Author: webadmin

കേരളത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച ശ്രീശാന്ത് ഇപ്പോൾ റിയാലിറ്റി ഷോകളിലും സിനിമകളിലൂടെയുമെല്ലാം പുതിയൊരു കരിയർ പടുത്തുയർത്തിയിരിക്കുകയാണ്. ബിഗ് ബോസ്സ് റിയാലിറ്റി ഷോകളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം ശ്രീശാന്ത് വെളിപ്പെടുത്തിയിരിക്കുകയാണ്. “എത്ര ചെറുതാണെങ്കിലും സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്യുന്ന ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെ സംഭവിച്ചാൽ അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു അനുഭവമായിരിക്കും. ജീവിതത്തിൽ എന്തും സംഭവിക്കാം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ ജീവിതം തന്നെ ഒരു അത്ഭുതമായിട്ടാണ് ഞാൻ കരുതുന്നത്.” “കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അവിടെ നിന്നും കേരളത്തിനും ഇന്ത്യക്കും വേണ്ടി ക്രിക്കറ്റ് കളിക്കുന്ന നിലയിൽ വരെ ഞാൻ എത്തി. ഇപ്പോൾ ടിവി ഷോകളിലും സിനിമയിലും പ്രവൃത്തിക്കുന്നു. ..എന്ത് അത്ഭുതം വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ടു തന്നെ സ്പീൽബെർഗിന്റെ സിനിമയിൽ അഭിനയിക്കുക എന്നതും അതുപോലെ ഒന്നായിരിക്കും.” ശ്രീശാന്ത് കൂട്ടിച്ചേർത്തു.

Read More

പ്രിയ വാര്യരുടെ നായികയായി എത്തുന്നആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഗ്ലാമർ ലുക്കിലാണ് പ്രിയ എത്തുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.70 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.ട്രയ്ലർ കാണാം

Read More

നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജൂൺ. യുവനടി റെജിഷാ വിജയനാണ് ജൂൺ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. റെജിഷയുടെ ഗംഭീര മേക്ക് ഓവർ തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. വിജയ് ബാബു നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ലിബിൻ വർഗീസ്, അഹമ്മദ് കബീർ,ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ്. ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.ചിത്രത്തിലെ ആദ്യ ഗാനം ‘മിന്നി മിന്നി’യുടെ വീഡിയോ സോങ്ങും കഴിഞ്ഞ ആഴ്ച്ച റിലീസായിരുന്നു.ഇഫ്തിയാണ് സംഗീതസംവിധാനം.ചിത്രത്തിലെ രണ്ടാം ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് .ഇഫ്തി തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.വിനായക് ശശികുമാർ വരികളും രചിച്ചിരിക്കുന്നു.

Read More

കല്യാണവീഡിയോ ഷൂട്ടിങ്ങിനിടെ തോണി മറിഞ്ഞുണ്ടായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരിപടർത്തുകയാണ്.കായൽപ്പരപ്പിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്ന ദമ്പതികൾ. കയ്യിൽ ആമ്പൽപ്പൂവൊക്കെയായി സംഭവം കളറാണ്. അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസുമാണ് .വീഡിയോ കാണാം

Read More

ഷറഫുദ്ദീനും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നീയും ഞാനും.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ മാസം പുറത്ത് വിട്ടിരുന്നു.എ കെ സാജനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.സിയാദ് കോക്കർ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് വിനു തോമസാണ്.ചിത്രത്തിൽ ശ്രേയ ഘോഷാൽ ആലപിച്ച കുങ്കുമനിറ സൂര്യൻ എന്ന ഗാനത്തിന്റെ വീഡിയോ കാണാം

Read More

ഒരൊറ്റ ടീസർ കൊണ്ട് തന്നെ മലയാളികളെ ഞെട്ടിച്ച കൈരളി TMTയുടെ ലാലേട്ടൻ അഭിനയിച്ച നെഞ്ചിനകത്ത് എന്ന പരസ്യം പുറത്തിറങ്ങി. ക്വീൻ എന്ന ചിത്രത്തിലൂടെ വിജയക്കൊടി പാറിച്ച ഡിജോ ജോസ് ആന്റണിയാണ് ഈ പരസ്യത്തിന്റെ ആശയവും സംവിധാനവും. അഭ്യാസം പഠിപ്പിച്ച ഗുരുമുഖത്ത്, ഗോദയിലെ പയറ്റുകളിലേക്ക് ഒരു കൊച്ചുകുഞ്ഞിന്റെ അതേ കൗതുകത്തോടെ ഓർമ്മകൾ പൊടി തട്ടിയെത്തുന്ന ലാലേട്ടൻ അന്നത്തെ മെയ്‌വഴക്കവും അടവുകളും ഇന്നും മറന്നിട്ടില്ല എന്ന് തെളിയിക്കുന്ന വിധം എതിരാളിയെ നിലം പരിശാക്കുന്ന കാഴ്‌ചയാണ്‌ പരസ്യത്തിൽ കാണുന്നത്. ആ ഒരു കരുത്ത് തന്നെയാണ് പരസ്യത്തിന്റെ കാതലായും കൈക്കൊണ്ടിരിക്കുന്നത്. പ്രകാശ് വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ജേക്സ് ബിജോയ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ശ്രീജിത്ത് സാരംഗാണ് എഡിറ്റിംഗ്. ഓർമകളിലേക്ക് കൊണ്ട് പോകുന്ന സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് സൂരജ് ജോസാണ്.

