Author: webadmin

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെലുങ്ക് സിനിമാ ലോകത്തുനിന്ന് ഞെട്ടിക്കുന്ന ധാരാളം കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് സംബന്ധമായ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലൂടെയും പ്രതിഷേധത്തിലൂടെയും ശ്രീ റെഡ്ഢി രംഗത്തുവന്നിരുന്നു. സിനിമ മേഖലയിൽ സ്ത്രികൾ നേരിടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് തെലുങ്ക് ഫിലിം ചേംബർ ഓഫ് കോമേഴ്സിന് മുൻപിൽ ടോപ്‌ലെസ് ആയി നിന്ന് തന്റെ പ്രതിഷേധം അറിയിച്ചിരുന്നു . എന്നാൽ അതിനുപിന്നാലെ പ്രമുഖ നിര്‍മാതാവിന്‍റെ മകന്‍ സ്റ്റുഡിയോയില്‍ പീഡിപ്പിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. ” സിനിമയിലുള്ളവർ സ്റുഡിയോകളെ വ്യഭിചാരത്തിന് ഉപയോഗിക്കുകയാണ്. ചുവന്ന വെളിച്ചമുള്ള സ്റ്റുഡിയോകൾ എന്നും അവർക്ക് സുരക്ഷിതമായ ഇടമാണ്”. ടോളിവുഡിലെ ഒരു മുൻനിര നിര്‍മാതാവിന്‍റെ മകൻ തന്നെ പീഡിപ്പിച്ചെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഈ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ല. ഒരു സർക്കാർ സ്റ്റുഡിയോയിൽ വെച്ചാണ് അയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചത്. ടോളിവുഡിലെ വമ്പൻ നിർമാതാവിന്റെ മകനാണ് പീഡിപ്പിച്ചതെന്ന വെളിപ്പെടുത്തൽ തെലുങ്ക് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തെലുങ്ക് സിനിമയിൽ കൂടുതൽ…

Read More

ദുൽഖർ സൽമാൻ സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള യുവനടനാണ്. എന്നാൽ ഇപ്പോൾ ദുൽഖറിനെ പിന്നിലാക്കിയിരിക്കുകയാണ് മലയാളത്തിലെ ഒരു യുവനടൻ. മാതൃഭൂമി സ്റ്റാര്‍ & സ്റ്റൈൽ മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ 24% വോട്ടോടെ യുവനായകന്‍ ടൊവിനോ തോമസ് ഒന്നാമതെത്തി. മലയാള സിനിമയിലെ ജനപ്രിയ യുവതാരത്തെ തിരഞ്ഞെടുക്കുന്നതിനായാണ് സ്റ്റാര്‍ & സ്റ്റൈൽ മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ ഇത്തരത്തിൽ ഒരു സർവേ നടത്തിയത്. 23% വോട്ടാണ് ദുല്‍ക്കര്‍ സല്‍മാന് നേടാനായത്. 21% വോട്ടോടെ പൃഥ്വിരാജ്, 19%വോട്ടോടെ നിവിന്‍ പോളി എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. കൂടാതെ ഫഹദ് ഫാസില്‍ ,ഷെയ്ന്‍ നിഗം, സണ്ണിവെയ്ന്‍ എന്നീ യുവതാരങ്ങളുടെ പേരുകളും സര്‍വേയില്‍ പങ്കെടുത്ത പ്രേക്ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.അയ്യായിരത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയിലാണ് മലയാളസിനിമ ഹൃദയത്തിലേറ്റുന്ന യുവതാരമായി പ്രേക്ഷകര്‍ ടൊവിനോ തോമസിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ മികവും കഥാപാത്രങ്ങളിലെ വ്യത്യസ്ഥതയും ടോവിനോയ്ക്ക് അനുഗ്രഹമായി. നിലവിൽ മലയാളത്തിലെ ഏറ്റവും മുൻനിര താരങ്ങളിൽ ഒരാളാണ് ടോവിനോ.

