Author: webadmin

ജോജു ജോസഫ് നായകനായി എത്തിയ പുതിയ ചിത്രമാണ് ജോസഫ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എം.പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച റിപ്പോർട്ടുകൾ ലഭിച്ച ചിത്രം ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. ജോജുവിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മൂന്ന് ലുക്കിലാണ് ചിത്രത്തിൽ ജോജു പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തെ വാനോളം പുകഴ്ത്തി സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് രംഗത്ത് വന്നത്. ഒരു സ്വകാര്യ റേഡിയോ ചാനലിന്റെ പരിപാടിയിൽ ജോസഫ് എന്ന കഥാപാത്രം ചെയ്യുവാൻ ജോജുവിന് പകരം ആരെയായിരിക്കും ജോജു നിർദ്ദേശിക്കുക എന്ന ചോദ്യം ജോജുവിന് നേരിടേണ്ടി വന്നു.എന്നാൽ ഒരു സംശയവും കൂടാതെ അതിനുള്ള ഉത്തരം മമ്മൂട്ടി എന്ന് അദ്ദേഹം പറഞ്ഞു.ഈ കഥാപാത്രം ഒരുപക്ഷെ തന്നെക്കാള്‍ ഗംഭീരമായി മമ്മുക്ക ചെയ്‌തേനെ എന്നും ജോജു പറയുന്നു. സുധി കോപ്പ , ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ്…

Read More

എറണാകുളത്തിന്റെ ചരിത്രത്തിലെ ആദ്യ ലേഡീസ് ഫാൻസ്‌ ഷോ എന്ന ബഹുമതിയും ലാലേട്ടന്റെ ഒടിയന് സ്വന്തം. മോഹൻലാൽ ഫാൻസ്‌ ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ ലേഡീസ് യൂണിറ്റാണ് ഫാൻസ്‌ ഷോ നടത്തുന്നത്. ഫാൻസ്‌ ഷോക്കുള്ള ടിക്കറ്റ് ഒടിയന്റെ നായിക മഞ്ജു വാര്യരാണ് ലോഞ്ച് ചെയ്‌തത്‌. ഡിസംബർ 14ന് ഒടിയന്റെ റിലീസിനോട് അനുബന്ധിച്ച് വൈറ്റില ഗോൾഡ് സൂക്കിലെ ക്യു സിനിമാസിൽ രാവിലെ 9:30 നു ലേഡീസ് ഫാൻസ്‌ ഷോ നടത്തുന്നത്. ടിക്കറ്റ് ലഭിക്കാനായി വിളിക്കുക : Sukanya 9495464546 ലോകമെമ്പാടുമുള്ള മലയാളി സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന് ഇതിനകം തന്നെ നാനൂറിനടുത്ത് ഫാൻസ്‌ ഷോകൾ സജ്ജമായിക്കഴിഞ്ഞു. വിജയ് ചിത്രം സർക്കാരിന്റെ റെക്കോർഡാണ് ഒടിയൻ ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. മലയാളസിനിമയിലെ ഒട്ടേറെ റെക്കോർഡുകൾ തകർത്തെറിയുവാൻ ഒരുങ്ങിയെത്തുന്ന ഒടിയനെ വരവേൽക്കാൻ പ്രായഭേദമന്യേ എല്ലാ മലയാളി പ്രേക്ഷകരും തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

Read More

കേരളത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ നടി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. സോളാർ കേസില്‍ അന്തിമ വിധി വരുന്നതുവരെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ജപ്തി നടപടി. സാക്ഷികളെ ഡിസംബര്‍ 17 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. 2013ല്‍ ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച കേസിലാണ് കോടതി ഈ നടപടി എടുത്തിരിക്കുന്നത്. സ്വിസ് സോളാര്‍ ടെക്നോളജീസ് കമ്പനിയുടെ നടത്തിപ്പുകാരന്‍ ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതിയും ശാലു മേനോന്റെ അമ്മ കലാദേവി മൂന്നാം പ്രതിയുമാണ്. വൈദ്യുതിബില്ലിൽ ലാഭമുണ്ടാകാൻ വീടുകളില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിച്ചു നല്‍കുമെന്ന് കാണിച്ച് പത്രപ്പരസ്യം നല്‍കിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. പ്രവാസിയായ റാസിഖ് അലിയില്‍നിന്ന് ഒരു കോടിയിലധികം രൂപയും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍നിന്ന് മുപ്പത് ലക്ഷത്തോളം രൂപയും ഇവര്‍ തട്ടിയെടുത്തു. റാസിഖ് അലിയെ ബിജു രാധാകൃഷ്ണനും ശാലു…

