Author: webadmin

പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കൂടെ. ബാംഗ്ലൂർ ഡെയ്‌സിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. അഞ്ജലി മേനോൻ സംവിധാനം നിർവഹിച്ച മഞ്ചാടിക്കുരുവിലും പൃഥ്വിരാജ് തന്നെയായിരുന്നു നായകൻ. അഞ്‌ജലി മേനോനെ കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകളിലൂടെ.. “സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുമായി ഇത്രത്തോളം വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന ഒരു ഫിലിംമേക്കറെ ഞാന്‍ വേറെ കണ്ടിട്ടില്ല. ജോഷ്വ എന്നാണ് കൂടെയിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര്. ജോഷ്വയെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ അവരെ അഞ്ജലി അടിക്കും എന്ന് തോന്നിയിട്ടുണ്ട്. ഓരോ കഥാപാത്രവും എങ്ങനെ ആയിരിക്കണമെന്ന് അത്രത്തോളം ബോധ്യമുണ്ട് അവര്‍ക്ക്. ഒരു അഭിനേതാവിന് വലിയ ആശ്വാസമാണ് ഇത്. ഒരു കഥാപാത്രത്തിന്‍റെ സിനിമയിലില്ലാത്ത ജീവിതപശ്ചാത്തലത്തില്‍ പോലും അവര്‍ ശ്രദ്ധ കൊടുക്കും. കഥാപാത്രങ്ങളുടെ കാര്യത്തില്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തിയ മറ്റൊരാള്‍ എന്‍റെ അനുഭവത്തില്‍ ലോഹിതദാസ് സാറാണ്. അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ഇത്തരത്തില്‍…

Read More

മലയാളത്തിലെ സകലകലാവല്ലഭൻ ബാലചന്ദ്രമേനോൻ ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് എന്നാലും ശരത്..?. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ സംവിധായകനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ നിരഞ്ജ് സുരേഷും റിമി ടോമിയും ചേർന്നാലപിച്ച ശശിയാണേ എന്ന അടിപൊളി ഗാനം പുറത്തിറങ്ങി. അജു വർഗീസ്, റിമി ടോമി എന്നിവർക്കൊപ്പം ബാലചന്ദ്രമേനോനും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം നൽകിയിരിക്കുന്നത്. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ബാലചന്ദ്രമേനോൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ക്യാമ്പസ് ചിത്രമാണ് എന്നാലും ശരത്..?. 1981ൽ പുറത്തിറങ്ങിയ പ്രേമഗീതങ്ങളാണ് ബാലചന്ദ്രമേനോൻ സംവിധാനം നിർവഹിച്ച അവസാനത്തെ ക്യാമ്പസ് ചിത്രം. 2015ൽ പുറത്തിറങ്ങിയ ഞാൻ സംവിധാനം ചെയ്യുമെന്ന ചിത്രമാണ് ഇതിന് മുൻപ് അദ്ദേഹം സംവിധാനം നിർവഹിച്ച് പുറത്തെത്തിയത്.

Read More

മലയാളസിനിമയിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ഒരുക്കുന്ന തീവണ്ടിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മമ്മുക്കയുടെ പേജിലൂടെയാണ് ട്രെയ്‌ലർ ഔദ്യോഗികമായി പുറത്തിറങ്ങിയത്. ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വിനി വിശ്വ ലാലാണ്. ബിനീഷ് എന്ന ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. തനി നടൻ കഥാപാത്രങ്ങളുമായി എത്തുന്ന ചിത്രം പ്രേക്ഷകരെ കീഴടക്കുമെന്നുറപ്പ്. പ്രണയവും രാഷ്ട്രീയവുമെല്ലാം തന്നെ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ലില്ലി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കാലെടുത്ത് വെക്കുന്ന സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ് എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൈലാസ് മേനോനാണ് സംഗീതസംവിധാനം. ചിത്രത്തിലെ ‘ജീവാംശമായി’ എന്ന ഗാനം 1 കോടിയിലേറെ കാഴ്ചക്കാരുമായി ഇതിനകം സൂപ്പർഹിറ്റായി മാറി. ജൂൺ 29ന് ചിത്രം തീയറ്ററുകളിലെത്തും.

Read More

പ്രേക്ഷകമനസ്സുകൾ കീഴടക്കി മുന്നേറുന്ന മേരിക്കുട്ടിയിലെ വിനീത് ശ്രീനിവാസൻ ആലപിച്ച തിരകളെതിരെ വന്നാലും എന്ന മനോഹരഗാനം പുറത്തിറങ്ങി. സന്തോഷ് വർമയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ആനന്ദ് മധുസൂദനാണ്. ട്രാൻസെക്ഷ്വലായ മേരിക്കുട്ടിയെന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്ന ഈ രഞ്ജിത് ശങ്കർ ചിത്രം ഒട്ടേറെ ജീവിതങ്ങൾക്ക് പ്രചോദനമേകി വിജയകരമായി പ്രദർശനം തുടരുകയാണ്.

