Author: webadmin

ജീവിതത്തില്‍ പലതും, സഹിച്ചിട്ടും, അനുഭവിച്ചിട്ടുമുണ്ടെന്ന് മിനി സ്‌ക്രീന്‍ താരവും, സംവിധായകനുമായ രമേഷ് പിഷാരടി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ജീവിതത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവെച്ചത്. പെട്ടെന്ന് സങ്കടം വരുന്നയാളാണ് ഞാന്‍. പെട്ടന്ന് കരയും. അത്തരം സിനിമകള്‍ കാണുമ്ബോഴും, അത് മറ്റുള്ളവരോട് പങ്കുവെക്കുമ്ബോഴും ആ വിഷമം ഉണ്ടാകും. പത്ത് വര്‍ഷം മുന്‍പ് ഒരു പരിപാടി അവതരിപ്പിക്കാന്‍ വിളിച്ചിരുന്നു. ആലപ്പുഴയില്‍ ഒരു ഹൗസ് ബോട്ടില്‍ വെച്ചാണ് പ്രോഗ്രാം. ഡോക്ടേഴ്‌സും, കുടുംബവും ചേര്‍ന്ന് നടത്തുന്ന ഒരു ഗെറ്റ്ടുഗദര്‍ പ്രോഗ്രാമാണ്. ബോട്ട് രാവിലെ ഒമ്ബത് മണിയോടെ തന്നെ പുറപ്പെട്ടു തുടങ്ങി. ഞാന്‍ നേരെ ബോട്ട് ഓടിക്കുന്ന ചേട്ടന്റെ കൂടെ പോയി ഇരുന്നു. ഉച്ചഭക്ഷണം കഴിച്ച ശേഷം പരിപാടി അവതരിപ്പക്കാന്‍ ആരും വിളിച്ചില്ല. ഒടുവില്‍ ഇക്കാര്യം അന്വേഷിച്ച്‌ ഞാന്‍ എന്നെ പ്രോഗ്രാമിന് ക്ഷണിച്ച ആളുടെ അടുക്കല്‍ ചെന്നു. അദ്ദേഹവും ഡോക്ടറാണ്. മദ്യപിച്ചു ലക്കുക്കെട്ട് ഒരു കസേരയില്‍ കടക്കുകയായിരുന്നു അയാള്‍. പ്രോഗ്രാമിന്റെ കാര്യ പറഞ്ഞപ്പോള്‍, ഉടന്‍ എന്റെ കൈയില്‍…

Read More

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകനായി മാറിയ ആളാണ് എസ്.എസ് രാജമൗലി. രാജമൗലിയുടെ അടുത്ത സിനിമ ഏതാണെന്ന് അറിയുവാൻ സിനിമാ ലോകം കാത്തിരിക്കാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി.അതിന് അവസനമായിട്ടാണ് കഴിഞ്ഞ മാസം അദ്ദേഹം തന്റെ അടുത്ത സിനിമ പ്രഖാപിച്ചത്. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രം രണ്ട് സഹോദരന്‍മാരുടെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാംചരണും ജൂനിയര്‍ എന്‍ടിആറുമായിരിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സാമന്തയാണ് ചിത്രത്തിലെ നായിക. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ഇന്ത്യന്‍ സിനിമയിലെ താരപ്രമുഖര്‍ ഈ ചിത്രത്തില്‍ വേഷമിടുമെന്നാണ് സൂചന. എന്നാല്‍ മറ്റ് താരങ്ങളുടെ പേരുകള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഡി.വി.വി ധനയ്യ ആയിരിക്കും. ഇന്ത്യന്‍ സിനിമ ഇന്നു വരെ കാണാത്ത ദൃശ്യ വിസ്്മയം തന്നെ ആയിരിക്കും ഈ ചിത്രമെന്ന് രാജമൗലി ഉറപ്പ് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ പേരിട്ടിട്ടില്ല.പോലീസ്…

Read More

ഫേസ്ബുക്കില്‍ കയറി നോക്കിയാല്‍ നമ്മള്‍ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടെ പഴയ ഫോട്ടോകള്‍ കാണാനാകും. 2010 മുതലുള്ളത് ഉണ്ട്. ഇതിനെ കുത്തിപ്പൊക്കല്‍ എന്ന് പറയും. പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ടൈം‌ലൈനില്‍ വരുത്തുകയാണ് ട്രോളര്‍മാര്‍. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്‍റെ തുടക്കം. സൂക്കറിന്‍റെ പഴയ ഫോട്ടോകള്‍ പലരും ഇത്തരത്തില്‍ കമന്‍റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയപ്പെട്ടു. ഇതിനു പിന്നാലെ ഹോളിവുഡിലെ സൂപ്പര്‍താരമായ വിന്‍ ഡീസലിന്റേയും ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതിനെക്കുറിച്ച്‌ വിദേശ സിനിമ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. ഇതിന് ചുവട് പിടിച്ചാണ് മലയാളത്തിലേക്ക് ‘കുത്തിപ്പൊക്കല്‍’ സംഭവിച്ചത്. ഇതിന് ആദ്യം ഇരയായത് പൃഥ്വിരാജാണ്. ഇതിന് പിന്നാലെ മമ്മൂട്ടി, ആസിഫ് അലി, ചില നടിമാര്‍ എന്നിവര്‍ക്കും ഈ കുത്തിപ്പൊക്കല്‍ ഒരു പാരയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പുലര്‍ത്തുന്ന പ്രഫഷണലിസമൊന്നും ഫേസ്ബുക്കില്‍ താരങ്ങളുടെ പേജില്‍ മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് പഴയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. ഇതില്‍ ചിലര്‍, തങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജാണ് പിന്നീട് ഒഫീഷ്യലായി…