Read More

തമിഴ് രാഷ്ട്രീയത്തിന്റെ വേരുകൾ ചർച്ചയാക്കിയ ഇരുവർ എന്ന ചിത്രം എം. ജി രാമചന്ദ്രൻ എന്ന ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി എം. ജി. ആർന്റെയും കരുണാനിധിയുടെയും കഥയായിരുന്നു പറഞ്ഞിരുന്നത്. മണിരത്നത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഇരുവറിൽ ആനന്ദൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയിരുന്നത്. നായകനായി ചിത്രീകരണം ആരംഭിച്ച ചിത്രം തന്നെ പാതി വഴിയിൽ മുടങ്ങിപ്പോകുമ്പോൾ പ്രതീക്ഷയറ്റ ഒരു യുവാവിന്റെ വിവിധഭാവങ്ങൾ അത്രമേൽ സൂഷ്മമായാണ് മോഹൻലാൽ അവതരിപ്പിച്ചത്. സിനിമയെ മനസിൽ ഭജിച്ചു അതിനു വേണ്ടി സ്വന്തം ജീവിതം മാറ്റി വച്ച ആനന്ദൻ. ചിത്രത്തിലെ ഈ അതിമനോഹര രംഗങ്ങൾ ഓരോന്നായി തന്റെ വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടായിരുന്നു ദ്രുവങ്ങൾ 16 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ കാർത്തിക് നരേൻ പരാമർശം നടത്തിയത്. ചിത്രത്തിൽ തന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് പ്രതീക്ഷയോടെ വരുന്ന ആനന്ദൻ, പിന്നീട് ചിത്രം ഒഴിവാക്കിയതറിഞ്ഞു ആകെ തകർന്നു പോകുന്നു, തുടർന്ന് സംവിധായകനോട് ആനന്ദൻ കേണപേക്ഷിക്കുന്നു. പ്രതീക്ഷയുടെ ഒരു ചെറുകണികയ്ക്കായി കാത്തിരിക്കുന്ന ആനന്ദൻ ഈ രംഗങ്ങൾ എല്ലാം…

Read More

മമ്മുക്ക നായകനായ മാസ്റ്റർപീസ് ചിത്രമിറങ്ങിയത് മുതൽ ഏറെ ട്രോളുകൾക്ക് വിധേയമായിട്ടുള്ളതാണ്. ഇപ്പോൾ വീണ്ടും ചിത്രത്തിലെ ഒരു ഡയലോഗ് ട്രോളന്മാരുടെ പ്രധാന ആയുധമായിത്തീർന്നിരിക്കുകയാണ്. കോളേജിലെ ബദ്ധവൈരികളായ രണ്ടു ഗ്രൂപ്പുകളിൽ ഒന്നായ റിയൽ ഫൈറ്റേഴ്സിന്റെ ലീഡറായ മഖ്‌ബൂൽ സൽമാൻ പറയുന്ന ഡയലോഗാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. ‘റിയൽ ഫൈറ്റേഴ്‌സിന് എതിർപ്പില്ല’ എന്ന ആ ഡയലോഗുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം. ഇതിനിടയിൽ ‘പന്തളം ശശി’ ട്രോളുകൾ വന്നുതുടങ്ങിയതോടെ ‘റിയൽ ഫൈറ്റേഴ്സിന്’ ചെറിയൊരു വിശ്രമം അനുവദിക്കപ്പെട്ടിട്ടുണ്ട്…!

Read More

മലയാളത്തിന്റെ പ്രിയ നായിക പ്രയാഗ മാർട്ടിന്റെ വനിതാ ഫിലിം അവാർഡ് 2018 വേദിയിലെ നൃത്തം വൈറൽ ആകുന്നു. ലൈക്കിനെക്കാളും കൂടുതൽ ഡിസ്‌ലൈക്ക് നേടിയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഡാൻസ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. വനിതാ ഫിലിം അവാർഡ് വേദിയിലെ പ്രയാഗയുടെ ഡാൻസ് എക്സ്പ്രെഷന്റെ ഒരു മഴതന്നെയായിരുന്നു. ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ പ്രയാഗ മാർട്ടിൻ മലയാളത്തിലെ പാവ ,ഒരു മുറയിൽ വന്ത് പാർത്തായ, കട്ടപ്പനയിലെ ഋതിക് റോഷൻ, ഫുക്രി ,പോക്കിരി സൈമൺ,രാമലീല എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറി തന്റെതായ സ്ഥാനം സിനിമയിൽ ഉറപ്പിച്ച താരത്തെ ഇപ്പോൾ ട്രോളുകയാണ് സോഷ്യൽ മീഡിയ. തുടക്കം മുതൽ ട്രോളന്മാരുടെ ഇഷ്ട താരമായിരുന്നു പ്രയാഗ. ഇത്തവണ വനിതാ ഫിലിം അവാർഡ്‌സിൽ പ്രയാഗ കളിച്ച ഡാൻസ് ആണ് ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. പാർവതിക്ക് ശേഷം ലൈകുകളെക്കാൾ ഡിസ്‌ലൈക്ക് വാങ്ങിയ താരമാകുകയാണ് പ്രയാഗ ഈ .ഡാൻസിലൂടെ. പ്രയാഗയെ കളിയാക്കിയും വിമർശിച്ചും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. എങ്കിലും സോഷ്യൽ…

