Author: webadmin

കേരളം മുഴുവന്‍ നിപ്പ് വൈറസ്‌ ഭീതിയിലാണ്. കഴിഞ്ഞ ദിവസം നിപ്പ ബാധിച്ചു മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗമായ റസില്‍ ഭാസ്കറ് മരണപെട്ടിരുന്നു. ലാലേട്ടന്‍ അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം ആണ് റസില്‍ ഭാസ്കറ്.

Read More

ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റീസും പങ്കെടുത്ത ഫിറ്റ്നസ് ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ജിമ്മിലെ വർക്ക് ഔട്ട് വീഡിയോയും ഫോട്ടോസുമെല്ലാമായി ചലഞ്ച് തരംഗമാകുന്നതിനിടയിൽ വേറിട്ട ഒരു പങ്കാളിത്തമാണ് കേരളത്തിലെ യുവാക്കളുടെ മനം കവർന്ന തട്ടത്തിൻ മറയത്തെ സുന്ദരി ഇഷ തൽവാർ നടത്തിയിരിക്കുന്നത്. തന്നെ ആരും ചലഞ്ച് ചെയ്‌തില്ല. അതിനാൽ തന്നെ ഈ ഫിറ്റ്നസ് ചലഞ്ച് സ്വയം ഏറ്റെടുക്കുകയാണെന്നും പറഞ്ഞ് വീട്ടിലെ തറ തുടക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. Nobody challenged me but I took the #humfittohindiafit challenge quite seriously and set the ground for functional training at home?? #katkachallenge #home #chores #iamreallybusy #littleocd #squat #indian #training #quads #back #core #fullbody #sweatingitout A post shared by Isha Talwar (@talwarisha) on May 29, 2018 at 6:16am PDT

Read More

ആരോഗ്യകരമായ ഒരു ഇന്ത്യ ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് മുൻകൈയെടുത്ത് നടത്തിയ ചലഞ്ചാണ് ഫിറ്റ്നസ് ചലഞ്ച്. #HumFitTohIndiaFit എന്ന ഹാഷ് ടാഗോട് കൂടി വൈറലായിരിക്കുന്ന ചലഞ്ചിൽ ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും പങ്കെടുക്കുകയും മറ്റുള്ളവരെ വെല്ലുവിളിക്കുകയും ചെയ്‌തിട്ടുണ്ട്‌. മലയാളികളുടെ സ്വന്തം ലാലേട്ടനും ഇതിൽ പങ്കെടുത്ത് ഒരു ഫോട്ടോ ഷെയർ ചെയ്‌തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു വർക്ക് ഔട്ട് വീഡിയോയാണ് തരംഗമാകുന്നത്. യുവനടന്മാരെ പോലും അസൂയപ്പെടുത്തുന്ന വിധത്തിലുള്ള ഈ ഒരു സമർപ്പണമനോഭാവം തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്. My workout session towards #NewIndia – a healthy India. Appreciating @Ra_THORe for the initiative #HumFitTohIndiaFit. Expecting this chain to be continued for a healthy body and healthy soul. #FitnessChallenge pic.twitter.com/EN0XtdYJ8n — Mohanlal (@Mohanlal) June 2, 2018

Read More

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മൂവി കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂർത്തിയായി. 161 ദിവസം നീണ്ട് നിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായതായി നിവിൻ പോളി തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ബോബി – സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് ഏകദേശം 40 കോടിയാണ്. ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിന്റെ നിർമാണം. ഇത്തിക്കര പക്കിയുടെ വേഷത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നുള്ളത് ആരാധകർക്കും ഏറെ ആവേശം പകരുന്ന ഒന്നാണ്. https://www.facebook.com/NivinPauly/photos/a.565188150217465.1073741827.408473859222229/1635951573141112/?type=3 ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിയുടെ ക്യാമറ. ബാഹുബലിക്ക് വേണ്ടി പ്രൊഡക്ഷൻ കോ-ഓർഡിനേഷൻ നിർവഹിച്ച ഫയർ ഫ്ലൈ തന്നെയാണ് ചിത്രത്തിന്റെ നിർമാണം നിയന്ത്രിക്കുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനർ സതീഷാണ് കായംകുളം കൊച്ചുണ്ണിക്ക് പിന്നിലും പ്രവർത്തിക്കുന്നത്. പ്രേക്ഷകർക്ക് എന്തായാലും ഒരു ബ്രഹ്മാണ്ഡ അനുഭവമായിരിക്കും ചിത്രമെന്ന് ഉറപ്പ്. ഓഗസ്റ്റ് മാസം ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

