Author: webadmin

ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് മാസ് ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് രണം-ഡിട്രോയിറ്റ്‌ ക്രോസിംഗ്.നവാഗതനായ നിർമൽ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം റഹ്മാൻ,ഇഷ തൽവാർ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ റിലീസിംഗ് തിയതി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ചിത്രം സെപ്റ്റംബർ ആറാം തിയതി തിയറ്ററുകളിൽ എത്തും.പൃഥ്വിരാജ് തന്നെയാണ് വാർത്ത പുറത്ത് വിട്ടത്. സിനിമാ പ്രേമികളും പൃഥ്വിരാജ് ആരാധകരും ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് രണം.നിർമൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് .ശ്യാം പ്രസാദിന്റെ അസിസ്റ്റന്റും, നിവിൻ പോളി ചിത്രം ഹേയ് ജൂഡിന്റെ തിരകഥാകൃത്തുമാണ് നിർമ്മൽ.പൂർണമായും അമേരിക്കയിൽ ആണ് ചിത്രം ഷൂട്ട് ചെയ്തത്. എസ് സിനിമ പ്രൊഡക്ഷന്റെയും ലോസൺ എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ ആനന്ദ് പയ്യന്നൂർ റാണിയും ലോസൺ ബിജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സംഗീതം ഒരുക്കിയിരിക്കുന്നത് ജെക്സ് ബിജോയാണ്. ജിഗമേ ടെൻസിങാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീജിത് സാരങ്ങാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.

Read More

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഏഷ്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായ രണ്ടാമൂഴത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ മുന്നേറുകയാണ്. 1000 കോടി മുതൽമുടക്കിൽ ബി ആർ ഷെട്ടി നിർമിക്കുന്ന ചിത്രത്തിലൂടെ സംഗീതലോകത്തെ ഇതിഹാസം എ ആർ റഹ്മാൻ യോദ്ധക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. തന്റെ കരിയറിലെ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ചിത്രമായിരിക്കും രണ്ടാമൂഴമെന്ന് എ ആർ റഹ്മാൻ ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തി. “ഇത്തരമൊരു പ്രൊജക്ടുമായി സഹകരിക്കുമ്പോള്‍ ഒരുപാട് ഹോം വർക്ക് ആവശ്യമാണ്. ഭീമനെ കുറിച്ചും, അതില്‍ പ്രതിപാദിക്കുന്ന കാലഘട്ടത്തെ കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ അനുയോജ്യമായ സംഗീതം നല്കാന്‍ കഴിയൂ” – എ.ആര്‍ റഹ്മാന്‍ പറയുന്നു. പക്ഷെ സിനിമയെ കുറിച്ച് ഏറെയൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യറായില്ല. അതേസമയം ചിത്രം 2019 ജൂലൈയില്‍ തുടങ്ങുമെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലും വിദേശത്തുമുള്ള പ്രമുഖതാരങ്ങളെല്ലാം അണിനിരക്കും. പാലക്കാട് –…

Read More

സദാചാരവാദികൾക്ക് ഞെട്ടൽ സമ്മാനിച്ച് തീയറ്ററുകൾ നിറച്ച് ബ്ലോക്ക്ബസ്റ്ററായ ചിത്രമാണ് ഒമർ ലുലു സംവിധാനം നിർവഹിച്ച ചങ്ക്‌സ്. റോയൽ മെക്ക് ബാച്ചിലെ നാല് ചങ്ക് സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു പെൺകുട്ടിയെത്തുന്നതോടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാലു വർഗീസ്, ഗണപതി, വിശാഖ് നായർ, ധർമജൻ എന്നിവർക്കൊപ്പം ഹണി റോസ്, മറീന മൈക്കിൾ എന്നിവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്‌തത്‌. ചിത്രമിറങ്ങിയിട്ട് ഒരു വർഷം പിന്നിടുന്ന ഇന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള സാദ്ധ്യതകൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. തന്റെ പേജിലൂടെ പബ്ലിഷ് ചെയ്‌ത വീഡിയോയുടെ അവസാനമാണ് ചങ്ക്‌സ് 2വിനായി കാത്തിരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു അഡാർ ലവ്, പവർസ്റ്റാർ, ഹാപ്പി വെഡിങ്ങ് 2 തുടങ്ങിയ ചിത്രങ്ങളും ഒമർ ലുലുവിന്റേതായി അന്നൗൺസ് ചെയ്‌തിട്ടുണ്ട്‌. ഒമർ ലുലു എന്റർടൈന്മെന്റ്സ് എന്ന പേരിൽ ഇതിഹാസ സംവിധായകൻ ബിനു എസിന്റെ പുതിയ ചിത്രം നിർമിച്ച് നിർമാണ രംഗത്തേക്കും ഒമർ ലുലു കാലെടുത്തുവെക്കുകയാണ്.

