Author: webadmin

മലയാളത്തിന്റെ പ്രിയനടൻ മമ്മൂക്കയ്ക്ക് ഇന്ന് അറുപത്തി ആറാം പിറന്നാൾ. മമ്മൂക്കയുടെ പിറന്നാളിനോട് അനുബന്ധിച്ച് രാത്രി 12 മണിക്ക് തന്നെ ആരാധകർ കേക്കും ആർപ്പുവിളികളുമായി മമ്മൂക്കയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടിൽ എത്തിയിരുന്നു. ആരാധകരുടെ സ്നേഹത്തിന് മുന്നിൽ മമ്മൂക്കയ്ക്ക് അധിക നേരം പിടിച്ചു നിൽക്കാനായില്ല.ഉടൻ തന്നെ വീട് തുറന്ന് മമ്മൂക്ക പുറത്ത് വന്നു.അതുവരെ ശാന്തരായിരുന്നു ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകുന്ന കാഴ്ചയായിരുന്നു അത്.എല്ലാവരെയും അഭ്യവാദ്യം ചെയ്ത മമ്മൂക്ക നിങ്ങൾക്ക് കേക്ക് വേണോ എന്ന് ചോദിച്ചതിന് ശേഷമാണ് വീട്ടിനുള്ളിലേക്ക് തിരികെ പോയത്.ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പിന്നീട് അൽപസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തി. പിന്നീട് ദുൽഖർ ആരാധകർക്കായി കേക്ക് വിതരണം ചെയ്തു. ഇൗ സ്നേഹ വിഡിയോ ആരാധകർ സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തിൽ മറ്റുള്ളവരും പങ്കുവയ്ക്കുകയാണ്.

Read More

നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി ചിത്രത്തില്‍ ഒരു ചെയിന്‍ സ്മോക്കറായാണ് ടൊവീനോ അഭിനയിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ ട്രയ്ലർ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. കേരളത്തിൽ നടന്ന പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിൽ നിന്ന വ്യക്തിയാണ് ടോവിനോ തോമസ്.ആയതിനാൽ തന്നെ ടോവിനോയുടെ ഈ ചിത്രം കാണുവാൻ ആരാധകർ കാത്തിരിയ്ക്കുകയാണ്. ഇതിനിടെ ടോവിനോയുടെ ഫേസ്‍ബുക് പോസ്റ്റിൽ വന്ന ഒരു കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം)നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും ഇതായിരുന്നു ടൊവീനോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച തീവണ്ടിയുടെ പോസ്റ്ററിന് താഴെ വന്ന ആരാധകന്റെ കമന്റ്.ഈ കമന്റിന് ടൊവിനോ നല്‍കിയ…

Read More

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന.സൗമ്യ സദാനന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിമിഷ സജ്ജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.സക്കിറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, എയ്ഞ്ചലീന മേരി ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പണം കൈകാര്യ ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സലിംകുമാര്‍,ഹരീഷ് കണാരന്‍,വിജയരാഘവന്‍, അലന്‍സിയര്‍,ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്യുന്നത് ക്രിസ്റ്റിയാണ്. ടോണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ കാണാം

Read More

പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ലൂസിഫറിന്റെ പ്രധാനരംഗങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിനു സമീപം ഓവര്‍ബ്രിഡ്ജിലാണ് നടന്നത്. മൂവായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മോഹന്‍ലാലും പങ്കെടുത്ത രംഗങ്ങളാണു ആദ്യം ചിത്രീകരിച്ചത്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകരുടെ തള്ളിക്കയറ്റത്തിനും ആരവങ്ങള്‍ക്കുമിടെ ഏറെ പണിപ്പെട്ടാണ് ചിത്രീകരണം നടന്നത്. അതിരാവിലെ മുതല്‍ ഷൂട്ടിങ് വിവരം അറിഞ്ഞു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെയും സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങളില്‍ സ്ഥാനം പിടിച്ചു. സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന രാഷ്ട്രീയ നേതാവാണ് ലൂസിഫറിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, സായ്കുമാര്‍, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ നായികയാവുമ്ബോള്‍ വിവേക് ഒബ്‌റോയ് പ്രതിനായക വേഷത്തിലെത്തുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം പകരുന്നത് ദീപക് ദേവ്.