Read More

മലയാളിയുടെ രക്തത്തിൽ അവർ പോലും അറിയാതെ നിറഞ്ഞു നിൽക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ഉണ്ട്. പോരാടാനുറച്ച മനസ്സുള്ള, എന്തിനേയും നേരിടാൻ ചങ്കുറപ്പുള്ള ഒരു കമ്മ്യൂണിസ്റ്റ്. കമ്മ്യൂണിസത്തിന്റെ ആശയങ്ങളും ആദർശങ്ങളും മലയാളികൾക്ക് ഇടയിൽ വിത്തുപാകുന്ന കാലത്ത് നടക്കുന്ന മൂന്നാറിന്റെ വശ്യതയിൽ ഉരുത്തിരിഞ്ഞ ഒരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും ചില കാഴ്ചകളാണ് ഓറഞ്ച് വാലി എന്ന ചിത്രത്തിലൂടെ R K ഡ്രീംവെസ്റ്റ് എന്ന സംവിധായകൻ കോറിയിടുന്നത്. ഹോളിവുഡിലെ ദീർഘകാലത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം ഓറഞ്ച് വാലിയിൽ എത്തിയിരിക്കുന്നത്. കമ്മ്യൂണിസവും നക്സലിസവും വേർതിരിച്ചറിയുവാൻ മലയാളികൾ ഏറെ ബുദ്ധിമുട്ടിയിരുന്ന ഒരു കാലഘട്ടത്തിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. അതോടൊപ്പം തന്നെ എല്ലാ പ്രണയങ്ങളും വിജയിക്കാറില്ല എന്ന സത്യവും കൂടി പ്രേക്ഷകനെ സംവിധായകൻ ഓർമിപ്പിക്കുന്നു. മൂന്നാർ മലനിരകളിലെ ഒരു എസ്റ്റേറ്റ് മുതലാളിയാണ് ആനന്ദ്. അയാൾ താമസിക്കുന്നിടത്തുള്ള ഒരു ഹോട്ടലിലെ ജീവനക്കാരിയായ സോഫിയ എന്ന പെൺകുട്ടിയുമായി ആനന്ദ് പ്രണയത്തിലാകുന്നു. പക്ഷേ കാലം അവരെ ഒന്നിപ്പിക്കുന്നില്ല. സോഫിയയെ അവളുടെ സുഹൃത്ത് സ്റ്റീഫൻ വിവാഹം കഴിക്കുകയും ആനന്ദ് അയാളുടെ…

Read More

Wunderbar Films – Dhanush Proudly Presents | Lyca Productions Super Star Rajinikanth in & as “KAALA” Pa Ranjith Super Star Rajinikanth, Nana Patekar, Eswari Rao, Huma Qureshi, Samuthirakani, Sampath Raj, Sayaji Shinde, Anjali Patil, Manikandan, Dileepan, Pankaj Tripathi, Ravi Kale, Ramesh Thilak, Arul Doss, Aravind Akash, Sakshi Agarwal, Arundhati, Suganya, Nithish Buy the Official Merchandise of #Kaala at http://bit.ly/Kaala-Rajini http://divo.in/KaalaTamil Listen To The Music of Kaala (Tamil) iTunes/Apple Music – https://apple.co/2rzu5ej Amazon Music – https://amzn.to/2G5PAYL Gaana – https://bit.ly/2w4fDQ7 Saavn – https://bit.ly/2JKHWVW Wynk Music – https://bit.ly/2FyXYzT Raaga – https://bit.ly/2reWfv8 Hungama – https://bit.ly/2I6JKve Jio Music – https://bit.ly/2HHjkkv Eros Now – https://bit.ly/2wsA1uE Idea…

