Author: webadmin

നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജൂൺ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. യുവനടി റെജിഷാ വിജയനാണ് ജൂൺ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. റെജിഷയുടെ ഗംഭീര മേക്ക് ഓവർ തന്നെയാണ് പോസ്റ്ററിലെ പ്രധാന സവിശേഷത. സ്‌കൂൾ യൂണിഫോം വേഷത്തിലുള്ള ലുക്കിലാണ് റെജിഷാ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. വിജയ് ബാബു നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ലിബിൻ വർഗീസ്, അഹമ്മദ് കബീർ,ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ്. ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.ചിത്രത്തിലെ ആദ്യ ഗാനം ‘മിന്നി മിന്നി’യുടെ വീഡിയോ സോങ്ങും കഴിഞ്ഞ ദിവസം റിലീസായി.ഇഫ്തിയാണ് സംഗീതസംവിധാനം. അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.വിനായക് ശശികുമാർ വരികളും രചിച്ചിരിക്കുന്നു.ഇപ്പോൾ ചിത്രത്തിന്റെ ടീസർ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടീസർ കാണാം

Read More

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിഖായേൽ ജനുവരി 18ന് തീയറ്ററുകളിൽ എത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമാണം. ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. ടീസറും പോസ്റ്ററുകളും നല്ലൊരു പ്രതീക്ഷയാണ് ചിത്രത്തിന് സമ്മാനിച്ചിരിക്കുന്നത്. മഞ്ജിമ മോഹൻ നായികയാകുന്ന ചിത്രത്തിൽ സ്റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദൻ എത്തുന്നു. സിദ്ധിഖ്, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, കെ പി എ സി ലളിത തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കർ ക്യാമറ കൈകാര്യം ചെയ്യുന്നു. പുതുവർഷത്തിലും വിജയം തുടരാൻ എത്തുന്ന നിവിൻ പോളിയിൽ നിന്നും മികച്ചൊരു പ്രകടനം പ്രതീക്ഷിക്കാം.

Read More

നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാമ്പിനോസ്.സക്കീർ മഠത്തിൽ തിരക്കഥ രചിക്കുന്ന ചിത്രം നിർമിക്കുന്നത് അഡ്വക്കേറ്റ് ടി ജെ സുന്ദർ റാമും ബിജുവും ചേർന്നാണ്.വിഷ്ണു വിനയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തമിഴ് താരങ്ങളായ രാധിക ശരത്കുമാർ ,സമ്പത് തുടങ്ങിയവരും അഭിനയിക്കുന്നു.ചിത്രത്തിന്റെ ട്രയ്ലർ കാണാം

Read More

ധനുഷിന്റേയും സായി പല്ലവിയുടെയും കിടിലൻ ഡാൻസുമായി മാരി 2ലെ റൗഡി ബേബി എന്ന ഗാനം എത്തി. ഫുൾ എനർജിയിൽ ഇരുവരും ഡാൻസ് കളിക്കുന്ന ഗാനം ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം ഒന്നാണ്. യുവാൻ ശങ്കർ രാജ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ധീയും ചേർന്നാണ്. ധനുഷ്, സായി പല്ലവി, കൃഷ്ണ, വരലക്ഷ്മി, ടോവിനോ എന്നിവർ അഭിനയിച്ചിരിക്കുന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Read More

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ ഹാസ്യനടന്മാരുടെ ഇടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അജു വർഗീസിന് പ്രായഭേദമന്യേ നിരവധി ആരാധകരാണുള്ളത്. അത്തരത്തിൽ ഉള്ള നിരവധി ആരാധകരിൽ ഭദ്ര എന്ന ഒരു കുട്ടി ആരാധികയുടെ ആഗ്രഹം സഫലമാക്കിയാണ് അജു വർഗീസ് പുതുവർഷത്തിന് തുടക്കമിട്ടിരിക്കുന്നത്. അജുവിന്റെ കടുത്ത ആരാധികയായ ഭദ്രക്കുട്ടി അജുവിനെ കാണണമെന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇനി തിരുവനന്തപുരത്ത് വരുമ്പോൾ കാണാമെന്നും പറഞ്ഞു. പക്ഷേ കാണാൻ പറ്റിയില്ല. അതിനുള്ള പരിഭവവുമായി ഭദ്രക്കുട്ടി മറ്റൊരു വീഡിയോ കൂടി പുറത്തിറക്കി. ഭദ്രക്കുട്ടിയുടെ ആഗ്രഹം പോലെ തന്നെ അജു വർഗീസിനെയും ഒപ്പം ബിജു കുട്ടനേയും കാണാനും ഭദ്രക്കുട്ടിക്ക് കഴിഞ്ഞു. കൈ നിറയെ സമ്മാനങ്ങൾ നൽകിയാണ് അജു വർഗീസ് ഭദ്രക്കുട്ടിയെ യാത്രയയച്ചത്.

