Author: webadmin

ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പടയോട്ടം. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാഗതനായ റഫീഖ് ഇബ്രാഹിംമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മാസ്സ് രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കോളനിയിലെ പ്രധാന ഗുണ്ടയായ ചെങ്കല്‍ രഘുവിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ചിത്രത്തിന്റെ ട്രയ്ലർ കാണാം

Read More

ഒറ്റമുറി വെളിച്ചത്തിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡാകിനി. സന്ദീപ് സേനന്റെ ഉര്‍വ്വശി തിയ്യേറ്റേഴ്സും ബി രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. സുരാജിനു പുറമേ,ചെമ്പൻ വിനോദ് ജോസ്,സുഡാനി ഫ്രം നൈജീരിയയിൽ ഉമ്മമാരായി തിളങ്ങിയ ബാലുശ്ശേരി സരസ,സാവിത്രി ശ്രീധരന്‍ എന്നിവരും ഇന്ദ്രന്‍സ്, അലന്‍സിയര്‍, പോളി വല്‍സന്‍,സേതുലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ് ഡാകിനി വിതരണത്തിനെത്തിക്കുന്നത്. അലക്സ് പുളിക്കലാണ് ചിത്രത്തിന് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് രാഹുല്‍ രാജാണ്. പ്രതാപ് രവീന്ദ്രന്‍ കലാസംവിധാനവും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. ജൂണില്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം അവസാനമാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക.

Read More

ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്.രാമലീല ഒരുക്കിയ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ ഗോപിയുടെ ആദ്യം സിനിമയായ രാമലീല നിർമിച്ച ടോമിച്ചൻ മുളകുപ്പാടം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. അരുണിന്റെ തന്നെയാണ് തിരക്കഥ.ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. അഭിനന്ദു രാമനുജം ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു. സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രണവിന്റെ ആദ്യ ചിത്രത്തില്‍ പാര്‍ക്കറുടെ വേഷത്തിലായിരുന്നു പ്രണവ് എത്തിയത്.ഗോവയിലാണ് സര്‍ഫിങ് രംഗങ്ങള്‍ ചിത്രീകരിക്കുക. ഒരു റൊമാന്റിക് യാത്രയായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read More

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ അഭിപ്രായ വ്യത്യാസങ്ങളും ചേരി തിരിവും ഉണ്ടെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമമായ മാതൃഭൂമി റിപ്പോർട്ട് ചെയ്യുകയുണ്ടായി.സംഘടനയുടെ തലപ്പത്ത് നിന്ന് ശ്രി മോഹൻലാൽ രാജി വെക്കാൻ ഒരുങ്ങുകയാണ് എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് മാതൃഭൂമി വാർത്തയാക്കിയത്. പത്രത്തിന്റെ മുൻ വശത്ത് വലിയ വാർത്തയായി തന്നെയാണ് ഇവർ ഈ വാർത്ത നല്കിയിരിക്കുന്നത്. എന്നാൽ വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് താര സംഘടനയായ അമ്മ. മാതൃഭൂമി ദിനപത്രത്തിന് ഈ വാർത്തയോടുള്ള ചൂടും സിനിമയെ തകർക്കുവാനുള്ള ഉദ്ദേശ്യവും ഫേസ്ബുക്ക് പോസ്റ്റിൽ അമ്മ ചൂണ്ടി കാണിക്കുന്നു പോസ്റ്റ് ചുവടെ ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാൻ ശ്രീ മോഹൻലാൽ സന്നദ്ധത അറിയിച്ചുവെന്നും അമ്മയിൽ ചേരിതിരിവാണെന്നുമാണ് വാർത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങൾ ആരും തന്നെ ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത…

Read More

മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടനാട്ടിലെ ഗ്രാമ പ്രദേശത്തെ കഥയാകും ചിത്രം പറയുന്നത്.ലക്ഷ്മി റായ്,അനു സിത്താര,ദീപ്തി സതി എന്നിവർ ആയിരിക്കും ചിത്രത്തിൽ നായികമാരായി എത്തുന്നത്. മമ്മൂട്ടിയോടൊപ്പം ഉള്ള റായ് ലക്ഷ്മിയുടെ അഞ്ചാം ചിത്രമാണ് ഇത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയവരും അഭിനയിക്കുന്നു നടന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വാര്‍ത്ത പങ്കുവെച്ചത് ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.ചിത്രത്തിന്റെ ട്രയ്ലർ ഉടൻ പുറത്ത് വിടും

Read More

ഇയോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. ചിത്രത്തിന്റെ ആദ്യ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. ചിത്രത്തിൽ നസ്രിയ ഒരു ഗാനം ആലപിച്ചിട്ടുണ്ട് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ കൂടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായല്ല നസ്രിയ സിനിമയില്‍ പാടുന്നത്. ഇതിന് മുന്‍പ് ദുല്‍ഖര്‍ ചിത്രം സലാല മൊബൈല്‍സിന് വേണ്ടി താരം പാടിയിരുന്നു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയാകുന്നത്. മായാനദിക്ക് ശേഷം ഐശ്വര്യ നായികയാകുന്ന ചിത്രമാണ് ഇത് .നസ്രിയ നസീം തന്നെ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ലിറ്റിൽ സ്വയംപ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും കൈകാര്യം ചെയ്യുന്നു.നവാഗതരായ ശുഹാസ് ,ഷറഫു എന്നിവരാണ് തിരക്കഥ ഒരുക്കിയത്

