Author: webadmin

ആദ്യദിനം നെഗറ്റീവ് റിവ്യൂസും ഡീഗ്രേഡിങ്ങും. അധികനാൾ തീയറ്ററുകളിൽ ഉണ്ടാകില്ലെന്ന അഭിപ്രായം. അവസരം മുതലാക്കി അറഞ്ചം പുറഞ്ചം ട്രോളുന്നവർ. ഇങ്ങനെയൊക്കെ ഉള്ള കാഴ്ചകൾ ഒരു വാരം പിന്നിട്ടിട്ടും നിരവധി റിലീസുകൾ പുതിയത് വന്നിട്ടും തീയറ്ററുകളിൽ ആ ചിത്രത്തിന് വൻ തിരക്കും സ്‌പെഷ്യൽ ഷോകളും. ഒടി വിദ്യ എന്താണെന്ന് വ്യക്തമായി കാണിച്ചു തരുന്ന കാഴ്‌ചയാണ്‌ ഒടിയൻ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുകയും അന്യഭാഷാ ചിത്രങ്ങൾ അടക്കം പുതിയ ചിത്രങ്ങൾ പലതും തീയ്യറ്ററുകളിൽ എത്തിയിട്ടും ഇപ്പോഴും കുടുംബപ്രേക്ഷകരുടെ തിരക്ക് അവാര്ഡ് പ്രിയപ്പെട്ട മോഹൻലാലിനെ കാണാൻ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. ഇന്നലെ ഞായറാഴ്‌ച വമ്പൻ തിരക്കാണ് തീയറ്ററുകളിൽ ഉണ്ടായിരുന്നത്. പലയിടങ്ങളിലും സ്പെഷ്യൽ ഷോകളും ചിത്രത്തിനുണ്ടായി.

Read More

ടോവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.ചിത്രം മികച്ച റിപ്പോർട്ടുകളോടെ തിയറ്ററിൽ പ്രദർശനം തുടരുകയാണ് .ഉര്‍വശിയും ടൊവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസ് സെബാസ്റ്റ്യന്‍ ആണ്. ചിത്രത്തില്‍ സായിപ്രിയ ദേവ,​ മാമുക്കോയ,​ ഹരീഷ് കണാരന്‍,​ സിദ്ദിഖ്,​ ശാന്തികൃഷ്ണ,​ ദിലാഷ് പോത്തന്‍ തുടങ്ങിയ താരങ്ങളുമുണ്ട്.ചിത്രത്തിലെ സഞ്ചാരമായി എന്ന ഗാനം കാണാം

Read More

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാൽജോസും കുഞ്ചാക്കോ ബോബനും ഒന്നിച്ച ചിത്രമാണ് തട്ടും പുറത്ത് അച്യുതൻ.എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചാക്കേച്ചനും ലാല്‍ജോസും ഒന്നിക്കുന്ന ഈ ചിത്രത്തിനും എം സിന്ധുരാജാണ് രചന നിർവഹിച്ചത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ഗാനങ്ങള്‍ ബി.ആര്‍. പ്രസാദ്, അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്. സംഗീതം ദീപാങ്കുരന്‍. റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ചു.

Read More

തുടർച്ചയായ ഹിറ്റുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ സ്ഥാനം നേടിയെടുത്ത യുവനടനാണ് ടോവിനോ തോമസ്.ടോവിനോ നായകനായെത്തിയ പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്‌.ടോവിനോയുടെ മികച്ച പ്രകടനത്തോടൊപ്പം ഉർവ്വശിയുടെ ഗംഭീര പ്രകടനവും സിനിമാ പ്രേക്ഷകരുടെ മനം കവരുന്നുണ്ട്. ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി.ചിത്രം കണ്ട മമ്മൂക്ക നായകൻ ടോവിനോയെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ വലിയ ആരാധകനായ ടോവിനോയ്ക്ക് ഇരട്ടി മധുരം നൽകുന്നതാണ് മമ്മൂക്കയുടെ ഈ വാക്കുകൾ.ഇതിനിടെ ചിത്രം കുടുംബപ്രേക്ഷകരുടെ മനം നിറച്ചുകൊണ്ട് മുന്നേറുകയാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

