Author: webadmin

മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ ഇടയിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിച്ചത്. ചിത്രത്തിനെ തകർക്കാൻ ഒരു കൂട്ടം ആളുകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഇപ്പോൾ ഒരു കുട്ടനാടൻ ബ്ലോഗിന്റെ അണിയറ പ്രവർത്തകർ. ചില ഓൺലൈൻ സൈറ്റുകൾ ആണ് ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ വ്യാജ കളക്ഷൻ പ്രചരിപ്പിക്കുന്നത്. ഒരു കുട്ടനാടൻ ബ്ലോഗിന് കളക്ഷൻ വളരെ കുറവ് ആണെന്നും ചിത്രം ഒരു പരാജയം ആണെന്നും വരുത്തി തീർക്കാൻ സൈബർ കുപ്രചരണങ്ങളിലൂടെ ചിലർ ശ്രമിക്കുകയാണെന്നും അതിനെതിരെ നിയമ പരമായി തന്നെ നീങ്ങാൻ പോവുകയാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടനാട്ടിലെ ഗ്രാമ പ്രദേശത്തെ കഥയാണ് ചിത്രം പറയുന്നത്.ലക്ഷ്മി റായ്,അനു സിത്താര,ദീപ്തി സതി എന്നിവർ ആയിരിക്കും ചിത്രത്തിൽ നായികമാരായി എത്തുന്നത്. മമ്മൂട്ടിയോടൊപ്പം ഉള്ള റായ് ലക്ഷ്മിയുടെ അഞ്ചാം ചിത്രമാണ് ഇത്. നെടുമുടി…

Read More

ബിഗ് ബോസ് അതിന്റെ അന്ത്യത്തോട് അടുക്കുകയാണ്. അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും അരങ്ങേറിയ ബിഗ് ബോസ്സിന്റെ മത്സരത്തിൽ നിന്നും പുറത്തായ ബഷീർ മനസ്സ് തുറക്കുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബഷീർ ഈ കാര്യങ്ങൾ പങ്ക് വെച്ചത്. “ഇത്രയും ദിവസം ഷോയിൽ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇപ്പൊ പുറത്താകുന്നതിൽ വിഷമമൊന്നുമില്ല. ഇത്രയൊക്കെയേ ആഗ്രഹിച്ചിട്ടുള്ളൂ. എൻറെ ഉപ്പയും ഉമ്മയും മരിച്ചു. എൻറെ ജീവിതം എന്നാൽ ഇവരും എന്റെ ബിസിനസുമാണ്. രണ്ട് സ്ത്രീകളെ ഹലാലായ രീതിയിൽ വിവാഹം കഴിക്കുകയാണ് ചെയ്തത്. ആദ്യ ഭാര്യയേയും ഞാൻ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. രണ്ടാമത്തെ ഭാര്യയെ എങ്ങനെയോ പ്രണയിച്ചുപോയി. ഞങ്ങൾ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടു പോയി. എനിക്കവളെ ഉപേക്ഷിക്കാൻ മനസുവന്നില്ല. എനിക്ക് വേണമെങ്കിൽ അവളെ മറ്റാരുമറിയാതെ പ്രണയിക്കാമായിരുന്നു. പലരും ചെയ്യുന്ന പോലെ ബന്ധം രഹസ്യമായി വെക്കാമായിരുന്നു, ഉപേക്ഷിക്കാമായിരുന്നു. എനിക്ക് അതിനൊന്നും മനസ്സുവന്നില്ല. എനിക്ക് അവളെ വഞ്ചിക്കേണ്ടായിരുന്നു. വേദനിപ്പിക്കേണ്ടായിരുന്നു.” “ഞാൻ എൻറെ ആദ്യ ഭാര്യയുമായി സംസാരിച്ചു. അവളുടെ സമ്മതത്തോടുകൂടി വീണ്ടും…