Read More

മലയാളി പ്രേക്ഷകർ ബൈക്ക് സ്റ്റണ്ടും കാർ റേസിങ്ങുമെല്ലാം കണ്ട് ഏറെ കൈയ്യടിച്ചിട്ടുള്ളവരാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് പുതുമയാർന്നൊരു ദൃശ്യാനുഭവമേകാൻ ‘നോൺസെൻസ്’ എന്ന പുതുമുഖങ്ങളാൽ സമ്പുഷ്ടമായ ഒരു ചിത്രമെത്തുന്നു. ഇന്ത്യൻ സിനിമകളിൽ തന്നെ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം അതിശയിപ്പിക്കുന്ന തരത്തിലുള്ള BMX സ്റ്റണ്ടുമായാണ് MC ജിതിൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം എത്തുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം ജോണി സാഗരിഗ എന്ന ഹിറ്റ് പ്രൊഡ്യൂസർ നിർമ്മാണരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. BMX സ്പോർട്ടിനെ പിന്തുണക്കുന്ന ആദ്യ മലയാളചിത്രമായ നോൺസെൻസിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഐ ആം എ മല്ലു, ദിസ് ഈസ് ബെംഗളൂരു തുടങ്ങിയ വേറിട്ട ആൽബങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള റിനോഷ് ജോർജാണ് ചിത്രത്തിലെ നായകൻ. യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ശ്രുതി രാമചന്ദ്രൻ, ഫെബിയ വി മാത്യു, കലാഭവൻ ഷാജോൺ, അനിൽ നെടുമങ്ങാട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിക്കലാണ്…

Read More

സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ഒന്നാണ് ഒരു സ്വകാര്യ ചടങ്ങിൽ തന്റെ ഭാര്യക്കൊപ്പം ചുവടുവെക്കുന്ന ഒരു അങ്കിളിന്റെ വീഡിയോ. ഞെട്ടിക്കുന്ന തരത്തിലുള്ള ചുവടുകളാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ശരീരം ഡാൻസിന് ഒരു നിർബന്ധമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ആ ഡാൻസ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടിയും വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമ്മ. തനിക്ക് ആ സ്റ്റെപ്പുകൾ എടുക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞ നടി അദ്ദേഹത്തിന്റെ ഡാൻസും ഏറെ ഇഷ്ടപ്പെട്ടെന്ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. #Repost @pliepalazzo OMG! I’m legit upset I didn’t think of doing this. ?Loving your moves and your #NUSH tee ✨@nushbrand . . . As Indian as it gets. In love with the amazing moves of this #CoolUncle & #NUSH. @anushkasharma @nushbrand #dancer #blogger #instagood #instamood A post shared by AnushkaSharma1588…

Read More

കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ നടിയാണ് നമിത പ്രമോദ്. എങ്കിലും ഇതുവരെ വിവാദങ്ങളിൽ ഒന്നും ഈ യുവനടി തലവെച്ചു കൊടുത്തിട്ടില്ല.അതിന് കാരണം നമിത തന്നെ പറയുന്നു. ഇഷ്ട്ടങ്ങൾ തുറന്നു പറഞ്ഞ് നമിത പ്രമോദ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമല്ലാത്തത് എന്തുകൊണ്ടാണെന്നും നമിത വെളിപ്പെടുത്തി. ‘അതിലൊന്നും ഞാനില്ല, പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും. സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ആളുകള്‍ക്ക് ഇഷ്ടമാകും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. അത് സകല നന്‍മകളേയും നശിപ്പിക്കും.’- നമിത പറഞ്ഞു.

