Author: webadmin

എം ജയചന്ദ്രൻ എന്ന സംഗീത സംവിധാനത്തിൽ മാന്ത്രികത തീർക്കുന്ന സംഗീതജ്ഞൻ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്. ഒടിയനിലെ സൂപ്പർഹിറ്റായി തീർന്ന ആദ്യ രണ്ടു ഗാനങ്ങൾക്കും പിന്നാലെ എത്തിയ പുതിയ ഗാനവും മനോഹരമായ ഒരു ഫീൽ നൽകി സൂപ്പർഹിറ്റായി തീർന്നിരിക്കുകയാണ്. മാനം തുടുക്കണ് എന്ന ശ്രേയ ഘോഷാൽ ആലപിച്ചിരിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മനോഹരമായ വിഷ്വൽസും കൂടി ചേർന്നപ്പോൾ ഗാനം ഏറെ ഹൃദ്യമായിരിക്കുകയാണ്. ഈ ഒരു ഗാനം കൂടിയായപ്പോൾ ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പുകൾക്ക് കൂടുതൽ ഊർജം കൈവന്നിരിക്കുകയാണ്

Read More

ബൈസിക്കിൾ തീവ്‌സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. എന്താണീ മൗനം എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രിൻസ് ജോർജാണ്. ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കും ഷാരോൺ ജോസഫുമാണ്. ആസിഫ് അലിയുടെ നായികയായി ഐശ്വര്യലക്ഷ്‌മി എത്തുന്ന ചിത്രത്തിന്റെ നിർമാണം ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ കെ സുനിലാണ്. ബാലു വർഗീസ്, അജു വർഗീസ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read More

ടോവിനോ തോമസിനെ നായകനാക്കി ജോസ് സെബാസ്റ്റ്യൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര്’ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി. ആന്റോ ജോസഫ് ഫിലിം കമ്പനിയും അൽ താരി ഫിലിംസ് ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഉർവശി, സൈപ്രിയ ദേവ, സിദ്ധിഖ്, മാമുക്കോയ, ഹരീഷ് പെരുമണ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജോർഡി പ്ലാനെൽ ക്ലോസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദർ ഗാനങ്ങൾ ഒരുക്കുന്നു. ഉമ്മയെ തേടിയെത്തുന്ന ഹമീദ് എന്ന കഥാപാത്രത്തെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ കൊണ്ട് തന്നെ ഇതിനകം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം മികച്ചൊരു ചലച്ചിത്രാനുഭവം ആയിരിക്കുമെന്ന് ടീസർ തന്നെ ഉറപ്പു തരുന്നു. രസകരമായ രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നതും.

Read More

ജനതാ ഗാരേജിനും പുലിമുരുകന്റെ തെലുങ്ക് പതിപ്പിനും ശേഷം തെലുങ്ക് പ്രേക്ഷകർക്ക് വീണ്ടുമൊരു ദൃശ്യവിസ്മയം പകർന്ന് എത്തുന്ന ഒടിയന്റെ തെലുങ്ക് ടീസർ പുറത്തിറങ്ങി. ദഗുബട്ടി ക്രിയേഷൻസാണ് ഡിസംബർ 14ന് ഒടിയൻ തെലുങ്ക് പതിപ്പ് പ്രദർശനത്തിനെത്തിക്കുന്നത്. തെലുങ്ക് പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് തെലുങ്ക് ടീസറിനെ വരവേറ്റത്. ഒടിയൻ തെലുങ്ക് ടീസർ കാണാം മമ്മൂക്ക നൽകിയ വിവരണം തെലുങ്കിൽ ചെയ്യുന്നത് Jr NTR..? ഒടിയൻ തെലുങ്കിൽ എത്തുന്നത് 275 സ്‌ക്രീനുകളിൽ #Odiyan Telugu Teaser Very Very Nice Mind blowing Super super 👌 👌 👏 👏 Great acting @Mohanlal sir mind blowing acting @prakashraaj Love you team ❤ ❤ ❤ ❤ ❤ WestBengal Big Fan #Odiyan Telugu Teaser All time blockbuster Best of luck 👍 team https://t.co/R5XaPUBiTk — Prasanta Roy (@PrasantaHitler) December 8, 2018 Wow..…

Read More

ബാഹുബലിയെ വൻ വിജയമാക്കി തീർത്ത പ്രേക്ഷകരുടെ മുന്നിലേക്ക് മറ്റൊരു ഗംഭീര കാഴ്ചയുമായിയെത്തുന്ന ചിത്രമാണ് യാഷ് നായകനായ KGF. ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം എത്തുന്നത് വിവിധ ഭാഷകളിലാണ്. ഡിസംബർ 21നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. പ്രശാന്ത് നീൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ ‘സലാം റോക്കി ഭായ്’ എന്ന മാസ്സ് ഗാനത്തിന്റെ മനോഹരമായ പ്രോമോ പുറത്തിറങ്ങി. കട്ടത്താടിയും തല്ലുമൊക്കെയായി മരണമാസ്സ്‌ ലുക്കിലാണ് യാഷ് ചിത്രത്തിൽ എത്തുന്നത്.

