Author: webadmin

ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്.രാമലീല ഒരുക്കിയ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ ഗോപിയുടെ ആദ്യം സിനിമയായ രാമലീല നിർമിച്ച ടോമിച്ചൻ മുളകുപ്പാടം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. അരുണിന്റെ തന്നെയാണ് തിരക്കഥ.ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. അഭിനന്ദു രാമനുജം ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു. സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രണവിന്റെ ആദ്യ ചിത്രത്തില്‍ പാര്‍ക്കറുടെ വേഷത്തിലായിരുന്നു പ്രണവ് എത്തിയത്.ഗോവയിലാണ് സര്‍ഫിങ് രംഗങ്ങള്‍ ചിത്രീകരിക്കുക. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പ്രണവിന്റെ ചിത്രങ്ങൾ ഈയിടെ ലീക്ക് ആയിരുന്നു.ഇത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ലൊക്കേഷൻ വീഡിയോ കൂടി പ്രചരിക്കുകയുണ്ടായി. എന്നാൽ ഈ പ്രവണത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ അരുൺ ഗോപി രംഗത്തെത്തി.ഫേസ്ബുക്കിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ പ്രിയമുള്ളവരേ നിങ്ങൾ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്‌നേഹത്തിനു സ്നേഹത്തോടെ തന്നെ നന്ദി…

Read More

തെന്നിന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അർജുൻ റെഡ്ഢി.തെലുങ്കിൽ ഒരുക്കിയ അർജുൻ റെഡ്ഢി വിജയ് ദേവരകൊണ്ട എന്ന യുവനായകന്റെ താര പരിവേഷത്തിനും സാക്ഷ്യം വഹിച്ചു. ഇപ്പോളിതാ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനും ഡബ്ബ് ചെയ്യാനും ഒരുങ്ങുകയാണ്. നിരവതി ഹിറ്റ് ചിത്രങ്ങൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഈ4 എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.ഈ4 എന്റർടെയ്ൻമെന്റ്സിന്റെ സാരഥിയായ മുകേഷ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. എന്നാൽ ആര് അർജുൻ റെഡ്ഢി ആകുമെന്നോ ചിത്രത്തിന്റെ മറ്റ് വിശേഷങ്ങളോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.തമിഴിൽ വിക്രമിന്റെ മകൻ ദ്രുവും ഹിന്ദിയിൽ ഷാഹിദ് കപൂറും അർജുൻ റെഡ്ഢിയുടെ റീമേക്കിൽ അഭിനയിച്ചിരുന്നു.

Read More

ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ മെഗാ ഹിറ്റുകൾക്ക് ശേഷം ഹനീഫ് അദേനി വീണ്ടും തിരക്കഥയൊരുക്കുന്ന മമ്മൂട്ടി ചിത്രംത്തിന് അമീർ എന്ന് പേരിട്ടു. ഒരു പക്കാ സ്റ്റൈലിഷ് ഡോണിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം വിനോദ് വിജയനാണ്. ആന്റോ ജോസഫ് പ്രൊഡക്ഷൻസും ഇച്ചായീസ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് മാസ്സ് & സ്റ്റൈലിഷ് ചിത്രങ്ങൾക്ക് പകരം വെക്കാനില്ലാത്ത മ്യൂസിക് ഒരുക്കുന്ന ഗോപി സുന്ദറാണ്. കൺഫഷൻസ് ഓഫ് എ ഡോൺ എന്നാണ് സിനിമയുടെ ടാഗ്‍ലൈൻ. നിഗൂഢതകൾ നിറഞ്ഞതായിരിക്കും ചിത്രം എന്ന് തന്നെയാണ് ഈ ടാഗ്ലൈൻ സൂചിപ്പിക്കുന്നത് ചിത്രത്തിൽ മമ്മൂട്ടി അധോലോക നായകനായാകും എത്തുകയെന്ന് റിപ്പോർട്ട് ഉണ്ട്. മലയാളത്തിൽ നിന്നും കൂടാതെ അന്യഭാഷയിൽ നിന്നും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കും. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്​ഷൻ എന്റർടെയ്നറാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. 25 കോടി മുതൽമുടക്കിൽ പൂർണമായും ദുബായിലാണ് അമീറിന്റെ ചിത്രീകരണം.മമ്മൂട്ടി ഡോൺ ആയി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