Read More

“കുട്ടികളെ കൊണ്ട് എന്ത് ചെയ്യാൻ കഴിയും?” തികച്ചും ന്യായമായ ഒരു ചോദ്യം. പക്ഷെ അവർക്ക് പലതും ചെയ്യാൻ കഴിയും. അതിനുള്ള ഒരു തെളിവാണ് പോലീസ് ജൂനിയർ എന്ന ചിത്രം. മിടുക്കരും ധൈര്യശാലികളുമായ നാല് സ്റ്റുഡന്റ് കേഡറ്റ്സിനൊപ്പം ഒരു പോലീസ് ഓഫീസർ നടത്തുന്ന കുറ്റാന്വേഷണം. കേരളാപോലീസിന്റെ സഹകരണത്തോടെ കേരളത്തിലെ ഗവണ്മെന്റ് സ്‌കൂളുകളിൽ നടപ്പാക്കി വരുന്ന ഒരു പദ്ധതിയാണ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന അനീതികൾക്കും അക്രമങ്ങൾക്കും എതിരെ പ്രതികരിക്കാനാകാതെ തരിച്ച് നിൽക്കുന്ന പുതിയ തലമുറയെ ഉണർത്താനും നന്മക്കായി പോരാടാനും ഊർജം നൽകുന്ന ഒരു പദ്ധതിയാണിത്. ആദ്യമായി അത്തരത്തിൽ ഉള്ള സ്റ്റുഡന്റസ് കേഡറ്റുകൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം കൂടിയാണ് കേരളാപോലീസിന്റെ സഹകരണത്തോട് കൂടി അണിയിച്ചൊരുക്കിയിരിക്കുന്ന പോലീസ് ജൂനിയർ. ഒരു പോലീസുക്കാരൻ ആകണമെന്നാണ് ആദികൃഷ്ണ എന്ന എന്ന കൊച്ചുപയ്യന്റെ സ്വപ്നം. ഇടത്തരം കുടുംബത്തിൽ നിന്നുമുള്ള ആ മിടുക്കന് ഒരിക്കൽ സ്‌കൂളിലേക്ക് വരുമ്പോൾ സാം എന്നൊരു യുവാവിന്റെ ബൈക്കിൽ ലിഫ്റ്റ് ലഭിക്കുന്നു. സാമിൽ…

Read More

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ഒരുക്കുന്ന തീവണ്ടിയിലെ ‘ജീവാംശമായി’ എന്ന മനോഹര ഗാനം 1 കോടിയിലേറെ കാഴ്ചക്കാരുമായി മുന്നേറുന്നു. കൈലാസ് മേനോൻ ഈണമിട്ട ഗാനം പ്രേക്ഷകർക്ക് ഒരു പകരുന്നത് വേറിട്ട ഒരു അനുഭൂതിയാണ്. അതിനാൽ തന്നെയാണ് ഗാനം ഇത്ര സൂപ്പർഹിറ്റായതും. ഹരിനാരായണന്റെ വരികൾക്ക് ആലാപനത്തിലൂടെ ജീവൻ പകർന്നത് ശ്രേയ ഘോഷാലും ഹരിശങ്കറുമാണ്. വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുന്ന ചിത്രം ജൂൺ 29ന് തീയറ്ററുകളിലെത്തും. ആഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. വിനി വിശ്വ ലാലിന്റേതാണ് തിരക്കഥ. ഗൗതം ശങ്കർ ക്യാമറ കൈകാര്യം ചെയ്യുന്നു. തീവണ്ടിയുടെ ഒഫീഷ്യൽ ട്രെയ്‌ലർ നാളെ രാവിലെ 10 മണിക്ക് മമ്മുക്കയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കും