Read More

മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമാണവും അരുൺ ഗോപി സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി പ്രണവ് മോഹൻലാൽ ഡബ്ബിങ്ങ് ആരംഭിച്ചു. സംവിധായകൻ അരുൺ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി മാസം തീയറ്ററുകളിൽ ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആണെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. പീറ്റർ ഹെയ്‌ൻ ആക്ഷൻ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് സർഫിങ്ങും ട്രെയിൻ ഫൈറ്റുമെല്ലാം നടത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജമാണ് ക്യാമറ. ഗോപി സുന്ദർ ഗാനങ്ങൾ ഒരുക്കുന്നു. പുതുമുഖം റേച്ചൽ ഡേവിഡ് നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ഗോകുൽ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More

തട്ടുംപുറം… മലയാള സിനിമയിൽ ധാരാളം കൈയ്യടികളും കണ്ണുനീരും നേടിയൊരു സ്ഥലമാണത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലല്ലെന്ന് തിരിച്ചറിഞ്ഞ തോമസ് ചാക്കോയുടെ കഴിവുകൾ ഓർമകളായി നിലനിന്ന തട്ടുംപുറത്ത് ചിരിയും കൈയ്യടികളും നിറച്ചവനാണ് ചേക്കിന്റെ മാത്രം മീശ മാധവൻ. ഇപ്പോഴിതാ തട്ടുംപുറത്ത് നിന്നും ജീവിതവും ചിരിയുമായി അച്യുതനും. എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജോസ് – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ എത്തിയ തട്ടുംപുറത്ത് അച്യുതൻ പറഞ്ഞു വെക്കുന്ന, എന്നും നമ്മൾ കേൾക്കുന്ന ഒരു സന്ദേശമുണ്ട്. ആരുമില്ലാത്തവർക്ക് തുണയായി ദൈവമുണ്ട്. പക്ഷേ ആ ദൈവം സംസാരിക്കുന്നത് മനുഷ്യരിലൂടെയാണ്. നിത്യമായ ഒരു സത്യം ഉൾക്കൊള്ളുന്ന ആ സന്ദേശം അതിന്റെ ഏറ്റവും ഹൃദ്യവും മനസ്സ് നിറക്കുന്ന രീതിയിലും തട്ടുംപുറത്ത് അച്യുതനിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ഒരു അമ്പലവാസിയും നാട്ടുകാർക്ക് പ്രിയങ്കരനുമായ യുവാവാണ് അച്യുതൻ. ഒരു ദിവസം അമ്പലത്തിലെ ഭണ്ഡാരം തുറന്ന് നോക്കിയ അച്യുതന് അതിൽ നിന്നും ഒരു കത്ത് ലഭിക്കുന്നു. അപ്രതീക്ഷിതമായ…

Read More

പ്രശസ്ത നാടക സംവിധായകനും നടനുമായ കെ എൽ ആൻറണി (70) കൊച്ചിയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. മഹേഷിന്റെ പ്രതികാരം സിനിമയിൽ ഫഹദ് ഫാസിലിന്റെ പിതാവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് രാജന്‍ സംഭവത്തെ അടിസ്ഥാനമാക്കി കെ എല്‍ ആന്‍റണി എഴുതിയ ‘ഇരുട്ടറ’ എന്ന നാടകം വിവാദമായിരുന്നു. നാടക പുസ്തകങ്ങള്‍ മറ്റ് പ്രസാധകര്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ സ്വന്തമായി നാടക ഗ്രന്ഥങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച ഇദ്ദേഹം, പുസ്തകങ്ങള്‍ കൊണ്ടു നടന്ന് വിറ്റിരുന്നു. കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം തുടങ്ങിയ നാടകങ്ങള്‍ കെ എല്‍ ആൻറണി എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചവയാണ്. 2015ൽ ഭാര്യ ലീനയോടൊപ്പം നാടകരംഗത്ത് തിരിച്ചെത്തി. അമ്മയും തൊമ്മനും എന്ന നാടകത്തിലൂടെയായിരുന്നു തിരിച്ചുവരവ്. അമ്പിളി, ലാസർ ഷൈൻ ( മാധ്യമ പ്രവർത്തകന്‍ ), നാന്‍സി എന്നിവര്‍ മക്കളാണ്.