Read More

തെലുങ്ക് സിനിമയും സിനിമാ ലോകവും എന്നും ഒരു വ്യവസായം എന്നതിൽ ഉപരി സാമൂഹിക ഉന്നമനത്തിനും അധ്വാനിക്കുന്ന സമൂഹത്തെ ഏറെ ബഹുമാനത്തോടെ നോക്കി കണ്ട് ഉയർന്നുവന്ന ഒരു ഇൻഡസ്ടറി കൂടിയാണ് ആണ്. സിനിമയുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത് ഓരോ സിനിമക്കുള്ളിലെയും അണിയറ പ്രവർത്തകരുടെ കഠിനാധ്വാനവും സത്യസന്ധതയും മൂലമാണ്. എന്നാൽ ഇത് തിരിച്ചറിഞ്ഞ് അവർക്ക് പ്രചോദനം നൽകാൻ സാധിക്കുക എന്നത് ഏറ്റവും വിലമതിക്കുന്ന കാര്യം തന്നെയാണ്. തന്റെ വ്യത്യസ്തതയാർന്ന പ്രവർത്തിയിലൂടെ ഫിലിം ഇൻഡസ്ട്രിയിൽ തന്നെ മാതൃകയായി തീർന്നിരിക്കുകയാണ് മഹേഷ് ബാബു. സൂപ്പർഹിറ്റുകളുടെ ഒരു മികച്ച പര്യായം തന്നെയാണ് മഹേഷ് ബാബു. എന്നും ഹിറ്റുകൾ മാത്രം തന്നിട്ടുള്ള നായകൻ തന്റെ പുതിയ ചിത്രമായ ഭാരത് അനേ നെനു എന്ന ചിത്രത്തിലെ ഡയറക്ടർ ക്രൂവിലെ എല്ലാ അംഗങ്ങൾക്കും ഐ ഫോൺ x സമ്മാനമായി അവരുടെ മനസ് നിറക്കുന്നതിനോടൊപ്പം അധ്വാനത്തിനും വിലകല്പിച്ച് മാതൃകയായിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ ഏറെ പ്രശംസനീയമായ ഈ പ്രവർത്തി അംഗങ്ങളെ അതിശയപ്പെടുതിയതിനോടൊപ്പം ആരാധകരുടെ വിലമതിക്കാത്ത സ്നേഹത്തിനും…

Read More

മമ്മുക്കയുടെ തെലുങ്ക് പ്രവേശനത്തെ വമ്പൻ തരംഗമാക്കി തീർത്തിരിക്കുകയാണ് യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ. എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥപറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും വാര്‍ത്തകളില്‍ ഇടം നേടി. ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ യുവസംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ മഹി രാഘവാണ്. എന്തുകൊണ്ടാണ് ഈ റോൾ ചെയ്യാൻ മമ്മുക്കയെ തന്നെ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് സംവിധായകൻ മറുപടി നൽകിയത് രജനികാന്തിനെയും അരവിന്ദ് സ്വാമിയേയും നിഷ്‌പ്രഭമാക്കിയ പ്രകടനം കാഴ്‌ച വെച്ച മമ്മൂട്ടിയുടെ ദളപതിയിലെ ഒരു രംഗം വിവരിച്ചാണ്. നാട്ടിലെ ‘ജനകീയ’ഡോണ്‍ ആയ ദേവരാജനേയും(മമ്മൂട്ടി) അയാളുടെ വലംകൈയായ സൂര്യയേയും(രജനികാന്ത്) തന്റെ ഓഫീസിലേക്ക് കളക്ടര്‍ (അരവിന്ദ് സ്വാമി) വിളിച്ച് വരുത്തുന്നു. അവരുടെ സാമൂഹ്യ വിരുദ്ധപവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് പറയുന്നു. വാക് തര്‍ക്കങ്ങള്‍ക്കൊടുവില്‍ മമ്മൂട്ടി പറയുന്ന ഒരു വാചകമുണ്ട്. ‘മുടിയാത്”(സാധ്യമല്ല) എന്നാണത്. ഒരൊറ്റ ഡയലോഗില്‍ ആ സീന്‍ മുഴുവന്‍ തന്റെ അക്കൗണ്ടിലാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചുവെന്ന് മഹി പറയുന്നു.മികച്ച നടന്‍മാരായ രജനിക്കും അരവിന്ദ് സ്വാമിക്കുമിടയില്‍ അത്രയേറെ ജ്വലിച്ച്…

