Author: webadmin

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വിവരിച്ച്‌ നടന്‍ മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ കൂടിക്കാഴ്ച്ചയെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ചും വിശദമായി എഴുതിയിരിക്കുന്നത്. തങ്ങളുടെ കൂടിക്കാഴ്ച്ചയില്‍ ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിച്ചില്ലെന്നും വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രളയാനന്തര കേരളത്തെക്കുറിച്ചുമൊക്കെയാണ് സംസാരിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബ്ലോഗില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3 വ്യക്തിപരമായി എനിക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു. അന്ന് ഞാന്‍ പ്രധാനമന്ത്രിയെ നേരില്‍ച്ചെന്ന് കണ്ട് സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍വച്ചായിരുന്നു സന്ദര്‍ശനം. രാവിലെ 11ന്. ഏകദേശം അരമണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുളള അവസരവും ലഭിച്ചു. ആ ദിവസം എന്റെ സിനിമാ പ്രവേശത്തിന്റെ 41ാം വര്‍ഷവുമായിരുന്നു. അന്ന് അഷ്ടമി രോഹിണിയുമായിരുന്നു. നേരത്തെ അപേക്ഷിച്ചതിനനുസരിച്ചാണ് എനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹം എന്നെ വന്ന് സ്വീകരിച്ചു. ‘മോഹന്‍ലാല്‍ ജീ’ എന്നുവിളിച്ച്‌ എന്നെ കെട്ടിപ്പിടിച്ച്‌ മൂന്നുതവണ എന്റെ തോളില്‍ തട്ടി. നാല്‍പത് വര്‍ഷമായി ഞാന്‍ സിനിമയില്‍…

Read More

സംവിധായകൻ വിനയൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി.രാജാമണി,ധർമജൻ ബോൾഗാട്ടി, ശ്രീകുമാർ,വിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ബിജിബാലാണ്.ചിത്രത്തിന്റെ ട്രയ്ലർ കാണാം

Read More

ആസിഫലി പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മന്ദാരം.നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പാണ് ആസിഫിനുള്ളത്. ചിത്രത്തിൽ ആസിഫിനൊപ്പം തന്നെ പ്രാധാന്യം ഉള്ള രണ്ട് കഥാപാത്രങ്ങളെ മേഘയും അർജുൻ അശോകുമാണ് അവതരിപ്പിക്കുന്നത്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ ശ്രദ്ധേയ വേഷത്തിലൂടെ പ്രശസ്തയാണ് മേഘ. അർജുൻ അശോകൻ പറവയിലെയും ബി ടെക്കിലെയും വരത്തനിലെയും ഗംഭീര പ്രകടനത്തിന് ശേഷമാണ് ഈ ചിത്രത്തിൽ എത്തുന്നത്. മന്ദാരത്തിലെ രണ്ടാം ഗാനം ‘നൂറ് വട്ടം’ റിലീസായി…മുജീബ് മജീദ് ഈണമിട്ട ഗാനം ആലപിച്ചത് സിനോവ് രാജാണ്. ചിത്രം ഉടൻ റിലീസിന്

Read More

ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം നിർവഹിച്ച പടയോട്ടം പ്രേക്ഷകർക്ക് നിലക്കാത്ത ചിരികൾ സമ്മാനിക്കുന്നതിനൊപ്പം ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ കൂടിയാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്‌സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിങ്ങനെ രണ്ടു ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിട്ടുള്ള വീകെന്ദ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ ബ്ലോക്ക്ബസ്റ്റർ തന്നെയാണ് പടയോട്ടമെന്ന് നിസംശയം ഉറപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിങ്ങനെ പ്രധാന സെന്ററുകളിൽ എല്ലാം റെക്കോർഡ് കളക്ഷൻ തന്നെ ചിത്രം നേടിയിട്ടുണ്ട്. അതിനാൽ തന്നെ കൂടുതൽ ഷോകൾ നടത്താനും അണിയറ പ്രവർത്തകർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം പശ്ചാത്തലമാക്കിയാണ് പടയോട്ടത്തിന്റെ കഥ ആരംഭിക്കുന്നത്. സേനന്‍ (ദിലീഷ് പോത്തന്‍), ശ്രീ (സൈജു കുറുപ്പ്), രഞ്ചു (സുധി കോപ്പ) പിങ്കു (ബേസില്‍ ജോസഫ്) എന്നീ നാല്‍വര്‍ സംഘത്തിലേക്ക് ചെങ്കല്‍ രഘു (ബിജു മേനോന്‍) എന്ന ഗുണ്ട വരുന്നതും, അവര്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡേക്കും, അവിടെനിന്ന് തിരിച്ചും നടത്തുന്ന യാത്രയാണ് പടയോട്ടം പറയുന്നത്. യാത്രയ്ക്കിടയിലെ സംഭവവികാസങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പറയുകയാണ്…

Read More

മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. ഇപ്പോൾ രണ്ട് പേർക്കും ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഇത് സാധൂകരിക്കുന്ന കാവ്യയുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാൽ നടിയുടെ ഗർഭം ആഘോഷിക്കുന്നവർക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് വനിതാ എം.എൽ.എയും സി.പി.എം നേതാവുമായ യു. പ്രതിഭ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു എം.എൽ.എയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുേമൊക്കെ നാട്ടിൽ സർവ്വസാധാരണമാണ്. ഇതിലൊക്കെ ആഘോഷിക്കാൻ നാട്ടുകാർക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? ഈ ഒരു ചോദ്യം സുഹൃത്തുക്കളോടായി പങ്കുവെക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ കുറച്ച് വർഷങ്ങൾക്ക്…