Read More

മോഹൻലാൽ – അജോയ് വർമ്മ കൂട്ടുക്കെട്ടിലൊരുങ്ങുന്ന റോഡ് ത്രില്ലർ നീരാളി പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഒരു വലിയ ഇടവേളക്ക് ശേഷം നാദിയ മൊയ്‌തു ലാലേട്ടന്റെ നായികയാകുന്ന ചിത്രം കൂടിയാണ് നീരാളി. പാർവതി നായരും മറ്റൊരു നായിക വേഷത്തിൽ എത്തുന്നുണ്ട്. എന്നും ഊർജസ്വലനായിരിക്കുന്ന ലാലേട്ടനെ പോലൊരു ഇതിഹാസത്തിനൊപ്പം അഭിനയിക്കുവാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കണക്കാക്കുന്നു എന്ന് പാർവതി ട്വീറ്റ് ചെയ്‌തു. നീരാളിയിൽ അഭിനയിച്ചത് ഹൃദ്യമായൊരു അനുഭവമായിരുന്നെന്നും നടി ട്വീറ്റ് ചെയ്തു. നീരാളിയുടെ വർക്കിങ് സ്റ്റിൽസും കൂടി ചേർത്താണ് നടി ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമാണം. സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്നു. #Neerali is a lovely experience. Here are few working stills. Acting with this ever energetic legend @Mohanlal Sir is a true blessing! #LifetimeExperience #Mohanlal #Laletta pic.twitter.com/tP8wyD6lhl — Parvatii…

Read More

കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളും വിവാദങ്ങളുമായി നിറഞ്ഞ് നിൽക്കുന്ന സിനിമ ലോകത്ത് പുതിയൊരു വെളിപ്പെടുത്തലുമായി നടി കസ്തൂരി. തന്റെ നിലപാടുകൾ കൊണ്ടും വെളിപ്പെടുത്തലുകൾ കൊണ്ടും ഏറെ വിമർശനങ്ങൾക്ക് അടിപ്പെടേണ്ടി വന്ന നടി കസ്തൂരിയുടേ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ എങ്ങും നിറഞ്ഞിരിക്കുന്നത്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന കാലഘട്ടത്തിലാണ് ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ആ സംഭവം കസ്തൂരിയുടെ ജീവിതത്തിൽ നടന്നത്. ചിത്രത്തിന്റെ സംവിധായകൻ ആവശ്യപ്പെട്ടത് തന്റെ ശരീരമായിരുന്നെന്ന് നടി വെളിപ്പെടുത്തുന്നു. ഗുരുദക്ഷിണ പലവിധത്തിൽ ഉണ്ടല്ലോ എന്ന് സംവിധായകൻ ഇടക്കിടക്ക് പറയാറുണ്ടെങ്കിലും അത് ഈ ഒരു അർത്ഥത്തിൽ ആണെന്ന് മനസ്സിലായില്ലെന്ന് കസ്‌തൂരി പറഞ്ഞു. അയാളുടെ ഉദ്ദേശ്യം മനസ്സിലായപ്പോൾ അതിനുള്ള മറുപടി നടി കൊടുക്കയും അതിന് ശേഷം ആ സംവിധായകൻ നടിയോട് സംസാരിച്ചിട്ടില്ലെന്നുമാണ് വെളിപ്പെടുത്തൽ. മുത്തച്ഛന്റെ പ്രായമുള്ള ഒരു സിനിമ നിർമാതാവ് ശരീരം പങ്കിടാൻ തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നും ആ പ്രായത്തെ ബഹുമാനിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