Read More

ഫുട്‌ബോൾ മത്സരം കാണുമ്പോൾ മലയാളികൾക്ക് ഇപ്പോൾ ഷൈജു ദാമോദരന്റെ കമന്ററി കൂടിയേ തീരൂ എന്ന അവസ്ഥയിലാണ്.മലയാളികളുടെ ഫുട്‌ബോൾ കളിയാസ്വധനത്തിൽ വലിയ സ്വാധീനം ചെലുത്തുവാൻ ഷൈജുവിന് ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് സാധിച്ചിട്ടുണ്ട്.ഇപ്പോൾ ഷൈജുവേട്ടന്റെ കമന്ററി ഇന്ത്യ ഒട്ടാകെ പ്രശസ്തമായിരിക്കുകയാണ്.അതിന് കാരണം ഈ നടക്കുന്ന വേൾഡ് കപ്പിലെ ഒരു കമന്ററിയും. സ്‌പെയില്‍ പോര്‍ച്ചുഗല്‍ മത്സരം 87 ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്ക് സ്‌പെയിന്റെ ഗോളിയെ കബളിപ്പിച്ച് വലയില്‍ പതിക്കുന്നു. സോണി ഇഎസ്പിഎന് വേണ്ടി കമന്ററി ബോക്‌സില്‍ നിന്നും ഷൈജു ദാമോദരന്‍. ‘റൊണാള്‍ഡോാാാാാാാാാാ…. ഓാാാാാാാാ….നിങ്ങളിത് കാണുക ഈ ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്‍ച്ചുഗലിന്റെ ഈ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന ഗോള്‍’. ലോകം മുഴുവന്‍ കണ്ണിമ ചിമ്മാതെ കണ്ടിരുന്ന മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ ഷൈജൂ ദാമോദരന്റെ മലയാളം കമന്റിക്ക് നിരവധി ആരാധകരാനുള്ളത്. അതില്‍ മലയാളികള്‍ മാത്രമല്ല, മറ്റു…

Read More

Presenting you the Official Trailer Of ” ORU PAZHAYA BOMB KADHA” Directed By Hit maker Shafi. Banner : United Global Media Entertainment Film : Oru Pazhaya Bomb Kadha Director : Shafi Producer : Zachariah Thomas, Alwin Antony, Gijo Kavanal, Sreejith Ramachandran Executive Producer : Prince Paul Written By : Binju Joseph and Sunil Karma Cinematography : Vinod Illampally Editor : V Saajan Music And Bgm : Arunraj Lyrics : Harinarayanan, Ajeeshdas Art : Dileep Nath Makeup : Pattanam Rasheed Costume Designer : Sameera Saneesh Production Controller : Badusha Finance Controller : Shijo Dominic Stills : Zaz Hamsa VFX : Digibrain…

Read More

നൂറ് കോടിയോളം രൂപയുടെ വമ്പൻ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹത്തെ കുറിച്ചുള്ള ഓരോ വാർത്തകളും ആവേശം ജനിപ്പിക്കുന്നതാണ്. അതിൽ ഏറ്റവും പുതിയതായി പുറത്തുവന്ന ഒന്നാണ് ചിത്രത്തിലെ പ്രണവിന്റെ വേഷം. കുഞ്ഞാലി മരക്കാറുടെ ചെറുപ്പക്കാലമാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് പ്രണവിനെ ആ കഥാപാത്രത്തിലേക്കായി പരിഗണിച്ചതെന്ന് സംവിധായകൻ പ്രിയദർശൻ വെളിപ്പെടുത്തുന്നു. മോഹൻലാലിന്റെ ചെറുപ്പകാലമായി പ്രണവ് തന്നെ വരുമ്പോൾ പ്രേക്ഷകർക്കു ആ കഥാപാത്രത്തിന്റെ വളർച്ച കൂടുതൽ വിശ്വസനീയമായി തോന്നും എന്നതാണ് അതിനു കാരണമെന്നു അദ്ദേഹം പറയുന്നു.വെറും രണ്ടു റീലിൽ മാത്രമേ പ്രണവ് ഈ ചിത്രത്തിൽ ഉണ്ടാവു എന്നും പ്രിയദർശൻ അറിയിച്ചു. ചിത്രത്തിന്റെ ആദ്യ പകുതിയിൽ ആവും പ്രണവ് പ്രത്യക്ഷപ്പെടുക. ഈ കഥാപാത്രം നീ തന്നെ ചെയ്യണമെന്ന് താൻ പ്രണവിനോട് പറയുകയായിരുന്നു എന്നും, അത് കേട്ടപ്പോൾ പ്രണവ് തന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രിയദർശൻ പറയുന്നു. ചെറുപ്പം മുതലേ തന്നെ നന്നായി അറിയാവുന്ന പ്രണവ് താൻ പറയുന്നത്…

Read More

എന്ന് നിന്റെ മൊയ്‌തീന് ശേഷം പൃഥ്വിരാജ്, പാർവതി എന്നിവർ ഒരുമിക്കുന്ന മൈ സ്റ്റോറിയിലെ മിഴി മിഴി എന്ന മനോഹരഗാനം പുറത്തിറങ്ങി. റോഷ്‌നി ദിനകർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ശ്രേയ ഘോഷാലും ഹരിചരണും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഡൂഡ്‌ലിയാണ്. My Story is an upcoming 2018 Indian Malayalam-language film directed by Roshni Dinaker and written by Shankar Ramakrishnan, and starring Prithviraj Sukumaran and Parvathy in the lead roles. My Story Crew: Directed by : Roshni Dinaker Produced by : Dinaker O. V. Roshni Dinaker Written by : Shankar Ramakrishnan Starring : Prithviraj Sukumaran,Parvathy Music by : Shaan Rahman Singer : Shreya Ghoshal, Haricharan…

Read More