Read More

തീയ്യേറ്ററുകളില്‍ ടി.പി ഫെല്ലിനി ചിത്രം തീവണ്ടി കുതിച്ചു പായുമ്ബോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയാണ് ചിത്രത്തിലെ നായകന്‍ ടൊവിനേ തോമസിന്റെ കീബോര്‍ഡ് വായന. തീവണ്ടി ഹിറ്റ് ആയില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ടുപാടി ജീവിക്കേണ്ടി വന്നേനെ… എന്ന കുറിപ്പോടെയാണ് താരം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നതു ടൊവീനോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെ. ഒടുവില്‍ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന കുറിപ്പോടെയാണ് ടൊവീനോ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെ. ഒടുവില്‍ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന കുറിപ്പോടെയാണ് ടൊവീനോ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇന്നലെ വരെ കുഴപ്പമില്ലാതിരുന്ന മനുഷ്യനാണ് എന്ന തരത്തില്‍ തമാശ രൂപേണ ധാരാളം കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. പര്‍ദേസി പര്‍ദേസി’ എന്ന ഗാനമാണ് കീബോഡിലൂടെ ടൊവീനോ വായിക്കുന്നത്. ഇത്…

Read More

മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ആദ്യം ഒക്ടോബർ 11നാണ് ചിത്രം റിലീസ് ചെയ്യുവാൻ ഇരുന്നത്.എന്നാൽ പ്രളയം കാരണം പല സിനിമകളുടെയും റിലീസ് നീട്ടിയതിനാൽ ഒടിയന്റെ റിലീസ് ഡിസംബർ 14ലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെ ഒടിയന്റെ ട്രയ്ലർ ഒക്ടോബർ 11ന് പുറത്ത് വിടും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ ഇപ്പോൾ.തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം വാർത്ത പുറത്ത് വിട്ടത്. കായംകുളം കൊച്ചുണ്ണിയോടൊപ്പം ആണ് ട്രയ്ലർ പുറത്ത് വിടുക.ബിഗ് സ്ക്രീനിൽ ട്രയ്ലർ കാണുന്നതിന് കുറച്ച് മിനിട്ടുകൾക്ക് മുൻപ് ലാലേട്ടന്റെ ഫേസ്ബുക്ക് പേജിലും ട്രയ്ലർ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

Read More

ഒരൊറ്റ ഗാനം കൊണ്ട് ചിത്രീകരണം കഴിയും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് അഡാറ് ലൗവ്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനവും അതിലെ നായിക പ്രിയ പ്രകാശും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ചിത്രത്തിലെ മറ്റൊരു ഗാനം കൂടി എത്തിയിരിക്കുകയാണ്. ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകം മുഴുവന്‍ തിളങ്ങിയ പ്രിയ വാര്യരും റോഷനും ആണ് പാട്ടില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നത് . ചിത്രത്തിലെ ആദ്യ ഗാനം ലൈക്കുകള്‍ കൊണ്ട് നവമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ പുതിയതായി പുറത്തിറങ്ങിയ ഗാനത്തിന് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്ക് ആണ് ലഭിച്ചത്. ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ഡിസ് ലൈക്ക് തികക്കുന്ന ഗാനമായി ഫ്രീക്ക് പെണ്ണേ മാറിയിരിക്കുകയാണ്. ഇറങ്ങി നാലു മണിക്കൂറുകള്‍ പോലും തികയും മുന്‍പാണ് ഡിസ് ലൈക്കുകള്‍ ലക്ഷം കടന്നത്.ഇപ്പോൾ 212k ഡിസ് ലൈക്ക് ആണ് ഉള്ളത് പ്രിയാവാര്യര്‍ക്ക് ആദ്യ പാട്ടിലൂടെ ലഭിച്ച ആഗോള മാധ്യമ ശ്രദ്ധയും…

Read More

തെന്നിന്ത്യൻ സിനിമയുടെ പ്രിയ നായികയായി മാറിയ നടിയാണ് അനു ഇമ്മാനുവൽ. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിൽ അനു ആയിരുന്നു നായിക. അനുവിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.ചിത്രങ്ങൾ കാണാം നാഗാർജുന നായകനാകുന്ന പുതിയ ചിത്രം, ധനുഷിന്റെ അടുത്ത തമിഴ് ചിത്രം എന്നിവയാണ് അനുവിന്റെ പുതിയ പ്രോജക്ടുകൾ. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തി. പിന്നീട് തെലുങ്കില്‍ സജീവമാകുകയായിരുന്നു.

Read More

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് 2 മാസം മുൻപ് ആരംഭിച്ചിരുന്നു.ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന്റെ സ്റ്റില്ലുകൾ ലൊക്കേഷനിൽ നിന്ന് പുറത്തായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്ത് വെച്ചാണ് പുരോഗമിക്കുന്നത്. നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു. ഇപ്പോഴിതാ, 5000 അഭിനേതാക്കളുമായി ഒരു ബ്രഹ്മാണ്ഡ സീന്‍ ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ പൃഥി. 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന മെഗാസീനിന്റെ ഷൂട്ടിങ് തിരുവനന്തപുരം അടിമാലതുറ ബീച്ചില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഈ രംഗത്തില്‍ അഭിനയിക്കുന്നതെന്നാണ് ലൊക്കേഷന്‍ റിപ്പോര്‍ട്ടുകള്‍. നൂറു കണക്കിന് കാറുകളും സീനില്‍ ഉണ്ട്. സിനിമയിലെ​ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ് ഇതെന്നും വാര്‍ത്തകളുണ്ട്. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന്റെ മാത്രം നിര്‍മാണച്ചെലവ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ…

Read More