Read More

വിന്റേജ് രജനികാന്തിന്റെ സ്റ്റൈലും മാസ്സും തിരികെ തന്ന പേട്ട വിജയകരമായി പ്രദർശനം തുടരുകയാണ്. കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ടയിലൂടെ പഴയ രജനി തിരിച്ചു വന്നല്ലോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകർക്ക് തലൈവർ നൽകിയ ക്ലാസ് മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. “അതെല്ലാം കാണികൾക്ക് ഇഷ്ടപ്പെടുന്നുണ്ട്. അവരെ സന്തോഷിപ്പിക്കു എന്നതാണ് നമ്മുടെ ജോലി. അവർക്ക് സന്തോഷമെങ്കിൽ നമുക്കും സന്തോഷം.” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. Hear what the one and only Superstar @Rajinikanth has to say about the outstanding response to #Petta !#Rajinified #Rajinikanth pic.twitter.com/XIsPD9OorS — Sun Pictures (@sunpictures) January 11, 2019 “സിനിമ എല്ലാവർക്കും നന്നായി ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് കേൾക്കുന്നത്. വലിയ സന്തോഷമുണ്ട്. കാർത്തിക് സുബ്ബരാജിനും സൺ പിക്ചേഴ്സിനും മുഴുവൻ യൂണിറ്റിനും അവകാശപ്പെട്ടതാണ് ഈ വിജയം” അദ്ദേഹം കൂട്ടിച്ചേർത്തു

Read More

നിത്യ മേനോനെ നായികയാക്കി വി കെ പ്രകാശ് ഒരുക്കുന്ന പ്രാണയിലെ ടൈറ്റിൽ സോങ്ങ് റിലീസ് ചെയ്‌തു. ഹരിനാരായണന്റെ വരികൾക്ക് രതീഷ് വേഗ ഈണമിട്ട ഗാനത്തിന്റെ ആലാപനം ശിൽപ രാജാണ്. ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന പ്രാണ ഒരു ബഹുഭാഷാ ചിത്രമാണ്. നിത്യ മേനോൻ മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ സവിശേഷത. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരേസമയം തയ്യാറാക്കിയിരിക്കുന്നത്.

Read More

ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ ആളാണ് ജിസ് ജോയ്.രണ്ട് സിനിമകളിലും ആസിഫ് അലി ആയിരുന്നു നായകനായി എത്തിയത്. ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ” വിജയ് സൂപ്പറും പൗർണ്ണമിയും “. ജിസ് ജോയ് തന്നെയാണ് ചിത്രത്തിന്റെ തിരകഥ ഒരുകുന്നത്. ചിത്രം ഇന്നലെ തിയറ്ററുകളിൽ എത്തി.ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഫീൽ ഗുഡ് സിനിമകളുടെ ഉസ്താദായ ജിസ് ജോയുടെ മറ്റൊരു ഫീൽ ഗുഡ് ചിത്രമാണ് ഇതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തെ ആദ്യ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം.കേരളത്തിൽ അങ്ങോളം ഇങ്ങളോമുള്ള തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്. അവധി ദിനമായ ഇന്നും നാളെയും മികച്ച പ്രേക്ഷക പിന്തുണയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ആണ് ചിത്രത്തിലെ നായിക. ശാന്തി കൃഷ്ണ ,രഞ്ജി പണിക്കർ, സിദ്ദിഖ്,ബാലു വർഗീസ്, ജോസഫ്…

Read More

നൂൽമഴ പെയ്‌തിറങ്ങുന്നത് പോലെ സാന്ദ്രമായൊരു ഗാനം. സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ ‘ചെരാതുകൾ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സിതാര കൃഷ്ണകുമാറും സുഷിൻ ശ്യാമും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സുഷിൻ ശ്യാം തന്നെയാണ്. അൻവർ അലിയുടേതാണ് വരികൾ. ശ്യാം പുഷ്ക്കരൻ തിരക്കഥയും നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാണവും നിർവഹിക്കുന്ന ചിത്രം ഫെബ്രുവരി മാസം തീയറ്ററുകളിൽ എത്തും. ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്.

Read More