടും വീണ്ടും പണി ഇരന്നു വാങ്ങുകയാണ് ചിലർ. അതിൽ ഏറ്റവും പുതിയ ഒന്നാണ് നടി നമിത പ്രമോദ് പങ്ക് വെച്ചിരിക്കുന്നത്. വാഷ് ചെയ്യാത്ത ടി ഷർട്ട് തരുമോ എന്ന് ചോദിച്ചവന് കിടിലൻ ഒരു മറുപടി കൊടുക്കുക മാത്രമല്ല അത്ത് സ്റ്റാറ്റസ് ആയിട്ട് ഇടുകയും ചെയ്‌തിരിക്കുകയാണ് നടി. “ഞാൻ ഇത് തീർച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാൻ പോവുകയാണ്. അങ്ങനെ എല്ലാ സ്‌ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങൾ താങ്കൾക്ക് നൽകുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീൻ ഇന്ത്യ ചലഞ്ചിന് മുൻകൈ എടുത്ത താങ്കൾക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.”  …

Read More

“മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ കൂടെ പോരും നിൻ ജീവിത ചെയ്‌തികളും സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ…” അവതരിപ്പിക്കുന്ന ഓരോ വേഷവും അത് എത്ര ചെറുതാണെങ്കിൽ പോലും അതിൽ പൂർണത കൈവരിക്കുവാൻ സാധിക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും ഒരു സ്വപ്‌നമാണ്. സ്വപ്നതുല്യമായ ആ ഒരു പൂർണത തന്റെ എല്ലാ കഥാപാത്രങ്ങളിലും തീർക്കുന്ന ഒരു അതുല്യ നടനാണ് സിദ്ധിഖ്. അതിനുള്ള ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് ഇന്നലെ തീയറ്ററുകളിൽ എത്തിയ മിഖായേലിലെ ജോർജ് പീറ്റർ എന്ന സൈക്കോ കഥാപാത്രം. സ്‌നേഹപൂർണമായ സംസാരത്തിൽ ഉള്ളിലൊളിപ്പിച്ച ചെകുത്താനെ പുറത്തെടുക്കുന്ന ആ അഭിനയശൈലി ഓരോ അഭിനേതാവിനും ഒരു പാഠമാണ്. തന്റെ പ്രശ്‌നം എന്താണെന്ന് ശരിക്കും അറിഞ്ഞിട്ടു പോലും മനശാസ്ത്രജ്ഞന്റെ മുൻപിൽ പോകാനുള്ള ആ ഒരു പ്രത്യേക മനസ്സും അവിടെ നടത്തിയ ഡയലോഗുകളുമെല്ലാം ആ കഥാപാത്രത്തെ ഏറെ നെഞ്ചിലാഴ്ത്താൻ പ്രേക്ഷകരെ സഹായിച്ചു എന്നതാണ് സത്യം. ഇമോഷണൽ രംഗങ്ങളിലെ പ്രകടനം പിന്നെ എടുത്തു പറയേണ്ട ആവശ്യമേയില്ല.…

Read More

നിവിൻ പോളിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മിഖായേൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ മിഖായേൽ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും കഥ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ പറയുകയാണ്. ചിത്രം ഏറ്റെടുത്തതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നിവിൻ പോളിയും സംഘവും. ചിത്രത്തിന്റെ വിജയം ആഘോഷിച്ച് കേക്ക് മുറിച്ച് പങ്ക് വെക്കുന്ന വീഡിയോ നിവിൻ പോളിയുടെ പേജ് വഴി ലൈവായി ഷെയർ ചെയ്‌താണ്‌ നിവിൻ പ്രേക്ഷകർക്ക് നന്ദി പറഞ്ഞത്. സംവിധായകൻ ഹനീഫ് അദേനി, നടൻ ജെ ഡി ചക്രവർത്തി എന്നിവരും ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റു പലരും അവിടെ സന്നിഹിതരായിരുന്നു. വീഡിയോ കാണാം

Read More

സോഷ്യൽ മീഡിയ ഇപ്പോൾ 10 ഇയർ ചലഞ്ചിന്റെ പിന്നാലെയാണ്. പത്ത് വര്ഷം കൊണ്ടുണ്ടായ മാറ്റത്തിന്റെ പിന്നാലെയാണ് ഏവരും. അതിനിടയിൽ സംവിധായകൻ രാഷ്ട്രീയക്കാർക്ക് നല്ലൊരു ചലഞ്ച് സമ്മാനിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇപ്രകാരം കുറിച്ചത്. “ഈ Ten years Challenge ഒരു 20 or 30 Years Challenge ആക്കി നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ വീടുകളുടെ ചിത്രം വെച്ച് ചെയ്യണം അപ്പോളറിയാം നമ്മുടെ നാടിന്റെ പുരോഗതി!!! അല്ലാതെ ഇതൊക്കെ എന്ത് ??? പുരോഗതി ഇല്ലാത്ത നേതാക്കന്മാരും ഉണ്ടാകും 🤔” അത് സത്യമാണെന്ന് എല്ലാവരും ഏറ്റുപറയുന്നുമുണ്ട്. അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി 25ന് തീയറ്ററുകളിൽ എതാൻ ഒരുങ്ങുകയാണ്. പ്രണവ് നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. ചിത്രത്തിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.സയ ഡേവിഡാണ് നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read More