Author: webadmin

ഹാസ്യവേഷങ്ങളിലൂടെയും ക്യാരക്ടർ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയാണ് ഇപ്പോൾ തന്റെ അഭിനയ മികവ് കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്ന ടിക് ടോക് എന്ന ആപ്പ്ളിക്കേഷനിലൂടെയാണ് അരുന്ധതിയുടെ പ്രകടനം പ്രേക്ഷകർ കാണുന്നത്. എന്തായാലും മലയാള സിനിമയ്ക്ക് പുതിയൊരു അഭിനേത്രിയെ വൈകാതെ തന്നെ ലഭിക്കുമെന്ന് തീർച്ച

Read More

തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പേരൻപ്.ചിത്രം ഷാങ്ഹായ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയുണ്ടായി.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത. മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുവാനും ആസ്വാദകസമൂഹം മറന്നില്ല. റൊട്ടേർഡാം അന്തർദേശീയ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പികകയുണ്ടായി. ഫിലിം ഫെസ്റ്റിവലിലെ 20 മസ്റ്റ് വാച്ച് സിനിമകളിൽ ഒന്ന് പേരൻപ് ആണെന്നത് സിനിമയുടെ മഹത്വം വിളിച്ചോതുന്നു. നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണിത്. ഏകദേശം ഒരുവര്‍ഷം മമുൻപ് ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്… ചിത്രത്തിന്റെ ട്രെയിലർ കാണാം

Read More

മായ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നയന്‍താര വീണ്ടും ഡബില്‍റോളില്‍ എത്തുന്ന ചിത്രം ഐറയുടെ ടീസര്‍ പുറത്തിറങ്ങി.കരിയറിലാദ്യമായി നയന്‍താര ഡബിള്‍ റോളില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സര്‍ജുന്‍ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ആളാണ് സര്‍ജുന്‍ കെ എം

Read More

ബാഹുബലി സീരിസിലെ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ഒരു സുപ്രഭാതത്തിൽ ആ കട്ടപ്പ നമ്മുടെ മുൻപിൽ വന്ന് നിന്നാലോ? കണ്ണ് തള്ളി പോകുമല്ലേ. അത്തരത്തിൽ ഒരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. തന്റെ ഒ പി റൂമിലേക്ക് കടന്ന് വന്ന കട്ടപ്പയെക്കുറിച്ചുള്ള ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാണ്. “ഒ.പി മുറിയുടെ കർട്ടൻ വകഞ്ഞു മാറ്റി “ദേ നിൽക്കുന്ന നമ്മുടെ കട്ടപ്പ..” എന്റെ രണ്ട് കണ്ണും തള്ളി. സത്യരാജ് എന്തിനാണ് ആശുപത്രിയിൽ വന്നതെന്ന്. പിന്നെയാണ് മനസിലായത്.. സത്യരാജ് അല്ല. എന്റെ പുതിയ പെഷ്യൻറ് ആണെന്ന്. എന്തായാലും ഡ്യൂപ്പ് കട്ടപ്പ കുറെ സന്തോഷിച്ചു. ” ഞാൻ മദ്രാസിൽ ചെന്നാലും ആളുകൾ ഓടികൂടുമെന്നും, ചിത്രമെടുക്കുമെന്നുമൊക്കെ” പറഞ്ഞു. കട്ടപ്പയെ പോലെ തന്നെയുണ്ട്. എന്തായാലും. ഡോക്ടറും ഹാപ്പി, രോഗിയും ഹാപ്പി 😆😜.”

Read More

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയിൽ നിന്നും ഒരു പ്രശംസ. ഏതൊരു കലാകാരനേയും സംബന്ധിച്ചിടത്തോളവും അതിലും വലിയൊരു പ്രചോദനമില്ല. അത്തരത്തിൽ ഒരു പ്രശംസ കരസ്ഥമാക്കിയിരിക്കുകയാണ് നടി നിത്യ മേനോൻ ഇപ്പോൾ. പുതിയ ചിത്രമായ കോളാമ്പിയുടെ ഒരു മോഷൻ പോസ്റ്റർ ഷെയർ ചെയ്‌തുകൊണ്ടാണ് റസൂൽ പൂക്കുട്ടി പ്രശംസകൾ അറിയിച്ചത്. സ്‌ക്രീനിൽ നിത്യ മേനോൻ എത്തിയപ്പോൾ ഒരു പുതിയ ഊർജം കൈവന്നുവെന്നും എല്ലാവർക്കും നിത്യയോട് കിട പിടിക്കാൻ നന്നായി അധ്വാനിക്കേണ്ടി വന്നുവെന്നും റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്‌തു. With you in frame, it is lit up an extra mile, so we got to work our ass off to match up to it..!!! https://t.co/tg2RpJ2ZrT — resul pookutty (@resulp) January 5, 2019 തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിന് ശേഷം ടി കെ രാജീവ് കുമാറും നിത്യ മേനോനും വീണ്ടുമൊന്നിക്കുന്ന കോളാമ്പി, കൊച്ചി ബിനാലെയിൽ…

