Author: webadmin

സുരേഷ് ദിവാകര്‍ സംവിധാനം നിർവഹിച്ചു ബിജു മേനോൻ നായകനായി എത്തുന്ന ചിത്രമാണ് ആനക്കള്ളനൻ .65 ദിവസം നീണ്ടു നിന്ന വലിയ ഷൂട്ടിങ് ഷെഡ്യൂൾ ആയിരുന്നു ചിത്രത്തിന്റേത്. പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. നാദിര്‍ഷ ഗാനങ്ങള്‍ ഒരുക്കുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കരന്തൂര്‍, കോസ്റ്റ്യും – അരുണ്‍ മനോഹര്‍ തിരുവനന്തപുരം, കോയമ്പത്തൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് .ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണിനിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം. ചിത്രത്തിന്റെ ട്രയ്ലർ കാണാം

Read More

തീവണ്ടിയിൽ ടോവിനോയുടെ നായികയായി വമ്പൻ വിജയം കുറിച്ച സംയുക്ത മേനോൻ നായികയാകുന്ന ലില്ലി നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകുവാൻ വേണ്ടി E 4 എന്റർടൈൻമെന്റ് മുന്നിട്ടിറങ്ങുന്ന E 4 എക്സ്പെരിമെന്റസിന്റെ ബാനറിൽ നവാഗതനായ പ്രശോഭ് വിജയ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ലില്ലി. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ പൊതുവെ കുറവുള്ള മലയാളത്തിൽ ശക്തമായൊരു കഥാതന്തുവുമായാണ് ലില്ലി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറുകളും പോസ്റ്ററുകളും പ്രേക്ഷകന് വേറിട്ടൊരു കാഴ്‌ച തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന ഉറപ്പ് തരുന്നുണ്ട്. ലില്ലി എന്ന ഗർഭിണിയായ കേന്ദ്രകഥാപാത്രത്തെയാണ് സംയുക്ത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലില്ലിയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന ഒട്ടു മിക്കവരും പുതുമുഖങ്ങൾ ആണെന്ന ഒരു പ്രത്യേകത കൂടി ഇതിനുണ്ട്. വയലൻസ് അധികമായതിനാൽ തന്നെ ചിത്രത്തിന് അഡൽറ്റ് സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. പുതുമുഖങ്ങളും പുതുമകളുമായി ലില്ലി നാളെയെത്തുമ്പോൾ പ്രേക്ഷകരും പുതിയ കാഴ്ചകൾ കാണാൻ തയ്യാറായി ഇരിക്കുകയാണ്.

Read More

മണിരത്നം… ആ പേര് ഓരോ പ്രേക്ഷകനും നൽകുന്ന ഒരു പ്രതീക്ഷയുണ്ട്. കുടുംബബന്ധങ്ങളുടെ കേട്ട് തഴമ്പിച്ച കഥകളിൽ പോലും ഒരു പുതുമ സൃഷ്ടിക്കുന്ന ആ സംവിധായകന്റെ ചിത്രങ്ങളോട് എന്നും പ്രേക്ഷകന് ഒരു പ്രത്യേക മമതയുണ്ട്. ആ പ്രതീക്ഷകൾക്കും ഇഷ്ടങ്ങൾക്കും ഈ അടുത്ത് ചെറിയൊരു കോട്ടം തട്ടിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രങ്ങൾക്ക് ശേഷം ഒരു ഗംഭീര തിരിച്ചുവരവാണ് ചെക്കാ ചിവന്ത വാനം എന്ന ചിത്രത്തിലൂടെ മണിരത്നം നടത്തിയിരിക്കുന്നത്. ശക്തമായ തിരക്കഥയും സൂപ്പർ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനർ തന്നെയാണ് അദ്ദേഹം വീണ്ടും പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒപ്പം കുടുംബബന്ധങ്ങളുടെ തീവ്രതയെ ഒട്ടും കുറയാതെ തന്നെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ചെന്നൈ നഗരം അടക്കി വാഴുന്ന സേനാപതി എന്ന ഗ്യാങ്സ്റ്ററിനെതിരെ ഒരു വധശ്രമം ഉണ്ടാകുന്നു. തലനാരിഴയ്ക്ക് അതിൽ നിന്നും സേനാപതി രക്ഷപ്പെടുന്നു. അതിന് പിന്നിൽ ആരാണ് എന്നറിയാൻ സേനാപതിയുടെ മക്കളായ വരദൻ, ത്യാഗരാജൻ, എതിരാജ് എന്നിവർ മുന്നിട്ടിറങ്ങുന്നു. സംശയത്തിന്റെ വിരൽ ചൂണ്ടുന്നത്…