Read More

ഹാസ്യനടനായും ഭാവനടനായും നിറഞ്ഞാടിയ ദേശീയ പുരസ്‌ക്കാര ജേതാവ് സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹ വാർഷികം മമ്മൂട്ടി – വൈശാഖ് ബ്രഹ്മാണ്ഡ ചിത്രം മധുരരാജയുടെ ലൊക്കേഷനിൽ വെച്ച് നടത്തി. കേക്ക് മുറിച്ച് ആഘോഷിച്ച ചടങ്ങിൽ മമ്മൂക്ക അല്പനേരത്തേക്ക് അവതാരകനായതും അവിടെയുണ്ടായിരുന്നവരെ രസിപ്പിച്ചു. സലിം കുമാർ – സുനിത ദമ്പതികൾക്ക് രണ്ടു മക്കളാണ് – ചന്തുവും ആരോമലും. 2010ൽ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയിൽ മനോഹരൻ മംഗളോദയം എന്ന നോവലിസ്റ്റിന്റെ വേഷമാണ് സലിം കുമാർ കൈകാര്യം ചെയ്യുന്നത്.

Read More

ചെങ്കൽ രഘുവെന്ന കിടിലൻ കഥാപാത്രവുമായി ബിജു മേനോൻ തീയറ്ററുകളിൽ പൊട്ടിച്ചിരികൾ തീർക്കുന്ന പടയോട്ടത്തിന് അഭിനന്ദങ്ങളുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. റഫീഖ് ഇബ്രാഹിം സംവിധാനം നിർവഹിച്ചിരിക്കുന്ന പടയോട്ടത്തിന്റെ നിർമാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ്. ബിജു മേനോൻ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധി കോപ്പ, ബേസിൽ ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരി, അനു സിത്താര , സേതു ലക്ഷ്മി എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരന്നിരിക്കുന്ന ചിത്രത്തിൽ നിർത്താതെയുള്ള പൊട്ടിച്ചിരികൾക്കാണ് പ്രേക്ഷകർ സാക്ഷികൾ ആയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മിഥുൻ മാനുവൽ തോമസ് പടയോട്ടത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. “പടയോട്ടം ..!!! ഒരു pretty decent എന്റെർറ്റൈനെർ ..? ☺️ മലയാളത്തിൽ ഒരു നാടൻ ഗ്യാങ്സ്റ്റർ കോമഡി ചിത്രം, നിരവധി പുതുമ നിറഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അണിയറക്കാർ തിരശീലയിൽ എത്തിച്ചിരിക്കുന്നു..???? അഭിനന്ദനങ്ങൾ ..????”

Read More

ശിവകാർത്തികേയൻ – സാമന്ത ജോഡി ആദ്യമായി ഒന്നിച്ച സീമരാജയിലെ ‘ഒന്നാവിട്ട് യാരും യെനക്കില്ല’ എന്ന മനോഹരഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. യുഗഭാരതിയുടെ വരികൾക്ക് ഡി ഇമ്മൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും സത്യപ്രകാശുമാണ്. 24AM സ്റ്റുഡിയോസിന്റെ ബാനറിൽ R D രാജ നിർമ്മിച്ച് പൊൻറാം സംവിധാനം ചെയ്‌ത സീമരാജ മികച്ച വിജയം കൊയ്‌ത് മുന്നേറുകയാണ്. ബോക്‌സ് ഓഫീസിലും തിളക്കമാർന്ന വിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്.