Read More

‘മ്മ്‌ടെ രാഗം ഇല്ലാത്ത തൃശ്ശൂരിനെ കുറിച്ച് ആലോചിയ്ക്കാൻ വയ്യ’. തൃശ്ശൂരിന്റെ വികാരവും ജീവിതതാളവുമായ ജോർജേട്ടൻസ് രാഗം 2015ൽ പൂട്ടിയപ്പോൾ മുതൽ തൃശ്ശൂർക്കാർ വിഷമത്തോടെ പറഞ്ഞിരുന്ന വാക്കുകളാണിത്. ആ വിഷമം ഒക്കെ ഇനി മാറുകയാണ്. നവീന സാങ്കേതികവിദ്യകളും പുത്തൻ ചലച്ചിത്രാനുഭവവും തൃശ്ശൂർക്കാർക്ക് മാത്രമല്ല, അയൽ ജില്ലകളിലും ഉള്ളവർക്ക് സമ്മാനിക്കാൻ രാഗം വീണ്ടുമെത്തുന്നു. ഒക്ടോബർ 10ന് നിവിൻ പോളിയും ലാലേട്ടനും ഒന്നിച്ചഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയുമായിട്ടാണ് രാഗത്തിന്റെ ഗ്രാൻഡ് ഓപ്പണിങ്. ഈ ചിത്രം സ്‌ക്രീനിൽ തെളിയുന്നതോടെ പുതിയ യുഗത്തിലേക്ക് രാഗം തിയേറ്റർ ഉണർന്നെഴുന്നേക്കുകയാണ് കൂടുതൽ തലയെടുപ്പോടെ. ഇപ്പോൾ പുതുക്കി പണിത ഈ തിയേറ്ററിൽ 880 പുഷ് ബാക് സൗകര്യം ഉള്ള സീറ്റുകൾ ആണുള്ളത്. അതുപോലെ തന്നെ ഫോർ കെ പ്രോജെക്ഷൻ, ഡോൾബി അറ്റമോസ് സൗണ്ട് തുടങ്ങിയ ആധുനിക സംവിധാനങ്ങളും സൗജന്യ പാർക്കിങ് സൗകര്യവും അതുപോലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും പുതിയ രാഗത്തിൽ ലഭ്യമാണ്. ഉൽഘാടന ദിവസത്തെ വരുമാനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ…

Read More

വി ഐ പി പരിഗണനകൾ എല്ലാം ഉപേക്ഷിച്ച് സാധാരണക്കാരനെ പോലെ മോഹൻലാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി.ഇതൊട് കൂടി അദ്ദേഹത്തെ കാണുവാൻ ആരാധകരുടെ വലിയ തിരക്ക് തന്നെയാണ് വിമാനതാവളത്തിൽ ഉണ്ടായത് വിമാന ടിക്കറ്റ് എടുത്ത് നിന്നവരും അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഓടി എത്തി. എത്തിയ ആരാധകർ പിന്നെ കൈയിലെ മൊബൈൽ ഫോൺ എടുത്ത് സെൽഫിയും എടുക്കാൻ ആരംഭിച്ചു. മോഹന്‍ലാല്‍ ആരെയും നിരാശരാക്കിയില്ല. ആരാധകർക്ക് മതി വരുവോളം സെൽഫിയും എടുകാനായി നിന്ന് കൊടുത്തു. സാധാരണക്കാരനായി പോകാനുള്ള ശ്രമത്തിനിടയിലാണ് ആരാധകർ തങ്ങളുടെ ലാലേട്ടനെ പൊതിഞ്ഞത്. എയർപോർട്ട് ജീവനക്കാർ ഇടപെട്ടാണ് ലാലേട്ടന് പോകാനുള്ള വഴി ഒരുക്കിയത്. എന്നാൽ ജെറ്റ് എയര്‍വെയിസ് ബോർഡിങ് ഏറെ ഡിലേ ആവുകയും ചെയിതു. വി.ഐ പി മൂവേമെന്റ് ഉള്ളതിനാൽ വി.ഐ.പി കൾക്കായി പ്രത്യേക വഴിയും പ്രത്യേക വെയ്റ്റിംഗ് റൂമും എല്ലാം ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം വേണ്ടന്ന് വച്ച് സാധാരണക്കാരനായി എത്തി

