Author: webadmin

വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് നിശ ഇന്ന് നടക്കും.തിരുവനന്തപുരത്ത് വെച്ചാണ് ചടങ്ങ് നടക്കുന്നത്.മോഹൻലാൽ മുഖ്യാതിഥി ആയി തന്നെ ചടങ്ങിൽ പങ്കെടുക്കും മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെസി ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്ബിക്കാണ് നല്‍കുന്നത്. അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.

Read More

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മയും സംഘടനയിൽ നിന്നും രാജി വെച്ച് പുറത്തുപോയ നടിമാരും തമ്മിൽ ഇന്ന് വൈകിട്ട് നടന്ന ചർച്ച. ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ട നടിമാരായ രേവതി, പദ്മപ്രിയ, പാർവതി എന്നിവർ ചർച്ച ആരോഗ്യപരമായ ഒന്നായിരുന്നെന്ന് അഭിപ്രായപ്പെട്ടു. സുരക്ഷിതമായ ഒരു തൊഴിലിടത്തിലേക്കുള്ള തങ്ങളുടെ ആദ്യ ചുവടുവെപ്പ് ഇന്നുണ്ടായിയെന്നും അവർ അഭിപ്രായപ്പെട്ടു. നടിയെ ആക്രമിച്ച കേസിലകപ്പെട്ട ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് WCC യിലും അംഗങ്ങളായ ഈ നടിമാർ അമ്മയിൽ നിന്നും രാജി വെക്കുകയും ഒരു തുറന്ന കത്ത് അമ്മക്ക് എഴുതുകയും ചെയ്തു. അതിനെ തുടർന്നാണ് അമ്മ സംഘടന ഇവരെ ചർച്ചയ്ക്കായി ക്ഷണിച്ചത്. “ഇനി മുതൽ നിങ്ങളെന്നോ ഞങ്ങളെന്നോ ഒരു വേർതിരിവില്ല, ‘നമ്മൾ’ മാത്രമേ ഉള്ളൂ.” അമ്മയിലെ അംഗമായ നടൻ ജഗദീഷ് ചർച്ചക്ക് ശേഷം അഭിപ്രായപ്പെട്ടു

Read More

മലയാള സിനിമയിലെ താര രാജാവ് മോഹൻലാലിനോട് ആരാധനയില്ലാത്ത ആളുകൾ വളരെ ചുരുക്കമാണ് നമ്മുടെ സമൂഹത്തിൽ. സാധാരണക്കാർ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖർ വരെ ലാലേട്ടന്റെ ആരാധകരാണ്. ഇപ്പോൾ തന്റെ മകൻ ആദം അലിയും ലാലേട്ടന്റെ വലിയ ഫാൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. ഇബ്ലീസ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചരണാർത്ഥം സംസാരിക്കുകയായിരുന്നു ആസിഫ്. ആദത്തിന്റെ ഏറ്റവും ഇഷ്ട നടൻ ലാലേട്ടൻ ആണ്.മോഹാൽ മോഹാൽ എന്നാണ് അവൻ ലാലേട്ടനെ വിളിക്കുന്നത്. ലാലേട്ടൻ അഭിനയിച്ച മുണ്ടിന്റെ പരസ്യം കണ്ട് ആ മുണ്ട് കടയിൽ നിന്ന് വാങ്ങിച്ച്, രാത്രിയിൽ അത് ഉടുത്താണ് പലപ്പോഴും അവൻ കിടന്നുറങ്ങുള്ളത്.സ്‌കൂളിൽ ഏറ്റവും ഇഷ്ടമുള്ള ആളുടെ ഫോട്ടോ കൊണ്ടുവരണം എന്ന് പറഞ്ഞപ്പോൾ അവൻ ലാലേട്ടന്റെ ഫോട്ടോയ്ക്ക് വേണ്ടി വാശി പിടിച്ച് കരഞ്ഞെന്നും ആസിഫ് അലി പറയുന്നു