Read More

സോഷ്യൽ മീഡിയയെയും രാജ്യം മുഴുവനെയും നൃത്തചുവടുകളിലേക്ക് എത്തിച്ച ഗാനമായിരുന്നു ജിമ്മിക്കി കമ്മൽ.ഷാൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഒരു മലയാള ഗാനത്തിന് ആഗോള തലത്തിൽ കിട്ടുന്ന ഏറ്റവും വലിയ ജനപങ്കാളിത്തം ആണ് ലഭിച്ചത്. ജിമ്മിക്കി കമ്മൽ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല എന്നുള്ള സൂചനയാണ് ഇപ്പോൾ തമിഴ് സിനിമയിൽ നിന്നും ലഭിക്കുന്നത്.ജ്യോതിക നായികയാകുന്ന പുതിയ സിനിമ കാട്രിൻ മൊഴിയിൽ ജിമ്മിക്കി കമ്മൽ ഗാനം ഉൾപ്പെടുത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്‌സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന നിലയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗാനം റീമിക്‌സ് ചെയ്യാതെ തന്നെ ചിത്രത്തിലുപയോഗിക്കും. സംവിധായകന്‍ രാധാമോഹനാണ് കാട്രിന്‍ മൊഴിയിലെ ഒരു സവിശേഷ സന്ദര്‍ഭത്തിലുള്‍പ്പെടുത്താന്‍ ജിമിക്കി കമ്മല്‍ തന്നെ സജസ്റ്റ് ചെയ്തത്,ചിത്രത്തിന്റെ നിർമാതാവ് ധനഞ്ജയൻ പറയുന്നു. സെപ്റ്റമ്പറിൽ ചിത്രം റിലീസ് ചെയ്യും.ഒരു RJ യുടെ റോളിലാണ് ചിത്രത്തിൽ ജ്യോതിക എത്തുന്നത്.

Read More

അഡ്വെഞ്ചർസ്‌ ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകൻ രോഹിതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇബ്ലീസ്.ലാലും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഷോയ്ക്ക് ശേഷം കേരളത്തിൽ ഉടനീളം ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഒരു സമ്പൂർണ ഫാന്റസി ചിത്രമായി ഒരുക്കിയ സിനിമ ഫാന്റസി ലോകത്തിന്റെ പുതിയ അതിർവരമ്പുകൾ ആണ് തേടുന്നത് ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് ഫേസ്ബുക്ക് ലൈവിൽ കൂടി നന്ദി പറഞ്ഞിരിക്കുകയാണ് നടൻ ആസിഫ് അലി.ആദ്യത്തെ രണ്ടു ദിവസം ചെറുപ്പക്കാരാണ് സിനിമയുടെ പ്രേക്ഷകരായെത്തുക എന്ന തന്റെ മുന്‍വിധി മാറി മറിഞ്ഞെന്നും കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചതില്‍ ്അതിയായ സന്തോഷം തോന്നുന്നെന്നും ആസിഫ് അലി പറഞ്ഞു. പരീക്ഷണ ചിത്രങ്ങളുമായി എത്തുവര്‍ക്ക് ഈ സിനിമയുടെ വിജയം പ്രചോദനമായി മാറട്ടെയെന്നും ആസിഫ് പറഞ്ഞു.

Read More

ടോവിനോ നായകനായ മറഡോണ നിറഞ്ഞ സദസ്സിൽ ഇപ്പോൾ പ്രദർശനം തുടരുകയാണ്.താൻ പ്രവർത്തിക്കുന്ന സിനിമകളുടെ പ്രൊമോഷന് വേണ്ടിയും അല്ലാതെയും നിരവധി തവണ ടോവിനോ ഫേസ്ബുക്ക് പേജിൽ ലൈവിൽ വന്നിട്ടുളതാണ്.കഴിഞ്ഞ ദിവസം മറഡോണയുടെ പ്രൊമോഷന്റെ ഭാഗമായി ടോവിനോ ലൈവിൽ വന്നിരുന്നു. ലൈവിലെത്തിയപ്പോൾ “രണ്ടെണ്ണം അടിച്ചിട്ടാണോ ലൈവിനെത്തിയത് ?! വളരെ നന്നായി സംസാരിക്കുന്നുണ്ടല്ലോ…” എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്. ഈ ചോദ്യം കണ്ട ടോവിനോ ഉടൻ തന്നെ നല്ല മറുപടിയും നൽകി . “താങ്കളുടെ വീട്ടിൽ ഒക്കെ അങ്ങനെ ആണോ ?! എന്റെ കുടുംബത്തിൽ ആർക്കും അങ്ങനെ ഒരു പ്രശ്‌നമില്ല.വെള്ളമടില്ലെങ്കിലും ഞങ്ങൾ നന്നായി സംസാരിക്കും” എന്നായിരുന്നു ടോവിനോയുടെ മറുപടി. ഇതിനിടെ ടോവിനോ നായകനായ മറഡോണ സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണ്.ടോവിനോ,ശരണ്യ ,ടിറ്റോ വിൽസൻ,ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു നരായൻ ആണ്.

Read More

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ചിത്രത്തിന് വേണ്ടി വ്യത്യസ്തമായ പ്രൊമോഷൻ പരിപാടികളാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്.ഇതിന്റെ ഭാഗമായി കായംകുളം കൊച്ചുണ്ണിയുടെ ലുക്ക് ഔട്ട് നോട്ടീസ് കേരളത്തിൽ ഉടനീളം പതിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കായംകുളം കൊച്ചുണ്ണിയായി വേഷമിട്ട നിവിന്റെ വരച്ച ചിത്രമാണ് റെയില്‍വെ സ്റ്റേഷനുകളില്‍ പതിച്ചിരിക്കുന്നത്. കായംകുളം, ചേര്‍ത്തല, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളില്‍ ചിത്രം പതിച്ചിട്ടുണ്ട്. പ്രതിയെ പിടിക്കാനായി പൊലീസ് അറിയിപ്പ് എന്ന പോലെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

Read More