Author: webadmin

മലയാളി പ്രേക്ഷകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ നിവിൻ പോളിയും ആന്റണി വർഗീസും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. എന്നും വേറിട്ട ചിത്രങ്ങൾ മാത്രം ഒരുക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ പേര് പോത്ത് എന്നാണ്. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ് ഹരിഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സീ ജി വര്‍ക്കുകള്‍ ധാരാളം വരുന്ന സിനിമയായതിനാലാണ് പോത്തിന്റെ ചിലവേറുന്നത് എന്നാണ് സൂചന. നിവിന്‍ പോളിയുടെ സിനിമ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാകും പോത്തിലേത്. നിലവില്‍ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിവിന്‍. രണ്ടാഴ്ച്ചയ്ക്കു ശേഷം ശ്രീലങ്കയില്‍ കായംകുളം കൊച്ചുണ്ണിയുടെ ബാക്കി ചിത്രീകരണവും പൂര്‍ത്തിയാകും. അങ്കമാലി ഡയറീസിന് ശേഷം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ എന്ന ചിത്രവും വിജയമായതിന്റെ ആഘോഷത്തിലാണ് ആന്റണി വര്‍ഗ്ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ.മ.യൗ ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുകയാണ്.

Read More

ദക്ഷിണേന്ത്യൻ അഭിനേത്രി സാവിത്രിയുടെ ജീവിതം അഭ്രപാളികളിലെത്തുന്ന ‘മഹാനടി’ മെയ് ൧൦ മുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. സാവിത്രിയായി കീർത്തി സുരേഷ് എത്തുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ, സാമന്ത അക്കിനേനി, അർജുൻ റെഡ്‌ഡി ഫെയിം വിജയ് ദേവരകൊണ്ട, അനുഷ്‌ക ഷെട്ടി, പ്രകാശ് രാജ് എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നാഗ് അശ്വിനും നിർമാണം വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനി ദത്താണ്. ചിത്രത്തിൽ ജമിനി ഗണേശന്റെ റോളാണ് ദുൽഖർ സൽമാൻ ചെയ്യുന്നത്. ടൈറ്റാനിക് ചിത്രീകരിക്കുന്ന ഒരു അനുഭവമാണ് മഹാനടി ലൊക്കേഷനിൽ ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിൽ ദുൽഖർ വ്യക്തമാക്കി. വമ്പൻ പ്രോജക്റ്റും കൂടെയുള്ളവർ മിക്കവരും ചെറുപ്പം മുതൽ പരിചയമുള്ളവരുമെല്ലാമായപ്പോൾ നല്ലൊരു അനുഭവമാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ ലഭിച്ചതെന്ന് ഓരോരോരുത്തരുടേയും പേരെ എടുത്ത് പറഞ്ഞ് ദുൽഖർ വ്യക്തമാക്കി.

Read More

നടേശാ ചീപ്പ് ഷൈനിങ് ആണെന്ന് വിചാരിക്കരുത്. വാച്ച് കാര്‍ടിയറാണ്. മോഹൻലാലിന്‍റെ ഈ ഡയലോഗ് കേട്ട് കൈയടിക്കാത്ത മലയാളികളുണ്ടാകില്ല. അത് സ്‌ക്രീനിൽ, ഇപ്പോളിതാ യഥാർഥ ജീവിതത്തിലും ലാലേട്ടന്‍റെ വാച്ച് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതാദ്യത്തെ തവണയല്ല ലാലേട്ടന്റെ വാച്ച് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുറച് നാൾ മുൻപ് അദ്ദേഹം അണിഞ്ഞിരുന്ന Richard Mille RM011 BLACK NIGHT NTPT – RM011 AO CA NTPT BLACK NIGHT’ എന്ന 90 ലക്ഷം രൂപ വിലയുള്ള വാച്ചിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ ഒരു ആഡംബര വാച് കൂടെ അദ്ദേഹത്തിന്റർ ശേഖരത്തിലേക്ക് എത്തിയിട്ടുണ്ട്. അതും 65 ലക്ഷം വിലയുള്ളതാണ്. Audemars Piguet Watch Royal Oak എന്ന വാച്ച് ആണ് അദ്ദേഹത്തിന്റെ കളക്ഷനിലേക്ക് പുതുതായി എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്….

