Author: webadmin

സെലിബ്രിറ്റി ജീവിതവും കുടുംബജീവിതവും പലപ്പോഴും ഒത്തുപോകുന്ന ഒന്നല്ല എന്ന വിശ്വാസത്തിന് ഒരു അപവാദമാണ് മമ്മുക്കയുടെ ജീവിതം. കുടുംബത്തോട് ഇത്രയധികം അറ്റാച്ചഡ് ആയിട്ടുള്ള മറ്റൊരു താരത്തേയും മലയാളസിനിമയിൽ കാണാൻ സാധിക്കില്ല എന്ന് തന്നെ പറയാം. തിരക്കേറിയ ഷെഡ്യൂളുകളും യാത്രകളുമായി കുടുംബത്തിൽ നിന്നും മിക്കവാറും അകന്ന് നിൽക്കുന്നവരാണ് താരങ്ങൾ. അങ്ങനെയുള്ളപ്പോഴും മറ്റുള്ളവർക്ക് മാതൃകയായി കുടുംബജീവിതം നയിക്കുന്ന മമ്മുക്കയെ കുറിച്ച് മുകേഷ് പറഞ്ഞ ആ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. “മമ്മൂക്ക വലിയൊരു ഫാമിലിമാൻ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നിൽക്കില്ല, അപ്പോൾ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് അതെത്ര ദൂരമാണെങ്കിലും വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോൾ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കിൽ വൈകിട്ട് വീട്ടിലേയ്ക്ക് വിളിക്കും. സുഖവിവരം അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനല് അടച്ചോ ഇതൊക്കെ ചോദിച്ചതിന് ഒരു സമാധാനത്തോടെയാണ് അദ്ദേഹം ഉറങ്ങാൻ പോകുന്നത്” മുകേഷ് ഒരിക്കൽ ആ സംശയം മമ്മുക്കയോട് നേരിട്ട്…

Read More

ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ രാമലീലയിലൂടെ സംവിധായകനായി അക്ക ങ്ങേറ്റം കുറിച്ച അരുൺ ഗോപിയും ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാലും ഇരുവരുടെയും രണ്ടാമത്തെ ചിത്രത്തിനായി ഒരുങ്ങുന്നുവെന്ന എന്ന വാർത്ത മലയാളികളെ തെല്ലൊന്നുമല്ല ആവേശം കൊള്ളിച്ചത്. കൂടെ എന്തിനും പോന്ന ടോമിച്ചൻ മുളകുപ്പാടം എന്ന നിർമാതാവും കൂടിയായപ്പോൾ മറ്റൊരു ബ്ലോക്ക്ബസ്റ്റർ തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. നായികക്ക് വേണ്ടിയുള്ള ഓഡിഷൻസ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്നത്. ഇപ്പോൾ സംവിധായകനായ അരുൺ ഗോപി ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷനുകൾ തേടിയുള്ള യാത്രയിലാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലൊക്കേഷൻ ഹണ്ട് തുടങ്ങിയ കാര്യം അദ്ദേഹം അറിയിച്ചത്. തന്റെ സ്വപ്‌നങ്ങളിൽ പിറവി കൊണ്ട കഥാപാത്രങ്ങൾക്ക് ജീവനേകാൻ ഉതകുന്ന സ്ഥലങ്ങൾ തേടി മലകളും മറ്റു പ്രത്യേകതകൾ നിറഞ്ഞ സ്ഥലങ്ങളും തേടിയുള്ള യാത്രയിലാണ് സംവിധായകൻ. യാത്രകളേയും പുസ്തകങ്ങളെയും സാഹസികതയേയും പ്രണയിക്കുന്ന പ്രണവിനെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ഒരു മുതൽക്കൂട്ടായിരിക്കുമെന്നുറപ്പാണ്. ഹിമാലയത്തിലും ഒരു ലൊക്കേഷൻ സെറ്റ് ചെയ്യാൻ പറഞ്ഞുള്ള കമന്റുകളും സംവിധായകന് ലഭിക്കുന്നുണ്ട്.

Read More

ഷാങ്ഹായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ്. A കാറ്റഗറിയിൽ പെടുന്ന ഈ ഫിലിം ഫെസ്റ്റിവലിൽ ഒരു എൻട്രി ലഭിക്കുക എന്നത് തന്നെ ഏതൊരു കലാകാരന്റെയും സ്വപ്‌നമാണ്. അത്തരമൊരു സ്വപ്നത്തിന്റെ പൂർത്തീകരണത്തിലാണ് മമ്മുക്ക നായകനായ പേരൻപ് എന്ന ചിത്രം. റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോ നടത്തിയ ചിത്രം ഇപ്പോൾ ഷാങ്ഹായി ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ജൂൺ 16 മുതൽ 25 വരെയാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. തമിഴിലെ നവ തലമുറ സംവിധായകരിൽ പ്രധാനിയും ദേശീയ പുരസ്‌കാര ജേതാവുമായ റാമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. തെന്നിന്ത്യൻ താരസുന്ദരി അഞ്ജലിയാണ് നായിക. പ്രശസ്ത ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഇഷ്ടത്തിന്റെയും അതുമായി ബന്ധപ്പെടുന്ന സംഭവവികാസങ്ങളുടെയും ചിത്രം. അമുദവൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം ഉടൻ…