Read More

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ചിത്രത്തിലെ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് തിരക്കഥാകൃത്തായ സഞ്ജയ്.“ഈ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മനസ്സിലുണ്ടായിരുന്നത് മോഹന്‍ലാലാണ്. വളരെ സാഹസികനായ വ്യക്തിയാണ് ഇത്തിക്കരപക്കി. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നുവെന്നാണ് ഐതിഹ്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്.ഐതിഹ്യങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ടു തന്നെയാണ് ഈ തിരക്കഥ പറഞ്ഞിട്ടുണ്ട്.പുതിയ കഥാപാത്രങ്ങളൊന്നും സിനിമയുടെ ഭാഗമാക്കിയിട്ടുണ്ട്. മാത്രമല്ല ചിലരുടെ പേരുകള്‍ ഐതിഹ്യങ്ങളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. അതിലൊന്നാണ് കായംകുളം കൊച്ചുണ്ണിയുടെ പ്രണയിനിയായ ജാനകി”,സഞ്ജയ് പറയുന്നു. കേരളത്തിൽ ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമ്പോൾ ഓവർസീസിൽ ചിത്രം ഒരു ദിവസം വൈകി ആഗസ്റ്റ് 16ന് റിലീസ് ചെയ്യും.മുന്നൂറോളം തിയറ്ററുകളിൽ ആണ് ചിത്രം കേരളത്തിൽ…

Read More

സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച്‌ വ്യക്തമാക്കി മറ്റൊരു നടി കൂടി, സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നിലപാടുകള്‍ അറിയിച്ചും, വ്യത്യസ്ത സിനിമകളിലൂടെയും ശ്രദ്ധേയായ നടി കനി കുസൃതിയാണ് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച്‌ അനുഭവത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനി ഇക്കാര്യം തുറന്നു പറഞ്ഞത്. മലയാള സിനിമയില്‍ നിന്നും തമിഴില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒരു സിനിമയില്‍ നായികയായി കാസ്റ്റ് ചെയ്തതിന് ശേഷം തന്നെ മാറ്റിയെന്നുമാണ് കനി വെളിപ്പെടുത്തിയത്. കനിയുടെ വാക്കുകളിങ്ങനെ പേര് പറയേണ്ട എന്നത് എന്റെ എത്തിക്സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞു. രാത്രിയുള്ള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല. “…

Read More

സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ തനിക്കെതിരെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് നടി രമ്യാ നമ്പീശന്‍. താരസംഘടനയായ അമ്മയില്‍ നിന്നും പുറത്തു വന്നശേഷമാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. നിരുത്തരവാദപരമായ സമീപനം ഉണ്ടായപ്പോഴാണ് മലയാള സിനിമാ താരങ്ങളുടെ കൂട്ടയ്‌മയില്‍ നിന്നും രാജിവച്ചതെന്നും താരം പറഞ്ഞു. മാത്രമല്ല, സിനിമയിലെ വനിതാക്കൂട്ടായ്മയായ ഡബ്ല്യൂസിസി പുരുഷന്മാര്‍ക്ക് എതിരായ സംഘടനയല്ലെന്നും, ഡബ്ല്യൂസിസി ആര്‍ക്കും എതിരെയുള്ള സംഘടനയാവരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും, എന്നാല്‍ അനുകൂലമായ നിലപാടല്ല പലരില്‍ നിന്നുമുണ്ടായതെന്നും, നിരുത്തരവാദപരമായ സമീപനം ഉണ്ടായപ്പോഴാണ് അമ്മയില്‍ നിന്ന് രാജിവച്ചതെന്നും രമ്യ ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു രമ്യ നമ്ബീശന്‍ ഉള്‍പ്പെടെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചത്.നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് സംഘടന വിട്ട മറ്റു മൂന്ന് നടിമാര്‍.

Read More

തുടർച്ചയായ ഹിറ്റുകൾ കൊണ്ട് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയിരിക്കുകയാണ് ശിവകാർത്തികേയൻ. വേലൈക്കാരന്റെ വമ്പൻ വിജയത്തിന് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന സീമാരാജ സെപ്റ്റംബർ 13ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. പൊൻറാം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം 24AM സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ ടീസർ കാണാം