Read More

ആര്‍ത്തു ചിരിക്കുന്ന തമാശ ചിത്രങ്ങള്‍ പോലെ കല്യാണ കുറിയും കോമഡിയില്‍. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു പഴയ ബോംബ് കഥ തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ബിബിന്‍ ജോര്‍ജ് വിവാഹിതനാവുകയാണ്. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് വധു. ചിരി പകരുന്ന നര്‍മ്മങ്ങളുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ കല്യാണ കുറിയും ഇപ്പോള്‍ വൈറലാവുകയാണ്. സംവിധായകന്‍ സിദ്ദിഖിനാണ് ബിബിന്‍ കല്യാണക്കുറി ആദ്യമായി നല്‍കിയതും ക്ഷണിച്ചതും. ടെലിവിഷന്‍ കോമഡികളില്‍ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നവരുടെ പുതിയ സംഘടനയായ റൈ-ടെല്ലിന്റെ ഉല്‍ഘാടന സമയത്തായിരുന്നു ബിബിന്‍ വിവാഹക്കാര്യം അറിയിച്ചത്.മേയ് 20-നാണ് വിവാഹം.

Read More

അല്ലു അർജുൻ നായകനായിയെത്തുന്ന പുതിയ ആക്ഷൻ ത്രില്ലറാണ് നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ. അനു ഇമ്മാനുവേലാണ് നായികാ. എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന പേരിൽ ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റം നടത്തി എത്തുന്നുണ്ട്. വിശാൽ – ശേഖർ ഈണമിട്ട ചിത്രത്തിലെ ‘ആവേശം വിതറി’ എന്ന ഗാനം പുറത്തിറങ്ങി. അല്ലു അർജുന്റെ തകർപ്പൻ ഡാൻസിനൊപ്പം അനു ഇമ്മാനുവേലിന്റെ ഗ്ലാമർ കൂടിയായപ്പോൾ ഗാനത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ വെള്ളിയാഴ്‌ച ചിത്രം തീയറ്ററുകളിൽ എത്തും.

Read More

കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായ നടി മേഘ്നാ രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും ഇന്ന് ഹിന്ദു ആചാര പ്രകാരം വീണ്ടും വിവാഹം കഴിക്കും. ബെംഗളൂരു പാലസ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍. നേരെത്ത ഇരുവരും തമ്മിലുള്ള ക്രിസ്ത്യന്‍ വിവാഹം കഴിഞ്ഞിരുന്നു. മേഘ്നയുടെ അമ്മ ക്രിസ്ത്യാനി ആയതു കൊണ്ടാണ് രണ്ടു മതാചാര പ്രകാരം കല്യാണം നടത്താന്‍ തീരുമാനിച്ചത്. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു ക്രിസ്ത്യന്‍ വിവാഹം. കഴിഞ്ഞ മാസം 30 നായിരുന്നു ഇരുവരും തമ്മിലുള്ള ക്രിസ്ത്യന്‍ വിവാഹം നടത്തിയത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്നാ രാജ്. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ഒക്ടോബര്‍ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. യക്ഷിയും ഞാനുമെന്ന വിനയന്‍ ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയില്‍ അരേങ്ങറിയത്. ഹാലേലുയ്യയാണ് മേഘ്നയുടെ ഒടുവില്‍ റിലീസ് ചെയ്ത…

Read More

‘സുബ്രഹ്മണ്യപുരം’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് സ്വാതി റെഡ്ഡി. മലയാളത്തില്‍ ‘നോര്‍ത്ത് 24 കാതം’, ‘മോശയിലെ കുതിര മീനുകള്‍’, ‘ആട് ഒരു ഭീകര ജീവിയാണ്’, ‘ഡബിള്‍ ബാരല്‍’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളികള്‍ സ്വാതിയെ ഓര്‍ക്കുന്നത് ‘ആമേന്‍’ എന്ന ചിത്രത്തിലെ ശോശന്ന എന്ന കഥാപാത്രമായാണ്. ലിജോ ജോസ് പല്ലിശേരിയുടെ ആമേന്‍ എന്ന ചിത്രത്തില്‍ സോളമാനായി ഫഹദ് എത്തുന്നു സോളമന്റെ നായികാ ആയാണ് സ്വാതി ചിത്രത്തില്‍ എത്തിയത്.ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതപങ്കാളിയെക്കുറിച്ച് സ്വാതി മനസ്സു തുറന്നു.ഭാവി വരനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു സങ്കല്‍പം മനസില്‍ ഇല്ല എന്നാണ് പറഞ്ഞത്. “എനിക്ക് ചേരുന്ന സോളമനെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കും” എന്നും അത് എല്ലാവരേയും അറിയിച്ചു കൊണ്ടായിരിക്കും എന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. സ്വാതി ഇങ്ങനെ പറഞ്ഞതിനുള്ള കാരണം വേറെ ഒന്നും അല്ല , സോഷ്യല്‍ മീഡിയ ഇതിന് മുന്പ് ഒരുപാട് തവണ സ്വാതിയെ വിവാഹം കഴിപ്പിചിട്ടുണ്ട് .