Read More

കുടുംബബന്ധങ്ങളുടെ തീവ്രത കണ്ണ് നനയിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുള്ളവരാണ് മലയാളികൾ. അത്തരം ചിത്രങ്ങളെ എന്നും മലയാളി പ്രേക്ഷകർ ഓർമയിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ നെഞ്ചോട് ചേർക്കാവുന്ന ഒരു സുന്ദര ചിത്രമാണ് നവാഗതനായ ജോസ് സെബാസ്റ്റ്യൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന എന്റെ ഉമ്മാന്റെ പേര്. ഈ ഒരു ടൈറ്റിൽ കൊണ്ട് തന്നെ ശ്രദ്ധയാകർഷിച്ച ചിത്രം പേര് പോലെ തന്നെ ഹൃദ്യവും രസകരവുമായ ഒരു ഫീൽ ഗുഡ് ചിത്രമാണ്. ഉമ്മയെന്ന സങ്കല്പം തരുന്ന നനുത്ത ഒരു തലോടലുണ്ട്. ആ ഒരു കരലാളനത്തിന്റെ നൈർമല്യം പ്രേക്ഷകരിലേക്ക് എത്തിക്കാൻ തന്റെ ആദ്യ സിനിമയിലൂടെ തന്നെ സാധിച്ചിരിക്കുകയാണ് സംവിധായകൻ ജോസ് സെബാസ്റ്റ്യന്. കല്യാണവീടിന്റെ സന്തോഷത്തിൽ ബിരിയാണി കഴിച്ചുകൊണ്ടിരുന്ന ഹമീദിന്റെ ജീവിതം മാറ്റി മറിച്ചു കൊണ്ടാണ് തന്റെ വാപ്പ മരിച്ചെന്ന വാർത്ത എത്തിയത്. ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ഇന്നലെയുമായി വന്നു കയറിയ വാപ്പ മാത്രമേ ഹമീദിന് ഉണ്ടായിരുന്നുള്ളൂ. വാപ്പ പോയതോട് കൂടി ഒറ്റപ്പെടലിന്റെ ലോകത്തിലേക്ക് എറിയപ്പെട്ട ഹമീദ്…

Read More

ചിരിക്കാൻ തരുന്നതിനൊപ്പം ഏറെ ചിന്തിപ്പിക്കാനും തരുന്നതാണ് ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ള ഓരോ ചിത്രങ്ങളും. ആ നിരയിലേക്ക് ചേർത്തുവെക്കാവുന്ന ഒരു ചിത്രം തന്നെയാണ് പ്രേതം 2. സാധാരണ ഹൊറർ ചിത്രങ്ങളിൽ കാണുന്നതിനുമപ്പുറം സമകാലീനവും കാലികപ്രസക്തവുമായ ഒരു വിപത്തിലേക്ക് കൈ ചൂണ്ടി സംസാരിക്കുന്നുണ്ട് പ്രേതവും ജോൺ ഡോൺ ബോസ്‌കോയും. നന്നായി തന്നെ പേടിപ്പിക്കുവാൻ ഉള്ള ഘടകങ്ങൾക്ക് ഒപ്പം തന്നെ നന്നായി ചിരിക്കാനും അതിലേറെ ചിന്തിക്കാനും ഏറെ സമ്മാനിക്കുന്നുണ്ട് ഈ ചിത്രം. രഞ്ജിത്ത് ശങ്കർ എന്ന സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രമെന്ന് തീർത്ത് പറയുവാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് പ്രേതം 2. മലയാള സിനിമയിലെ വളരെയധികം കൈയ്യടികളുടെ നൊസ്റ്റാൾജിയ കൂടിയായ വരിക്കാശ്ശേരി മന എന്ന ലൊക്കേഷനും പ്രേതത്തെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കുന്നുണ്ട്. കായകല്പം ചികിത്സക്കായി മംഗലശ്ശേരി മനയിൽ എത്തിയതാണ് പ്രശസ്ത മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോ. അതേ സമയം ഒരു കൂട്ടം ചെറുപ്പക്കാർ ഒരു ഷോർട്ട് ഫിലിം നിർമിക്കാനായി മനയിലേക്ക്…

Read More

വിജയ് സേതുപതി എന്ന നടന് തമിഴിൽ ഉള്ളതുപോലെ തന്നെ മികച്ചൊരു ആരാധകവൃന്ദം കേരളത്തിലുമുണ്ട്. അവരെയെല്ലാം ആവേശം കൊള്ളിച്ച ഒന്നാണ് വിജയ് സേതുപതി മലയാളത്തിലേക്ക് എത്തുന്നു എന്നുള്ളത്. ജയറാമിനൊപ്പം വിജയ് അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു. സനിൽ കളത്തിൽ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ മാർക്കോണി മത്തായി’ എന്നാണ് പേരിട്ടിരിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ ജിയാണ് നിർമാണം. എം ജയചന്ദ്രനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ജയറാമും വിജയ് സേതുപതിയും അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്.

Read More