Read More

റിലീസിന് ഒരു ആഴ്‌ച കൂടി ശേഷിക്കേ റിസർവേഷൻ ആരംഭിച്ച ഒടിയന്റെ ടിക്കറ്റുകൾ അതിവേഗത്തിൽ വിറ്റഴിയുന്നു. ബുക്ക് മൈ ഷോയിൽ റിസർവേഷൻ ആരംഭിച്ചപ്പോഴേക്കും പല ഷോകളുടെയും ടിക്കറ്റുകൾ മുഴുവനും വിറ്റു തീർന്നു. മറ്റു പല ഷോകളുടെയും ടിക്കറ്റുകൾ വളരെ വേഗത്തിലാണ് വിറ്റു പോകുന്നത്. മലയാളസിനിമയിൽ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റിലീസിനാണ് ഒടിയൻ ഡിസംബർ 14ന് ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ലോകമെമ്പാടും മൂവായിരത്തോളം തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ലേഡീസ് ഫാൻസ്‌ ഷോകൾ ഉൾപ്പെടെ നാനൂറോളം ഫാൻസ്‌ ഷോകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.  BOOK YOUR ODIYAN TICKETS HERE  വി എ ശ്രീകുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ്, സിദ്ധിഖ്, നന്ദു എന്നിങ്ങനെ മികച്ചൊരു താരനിര താനെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ കാമറ കൈകാര്യം ചെയ്യുന്നു. എം ജയചന്ദ്രൻ ഈണമിട്ട രണ്ടു…

Read More

യാഹൂ പുറത്തുവിട്ട കണക്കനുസരിച്ച് 2018ൽ ഏറ്റവുമധികം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം പേർ സെർച്ച് നടത്തിയ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ മലയാളിയായ പ്രിയ വാര്യർ അഞ്ചാം സ്ഥാനത്ത്. സണ്ണി ലിയോൺ തന്നെയാണ് തുടർച്ചയായി ലിസ്റ്റിൽ ഒന്നാമത്. ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയും ടീസറിലൂടെയുമാണ് പുരികം വളച്ച് കണ്ണിറുക്കി പ്രിയ വാര്യർ ജനകോടികളുടെ മനസ്സിൽ ഇടം പിടിച്ചത്. പ്രിയങ്ക ചോപ്ര, സൽമാൻ ഖാൻ, രാഹുൽ ഗാന്ധി എന്നിവരെയെല്ലാം പിന്തള്ളിയാണ് പ്രിയ വാര്യർ അഞ്ചാം സ്ഥാനത്ത് എത്തിയത്. യാഹൂ തന്നെ പുറത്തുവിട്ട 2018ൽ ഏറ്റവുമധികം സെർച്ച് ചെയ്‌ത വുമൺ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് പ്രിയ വാര്യർ. സണ്ണി ലിയോൺ, ശ്രീദേവി എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. പ്രിയങ്ക ചോപ്രയും, കത്രീന കൈഫും സോനം കപൂറുമെല്ലാം പ്രിയ വാര്യർക്കും കീഴെയാണ്.