Read More

ദീപിക പദുകോൺ – രൺവീർ സിംഗ് വിവാഹത്തിന്റെ ആഘോഷങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്ന ഈ താരദമ്പതികളുടെ വാർത്തകൾക്ക് ഇടയിൽ കൗതുകകരമായ മറ്റൊന്ന് കൂടി നിറഞ്ഞിരിക്കുകയാണ്. രൺവീർ സിംഗ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ആ കൗതുകം പങ്കു വെച്ചിരിക്കുന്നത്. ദോശ ലാബ്‌സ് എന്ന റെസ്റ്റോറന്റിൽ ഉള്ള മെനുവിൽ ഒരു ദോശയുടെ പേര് ദീപിക പദുകോൺ എന്നാണ്. ആ മെനു കാർഡിന്റെ ഫോട്ടോ ഷെയർ ചെയ്‌ത്‌ താനത് തിന്നും എന്നാണ് രൺവീർ പറഞ്ഞിരിക്കുന്നത്. View this post on Instagram I too want to eat this dosa 🤤🤤 “Topped with fiery hot ghost chilli and stuffed with potato mix” Sidhe sidhe bole toh “MASALA DOSA ” 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 @deepikapadukone @ranveersingh #deepveerreception#deepveerwedding #deepveerkishaadi #deepikakishaadi #ranveerkishaadi #deepikapadukone #husbandgoals #ranveersingh #deepveer #relationshipgoals #virushka_deepveer #virushka…

Read More

ക്വീൻ, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സാനിയ ഇയ്യപ്പൻ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമ ലോകത്തേക്ക് വന്നെത്തിയ സാനിയ തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട നകുൽ തമ്പിയുമായി മൂന്ന് വർഷമായി പ്രണയത്തിലാണെന്ന് സാനിയ പറഞ്ഞു. നകുൽ ഇപ്പോൾ മുംബൈയിലാണ്. തന്റെ ആദ്യപ്രണയത്തെ കുറിച്ചും സാനിയ തുറന്നു പറഞ്ഞു. രജിഷ വിജയൻ നായികയായ ജൂൺ എന്ന ചിത്രത്തിൽ അയാൾ അഭിനയിക്കുന്നുണ്ടെന്നും സാനിയ വെളിപ്പെടുത്തി. മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫറാണ് അടുത്തതായി പുറത്തിറങ്ങാനുള്ള സാനിയയുടെ പുതിയ ചിത്രം.

Read More

പ്രണവ് മോഹൻലാലിന്റെ രണ്ടാം ചിത്രമെന്ന ലേബലിൽ വാർത്തകളിൽ സ്ഥാനം പിടിച്ച ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. രാമലീല എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയുന്നത്. ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. ചിത്രത്തില്‍ സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്.ഇതിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.ചിത്രത്തിന്റെ മേക്കിങ് വിഡിയോ ഇപ്പോൾ പുറത്ത് വിട്ടു .വിഡിയോ കാണാം

Read More

മണിച്ചിത്രത്താഴ് എന്ന ചിത്രം 25 വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെടുന്നുണ്ട് എങ്കിൽ അതിന്റെ പ്രധാന കാരണം ആ ചിത്രത്തിന്റെ പൂർണത തന്നെയാണ്. തെക്കിനിയും, ഗംഗയും നകുലനും സണ്ണിയും മാടമ്പിള്ളിയുമെല്ലാം ഇന്നും മലയാളി മറന്നിട്ടില്ല. കാരണം കൃത്യമായ ചേരുവകൾ കൃത്യമായ അളവിൽ തന്നെ ചേർത്ത് ഒരുക്കിയെടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. “കൃത്യമായ ഹോംവർക്ക് ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച സിനിമയല്ല. മൂന്നര വർഷത്തോളം തിരക്കഥക്കു വേണ്ടി മാത്രം ചെലവഴിച്ചു. വളരെ കൃത്യതയുള്ള തിരക്കഥ. ആ ആത്മവിശ്വാസം ഷൂട്ടിങ്ങ് സമയത്തും ഉണ്ടായിരുന്നു. പക്ഷേ 25 വർഷങ്ങൾക്കിപ്പുറവും ചിത്രം ഇത്ര‍യധികം ചർച്ചയാകുമെന്ന് വിചാരിച്ചിരുന്നില്ല. ‘ഡോ. സണ്ണിയെ മോഹൻലാൽ തന്നെ അവതരിപ്പിക്കുമെന്ന കാര്യത്തിൽ ആദ്യമേ തീരുമാനമായതാണ്. മറിച്ചുള്ള വാർത്തകൾ തെറ്റാണ്.” സംവിധായകൻ ഫാസിൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. സണ്ണിയായി മമ്മൂട്ടിയെയാണ് ആദ്യം പരിഗണിച്ചിരുന്നതെന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More

ലാലേട്ടന്റെ രാഷ്ട്രീയ പ്രവേശനം എന്നും ഏറെ ചർച്ചകൾക്ക് വിധേയമാക്കപ്പെടുന്ന ഒന്നാണ്. ലാലേട്ടൻ രാഷ്ട്രീയത്തിലേക്ക് വരുമോ, ഇലക്ഷന് മത്സരിക്കുമോ എന്നൊക്കെയുള്ള നിരവധി സംശയങ്ങൾ എല്ലാവർക്കുമുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടപ്പോഴും പ്രധാനമന്ത്രിയെ കണ്ടപ്പോഴുമെല്ലാം ഈ കാര്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അതിനുള്ള വ്യക്തമായ മറുപടി ലാലേട്ടൻ തന്നെ തന്നിരിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇല്ലായെന്നാണ് ലാലേട്ടൻ വ്യക്തമാക്കുന്നത്. “രാഷ്ട്രീയത്തിലെ ആരുടെ കൂടെ സമയം ചിലവഴിച്ചാലും പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണിത്. അതോടെ ആ രാഷ്ട്രീയപാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരൊക്കെയോ പ്രഖ്യാപിച്ചു. പക്ഷേ, രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താൽപര്യമില്ലാത്ത കാര്യമാണത്. എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം. മലയാള സിനിമയിലെ ചുരുക്കം പേരേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നുള്ളൂ. ഒരു കാലത്ത് നസീർ സാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ, ഇപ്പോൾ ഗണേഷും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്ത് സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷന് നിൽക്കാനുമെല്ലാം…

Read More