Read More

ട്രോൾ ലോകത്തെ രാജാവ് ഇപ്പോൾ ആരാണെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് ദാമു ആണെന്ന്.ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന ചിത്രത്തിലാണ് ദാമു എന്ന കഥാപാത്രം പിറവിയെടുത്തത്. സുരാജ് വെഞ്ഞാറമൂട് ആണ് ദശമൂലം ദാമുവിനെ അവതരിപ്പിച്ചത്. മമ്മൂട്ടി നായകനായ ചിത്രമായിരുന്നു എങ്കിലും നായകനെക്കാള്‍ ജനപ്രീതിയുമായി ദശമൂലം ദാമു ഇപ്പോഴും ലൈവാണ്. ചിത്രം ഇറങ്ങിയ കാലത്ത് വലിയ ചര്‍ച്ചകള്‍ ഒന്നും ആയില്ലെങ്കിലും ഒന്‍പത് വര്‍ഷത്തിനിപ്പുറം സൈബര്‍ ലോകത്തെ ട്രോള്‍ രാജാവാണ് ദാമു, വളരെ പെട്ടെന്നാണ് ട്രോളന്മാരുടെ ഹൃദയത്തില്‍ ഈ കഥാപാത്രം തരംഗം സൃഷ്ടിച്ചത്. ഇപ്പോഴിതാ ദശമൂലം ദാമു എന്ന ടൈറ്റില്‍ തന്നെ വൈകാതെ ഒരു ചിത്രമുണ്ടാവുമെന്ന സൂചനയുമായി സംവിധായകന്‍ ഷാഫി രംഗത്തെത്തിയിരിക്കുകയാണ്. ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഒരു ബോംബ് കഥയ്ക്ക് ശേഷം ധാരാളം ചിത്രങ്ങള്‍…

Read More

കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി അന്തരിച്ചു. വൈകിട്ട് 06:10 നായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ അന്ത്യസമയത്ത് മക്കളായ സ്റ്റാലിനും കനിമൊഴിയുമടക്കം എല്ലാവരും തന്നെ സമീപത്തുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിന്‍. കൂടാതെ പ്രായാധിക്യവും രോഗങ്ങളും ചികിത്സയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന് പറയാന്‍ കഴിയില്ല എന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.

Read More

തന്റെ സിനിമകളുടെ പേരിൽ സജീവമാകുന്നതിനോടൊപ്പം തന്നെ സാമൂഹിക ഉന്നമന പ്രവർത്തികളിലും വ്യാപൃതനായ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്.ഇപ്പോൾ ഇതാ ആദിവാസി ഊരിലെ കുടുംബങ്ങൾക്ക് ഓണകിറ്റുമായി രംഗത്തെത്തിയിക്കുകയാണ് താരം. പുനലൂർ മുള്ളുമല ഗിരിജൻ കോളനി, അച്ചൻകോവിൽ എന്നീ സ്ഥലങ്ങളിലെ 72 ഓളം കുടുംബങ്ങള്‍ക്കാണ് സന്തോഷ് പണ്ഡിറ്റും നടി ജിപ്സ ബീഗവും ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങൾ നൽകിയത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിക്ക് നിരവധി അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. ജിപ്സയുടെ കുറിപ്പ് വായിക്കാം– രാവിലെ ഏഴ് മണി തൊട്ട് പുനലൂർ മുള്ളുമല ഗിരിജൻ കോളനി, അച്ചൻകോവിൽ എന്നീ സ്ഥലങ്ങളിലായിരുന്നു ഞാനും എന്റെ സുഹൃത്ത് സന്തോഷ് പണ്ഡിറ്റും. ശരിക്കും ഈ ദിവസത്തിൽ ഒരു പാട് നല്ലവരായ (ആദ്യമായിട്ട് കാണുന്ന) നല്ല മനസുള്ള, നന്മയുള്ള കൂട്ടുകാർക്കൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട്………പക്ഷേ അവരുടെ അവസ്ഥ അറിഞ്ഞപ്പോൾ, ദുരിതപൂർണമായ ജീവിതം അറിഞ്ഞപ്പോൾ അതിയായ സങ്കടവും. (ദയവ് ചെയ്ത് എന്റെ ശരീരഭാഷയെപ്പറ്റിയോ, മേക്കപ്പിനെപ്പറ്റിയോ, വസ്ത്രത്തെക്കുറിച്ചോ, എന്റെ ഫിഗറിനെപ്പറ്റിയോ കമന്റ് ഇടരുത്…പ്ലീസ്…