Read More

പാവടയ്ക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോണി ജോണി എസ് അപ്പ.കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.മമ്തയും അനു സിത്താരയുമാണ് നായികമാർ വെള്ളിമൂങ്ങ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ജോജി തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു ആദ്യാവസാന കോമഡി എന്റർടൈനറാണ്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിന്റെ ട്രയ്ലർ കാണാം

Read More

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നിങ്ങനെ ചെയ്‌ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റാക്കി മാറ്റിയ നായിക ഐശ്വര്യ ലക്ഷ്‌മി ആറ് വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ നടത്തിയ ഒരു കമന്റിന്റെ പേരിൽ മാപ്പ് ചോദിച്ച് വീണ്ടും പ്രേക്ഷകരുടെ മനം കവരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നദി ക്ഷമാപണം നടത്തിയത്. “മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.” 2012ൽ ഇറങ്ങിയ പൃഥ്വിരാജിന്റെ ഔറംഗസേബ് എന്ന ബോളിവുഡ് ചിത്രത്തിലെ പൃഥ്വിരാജ്, അർജുൻ കപൂർ എന്നിവരുടെ ഒരു ഫോട്ടോയിലെ ഐശ്വര്യയുടെ…

Read More

വിജയ് – എ ആർ മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന സർക്കാരിലെ സിംതാങ്കാരൻ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്നലെ പുറത്തിറങ്ങിയിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്മാനാണ്. ബംബ ബാക്യ, വിപിൻ, അപർണ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ഗായകൻ ബംബ ബാക്യ ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. “പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് റഹ്മാൻ സാറിനെ ഞാൻ കാണുന്നത്. പക്ഷേ ഞാൻ ഒരു ഗായകൻ ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഞാൻ പറഞ്ഞതുമില്ല. പ്രശസ്‌തരായ ഏറെ ഗായകർ ഉണ്ടായിരുന്നതിനാൽ എനിക്ക് ഒരു അവസരം ലഭിക്കില്ല എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. റഹ്മാൻ സാറിന്റെ ഡ്രൈവറുടെ കല്യാണത്തിന് പാടുമ്പോഴാണ് അദ്ദേഹം ഞാൻ പാടുമെന്ന് അറിഞ്ഞത്. ആറ് മാസങ്ങൾക്ക് ശേഷം രാവണനിൽ ഒരു ഗാനം ആലപിക്കുവാൻ എനിക്ക് അദ്ദേഹം അവസരം തന്നു.” സർക്കാരിലെ ഗാനം ആലപിച്ചതിന് പിന്നിലെ എക്സ്‌പീരിയൻസും അദ്ദേഹം തുറന്നു പറഞ്ഞു.…

Read More

ഭാര്യ കാജോളിന്റെ നമ്പർ ട്വീറ്റ് ചെയ്‌ത ബോളിവുഡ് ഹീറോ അജയ് ദേവ്‌ഗണിന്റെ പ്രവൃത്തിയിൽ അമ്പരന്നിരിക്കുകയാണ് ബോളിവുഡും ആരാധകരും. ചിലർ ഇത് വെറും പബ്ലിസിറ്റി ഹണ്ടാണെന്നും മറ്റു ചിലർ വേഗം ട്വീറ്റ് ഡിലീറ്റ് ചെയ്യൂ എന്നെല്ലാം മുന്നോട്ട് വരികയും ചെയ്‌തു. Kajol not in country.. co-ordinate with her on WhatsApp 9820123300. — Ajay Devgn (@ajaydevgn) September 24, 2018 അത് ലൊക്കേഷനിൽ വെച്ച് നടന്ന ചില തമാശകളാണെന്ന് പറഞ്ഞ് അജയ് ദേവ്‍ഗണിന്റെ പുതിയ ട്വീറ്റ് വന്നതോടെ എല്ലാ അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും അറുതി വന്നിട്ടുണ്ട്. എങ്കിലും ആ ട്വീറ്റിനുള്ള മറുപടികൾ ഇപ്പോഴും തുടരുകയാണ്. ടോട്ടൽ ധമാൽ, താനാജി ദി അൺസങ്ങ് വാര്യർ എന്നീ ചിത്രങ്ങളാണ് അജയ് ദേവ്‌ഗണിന്റേതായി തീയറ്ററുകളിൽ എത്താനുള്ള ചിത്രങ്ങൾ. കാജോൾ ആകട്ടെ തന്റെ പുതിയ ചിത്രമായ ഹെലികോപ്റ്റർ ഈല എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ജോലികളുടെ തിരക്കിലാണ്. Pranks on film set are so passé……