Read More

ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിനോദത്തിന്‍റെ പുതിയ ദൃശ്യ- ശ്രാവ്യ അനുഭൂതി നൽകി, എം.എം.ടി.വി. കുടുംബത്തിൽ നിന്ന് പ്രേക്ഷപണം ആരംഭിച്ച രണ്ടാമത്തെ ചാനലാണ് മഴവിൽ മനോരമ. 2011 ഒക്ടോബർ 31-ന് സംപ്രേഷണം ആരംഭിച്ച മഴവിൽ മനോരമ തികച്ചും വിനോദപരിപാടികൾക്ക് മുൻ‌തൂക്കം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയുള്ളവയും, വിമർശന പരിപാടികളും, നൂതന സാങ്കേതികവിദ്യയിൽ മികവുള്ള പരിപാടികൾ പ്രേക്ഷേപണം ചെയ്ത ജനപ്രിയ ചാനലായി. ദൃശ്യ മാധ്യമത്തിന്‍റെ സമവാക്യം തന്നെ മാറ്റിമറിച്ച മഴവിൽ മനോരമ 2015 ഓഗസ്റ്റ്‌ 14 മുതൽ മലയാളത്തിലെ ആദ്യ ഫുൾ എച്ച്.ഡി ചാനലായ ‘മഴവിൽ മനോരമ എച്ച്.ഡി’ സംപ്രേഷണം ആരംഭിച്ചു. മനോരമ ന്യൂസ്, മഴവിൽ മനോരമ, മഴവിൽ മനോരമ എച്ച്.ഡി, മഴവിൽ ഇന്റർനാഷണൽ ഫോർ ഗൾഫ് റീജിയൻ എന്നീ ചാനലുകള്‍ എം.എം.ടി.വി ലിമിറ്റഡിന്‍റെ കീഴിൽ പ്രവർത്തിക്കുന്നു. അമ്മ മഴവില്ല്: ‘അമ്മ മഴവില്ലിന്റെ അണിയറയിൽ വിശ്രമമില്ലാത്ത പ്രാക്റ്റിസുമായി ഹണി റോസ്സ് കൊച്ചിയിലെ ഹോളിഡേ ഇന്നിൽ. കാത്തിരിക്കുക ‘അമ്മ മഴവില്ല്’ മെയ് 6 നു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്…

Read More

ഞായറാഴ്ച നടക്കുന്ന മഴവില്ലഴകിൽ അമ്മ ഷോയുടെ പ്രാക്ടീസിലാണ് താരങ്ങള്‍ ഇപ്പോള്‍. താര സംഘടനയായ ‘അമ്മ’യുടെ മെഗാ ഷോ മഴവില്ലഴകിൽ മെയ്‌ 6ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണലില്‍ വെച്ച് നടക്കും. മോഹന്‍ലാലിന്‍റെയും നമിത പ്രമോദിന്‍റെയും ഡാന്‍സ് പ്രാക്ടീസ് വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറാലയിരിക്കുകയാണ്. മോഹന്‍ലാലിന്‍റെയും നമിത പ്രമോദിന്‍റെയും ഡാന്‍സ് റിഹേഴ്സൽ വീഡിയോ കാണാം….

Read More

ശബ്ദ മിശ്രണത്തിലൂടെ ഇന്ത്യയുടെ അഭിമാനം ലോകത്തിനു മുന്നിൽ ഉയർത്തിയ വ്യക്തിയാണ് റസൂൽ പൂക്കുട്ടി. നിരവധി വർഷം മിക്സിങ് മേഖലയിൽ പ്രവർത്തിച്ച റസൂൽപൂക്കുട്ടി സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ ഓസ്കാർ അവാർഡ് നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരുന്നു. പിന്നീട് നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ശബ്ദമിശ്രണം ഒരുക്കിയ റസൂൽ പൂക്കുട്ടി മലയാള ചിത്രങ്ങളായ പഴശ്ശിരാജ, കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങൾക്ക് ശബ്ദമിശ്രണം ഒരുക്കിയിരുന്നു. കമ്മാരസംഭവം ആണ് റസൂൽ പൂക്കുട്ടി അവസാനമായി ശബ്ദമിശ്രണം നടത്തിയ മലയാള ചിത്രം. അതിനുശേഷം അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്തകൾ വന്നിരുന്നു. പ്രേമത്തിന്റെ ഹിന്ദി റീമേക്ക് അർജുൻ കപൂറുമായി ചേർന്നുകൊണ്ട് ഒരുക്കുമെന്ന് വാർത്തകൾ പുറത്തു വന്ന സമയത്ത് തന്നെയാണ് മറ്റൊരു വലിയ വാർത്ത കൂടി ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ നടന വിസ്മയം ശ്രീ മോഹൻലാലുമൊത്ത് റസൂൽ പൂക്കുട്ടിയുടെ ഒരു ചിത്രം വരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി റസൂൽ പൂക്കുട്ടിയാണ് ഒരുക്കുന്ന…

Read More