Read More

ബിജു മേനോൻ നായകനായി എത്തിയ പടയോട്ടം സൂപ്പർ ഹിറ്റിൽ നിന്നും മെഗാഹിറ്റിലേക്ക് ജൈത്രയാത്ര തുടരുകയാണ്.വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ആണ് ചിത്രം നിർമിച്ചത്. തിരുവനന്തപുരത്തെ പേരു കേട്ട ഗുണ്ടായ ചെങ്കൽ രഘുവിനും സുഹൃത്തുക്കൾക്കും ഒരു ആവശ്യത്തിനായി തിരുവനന്തപുരത്തു നിന്നും കാസർകോടിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു.ആ യാത്രയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കോമേടിയുടെ പശ്ചാത്തലത്തിൽ പടയോട്ടത്തിൽ ആവിഷ്‌കരിക്കുന്നത്. ബിജു മേനോനെ നായകനാക്കി അടുത്ത ചിത്രവും ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഇപ്പോൾ.ചിത്രം സംവിധാനം ചെയ്യുന്നത് കുഞ്ഞിരാമായണം,ഗോദ എന്നി ചിത്രങ്ങൾ ഒരുക്കിയ ബേസിൽ ജോസഫും.ബേസിൽ പടയോട്ടത്തിലും ഒരു മികച്ച വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതാകട്ടെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം സമ്മാനിച്ച സജീവ് പാഴൂരും. കാത്തിരിക്കാം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് സമ്മാനിക്കുന്ന മറ്റൊരു മനോഹരചിത്രത്തിനായി

Read More

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന.സൗമ്യ സദാനന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിമിഷ സജ്ജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.സക്കിറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, എയ്ഞ്ചലീന മേരി ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പണം കൈകാര്യ ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സലിംകുമാര്‍,ഹരീഷ് കണാരന്‍,വിജയരാഘവന്‍, അലന്‍സിയര്‍,ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്യുന്നത് ക്രിസ്റ്റിയാണ്. ടോണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മെല്ലെ മുല്ലേ എന്ന ഗാനം കാണാം

Read More

നെറ്റ്ഫ്ലിക്സ് സീരീസുകളിലൂടെ ഹോളിവുഡിലും ചുവടുറപ്പിക്കുന്ന രാധിക ആപ്‌തെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ വെച്ച് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി. ഇന്ത്യ ടുഡേ ഒരുക്കുന്ന മൈൻഡ് റോക്‌സ് 2018 എന്ന പബ്ലിക്ക് ചാറ്റ് ഷോയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോളിവുഡിലും മറ്റുമുള്ള മീ ടു പോലെയുള്ള ക്യാമ്പയിനുകൾ ഇന്ത്യയിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. “ഇവിടെ മീടു ക്യാമ്പയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആരും അവരുടെ അധികാരവും ശക്തിയുമൊന്നും കൈവിടാന്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ഭയങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ നല്ലൊരു പിന്തുണ ലഭിക്കേണ്ടതുണ്ട്. മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നതാണ്.” “ഈയടുത്തു പോലും എനിക്ക് മോശം അനുഭവം ഉണ്ടായി. ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍.…