Read More

മലയാള സിനിമയിലെ താര രാജാവ് മോഹൻലാലിനോട് ആരാധനയില്ലാത്ത ആളുകൾ വളരെ ചുരുക്കമാണ് നമ്മുടെ സമൂഹത്തിൽ. സാധാരണക്കാർ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖർ വരെ ലാലേട്ടന്റെ ആരാധകരാണ്. ആ കൂട്ടത്തിലേക്ക് പുതിയ ഒരാളുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്.നടൻ ബിജു മേനോൻ. ബ്രിട്ടനിൽ വെച്ചു നടന്ന മൂന്നാമത് ആനന്ദ് ടിവി ഫിലിം അവാർഡിൽ വെച്ചാണ് ബിജു മേനോൻ ലാലേട്ടനോടുള്ള ആരാധന വെളിപ്പെടുത്തിയത്. സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ താൻ മോഹൻലാൽ ആരാധകൻ ആണെന്നും മോഹൻലാൽ തനിക്ക് ഒരു ലഹരി ആണെന്നും ആണ് ബിജു മേനോൻ അവാർഡ് നിശയിൽ വ്യക്തമാക്കിയത്.

Read More

അഡ്വെഞ്ചർസ്‌ ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകൻ രോഹിതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇബ്ലീസ്.മലയാളത്തിന്റെ പ്രിയനടൻ ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കീഴടക്കിയ സുന്ദരി മഡോണ സെബാസ്റ്റ്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ചിത്രം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ബംബ ബംബ എന്ന ഗാനം കാണാം

Read More

മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടനാട്ടിലെ ഗ്രാമ പ്രദേശത്തെ കഥയാകും ചിത്രം പറയുന്നത്.ലക്ഷ്മി റായ്,അനു സിത്താര,ദീപ്തി സതി എന്നിവർ ആയിരിക്കും ചിത്രത്തിൽ നായികമാരായി എത്തുന്നത്. മമ്മൂട്ടിയോടൊപ്പം ഉള്ള റായ് ലക്ഷ്മിയുടെ അഞ്ചാം ചിത്രമാണ് ഇത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയവരും അഭിനയിക്കുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നിരുന്നു.സിനിമാ ലോകത്തെ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.ചടങ്ങിൽ മമ്മൂക്ക സ്വയം ട്രോൾ ഒരുക്കി സദസ്സിന്റെ കൈയടി വാങ്ങിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.സ്വന്തം ഡാൻസിനെ കുറിച്ചും ഡാൻസ് ചെയ്ത് പണി പിടിച്ചതിനെ കുറിച്ചുമാണ് മമ്മൂട്ടി പരിഹാസ രൂപേണ പറഞ്ഞത്. മമ്മൂട്ടിയുടെ വാക്കുകളിലേക്ക് : വളരെ കഷ്ടപ്പെട്ടാണ് ‘കുട്ടനാടൻ ബ്ലോഗിലെ’ ഒരു പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഈ സിനിമയുടെ ഡാൻസ് മാസ്റ്റർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാവുക. കാരണം പുതിയ കുട്ടികളെ നൃത്തം പഠിപ്പിക്കാൻ അദ്ദേഹം…

Read More

മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനും ആസിഫ് അലിയുടെ സഹോദരനുമായ അസ്കർ അലി നായകനാകുന്ന ‘ജിം ബൂം ബാ’ അണിയറയിൽ ഒരുങ്ങുന്നു. നവാഗതനായ രാഹുൽ രാമചന്ദ്രനാണ് ഈ കോമഡി ത്രില്ലറിന്റെ സംവിധാനം നിർവഹിക്കുന്നത്. ബേസിൽ കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെയാണ് അസ്കർ അലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകൃതമായ മിസ്റ്റിക് ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സച്ചിൻ വി ജിയാണ് ചിത്രത്തിന്റെ നിർമാണം. വിവേക് രാജ്, ലിമു ശങ്കർ, രാഹുൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അസ്കർ അലിക്ക് പുറമേ ബൈജു സന്തോഷ്, അഞ്ചു കുര്യൻ, നേഹ സക്സേന, അനീഷ് ഗോപാൽ, ലിമു ശങ്കർ, കണ്ണൻ നായർ, രാഹുൽ നായർ ആർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. പി എസ് ജയഹരി ഒറിജിനൽ സ്കോർ ഒരുക്കുമ്പോൾ ജുബൈർ മുഹമ്മദാണ് ഗാനങ്ങൾക്ക് ഈണമിടുന്നത്. പ്രശസ്ത മല്ലു റാപ്പർ ഫെജോയും ചിത്രത്തിന് വേണ്ടി ഒരു ഗാനം ഒരുക്കുന്നുണ്ട്. അനൂപ് വി ഷൈലജയാണ് ക്യാമറാ കൈകാര്യം ചെയ്യുന്നത്. അടുത്ത വർഷം…

Read More