Read More

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചിരുന്നു.ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന്റെ സ്റ്റില്ലുകൾ ലൊക്കേഷനിൽ നിന്ന് പുറത്തായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്ത് വെച്ചാണ് പുരോഗമിക്കുന്നത്. ചിത്രത്തിൽ സംവിധായകൻ പൃഥ്വിരാജിന്റെ ജേഷ്ഠനും നടനുമായ ഇന്ദ്രജിത്തും വേഷമിടുന്നുണ്ട്.അനുജന്റെ സംവിധാനത്തില്‍ ക്യാമറയുടെ മുന്നില്‍ വന്ന സന്തോഷം പങ്ക് വയ്ക്കുകയാണ് ഇന്ദ്രജിത്ത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതിന്റെ വലിയ സന്തോഷമുണ്ടെന്ന് നടന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. തന്റെ മൂന്നാം തമിഴ് ചിത്രമായ നരകസൂരനെക്കുറിച്ചും ഇന്ദ്രജിത്ത് പറയുന്നു. സ്വപ്നതുല്യമായ കൂട്ടായ്മയായിരുന്നത്. അരവിന്ദ് സാമി അഭിനയിച്ച റോജാ, ബോംബെ എന്നീ ചിത്രങ്ങള്‍ എന്റെ ഹൈസ്‌കൂള്‍ കാലത്ത് ആഘോഷത്തോടെ ആസ്വദിച്ചവയായിരുന്നു. ആ താരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായത് ഭാഗ്യം. കൊതിപ്പിക്കുന്ന അഭിനയ വിരുതിനപ്പുറം എല്ലാ…

Read More

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ‘മിഖായേലി’ന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു.’മിഖായേല്‍’ എന്ന ‘ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍’എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത് നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാക്കനാട് ആണ് ചിത്രത്തിന്റെ പൂജ നടന്നത്. കലാഭവന്‍ ഷാജോണ്‍, ജെ.ഡി ചക്രവര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ഹനീഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിക്കുന്നത്. ഇതിനു മുന്നേ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്ത്രത്തിനും ഹനീഫ് തിരക്കഥയൊരുക്കിയിരുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലാണ്. 10 ദിവസത്തെ ഷൂട്ടിംഗാണ് ഇവിടെയുള്ളത്. പിന്നീട് കോഴിക്കോടും ഷൂട്ടിംഗുണ്ട്. വലിയൊരു ഭാഗം ചിത്രീകരണം ആഫ്രിക്കയിലായിരിക്കും. നേരത്തെ ഓഗസ്റ്റ് 18 ന് ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പ്രളയം മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഫാമിലി ക്രൈം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തില്‍ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തും

Read More

ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ ആളാണ് ജിസ് ജോയ്.രണ്ട് സിനിമകളിലും ആസിഫ് അലി ആയിരുന്നു നായകനായി എത്തിയത്. ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ” വിജയ് സൂപ്പറും പൗർണ്ണമിയും “. ജിസ് ജോയ് തന്നെയാണ് ചിത്രത്തിന്റെ തിരകഥ ഒരുകുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ആണ് ചിത്രത്തിലെ നായിക. ശാന്തി കൃഷ്ണ ,രഞ്ജി പണിക്കർ, സിദ്ദിഖ്,ബാലു വർഗീസ്, ജോസഫ് അന്നക്കുട്ടി ജോസ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെ ആണ് നിർമാണം . ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ പൂർത്തിയായി . റോം – കോം വിഭാഗത്തിൽ പെടുന്ന ചിത്രം ഏതൊരു പ്രേക്ഷകനെയും രസിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു.

Read More

നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി ചിത്രത്തില്‍ ഒരു ചെയിന്‍ സ്മോക്കറായാണ് ടൊവീനോ അഭിനയിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ ട്രയ്ലർ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.ചിത്രത്തിലെ ജീവംശമായി എന്ന ഗാനം മാസങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.ചിത്രത്തിന്റെ പ്രോമോ വീഡിയോ കാണാം

Read More

ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് മാസ് ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് രണം-ഡിട്രോയിറ്റ്‌ ക്രോസിംഗ്.നവാഗതനായ നിർമൽ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം റഹ്മാൻ,ഇഷ തൽവാർ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ട്രയ്ലറിന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിച്ചത്. ചിത്രം സെപ്റ്റംബർ ആറാം തിയതി തിയറ്ററുകളിൽ എത്തും.സിനിമാ പ്രേമികളും പൃഥ്വിരാജ് ആരാധകരും ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് രണം.നിർമൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് .ശ്യാം പ്രസാദിന്റെ അസിസ്റ്റന്റും, നിവിൻ പോളി ചിത്രം ഹേയ് ജൂഡിന്റെ തിരകഥാകൃത്തുമാണ് നിർമ്മൽ.പൂർണമായും അമേരിക്കയിൽ ആണ് ചിത്രം ഷൂട്ട് ചെയ്തത്. എസ് സിനിമ പ്രൊഡക്ഷന്റെയും ലോസൺ എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ ആനന്ദ് പയ്യന്നൂർ റാണിയും ലോസൺ ബിജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സംഗീതം ഒരുക്കിയിരിക്കുന്നത് ജെക്സ് ബിജോയാണ്. ജിഗമേ ടെൻസിങാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീജിത് സാരങ്ങാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പതിയെ എന്ന ഗാനം കാണാം

Read More

തുടർച്ചയായ ഹിറ്റുകൾ കൊണ്ട് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയിരിക്കുകയാണ് ശിവകാർത്തികേയൻ. വേലൈക്കാരന്റെ വമ്പൻ വിജയത്തിന് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന സീമാരാജ തീയറ്ററുകളിലേക്ക് എത്തുകയാണ്. പൊൻറാം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം 24AM സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ ട്രയ്ലർ കാണാം

Read More