Author: webadmin

ബോക്സോഫീസിനെ ഇളക്കിമറിച്ച് യാഷ് നായകനായ ബഹുഭാഷാ ചിത്രം കെ ജി എഫ് വിജയകരമായി പ്രദർശനം തുടരുകയാണ്. കന്നഡയിലെ ഏറ്റവും ചിലവേറിയ ഈ ചിത്രം കർണാടകത്തിലെ കോളാർ സ്വർണ ഖനികളുടെ കഥ പറയുന്ന ഒരു പീരീഡ് ചിത്രമാണ്. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണിത്. ഇതിനകം തന്നെ 100 ക്ലബ്ബിൽ ചിത്രം കൂടുതൽ പ്രദർശനങ്ങളുമായി മുന്നേറുകയാണ്. അതിനിടയിലാണ് ചിത്രത്തിലെ നായകൻ യാഷ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. ലാലേട്ടന്റെ രാവണപ്രഭുവിലെ സവാരി ഗിരി ഗിരി എന്ന പഞ്ച് ഡയലോഗ് പറഞ്ഞാണ് യാഷ് പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ ശാന്തൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ ആലപിച്ച ‘പലവട്ടം കാത്തുനിന്നു ഞാൻ’ എന്ന സൂപ്പർഹിറ്റ് ഗാനവും യാഷ് ആലപിച്ചു. മലയാള സിനിമകൾ കാണുന്ന യാഷ് മലയാളത്തിൽ തന്നെ പ്രേക്ഷകരോട് കെ ജി എഫ് കാണണമെന്നും പറഞ്ഞു.

Read More

വിനീത്, പ്രണയ, ഗീത വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാധവീയത്തിലെ എം ജി ശ്രീകുമാർ ആലപിച്ച ‘മഴവിൽ വിരിയുന്ന’ ഗാനം പുറത്തിറങ്ങി. തേജസ് പെരുമണ്ണ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഈ ഗാനം ഒരുക്കിയിരിക്കുന്നത് സുധിയാണ്. ബാബു നമ്പൂതിരി, കുട്ട്യേടത്തി വിലാസിനി, മധു ശ്രീകുമാർ, അംബിക മോഹൻ, തേജസ് പെരുമണ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ സുധിർ കുമാർ കെ കെയാണ് ചിത്രത്തിന്റെ നിർമാണം.

Read More

ആസിഫ് അലി, ഐശ്വര്യ ലക്ഷ്‌മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ പകലായി എന്ന മനോഹരഗാനം പുറത്തിറങ്ങി. ജിസ് ജോയ് തന്നെ ഒരുക്കിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത് പ്രിൻസ് ജോർജും ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസുമാണ്. നേർത്തൊരു മഴ പോലെ പ്രേക്ഷകരുടെ കാതുകളിലേക്ക് വന്നിറങ്ങുന്ന ഗാനം വരികൾ കൊണ്ടും ആലാപനം കൊണ്ടും വളരെയേറെ മനോഹരമാണ്. പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ പോകുന്ന അടുത്ത ഗാനം ഇതാണെന്ന് ഉറപ്പ്.

Read More

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന YSRന്റെ ജീവിതം തിരശീലയിലെത്തുന്ന യാത്രയിലെ “ആരുണ്ട് നിങ്ങളെ തടയാനായി” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂക്ക നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം മഹി വി രാഘവാണ്. കൃഷ്ണകുമാർ എന്ന Kയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 70mm എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിജയ് ചില്ലയും സാഷി ദേവിറെഡ്ഢിയും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളിലെത്തും.

Read More

പൊങ്കൽ റിലീസായി തീയറ്ററുകളിൽ എത്തുന്ന തല അജിത് ചിത്രം വിശ്വാസത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ്. ജനുവരി 10ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ അജിത് രണ്ടു ഗെറ്റപ്പുകളിലാണ് എത്തുന്നത്. ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയാണ് നായികയായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ശിവ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ – അജിത് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് വിശ്വാസം. ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് വിശ്വാസം കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്. ജനുവരി 10ന് രജനികാന്ത് നായകനായ പേട്ടയും തീയറ്ററുകളിൽ എത്തുന്നതിനാൽ ഒരു തല – തലൈവർ പോരാട്ടം തെന്നിന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

Read More

2019ൽ പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന കുമ്പളങ്ങി നൈറ്റ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഏറെ നൊസ്റ്റാൾജിയ ഉണർത്തുന്ന ദൂരദർശന്റെ ന്യൂസ് ആന്തത്തിന് ചുവട് വെക്കുന്ന ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, സൗബിൻ എന്നിവരാണ് ടീസറിൽ ഉള്ളത്. നസ്രിയ നാസിം, ദിലീഷ് [പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ ഫഹദും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫെബ്രുവരി മാസം ചിത്രം തീയറ്ററുകളിൽ എത്തും.