Read More

ശിവകാർത്തികേയനെ നായകനാക്കി പൊൻറാം സംവിധാനം നിർവഹിച്ച സീമരാജ ബോക്സ് ഓഫീസിലും രാജയായി മുന്നേറുകയാണ്. സമ്മിശ്ര പ്രതികരണം നേടിയിട്ടും ആദ്യദിനം 13.50 കോടിയുടെ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്.റിലീസ് ചെയ്‌ത്‌ നാൾ ദിവസം പിന്നിടുമ്പോൾ ശിവകാർത്തികേയൻ – സാമന്ത ജോഡി ആദ്യമായി ഒന്നിച്ച ചിത്രം 25 കോടിയുടെ കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരിക്കുകയാണ്. 24AM സ്റ്റുഡിയോസിന്റെ ബാനറിൽ R D രാജ നിർമിച്ച ചിത്രത്തിൽ രണ്ടു വ്യത്യസ്ഥ വേഷങ്ങളിലാണ് ശിവകാർത്തികേയൻ എത്തുന്നത്. ഡി ഇമ്മനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്നലെ ഞായറാഴ്‌ച കഴിഞ്ഞ ദിവസങ്ങളേക്കാൾ കൂടുതൽ പ്രേക്ഷകർ ചിത്രം കാണാൻ തീയറ്ററുകളിൽ എത്തിയെന്നത് കൂടുതൽ പ്രതീക്ഷകൾ പകരുന്നതാണ്. ചെന്നൈയിൽ നിന്ന് മാത്രമായി ചിത്രം 3 കോടിയിലേറെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

Read More

മലയാള സിനിമ ലോകത്തിന് നികത്താൻ ആവാത്ത ഒരു നഷ്ടം തന്നെയാണ് ക്യാപ്റ്റൻ രാജുവെന്ന മഹാനടന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന രാജുവേട്ടന്റെ നിയോഗത്തിൽ അദ്ദേഹത്തെ ഓർക്കുകയാണ് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് ലാലേട്ടൻ ഹൃദയഭേദകമായ വരികൾ കുറിച്ചിട്ടത്. “”ലാലൂ…. രാജുച്ചായനാ” പ്രിയപ്പെട്ട രാജുവേട്ടൻ്റെ ശബ്ദം ഇപ്പോഴും എൻ്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം. ആദരാഞ്ജലികൾ പ്രിയ രാജുവേട്ടാ…..” ചങ്ങാത്തം, അഗ്നിദേവൻ, അദ്വൈതം, അതിരാത്രം, ചൈന ടൗൺ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മോഹൻലാലും ക്യാപ്റ്റൻ രാജുവുംഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും നാടോടിക്കാറ്റിലെ പവനായി തന്നെയാണ് ആദ്യമേ ഓർമയിലേക്ക് ഓടിയെത്തുന്ന കഥാപാത്രം. ഇന്നും മലയാളികൾ മറക്കാതെ സൂക്ഷിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ പ്രിയ രാജുവേട്ടന് കണ്ണീരോടെ വിട.

Read More

മലയാള സിനിമയിലെ പ്രിയ നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു.ഭാര്യയും മകനുമൊത്തു കൊച്ചിയിൽ നിന്നു ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു. 68 വയസ്സായിരുന്നു ക്യാപ്റ്റൻ രാജുവിന്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ക്യാപ്റ്റൻ രാജുവായി തന്നെയാണ് ചിത്രത്തിൽ അദ്ദേഹം എത്തിയതും 1981ൽ രക്തം എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. എൺപതുകളുടെ കാലത്ത് മലയാളസിനിമയിലെ ശക്തമായ വില്ലൻ സാനിധ്യമായിരുന്നു ക്യാപ്റ്റൻ രാജു. ജോൺ ജാഫർ ജനാർദ്ദനൻ, മോർച്ചറി, അസുരൻ, ചങ്ങാത്തം, പാസ്പോർട്ട്, കൂലി, തിരകൾ, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരൻ,ആഴി, ഭഗവാൻ, ആവനാഴി, കരിമ്പിൻ പൂവിനക്കരെ, നിമിഷങ്ങൾ, ഒരു വടക്കൻ വീരഗാഥ, നാടോടിക്കാറ്റ്, യാഗാന്നി, മഹാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല, തക്ഷശില, പുതുക്കോട്ടയിലെ പുതുമണവാളൻ, അഗ്നിദേവന്‍, ഉദയപുരം സുല്‍ത്താൻ, കേരളവർമ പഴശ്ശിരാജ, താന്തോന്നി എന്നിവ പ്രധാനചിത്രങ്ങൾ.

Read More