Read More

വയലനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലർച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മരത്തിലിടിച്ച്‌ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. മലയാളത്തിലെ യുവ സംഗീതജ്ഞരില്‍ ഏറ്റവും ശ്രദ്ധേയനാണ് ബാലഭാസ്‌കര്‍. പഠനകാലത്ത് തന്നെ വയലിന് മികവ് കാട്ടിയ പ്രതിഭയാണ് ബാലഭാസ്‌കര്‍. എആര്‍ റഹ്മാനെ പോലുള്ള സംഗീതജ്ഞരും ബാലഭാസ്‌കറിന്റെ മികവുകളെ അംഗീകരിച്ചിട്ടുണ്ട്. മൂന്ന് വയസ് മുതല്‍ വയലിനിസ്റ്റായ അമ്മാവന്‍ ബി.ശശികുമാറിന്റെ ശിക്ഷണത്തില്‍ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കര്‍ ആദ്യമായി വയലിനുമായി സ്റ്റേജില്‍ എത്തിയത് പന്ത്രണ്ടാം വയസിലാണ്.

Read More

ചിയാൻ വിക്രമിന്റെ മകൻ ദ്രുവ് വിക്രം ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് വർമ്മ.തെലുങ്കിൽ വലിയ ഹിറ്റായ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക്ക് ആണ് വർമ്മ. തെലുങ്കിൽ യുവതാരം വിജയ് ദേവരുകൊണ്ടയാണ് നായകനായി അഭിനയിച്ചത്.വെറും 5 കോടി ബഡ്ജറ്റിൽ 50 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം തമിഴിലേക്ക് എത്തുമ്പോൾ ഒരു മലയാളി സാന്നിദ്ധ്യം കൂടി ചർച്ചയാകുന്നുണ്ട്.മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ഈ 4 എന്റർടൈന്മെന്റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.ഇവരുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.ടീസർ കാണാം

Read More

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ചിത്രത്തിലെ മർമ്മ പ്രധാനമായ ഒരു വിവരം ഇപ്പോൾ പുറത്തായിരിക്കുകയാണ്. സംവിധായകനായ റോഷൻ ആൻഡ്രൂസും മോഹൻലാലും തമ്മിലുള്ള സംഭാഷണം വാട്ട്സാപ്പിലൂടെ ചോർന്നതോടെയാണ് ആ രഹസ്യവും പുറത്തായത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ നിന്നുള്ള സംഭാഷണമാണ് പുറത്തായതെന്നാണ് അണിയറപ്രവർത്തകരിൽ നിന്നുള്ള വിവരം. കായംകുളം കൊച്ചുണ്ണിയുടെ പേരിൽ അമ്പലമുള്ള കാര്യമാണ് റോഷൻ ആൻഡ്രൂസ് മോഹൻലാലിനോട് വിശദീകരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്‌. ഇക്കാര്യം മോഹൻലാൽ തന്റെ ശബ്ദത്തിലൂടെ പറയുന്നതാണ് ലീക്ക് ചെയ്ത ഓഡിയോയിൽ കേൾക്കാനാകുന്നത്. ഇതേ അമ്പലത്തിൽ നിന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും റോഷൻ പറയുന്നുണ്ട്. ചിത്രത്തിൽ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്,…

Read More