Read More

ആദ്യദിനം ഇത്രയധികം ഡീഗ്രേഡിങ്ങ് നേരിടേണ്ടി വന്നിട്ടും കണ്ണഞ്ചിപ്പിക്കുന്ന ഇങ്ങനെയൊരു തിരിച്ചു വരവ് മറ്റൊരു മലയാളചിത്രത്തിനും ഉണ്ടായിട്ടില്ല. ഒടിയനെയും ലാലേട്ടനെയും അത്രയധികം സ്നേഹിച്ച കുടുംബപ്രേക്ഷകർ തന്നെയാണ് വമ്പൻ വിജയം സ്വന്തമാക്കാൻ സഹായിച്ചത്. വിജയകരമായ നാലാം വാരത്തിലും 126 തീയറ്ററുകളിലായി ദിനംപ്രതി 386 ഷോകളാണ് ഒടിയനുള്ളത്. #Odiyan 4th week poster ✌️ Running in 126 theatres with 386 shows/day. Completed 16200 shows at KBO.@TrendsMohanlal pic.twitter.com/ng0jiqxxKU — Snehasallapam (@SSTweeps) January 4, 2019 തേങ്കുറിശ്ശിയിലെ അവസാന ഒടിയനായ മാണിക്യന്റെ ജീവിതം വരച്ചുകാട്ടിയ ശ്രീകുമാർ മേനോൻ ചിത്രം അതിന്റെ അവതരണത്തിലും കഥാതന്തുവിലും ഉള്ള വ്യത്യസ്ഥത കൊണ്ട് പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാണ് പകർന്നത്. ചിത്രത്തിലെ ഗാനങ്ങളും മോഹൻലാൽ – മഞ്ജു വാര്യർ കോമ്പിനേഷനും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഡിസംബർ 14ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം കേരളത്തിൽ 16200 ഷോ ആണ് പൂർത്തിയാക്കിയത്. ക്രിസ്തുമസ് റിലീസായി തമിഴ്, മലയാളം, ഹിന്ദി…

Read More

കൈ നിറയെ ചിത്രങ്ങളുമായി മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന ടോവിനോ തോമസ് പുതുവർഷത്തെ വരവേറ്റത് പുതുപുത്തൻ BMW കാറും ബൈക്കുമായി. BMW സെവൻ സീരീസ് എം സ്‌പോർട് കാറും BMW G310 GS ഓഫ് റോഡർ ബൈക്കുമാണ് ടോവിനോ സ്വന്തമാക്കിയത്. സ്വപ്‌നം യാഥാർഥ്യമായിയെന്ന ക്യാപ്ഷനോട് കൂടി ഇൻസ്റ്റാഗ്രാമിലാണ് കുടുംബത്തോടുള്ള ഫോട്ടോകൾ ടോവിനോ ഷെയർ ചെയ്‌തത്‌.

Read More

നിവിൻ പോളിക്ക് നന്ദി പറഞ്ഞ് അരുൺ ഗോപി..! എന്തിനാണെന്ന് ആയിരിക്കുമല്ലേ സംശയം. നിവിൻ പോളി ഹനീഫ് അദേനി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മിഖായേലിന്റെ റിലീസ് തീയതി അന്നൗൺസ് ചെയ്‌ത്‌ നിവിൻ പോളി ഇട്ട പോസ്റ്റിലാണ് അരുൺ ഗോപി നന്ദി അറിയിച്ചത്. ജനുവരി 18നാണ് മിഖായേൽ തീയറ്ററുകളിൽ എത്തുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടും മിഖായേലും ജനുവരി 25ന് തീയറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ മിഖായേലിന്റെ റിലീസ് ഒരു ആഴ്‌ച മുന്നേ നിശ്ചയിച്ചതിലുള്ള നന്ദിയാണ് അരുൺ ഗോപി അറിയിച്ചത്. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിഖായേൽ ജനുവരി 18ന് തീയറ്ററുകളിൽ എത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമാണം. ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. ടീസറും പോസ്റ്ററുകളും നല്ലൊരു പ്രതീക്ഷയാണ് ചിത്രത്തിന് സമ്മാനിച്ചിരിക്കുന്നത്.മഞ്ജിമ മോഹൻ നായികയാകുന്ന…

Read More

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് ടീസർ നാളെ വൈകിട്ട് 5 മണിക്കെത്തുന്നു. മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം നസ്രിയ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ്. ശ്യാം പുഷ്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Read More