Read More

ഇനി വെറും ഏഴ് ദിനങ്ങൾ കൂടി മാത്രമാണ് കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒടിയൻ തീയറ്ററുകളിൽ എത്തുവാൻ. ലാലേട്ടനെ നായകനാക്കി വി ഏ ശ്രീകുമാർ സംവിധാനവും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണവും നിർവഹിക്കുന്ന ചിത്രം ഡിസംബർ 14ന് കേരളക്കര കണ്ടിട്ടുള്ള ഏറ്റവും വലിയ റിലീസിനാണ് ഒരുങ്ങുന്നത്. ഇതിനകം തന്നെ നാനൂറോളം ഫാൻസ്‌ ഷോകൾ ഉറപ്പിച്ചു കഴിഞ്ഞ ചിത്രത്തിന് എന്തായാലും അഞ്ഞൂറിലധികം തീയറ്ററുകൾ കേരളത്തിൽ പ്രദർശനത്തിന് ലഭിക്കും എന്നുറപ്പാണ്. 2.0യുടെ 458 തീയറ്ററുകളിലെ റിലീസ് എന്ന റെക്കോർഡ് തീർച്ചയായും ഒടിയൻ തകർക്കും. ലോകമെമ്പാടും മൂവായിരത്തിലധികം തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തിക്കുവാനാണ് ഒടിയന്റെ അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ഒരേദിവസം തന്നെ തമിഴിലും തെലുങ്കിലും റിലീസിന് എത്തുന്ന ചിത്രം ലോകമെമ്പാടും ഡിസംബർ 14ന് തന്നെയാണ് എത്തുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 31 വിദേശരാജ്യങ്ങളിൽ ഒടിയൻ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. യൂ എ ഇ, ഒമാൻ, ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യൂ എസ്, യു കെ, ന്യൂസിലാൻഡ്,…

Read More

മലയാള സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ ഡിസംബർ 14ന് തിയറ്ററുകളിൽ എത്തുകയാണ്.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒടുവിൽ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസറിനും ഗാനങ്ങൾക്കും വലിയ രീതിയിൽ ഉള്ള സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനിടെ ചിത്രത്തെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്.മൂന്ന് ഭാഷകളിൽ ഒരേസമയം റിലീസാകുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോർഡ് ഇനി ഒടിയൻ സ്വന്തമാകുകയാണ്. ചിത്രത്തിന്റെ മലയാളം,തമിഴ്, തെലുങ്ക് പതിപ്പുകൾ ഡിസംബർ 14ന് തന്നെ തിയറ്ററുകളിൽ എത്തും.തമിഴിൽ ട്രൈഡന്റ് ആർട്സും തെലുങ്കിൽ ദഗുബട്ടി ക്രീയേഷൻസും ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് .വലിയ തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണ അവകാശം വിറ്റ് പോയത്

Read More

സോഷ്യൽ മീഡിയയിൽ ഫോട്ടോസിനുള്ള പ്രാധാന്യം മറ്റു പലതിനേക്കാളും ഏറെ വലുതാണ്. എക്‌സ്‌ക്ലൂസീവ് ഫോട്ടോസ് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.വമ്പൻ സൗകര്യങ്ങൾ ഉള്ള വിലകൂടിയ ക്യാമറയിൽ എടുത്ത ചിത്രങ്ങൾ മുതൽ സിസിടിവിയിലെ വിഡിയോയിൽ നിന്നുമുള്ള സ്ക്രീൻഷോട്ടിന് പോലും അതിന്റെതായ മൂല്യമുണ്ട്. പക്ഷെ പലപ്പോഴും അതിന് പിന്നിൽ പ്രവർത്തിക്കുന്ന കൈകളെ നമ്മൾ മനഃപൂർവ്വമല്ലെങ്കിലും മറന്നുപോകുന്നുവെന്നതാണ് സത്യം. അങ്ങനെയുള്ള ഒരു ഫോട്ടോഗ്രാഫറാണ് സനിഫ്. ഇന്ന് മീഡിയകളിൽ ഉപയോഗിക്കുന്ന പല സെലിബ്രിറ്റി ചിത്രങ്ങൾക്കും പിന്നിൽ സാനിഫ് ആണ്. സിനിമ ലോകത്തെ പല താരങ്ങളുടെയും ചടങ്ങുകളുടെയും ഒരുപാട് ചിത്രങ്ങൾ സാനിഫ് എടുത്തിട്ടുണ്ട്. പക്ഷേ സനിഫിനെ വ്യത്യസ്തനാക്കുന്നത് ആ ഫോട്ടോകൾക്ക് പിന്നിലെ സംഭവങ്ങളാണ്. ഈ ഫോട്ടോസെല്ലാം തന്നെ ആ യുവാവ് തന്റെ മൊബൈലിൽ പകർത്തിയവയാണ്. കൊച്ചിയിലൊരു സിനിമ സംബന്ധിയായ പ്രോഗ്രാം ഉണ്ടായാൽ അവിടെ സാനീഫിന്റെ സാനിധ്യവും ഉണ്ടാകും. ഫോട്ടോ എടുക്കൽ മാത്രമല്ല അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ സേവനവും കൈയിലുണ്ട്. ആലുവക്കാരനായ സാനിഫ് തന്നാൽ കഴിയുന്ന സഹായങ്ങൾ പല സിനിമ…