Read More

രോഹിത് വി എസ് – ഈ പേര് മലയാളികൾ ആദ്യം ശ്രദ്ധിക്കുന്നത് അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടനിലൂടെയാണ്. ഓമനക്കുട്ടൻ എന്ന അന്തർമൂഹനായ വ്യക്തിയുടെ ജീവിതത്തിലൂടെ തന്റെ ആദ്യ സിനിമ ഒരുക്കിയ രോഹിത് ആദ്യ സിനിമയിൽ തന്നെ പരീക്ഷണത്തിന്റെ ഒരു ബലികേറാമല തന്നെയാണ് കയറിയത്. ആദ്യ ആഴ്ചപോലും സിനിമ തികയ്ക്കില്ല എന്നുറപ്പിച്ച സാഹചര്യത്തിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെയും ചിത്രത്തിന്റെ നായകൻ ആസിഫ് അലിയുടെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ സിനിമാ പ്രേമികൾ ആ സിനിമയെ നെഞ്ചോട് ചേർത്തത്.സോഷ്യൽ മീഡിയയിൽ ചിത്രത്തിന് വേണ്ടി ക്യാമ്പയിൻ ആരംഭിച്ചതും ചിത്രം ഒരു ഹിറ്റ് ചാർട്ടിൽ ഇടം നേടിയതും നാം കണ്ട കാഴ്ചയാണ്.ഒരു അസാധാരണ കഥയുമായി എത്തിയ രോഹിതിന്റെ സിനിമാക്കഥ ഇവിടെ തുടങ്ങുകയായിരുന്നു. ഓമനക്കുട്ടൻ കൂട്ടുകെട്ട് വീണ്ടും,അതും ഒരു മുഴുനീള ഫാന്റസി ചിത്രത്തിനായി ഒന്നിക്കുന്നു എന്നത് സിനിമയെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു.ഇബ്ലീസിലൂടെ ഫാന്റസിയുടെ അതിർവരുമ്പോൾ ഭേദിച്ച് സിനിമാ മേക്കിങിന്റെ എല്ലാ സ്ഥാപിത സങ്കല്പങ്ങളെയും പൊളിച്ചെഴുതുകയാണ് രോഹിത്…

Read More

മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ തന്റെ സാന്നിധ്യം തെളിയിച്ച ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കാർവാൻ. മൂന്ന് വ്യത്യസ്ത വ്യക്തികളുടെ ജീവിതത്തിൽ ഒരു യാത്ര നടത്തുന്ന മാറ്റമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഏറെ സങ്കീർണമായ ഒരു യാത്രയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സാധാരണ റോഡ് മൂവീസ് പോലെ ഇത് ഒരു ആഘോഷത്തിനായോ മറ്റെന്തെങ്കിലും സന്തോഷത്തിനോ വേണ്ടിയുള്ള ഒരു യാത്രയല്ല എന്നതാണ് കാർവാനെ മറ്റു റോഡ് മൂവീസിൽ നിന്നും മാറ്റി നിർത്തുന്നത്. വൈകാരികപരമായ പല സന്ദർഭങ്ങളും ചിത്രത്തിലുണ്ട്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണ് നനയിപ്പിച്ചുമാണ് ഈ യാത്ര മുന്നോട്ട് പോകുന്നത്. ആ യാത്രയെ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിൽ മനോഹരമാക്കുവാൻ സംവിധായകൻ ആകർഷ് ഖുറാനക്ക് സാധിച്ചിട്ടുണ്ട്. അവിനാഷ് ബാംഗ്ലൂരിൽ ഐടി ഫീൽഡിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണ്. ഏറെ മടുപ്പുളവാക്കുന്ന തന്റെ ജോലി കാരണം ജീവിതത്തിൽ തീർത്തും നിരാശനാണ് അവിനാഷ്. അതിനിടയിൽ ഗംഗോത്രിയിലേക്ക് തീർത്ഥയാത്ര പോയ അവിനാഷിന്റെ പിതാവ് അവിടെ വെച്ച് നിര്യാതനാകുന്നു. അവിടെ നിന്നും…

Read More

ബിഗ് ബജറ്റ് ചിത്രങ്ങൾ സ്വപ്‌നം കാണാൻ പോലും സാധിക്കാതിരുന്ന മലയാള സിനിമ ലോകത്ത് ഇപ്പോൾ എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കായംകുളം കൊച്ചുണ്ണി പ്രദർശനത്തിനൊരുങ്ങുകയാണ്. 45 കോടി മുതൽമുടക്കിൽ ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം റോഷൻ ആൻഡ്രൂസാണ്. പൂർണമായ പ്ലാനിങ്ങോട് കൂടി ചിത്രീകരിച്ച ചിത്രമായതിനാൽ ചിലവ് ചുരുക്കുന്നതിലും ചിത്രം വിജയം കണ്ടിട്ടുണ്ട്. ചിത്രത്തിന്റെ മുതൽമുടക്ക് ഏകദേശം പൂർണമായും റിലീസിന് മുന്നേ തിരിച്ചു പിടിച്ചതായാണ് റിപ്പോർട്ട്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവർസീസ്‍, തിയറ്റർ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ചിത്രം വാരിക്കൂട്ടിയത് കോടികളാണ്. സിനിമയുടെ ആഗോള ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് ഇറോസ് ഇന്റർനാഷണലാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്സ് ഇവർ നേടിയത്. മ്യൂസിക്ക് റൈറ്റ്സും ഓൾ ഇന്ത്യ തിയറ്റർ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിർമാതാവിനൊപ്പം…

Read More