Read More

2018ലെ സൈമ അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നിവിന്‍ പോളിയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് സിനിമ. മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, ടൊവീനോ എന്നിവരെ പിന്തള്ളിയാണ് നിവിന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. അങ്കമാലി ഡയറീസിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മായാനദിയിലെ അഭിനയത്തിന് മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനായി ഷെയ്ന്‍ നിഗവും വില്ലനായി അപ്പാനി ശരതും പുരസ്‌കാരങ്ങള്‍ നേടി. മറ്റു അവാർഡുകൾ ഗായകൻ – ധ്യാൻ ശ്രീനിവാസൻ (ജിമിക്കി കമ്മൽ) ഗായിക – കെ എസ് ചിത്ര (കാംബോജി) കൊമേഡിയന്‍ – അജു വര്‍ഗ്ഗീസ് ( ഗോദ) പുതുമുഖ നടി – നിമിഷ സജയന്‍ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും) പുതുമുഖ നടന്‍ – ആന്റണി വര്‍ഗീസ് ( അങ്കമാലി ഡയറീസ് ) നവാഗത സംവിധായകന്‍ മഹേഷ് നാരായണ്‍ (ടേക് ഓഫ്) സംഗീത സംവിധായകന്‍ -ഷാന്‍ റഹ് മാന്‍ (വെളിപാടിന്റെ പുസ്തകം) The Award for…

Read More

മലയാളികൾക്ക്, പ്രത്യേകിച്ചും പ്രവാസികൾക്ക്, എന്നും ഓർമയിൽ സൂക്ഷിക്കുവാനും അഭിമാനത്തോടെ പങ്ക് വെക്കാനും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പിടി ഓർമകൾ ഉണ്ട്. ലോകകാര്യങ്ങൾ വളരെ ആധികാരികതയോടെ ചർച്ച ചെയ്യപ്പെടുന്ന ചായക്കട, കൂട്ടുകാരൊന്നിച്ച് സായന്തനങ്ങളിൽ തമാശകൾ പറഞ്ഞ് ഒത്തുചേർന്നിരുന്ന സ്ഥലങ്ങൾ, പറയാൻ മറന്ന പ്രണയങ്ങൾ അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ. നാട്ടിലേക്ക് തിരികെ വരുവാൻ പ്രവാസികളെ ഏറ്റവും കൂടുതൽ പ്രേരിപ്പിക്കുന്നതും അത്തരം ഓർമ്മകളാണ്. അങ്ങനെയുള്ള ഒരു പക്കാ മലയാളിയുടെ കഥയാണ് ഒരു കുട്ടനാടൻ ബ്ലോഗിലൂടെ സംവിധായകൻ സേതു പറയുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സേതു ആദ്യമായി സംവിധായകനാകുന്നു എന്നുള്ളതും ഒരു കുട്ടനാടൻ ബ്ലോഗിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഹരിയേട്ടൻ വർഷങ്ങൾക്ക് ശേഷം ബാക്കിയുള്ള ജീവിതം തന്റെ നാടായ കൃഷ്ണപുരത്ത് ജീവിച്ചു തീർക്കാൻ വിദേശത്ത് നിന്നും മടങ്ങി വരികയാണ്. ഹരിയേട്ടന്റെ തിരിച്ചു വരവ് ആഘോഷമാക്കുന്ന അയാൾ സഹായിച്ച ഒരു കൂട്ടം ആളുകൾ നാട്ടിലുണ്ട്. അതുപോലെ തന്നെ ആ തിരിച്ചുവരവ് ഇഷ്ടപ്പെടാത്തവരും ആ നാട്ടിലുണ്ട്. ആ…