Read More

ബൽത്തങ്ങാടിയിലെ എർമായി വെള്ളച്ചാട്ടത്തിൽ കാൽ തെറ്റി വെള്ളച്ചാട്ടത്തിൽ വീണ് യുവസംവിധായകൻ മരിച്ചു. കന്നഡ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീലിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തന്റെ പുതിയ ചിത്രമായ ഗന്ധഡ കുടി ചന്ദൻ വാൻ എന്ന ചിത്രത്തിന്റെ ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സന്തോഷും മറ്റു നാലുപേരും കൂടി വെള്ളച്ചാട്ടത്തിന് അടുത്തെത്തിയത്. കുറെയധികം മെറ്റലുകൾ കൊണ്ട് ഉണ്ടാക്കിയെടുത്ത റോബോട്ടിനെ പോലെ തോന്നിപ്പിക്കുന്ന ഒരു സ്യൂട്ട് സന്തോഷ് ധരിച്ചിരുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിന്റെ അധികഭാരം കൂടിയായപ്പോൾ സംവിധായകൻ കാൽ തെറ്റി വീഴുകയും മരണപ്പെടുകയുമാണ് ചെയ്‌തത്‌. വെള്ളച്ചാട്ടം അപകടകരമാണെന്ന മുന്നറിയിപ്പ് ഇവർക്ക് നൽകിയിരുന്നെങ്കിലും അവർ അത് വിലക്കെടുത്തില്ല എന്ന് പറയുന്നു. അനിമേഷനിൽ ബിരുദം സ്വന്തമാക്കിയിട്ടുള്ള സന്തോഷ് അതിന് ശേഷം കുറച്ച് നാൾ ടെലിവിഷനിൽ ജോലി നോക്കിയിരുന്നു. പിന്നീടാണ് സിനിമ ലോകത്തേക്ക് വന്നത്. കനസു – കണ്ണു തെരെഡഗ എന്ന ചിത്രത്തിന് വളരെയധികം പ്രശംസകൾ ഏറ്റുവാങ്ങിയ സംവിധായകനാണ് സന്തോഷ് ഷെട്ടി.

Read More

തെന്നിന്ത്യൻ സുന്ദരി രാകുൽ പ്രീത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. അഭിനയം കൊണ്ടും അഴക് കൊണ്ടും ഏവരെയും കീഴടക്കുന്ന നടി ഇപ്പോൾ പുതിയൊരു ‘റോളിലാണ്’. അജയ് ദേവ്‌ഗൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. മുംബൈയിലാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. രാകുൽ പ്രീതിന്റെ വാക്കുകളിലൂടെ… “ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണവുമായി ഞാൻ മുംബൈയിലാണ്. ഞാൻ ഹൈദരാബാദ് നിന്നുമുള്ളതിനാൽ തന്നെ എല്ലാവരും ചോദിക്കുന്നത് എപ്പോഴാണ് അവർക്ക് ബിരിയാണി കൊണ്ടുവരുന്നത് എന്നാണ്. അതിരാവിലെയോ രാത്രി ഏറെ വൈകിയോയാണ് എപ്പോഴും എന്റെ യാത്ര. അതുകൊണ്ട് തന്നെ ഫ്രഷ് ബിരിയാണി കൊണ്ടുവരുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിഞ്ഞ ദിവസം എന്റെ ബ്രദർ അമൻ കാണാൻ വന്നപ്പോൾ എല്ലാവർക്കുമുള്ള ഫ്രഷ് ബിരിയാണി എത്തിക്കുവാൻ വേണ്ടിബ്രദറിനോട് പകൽ സമയം യാത്ര ചെയ്യാൻ പറഞ്ഞു.” 5 കിലോ മട്ടൻ ബിരിയാണിക്കൊപ്പം കബാബും മറ്റ് മിട്ടായികളും എല്ലാമായി ഒരു കിടിലൻ ട്രീറ്റ് തന്നെയാണ് രാകുൽ പ്രീത് ലൊക്കേഷനിലെ എല്ലാവർക്കും…

Read More