Read More

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദിയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നിരുന്നു.ചടങ്ങിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു വിജയാഘോഷത്തിനിടെ ആരോ പകർത്തിയ ആന്റണിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ആ സിനിമയുടെ നിർമാതാവെന്നതിലുപരി സാധാരണക്കാരനെപ്പോലെ നിലത്തിരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു.‌ ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദി നൂറ് ദിവസം കഴിഞ്ഞതിന്റെ ആഘോഷം സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാലും കുടുംബവുമടക്കം സിനിമയില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തിരുന്നു. പരിപാടിയ്ക്കിടെ മോഹന്‍ലാലിനും പ്രണവിനുമൊപ്പം ഇരിക്കാന്‍ കസേര കിട്ടിയിരുന്നെങ്കിലും അവര്‍ക്ക് മുന്നില്‍ നിലത്ത് ഇരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രമായിരുന്നു ഏറ്റവുമധികം വൈറലായത്.

Read More

ഹാപ്പി വെഡിങ്ങ് എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളസിനിമയിൽ തന്റേതായ ഒരു സ്ഥാനം പിടിച്ചടുക്കിയ സംവിധായകനാണ് ഒമർ ലുലു. ചങ്ക്സ് എന്ന ചിത്രത്തിലൂടെ ആ സ്ഥാനം കൂടുതൽ ഉറപ്പിച്ച ഒമർ ലുലു ഒരുക്കുന്ന ഒരു അടാർ ലൗ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ എന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും ദേശീയ തലത്തിൽ പോലും ശ്രദ്ധ നേടി വൈറലായിരുന്നു. ഇതിനിടയിൽ തന്നെ തന്റെ പുതിയ ചിത്രം സംവിധായകൻ അന്നൗൺസും ചെയ്‌തിരുന്നു. മമ്മൂക്ക നായകനായ മാസ്റ്റർപീസിന്റെ നിർമാതാവായ സി എച്ച് മുഹമ്മദ് കോയയാണ് ചിത്രത്തിന്റെ നിർമാണം. പവർ സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ഈ ഒമർ മാസ്സിൽ ആരാണ് നായകനെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനിടയിലാണ് മമ്മുക്കയെ വെച്ച് ചിത്രത്തിന്റെ ഒരു ഫാൻ മേഡ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മമ്മുക്ക തന്നെയാണോ ചിത്രത്തിൽ നായകനെന്ന് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്ത് വരുന്നതിന് അനുസരിച്ച് വ്യക്തമാകും.

Read More

അഭിനയത്തിന് അവധി നൽകിയ താരം ഇപ്പോൾ നേപ്പാൾ യാത്രയുടെ തിരക്കിലാണ് നടി ലെന. നേപ്പാളിലെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം സന്ദർശിച്ച ലെന പതിവുപോലെ ചില ‘സാഹസിക കൃത്യങ്ങളും’ ചെയ്യുകയുണ്ടായി. അവിടുള്ളവർക്കൊപ്പം തേൻ വേട്ടയ്ക്കിറങ്ങിയാണ് ലെന ആരാധകരെ ഞെട്ടിച്ചത്. ഈ വിവരണം ഇൻസ്റ്റഗ്രാമിലൂടെ ലെന പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവിടെ തീർന്നില്ല വിശേഷം പാരാഗ്ലൈഡിങ്ങിലും ട്രക്കിംഗിലും ഒരു കൈ നോക്കി താരം. ഈ വിഡിയോയും സമൂഹമാധ്യത്തിലൂടെ നടി പങ്കുവയ്ക്കുകയുണ്ടായി. Paragliding with Anchal. ? #nepaltraveldiaries A post shared by Lena Kumar (@lenasmagazine) on May 9, 2018 at 5:00am PDT Paragliding with Anchal. ? #nepaltraveldiaries A post shared by Lena Kumar (@lenasmagazine) on May 9, 2018 at 5:00am PDT Unforgettable sunset,with love from the goddess….. A post shared by Lena Kumar (@lenasmagazine) on May…