Read More

അതിശയൻ,ആനന്ദഭൈരവി എന്നീ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട ബാലതാരമായി മാറിയ ദേവദാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിലേക്ക് നായികമാരെ അന്വേഷിക്കുന്നു. ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ രാമു പടിയ്ക്കല്‍ നിര്‍മിച്ച് പി.കെ. ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാര്‍’ എന്ന സിനിമയുടെ ചിത്രികരണം 10 ന് ആരംഭിക്കും. എല്‍.കെ.ജി. മുതല്‍ എഞ്ചിനീയറിങ് വരെ ഒരുമിച്ച് പഠിച്ച ആറ് വിദ്യാര്‍ഥികളുടെ സൗഹൃദം പ്രമേയമാവുന്ന ചിത്രത്തില്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, സലിംകുമാര്‍, ഷമ്മി തിലകന്‍, ജനാര്‍ദനന്‍, ഗിന്നസ് പക്രു, ബിജു പപ്പന്‍, സുനില്‍ സുഖദ എന്നിവരാണ് മറ്റ് താരങ്ങള്‍. കളിക്കൂട്ടുകാര്‍ എന്ന സിനിമയിലേക്കുള്ള നായികമാരെ കണ്ടെത്താനുള്ള ഓഡിഷന്‍ ഏപ്രില്‍ 29ന് ഞായറാഴ്ച തൃശൂര്‍ അമലാ ഹോസ്പിറ്റലിനടുത്തുള്ള കൃഷ്ണാ ഹോളിഡേ വില്ലേജിലും 30ന് എറണാകുളം കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലിലും നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 9 മണിക്ക് ഫോട്ടോയും ബയോഡാറ്റയും സഹിതം എത്തിച്ചേരുക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഷാജി പട്ടിക്കര, പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

Read More

സാജിദ് യഹിയ സംവിധാനം നിർവഹിക്കുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയ അന്ന് മുതൽ മലയാളികൾ മൂളിനടക്കുന്നതാണ് ആ ചിത്രത്തിലെ ‘ലാലേട്ടാ ലാ ലാ ല..’ എന്ന ഗാനം. ചിത്രത്തിലെ നായകൻ തന്നെയായ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിൽ ഈ കൊച്ചു ഗായിക ആ ഗാനം ലൈവായി തന്നെ പാടി. നിലക്കാത്ത കരഘോഷത്തോടെയാണ് അവിടെയുണ്ടായിരുന്നവർ ആ ഗാനത്തെ വരവേറ്റത്. ടോണി ജോസഫ് പള്ളിവാതുക്കലും നിഹാൽ സാദിഖും ചേർന്ന് ഈണമിട്ട ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിതാണ്.

Read More

തെലുങ്ക് സിനിമയിൽ പ്രശസ്തനായ താരമാണ് അല്ലു അർജുൻ. യൂത്ത് നെഞ്ചോട് ചേർത്ത് ഇപ്പോഴും നിർത്താറുള്ള താരത്തിന് തെലുങ്ക്,തമിഴ്,മലയാളം,കന്നഡ എന്നീങ്ങനെ സൗത്ത് ഇന്ത്യ നിറയെ ധാരാളം ആരാധകരുണ്ട്. സുകുമാർ സംവിധാനം ചെയ്ത ആര്യ എന്ന ചിത്രമാണ്‌ പ്രേക്ഷകർക്ക് അല്ലു അർജുനോടുള്ള ആരാധനയും സ്നേഹവും കൂടുവാൻ കാരണമായത്. ഒരു മികച്ച പ്രണയ ചിത്രമായി പുറത്തിറങ്ങിയ സിനിമക്ക് അല്ലുവിന്റെ ഡാൻസിലൂടെയും ചിത്രത്തിലെ പാട്ടുകളിലൂടെയും ധാരാളം ആരാധകരെ സമ്മാനിച്ചു. ശേഷം പുറത്തിറങ്ങിയ ബണ്ണി, ഹാപ്പി എന്നീ ചിത്രങ്ങൾക്കും ഇതേ സ്വീകാര്യത തന്നെയാണ് ആരാധകർ നൽകിയത്. അവസാനമായി ഇറങ്ങിയ യോദ്ധാവ്,ഡി ജെ എന്നീ ചിത്രങ്ങളും ഒരുപാട് ആരാധകരെ രസിപ്പിക്കുന്ന മാസ്സ് ക്ലാസ് ഇന്റർടൈനർ ആയിരുന്നു. NSNI DIALOGUE IMPACT . #NSNIDialogueImpact https://t.co/3KlqCOQWfH — Allu Arjun (@alluarjun) 8 April 2018 അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ( എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ…

Read More