Read More

ഇന്ത്യൻ സിനിമ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ മീ ടൂ ക്യാമ്പയിനെ നിശിതമായി വിമർശിച്ച് നടൻ ബൈജു. കൗമുദി ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് ബൈജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പിന്നീട് വിളിച്ചു പറയുന്നതിനോട് യോജിപ്പില്ല. ഇപ്പോള്‍ ഏതോരു സ്ത്രീക്കും ആരെയും കേസില്‍ പെടുത്താം എന്ന നിലയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. മഞ്ജുവാര്യരെ പോലുള്ള നടിമാര്‍ എന്തുകൊണ്ടാണ് ഡബ്ല്യു സിസിയുമായി സഹകരിക്കാത്തതെന്ന് കൂടി നമ്മള്‍ പരിശോധിക്കേണ്ടതാണ്. ഇന്ന് ഒരു സ്ത്രീ പ്രതികരിച്ചാല്‍ കണ്ടം വഴിയോടുന്ന പുരുഷന്മാരെ ഇവിടെ ഉള്ളൂ” ബൈജു പറഞ്ഞു. “നായക നടന്മാരുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് അതു കൊണ്ട് തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്‌നീഷ്യന്‍സിനെയും സിനിമയ്ക്കായി എടുക്കുന്നതില്‍ അപാകതയില്ല. സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണ്. ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ല. തിയേറ്ററില്‍ ജനം ഇടിച്ചുകയറുന്നതും ടെലിവിഷന്‍ റൈറ്റ് വില്‍ക്കുന്നതും നായകന്മാരെ കണ്ടിട്ടല്ലേ.…

Read More

ഡിസംബർ 14ന് ലോകമെമ്പാടും മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഒരേ സമയം റിലീസിനെത്തുന്ന ലാലേട്ടൻ ചിത്രം ഒടിയനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലക്ഷങ്ങൾ. ഇത്രയധികം ഭാഷകളിൽ ഒരേ സമയം റിലീസിനെത്തുന്ന ആദ്യ മലയാളചിത്രം കൂടിയായ ഒടിയന് തെലുങ്കിൽ 275ഓളം സ്‌ക്രീനുകളിൽ പ്രദർശനമുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം മലയാളത്തിൽ മമ്മൂക്ക നൽകിയ വിവരണം തെലുങ്കിൽ നൽകുന്നത് ജൂനിയർ എൻ ടി ആർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂരാണ്. ദഗുബട്ടി ക്രീയേഷൻസിന്റെ ബാനറിൽ അഭിറാം ദഗുബട്ടിയും സമ്പത് കുമാറും ചേർന്നാണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

Read More

ഈ വർഷം ഏറ്റവുമധികം മലയാളികൾ ലീവ് എടുക്കുന്ന ദിവസം ഏതാണെന്ന് ചോദിച്ചാൽ ഡിസംബർ 14 ആണെന്ന് നിസ്സംശയം പറയാൻ പറ്റും. കാരണം അന്നാണ് മലയാളസിനിമയിലെ ഏറ്റവും വലിയ റിലീസായ ഒടിയൻ തീയറ്ററുകളിലെത്തുന്നത്. നാനൂറോളം ഫാൻസ്‌ ഷോകളും ചൂടപ്പം പോലെ വിറ്റുപോകുന്ന ഓൺലൈൻ ടിക്കറ്റുകളുമെല്ലാം അതാണ് തെളിയിക്കുന്നത്. അതിലേറെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്‌ചയാണ്‌ തൃശ്ശൂർക്കാരുടെ ചങ്കിടിപ്പായ രാഗം തീയറ്ററിൽ നിന്നുമുള്ള കാഴ്‌ച. റിലീസ് ദിവസം കാണുന്ന ജനത്തിരക്കാണ് ഒടിയന്റെ റിസർവേഷനായി രാഗത്തിൽ കാണാൻ സാധിക്കുന്നത്. റെക്കോർഡുകൾ തകിടം മറിച്ച് പുതുചരിത്രം രചിക്കുവാൻ തന്നെയാണ് ഒടിയന്റെ വരവെന്ന് സാരം. കാത്തിരിക്കാം ഇന്നോളം കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയത്തിന്.

Read More

ഒടിയൻ തീയറ്ററുകളിൽ എത്തുന്ന ഡിസംബർ 14 എന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഏവരും. മറ്റൊരു മലയാള സിനിമക്കും ലഭിച്ചിട്ടില്ലാത്ത ഒരു ആവേശവും കാത്തിരിപ്പുമാണ് ഒടിയന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളിയുടെ ആ കാത്തിരിപ്പിന് മനോഹരമായ ഫീൽ നൽകി ലാലേട്ടന്റെ ഒരു സമ്മാനം. കേരള നവനിർമിതിക്കായി അമ്മ സംഘടനയും ഏഷ്യാനെറ്റും ചേർന്ന് നടത്തുന്ന ‘ഒന്നാണ് നമ്മൾ’ എന്ന അബുദാബിയിൽ വെച്ച് നടന്ന സ്റ്റേജ് ഷോയിലാണ് ഒടിയനിലെ സൂപ്പർഹിറ്റായ ‘കൊണ്ടോരാം’ എന്ന ഗാനം ലാലേട്ടനും മഞ്ജു വാര്യരും ചേർന്നാലപിച്ചത്. ആ ഗാനം പകരുന്ന ഫീൽ അതേപോലെ തന്നെ ലാലേട്ടൻ ആലപിച്ചപ്പോഴും ലഭിച്ചു എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Read More

ശബരിമല വിഷയം ആളിക്കത്തി നിൽക്കേ അതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തന്റെയും ഭാര്യ ചിത്ര(ആനി)യുടെയും പേര് അനുവാദമില്ലാതെ ദുരുപയോഗിച്ചതിന് എതിരെ സംവിധായകൻ ഷാജി കൈലാസ് രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷാജി കൈലാസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ല. വിശ്വസ്തതയോടെ ഷാജി കൈലാസ്, ചിത്ര ഷാജികൈലാസ്

Read More