Read More

1996 ജൂൺ 1നാണ് ഷാജി കൈലാസും ആനിയും വിവാഹിതരാകുന്നത്. ഇന്നലെ അവരുടെ ഇരുപത്തിരണ്ടാം വിവാഹവാർഷികമായിരുന്നു. ഇന്നും പ്രണയിച്ചുകൊണ്ടിരിക്കുന്ന ഈ ദമ്പതികൾക്ക് മൂന്ന് ആണ്‍മക്കളാണ് ജഗന്നാഥൻ, ഷാരോൺ, റോഷൻ. ചിത്രയെന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ആനിയെ സ്വന്തമാക്കിയ കഥ ഷാജി കൈലാസ് തന്നെ പറയുന്നു. “ഒരിക്കല്‍ പാച്ചിക്ക (ഫാസില്‍)യുടെ സിനിമയ്ക്കായി ഒരു നടിയെ തേടിയുള്ള അന്വേഷണം ചെന്നു നിന്നത് ‘അമ്മയാണെ സത്യം’ എന്ന സിനിമയുടെ ഡബ്ബിങിനിടയിലാണ്. അരുണാചലം സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രയെ (ആനി) ഞാനാദ്യമായി നേരില്‍ക്കാണുന്നത്. അതിനുമുമ്പ് പല മാഗസിനുകളിലും കണ്ട ആ മുഖം പെട്ടെന്ന് എന്റെ മനസ്സില്‍ ഒരിടം നേടിയെന്ന് എനിക്കു തോന്നി. അതിനുശേഷമാണ് രുദ്രാക്ഷം എന്ന സിനിമയിലേക്ക് ഞാന്‍ ക്ഷണിക്കുന്നത്. ലൊക്കേഷനില്‍ പൊതുവെ ഞാന്‍ വളരെ കടുംപിടുത്തക്കാരനാണ്. ചിത്രയാണെങ്കില്‍ എല്ലാവരോടും ചിരിച്ചുകളിച്ച് തമാശ പറഞ്ഞുനടക്കുന്ന സ്വഭാവക്കാരിയും. പക്ഷേ എന്താണെന്നറിയില്ല അവളുടെ തമാശയും കളിയുമെല്ലാം അവളറിയാതെ ഞാനാസ്വദിക്കുന്നുണ്ടായിരുന്നു. എന്നെപ്പേടിച്ച് പലപ്പോഴും അവള്‍ മൂഡോഫായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നെ കാണുമ്പോഴുള്ള അവളുടെ മുഖഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.…

Read More

ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ ഓൺലൈൻ പാപ്പരാസികളുടെ പിടിയിലായിട്ട് കുറച്ചധികം നാളുകളായി.അച്ഛനോടൊപ്പം ഉള്ള ഫോട്ടോയും ഗ്ലാമർ ലുക്കിലുള്ള ഫോട്ടോയും എല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളി കാണാനെത്തിയ സുഹാന ഒരു താരവുമായി പ്രണയത്തിലായെന്നാണ് പുതിയ ഗോസിപ്പുകള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന ശുബ്മാന്‍ ഗില്ലുമായി സുഹാന പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരശേഷം ശുബ്മാനുമായി സുഹാന സംസാരിക്കുന്ന ചിത്രങ്ങളും മറ്റും വൈറലായതിന് പിന്നാലെയാണ് പുതിയ ഗോസിപ്പുകള്‍ ഉയര്‍ന്നത്. സുഹാനയോ ശുബ്മാനോ ഇത് സംബന്ധിച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും മത്സരശേഷം ഇരുവരും സംസാരിക്കുന്നത് പതിവായി മാറിയതോടെ കിംവദന്തികള്‍ പരക്കുകയായിരുന്നു.

Read More

രമേഷ് പിഷാരടി ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ പഞ്ചവർണതത്ത ഇന്ന് വിജയകരമായ 50 ദിവസങ്ങൾ പിന്നിടുകയാണ്. മികച്ച അഭിപ്രായം കിട്ടിയ ചിത്രങ്ങൾ പോലും രണ്ടാഴ്ചയിൽ കൂടുതൽ തീയറ്ററുകളിൽ പ്രദർശനം തുടരാൻ ബുദ്ധിമുട്ടുന്ന ഇക്കാലത്ത് അൻപതാം ദിവസത്തിലും റിലീസ് ചെയ്‌ത 35 തീയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നുണ്ട്. ചിത്രത്തിന് ഇത്തരത്തിൽ ഒരു വിജയം നൽകിയ ഏവർക്കും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം നന്ദി പറഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കളായ മണിയൻ പിള്ള രാജു, സപ്തതരംഗ്, സംവിധായകൻ രമേഷ് പിഷാരടി, അഭിനേതാക്കൾ, അണിയറപ്രവർത്തകർ അങ്ങനെ എല്ലാവർക്കും ജയറാം നന്ദി പറഞ്ഞു. ജയറാം തന്റെ കരിയറിൽ നടത്തിയ ഒരു വൻ തിരിച്ചുവരവാണ് പഞ്ചവർണതത്ത എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. ഈ ഒരു കൊച്ചുസിനിമയുടെ വലിയ വിജയത്തിന് കാരണം തീർച്ചയായും നന്മ നിറഞ്ഞ പ്രേക്ഷകർ തന്നെയാണ്. അവർ ഈ ചിത്രത്തെ നൂറാം ദിവസത്തേക്ക് എത്തിക്കുമെന്നുറപ്പുണ്ട്.

Read More