Read More

മലയാളസിനിമ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റിലീസിനാണ് ഡിസംബർ 14ന് പ്രേക്ഷകർ സാക്ഷിയാകുവാൻ പോകുന്നത്. ലോകമെമ്പാടും മൂവായിരത്തിലേറെ തീയറ്ററുകളിലായിട്ടാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ എത്തുന്നത്. കേരളത്തിൽ 458 തീയറ്ററുകളിലായി പ്രദർശനത്തിന് എത്തിയ 2.0യുടെ റെക്കോർഡുകൾ പഴങ്കഥയാകുമെന്നത് ഉറപ്പാണ്. ലേഡീസ് ഫാൻസ്‌ ഷോ അടക്കം നാനൂറിനടുത്ത് ഫാൻസ്‌ ഷോകളുമായി സർക്കാരിന്റെ റെക്കോർഡും ഒടിയൻ ഇതിനകം തകർത്തു കഴിഞ്ഞു. ഇപ്പോൾ 2.0 കരസ്ഥമാക്കിയിരിക്കുന്ന ആദ്യദിന റെക്കോർഡും ഒടിയൻ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഡിസംബർ 14ന് രാവിലെ 4.30 മുതലാണ് ഷോ തുടങ്ങുന്നത്. 4.30നും 7.30നുമാണ് ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ നടത്തുന്ന ഫാൻസ്‌ ഷോകൾ നടക്കുന്നത്. കണ്ണിമ ചിമ്മാതെ, കാതോർത്ത്, നെഞ്ചിടിപ്പിന്റെ താളത്തിലും ഭയം നിറച്ച് ‘ദേശി സൂപ്പർ ഹീറോ’യുടെ വരവിനായി കാത്തിരിക്കാം.

Read More

ലോകമെമ്പാടുമുള്ള മലയാളികൾ ഇപ്പോൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു തീയതി ഡിസംബർ 14 ആണെന്ന് നിസംശയം പറയാം. കാരണം അന്നാണ് ഇരുളിനെ കരിമ്പടമാക്കിയ തേങ്കുറിശ്ശിയിലെ മാണിക്യന്റെ ഒടിവിദ്യകൾക്ക് തുടക്കം കുറിക്കുന്നത്. വി ഏ ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഇതിനകം തന്നെ ഏറെ പ്രതീക്ഷകൾ തീർത്തിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ട്രെയിലറും ഗാനങ്ങളുമെല്ലാം തന്നെ പ്രേക്ഷകർക്ക് മികച്ചൊരു ഫീലാണ് തന്നിരിക്കുന്നത്. മലയാള സിനിമയിലെ ഇന്നേവരെയുള്ള എല്ലാ റെക്കോർഡുകളും തകർക്കാൻ കച്ചക്കെട്ടിയിറങ്ങുന്ന ഒടിയനായിട്ടുള്ള കാത്തിരിപ്പുകൾക്ക് ആവേശം പകരുന്നതാണ് മെഗാസ്റ്റാർ മമ്മൂക്കയുടെ വാക്കുകൾ. ഒടിയന് വേണ്ടിയുള്ള വിവരണം നൽകിയിരിക്കുന്നത് മമ്മൂക്കയാണ്. അതിന്റെ ഡബ്ബിങ്ങ് ആവശ്യങ്ങൾക്കായി ചെന്ന മമ്മൂക്ക ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ കണ്ടുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ആ രംഗം കണ്ട മമ്മൂക്കയുടെ ഡയലോഗ് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘ഇത് ലാലിനെ കൊണ്ട് മാത്രമേ പറ്റൂ’ എന്നായിരുന്നുവത്രേ മമ്മൂട്ടിയുടെ വാക്കുകൾ.ക്ലൈമാക്സിലെ ഇരുട്ടിലെ ഫൈറ്റ് രംഗമാണ് മമ്മൂട്ടി കണ്ടതെന്ന് സോഷ്യൽ മീഡിയകളിൽ…

Read More