Author: webadmin

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ബിലഹരി ചിത്രം അള്ള് രാമേന്ദ്രനിലെ ‘ആരും കാണാതെ’ എന്ന മനോഹര പ്രണയഗാനം പുറത്തിറങ്ങി. ചാക്കോച്ചൻ, കൃഷ്ണകുമാർ, അപർണ ബാലമുരളി, ചാന്ദിനി ശ്രീധരൻ എന്നിവരെത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് അധീഫ് മുഹമ്മദാണ്. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഷാൻ റഹ്മാനാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.

Read More

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന YSRന്റെ ജീവിതം തിരശീലയിലെത്തുന്ന യാത്രയുടെ തെലുങ്ക് ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂക്ക നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം മഹി വി രാഘവാണ്. കൃഷ്ണകുമാർ എന്ന Kയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 70mm എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിജയ് ചില്ലയും സാഷി ദേവിറെഡ്ഢിയും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളിലെത്തും.

Read More

അഭിനയമോഹവുമായി ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുന്ന നിരവധി വാർത്തകൾ പത്രമാധ്യമങ്ങളിൽ നിറയുമ്പോൾ വളരെ കാലികപ്രസക്തിയുള്ള ഒരു കുറിപ്പുമായി നടി സാധിക വേണുഗോപാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം കുറിച്ചിരിക്കുന്നത്. ആൽബം ഷൂട്ടിങ്ങുകളുടെ മറവിൽ നടക്കുന്ന വൻ പെൺവാണിഭത്തെ കുറിച്ച് ഓർമപ്പെടുത്തി കൂടിയാണ് കുറിപ്പ്. “അഭിനയിക്കാൻ ആഗ്രഹിച്ചോളൂ നല്ല വർക്കുകളുടെ ഭാഗമാവാൻ പറ്റിയാൽ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയിൽ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ… നല്ല കലാകാരൻമാർ ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓർക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക… ഒരു അവസരത്തിന് ഒരാളുടെ മുന്നിൽ വഴങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവൻ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി. എന്ന് സ്നേഹത്തോടെ ഒരു സഹോദരി സാധിക”

Read More

ശ്രീനിവാസനും ബിജുകുട്ടനും പ്രയാഗ മാർട്ടിനും ഹരീഷ് കണാരനും ഉണ്ണിമുകുന്ദനും ആന്റണി പെരുമ്പാവൂരുമെല്ലാം അംഗമായ ജീപ്പ് കോമ്പസ് സെലിബ്രിറ്റി ക്ലബ്ബിലേക്ക് പുതിയൊരു അംഗം കൂടി. കോമഡി സൂപ്പർ നൈറ്റിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി തീർന്ന അശ്വതി ശ്രീകാന്താണ് ഇപ്പോൾ ജീപ്പ് കോമ്പസ് സ്വന്തമാക്കിയിരിക്കുന്നത്. പുതുവർഷ സമ്മാനമായി ഭർത്താവാണ് അശ്വതിക്ക് ജീപ്പ് കോമ്പസ് സമ്മാനിച്ചത്. കറുപ്പ് നിറത്തിലുള്ള ജീപ്പ് കോംപസ് ലിമിറ്റഡ് വകഭേദമാണ് ഇനി അശ്വതിയുടെ യാത്രകൾക്ക് കൂട്ടാകുക.

Read More

മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലെടേ? എന്ന ചോദ്യം തമാശ രൂപേണ ചോദിക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. എന്നാൽ ഇപ്പൊൾ 53 വയസ്സുകാരിയായ അമ്മയെ മേക്കപ്പിലൂടെ വമ്പൻ മേക്കോവർ നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഒരു മകൾ. നിരവധി പ്രശസ്തരായ മോഡലുകള്‍ക്ക് മേക്കപ്പ് ചെയ്യുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ലണ്ടൻ മലയാളി ആയ കൃഷ്ണ. ഇത്തവണ തന്റെ അമ്മയ്ക്ക് ഞെട്ടിക്കുന്ന മേക്ക് ഓവര്‍ നൽകിയിരിക്കുകയാണ് കൃഷ്ണ . ഫേസ്ബുക്കിലൂടെ ആണ് കൃഷ്ണ ഈ സന്തോഷം പങ്കു വെച്ചത് . മേക്കോവർ ഫേക്ക് ആണെന്ന് പറഞ്ഞവർക്ക് തെളിവായി ഒരു വീഡിയോയും കൃഷ്ണാ പങ്ക് വെച്ചിട്ടുണ്ട്.

Read More

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്നറിയപ്പെടൂന്ന അജയ് കുമാർ സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ദീപ്ത കീർത്തിയാണ് മകൾ. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. 2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ്…

Read More

മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു കെ മധു ഒരുക്കിയ ഇരുപതാം നൂറ്റാണ്ട്.മോഹൻലാൽ നായകനായി ചിത്രത്തിൽ എത്തിയപ്പോൾ വില്ലന്റെ വേഷത്തിൽ എത്തിയത് മറ്റൊരു സൂപ്പർ സ്റ്റാറായ സുരേഷ് ഗോപിയായിരുന്നു.ഇരുവരുടെ താരപരിവേഷത്തിന് ആക്കം കൂട്ടിയ കഥാപാത്രങ്ങൾ ചിത്രത്തിലേത്. വർഷങ്ങൾക്ക് ഇപ്പുറം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേരിൽ മറ്റൊരു ചിത്രം റിലീസിനൊരുങ്ങുന്നു.രസകരമായ വസ്തുത സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു എന്നതാണ്.അച്ഛന്മാർ ഇരുപതാം നൂറ്റാണ്ടിൽ ഒന്നിച്ചപ്പോൾ മക്കൾ ഒന്നിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും. പേരിൽ മാത്രമാണോ അതോ കഥാപാത്രങ്ങൾ തമ്മിലും എന്തെങ്കിലും സാമ്യം ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. രാമലീല എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയുന്നത്. ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. ചിത്രത്തില്‍ സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്.ഇതിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.കലാഭവന്‍ ഷാജോണ്‍, മനോജ്…

Read More

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ വാർത്തകളിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് മരക്കാർ. ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ചിത്രത്തിന്റെ സഹാനിര്മാതാക്കൾ ആകും.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്‌നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചിരുന്നു.ഒറ്റ ഷെഡ്യൂളിൽ ആയി ഏകദേശം നൂറു ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാവുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാർച്ച് മാസം വരെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാണും. ചിത്രത്തിൽ മരയ്ക്കാരുടെ യൗവന കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്.ചിത്രത്തിലെ പ്രണവിന്റെ ലുക്ക് ഇപ്പോൾ വൈറലാവുകയാണ്.ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ച് പുലർത്തുന്നത്.ഇതിനിടെ പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിന് തയ്യാറെടുകയാണ്.

Read More

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് പേട്ട. വ്യത്യസ്ത ലുക്കുകളിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. ചിത്രത്തില്‍ ശശികുമാറും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനും തൃഷയുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി പത്തിന് തിയറ്ററുകളിൽ എത്തും.ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ കാണാം

Read More

തല അജിത് നായകനായെത്തിയ പുതിയ ചിത്രമാണ് വിശ്വാസം.അജിത്തിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.ചിത്രം ജനുവരി പത്തിന് തിയറ്ററുകളിൽ എത്തും.കേരളത്തിൽ മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.ചിത്രത്തിലെ അട്ച്ചിതൂക്ക് എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ കാണാം

Read More