Read More

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രമുഖ ടിവി ചാനലായ മഴവിൽ മനോരമക്കൊപ്പം ചേർന്നൊരുക്കിയ മെഗാഷോ അമ്മ മഴവില്ല് വമ്പൻ വിജയമായി തീർന്നിരിക്കുകയാണ്. പ്രോഗ്രാമിന്റെ ടെലികാസ്റ്റിംഗിനായി കാത്തിരിക്കുകയാണ് മലയാളികൾ ഏവരും. മെയ് 19, 20 ശനിയും ഞായറും രാത്രി 7 മണിക്കാണ് മഴവിൽ മനോരമയിൽ ‘അമ്മ മഴവില്ല്’ സംപ്രേക്ഷണം. പ്രോഗ്രാമിന്റെ ധാരാളം പ്രോമോ വിഡിയോകൾ മഴവിൽ മനോരമ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഏറ്റവും രസകരമായ ഒന്നാണ് ലാലേട്ടനും മമ്മുക്കയും ഒരു കൂട്ടം നടിമാരും ഒരുമിച്ച് വേദിയിലെത്തുന്ന ഒരു സ്കിറ്റിന്റെ പ്രോമോ. അമ്മ മെഗാഷോയുടെ ലാഭവിഹിതം അമ്മ സംഘടന നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത്. അവശരായ കലാകാരന്മാരെ സഹായിക്കുകയും ഒരു നിശ്ചിത തുക പെൻഷനായി അവർക്ക് സംഘടന നൽകുകയും ചെയ്യുന്നുണ്ട്.

Read More

കഴിഞ്ഞ ജൂലായ് 28ന് തന്റെ നാല്‍പത്തിയഞ്ചാം പിറന്നാളിന്റെ തലേദിവസമാണ് നടൻ ഇന്ദര്‍ കുമാര്‍ മരിച്ചത്. സല്‍മാന്‍ ഖാന്റെ വാണ്ടഡ് അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഇന്ദര്‍ കുമാര്‍. ക്യോന്‍കി സാസ് ഭി കഭി ബഹു ഥി തുടങ്ങിയ പരമ്പരകളിലും ഇന്ദര്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ദര്‍ കുമാറിന്റെ ആത്മഹത്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മദ്യപിച്ചു കൊണ്ട് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഇന്ദര്‍ പറയുന്ന വീഡിയോയാണിത്. എന്നാല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്റെ ഭാര്യ പല്ലവി ഷറഫ് .ഇത് ഭാട്ടി പാഡി ഹെ യാര്‍ എന്ന സിനിമയിലെ രംഗമാണെന്നും അടുത്തവര്‍ഷം ആദ്യം ഈ സിനിമ തീയേറ്ററുകളിലെത്തുമെന്നും എന്നാല്‍ വീഡിയോ എങ്ങനെ ചോര്‍ന്നുവെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. സിനിമയിലെ സീനിനെ യഥാര്‍ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് സങ്കടകരമാണ്.

Read More

പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിലെ അഭിനയത്തിന്റെ പേരില്‍ അഭിനന്ദന പ്രവാഹമാണ് കീര്‍ത്തിക്ക്. എന്നാല്‍, മഹാനടി വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി. സാവിത്രിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല. ഹ്രസ്വമെങ്കിലും സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. അതില്‍ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാന്‍ അറിയുന്നത്. ഈ വിനോദ വ്യവസായത്തിന് നിങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും. കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്ത തെറ്റുകള്‍ ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല-ഒരു വിനോദ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു. പ്രേക്ഷകര്‍ സിനിമയെ നല്ല നിലയിലാണ് സ്വീകരിച്ചത്. ആളുകള്‍ ഞങ്ങളെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്. പ്രത്യേകതയുള്ള ഒരു വേഷമാണ് ചെയ്യാന്‍ പോകുന്നതെന്ന് കരാര്‍ ഒപ്പിടുമ്ബോള്‍ തന്നെ അറിയാമായിരുന്നു. ഇത്തരമൊരു അനുഭവം ഇതാദ്യമായിട്ടായിരുന്നു എനിക്ക്. അഭിനയിക്കും മുന്‍പ് തന്നെ എനിക്ക് സാവിത്രിയെക്കുറിച്ച്‌ അറിയാമായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ അവരെക്കുറിച്ച്‌ അറിയാത്തവര്‍ ആരാണുള്ളത്. അവരൊരു ഇതിഹാസം തന്നെയാണ്. ആ റോള്‍ ലഭിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ട് എനിക്ക്.

Read More

മലയാളത്തിലെ മെഗാ സ്റ്റാറിന്റെ പുത്രനാണ് ദുല്‍ഖര്‍ സല്‍മാനെങ്കില്‍ തെലുങ്കിലെ മെഗാ സ്റ്റാറിന്റെ പുത്രനാണ് രാംചരണ്‍. തെലുങ്കില്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ദുല്‍ഖറിനെയും രാം ചരണിനെയും നായകന്‍മാരാക്കി ഒരു മാസ് ചിത്രം ഒരുങ്ങുന്നുവെന്ന് സൂചന. കെ എസ് രവിചന്ദ്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കാനുള്ള സാധ്യത തെളിയുന്നത്. കെ ചക്രവര്‍ത്തി തിരക്കഥ എഴുതുന്ന ചിത്രത്തിനായി തമിഴിലെ ഒരു പ്രമുഖ താരമെത്തുമെന്നും ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയില്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. വന്‍ സ്വീകാര്യതയാണ് തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും സിനിമാ ലോകത്തും ദുല്‍ഖറിന്റെ പ്രകടനത്തിന് ലഭിച്ചിട്ടുള്ളത്.

Read More