Read More

ബാലഗോകുലം എന്ന തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ അപ്രതീക്ഷിതമായി മമ്മൂട്ടിയുമെത്തിയ സന്തോഷത്തിലാണ് ആശാ ശരത്തും കുടുംബവും. മമ്മൂക്കയുടെ വരവ് ഒരു ഇരട്ടിമധുരം പോലെയാണെന്ന് ആശ ശരത് ഫേസ്ബുക്കിൽ കുറിച്ചു. “ബാലഗോകുലം’….ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്….കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്…. ഇരട്ടിമധുരം എന്ന പോലെ…..” ഗൃഹപ്രവേശച്ചടങ്ങിന്റെ ചിത്രങ്ങൾ കാണാം

Read More

രജനികാന്ത് നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം പേട്ട പൊങ്കൽ റിലീസായി ജനുവരി 10ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇതിനകം തന്നെ ശ്രദ്ധേയമായി തീർന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം പ്രേക്ഷകന്റെ ആകാംക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. അതിനിടയിൽ മറ്റൊരു തമിഴ് ചിത്രത്തിനും നേടാൻ കഴിയാത്ത ഒരു നേട്ടവും കൈവരിച്ചിരിക്കുകയാണ് പേട്ട. നാഷണൽ റേഡിയോ ചാർട്ടിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് ആൽബമായിരിക്കുകയാണ് പേട്ട. അനിരുദ്ധ് ഈണമിട്ട ഗാനങ്ങൾ ഇതിനകം തന്നെ സൂപ്പർഹിറ്റാണ്. #Thalaivar surely sets ‘NEVER BEFORE RECORDS’ and this is truly unprecedented! For the first-time ever on national radio charts ,a Tamil album and it is none other than @anirudhofficial’s #Petta! #PettaPongalParaak! 🔥@sunpictures @rajinikanth @karthiksubbaraj @VijaySethuOffl pic.twitter.com/Rn9h8Khltb — Sony Music South (@SonyMusicSouth) January 3, 2019 കാർത്തിക് സുബ്ബരാജ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ…

Read More

തല അജിത് നായകനായ വിശ്വാസം പൊങ്കൽ റിലീസായി ജനുവരി 10ന് തീയറ്ററുകളിൽ എത്തുകയാണ്. തല ആരാധകർക്ക് പൊങ്കൽ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമേകി എത്തുന്ന വിശ്വാസത്തിന് വമ്പൻ വരവേൽപ്പാണ് അവർ ഒരുക്കിയിരിക്കുന്നത്. ബുക്കിംഗ് ഇന്ന് ആരംഭിക്കാനിരിക്കേ തീയറ്ററുകളിൽ വമ്പൻ നിരയാണ് രാവിലെ മുതൽ തന്നെ. അതിനിടയിൽ ഏറെ വ്യത്യസ്ഥമായിരിക്കുകയാണ് തൃച്ചിയിലുള്ള തല ഫാൻസ്‌. 108 അടി നീളമുള്ള ഭീമാകാരമായ പോസ്റ്ററാണ് വിശ്വാസത്തെ വരവേൽക്കാൻ അവർ ഒരുക്കിയിരിക്കുന്നത്. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവയും അജിത്തും ഒന്നിക്കുന്ന വിശ്വാസത്തിൽ നയൻതാരയാണ് നായിക. അജിത്ത് രണ്ടു വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് വിശ്വാസം കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്.

Read More

ഷറഫുദ്ദീനും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നീയും ഞാനും.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ മാസം പുറത്ത് വിട്ടിരുന്നു.എ കെ സാജനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.സിയാദ് കോക്കർ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് വിനു തോമസാണ്.ചിത്രത്തിൽ മൃദുല വാര്യർ ആലപിച്ച ആലം നിറഞ്ഞുള്ള എന്ന ഗാനത്തിന്റെ വീഡിയോ കാണാം

Read More

ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ ആളാണ് ജിസ് ജോയ്.രണ്ട് സിനിമകളിലും ആസിഫ് അലി ആയിരുന്നു നായകനായി എത്തിയത്. ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ” വിജയ് സൂപ്പറും പൗർണ്ണമിയും “. ജിസ് ജോയ് തന്നെയാണ് ചിത്രത്തിന്റെ തിരകഥ ഒരുകുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ആണ് ചിത്രത്തിലെ നായിക. ശാന്തി കൃഷ്ണ ,രഞ്ജി പണിക്കർ, സിദ്ദിഖ്,ബാലു വർഗീസ്, ജോസഫ് അന്നക്കുട്ടി ജോസ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെ ആണ് നിർമാണം.ചിത്രം ജനുവരി 11ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രയ്ലർ കാണാം

Read More