Read More

ചിരിയെയും യാത്രയേയും സ്നേഹിക്കാത്ത ഒരു മലയാളി പോലുമില്ല എന്നത് പകൽ പോലെ സത്യം. അപ്പോൾ ഏറെ പ്രിയപ്പെട്ട അവ ഒരുമിച്ചു വന്നാലോ? കൂടെ ചിരിയുടെ പൂരം ഒരുക്കുന്ന ഒരു കിടിലൻ താരനിരയും? അതാണ് റഫീഖ് ഇബ്രാഹിം ഒരുക്കിയ പടയോട്ടം എന്ന ചിത്രം. കേരളത്തിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന തലസ്ഥാനനഗരി തിരുവനന്തപുരത്ത് നിന്നും വടക്കേ അറ്റത്തുള്ള കാസർഗോഡ് വരെ ചിരിച്ച് മറിഞ്ഞ് ഒരു അടിപൊളി യാത്ര. അഴിക്കുന്തോറും മുറുകുന്ന ഊരാക്കുടുക്കുകളുമായി യാത്ര പ്രേക്ഷകനെയും രസിപ്പിക്കുന്ന ഒന്നാണ്. ബാംഗ്ലൂർ ഡേയ്‌സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സോഫിയ പോളും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സും മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്ന ഒരു പുത്തൻ വിരുന്ന് കൂടിയാണ് പടയോട്ടം. ഒപ്പം റഫീഖ് ഇബ്രാഹിം എന്ന കഴിവുറ്റ നവാഗത സംവിധായകനെ കൂടി ചിത്രം മലയാള സിനിമാലോകത്തിന് സമ്മാനിച്ചിരിക്കുന്നു. കണ്ടാൽ നിഷ്‌കളങ്കനും എന്നാൽ കൈയ്യിലിരിപ്പ് അത്ര പോരാത്തതുമായ ഒരു ചങ്ക് എല്ലാ കൂട്ടത്തിലും കാണും. അതിൽ പെടുന്ന ഒരുത്തനാണ് പിങ്കുവും. തിരുവനന്തപുരത്ത് ഉള്ള…

Read More

വേലൈക്കാരൻ പകർന്ന വിജയം, വരുത്തപ്പെടാത്ത വാലിബർ സംഘം, രജിനിമുരുഗൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ശിവകാർത്തികേയൻ – പൊൻറാം കൂട്ടുകെട്ട്, സൂരിയുടെ സിക്സ് പാക്ക്, ശിവകാർത്തികേയൻ – സാമന്ത ജോഡിയുടെ ആദ്യചിത്രം… എന്നിങ്ങനെ പ്രതീക്ഷകൾക്ക് ഏറെ വക നൽകിയാണ് സീമരാജ ഇന്ന് തീയറ്ററുകളിൽ എത്തിയത്. പ്രേക്ഷകന്റെ ആ പ്രതീക്ഷകളോട് ചിത്രം നീതി പുലർത്തി എന്നത് തന്നെയാണ് വാസ്തവം. മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊൻറാം തന്റെ നായകന് ഒരു മാസ്സ് പരിവേഷം പകർന്ന് നൽകിയിട്ടുണ്ട്. മാസ്സ് ഇൻട്രോയുമെല്ലാമായി ശിവകാർത്തികേയന് ഒരു താരപരിവേഷം സംവിധായകൻ നൽകിയിട്ടുണ്ട്. സിങ്കംപെട്ടിയിലെ രാജകുടുംബത്തിലെ ഒരു അനന്തരാവകാശിയാണ് സീമരാജ. സുഹൃത്ത് കണക്കിനൊപ്പം പ്രത്യേക ലക്ഷ്യങ്ങളൊന്നും നടക്കുന്ന ഒരു യുവാവ്. തൻ്റെ ശത്രുപക്ഷത്തുള്ള പുളിയമ്പട്ടി ഗ്രാമത്തിൽ ഉള്ള സെൽവി എന്ന ടീച്ചറെ വിവാഹം കഴിക്കണം എന്നുള്ള ലക്ഷ്യത്തോടെ പിന്നാലെ നടക്കുകയാണ് സീമരാജ. പുളിയമ്പട്ടി ഗ്രാമത്തിലാകട്ടെ കാത്താടി കണ്ണനും ഭാര്യ കാളീശ്വരിയും ചേർന്ന് ഗ്രാമത്തിൽ ഉള്ളവരെ ഒഴിപ്പിച്ച് വിൻഡ് മിൽസ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.…

Read More